ഇടുക്കി: പുതുവത്സരാഘോഷത്തിനായി എത്തിയ സംഘത്തിന്റെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ കുട്ടിക്കാനത്തിന് സമീപത്തെ സ്വകാര്യ റിസോര്‍ട്ടിനു സമീപത്താണ് അപകടം നടന്നത്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാര്‍ ആണ് അപകടത്തില്‍പെട്ടത്. വാഹനം നിര്‍ത്തി യുവാക്കള്‍ പുറത്തിറങ്ങി. ആ സമയത്ത് ഫൈസല്‍ വാഹനത്തിനുള്ളിലായിരുന്നു. അബദ്ധത്തില്‍ കൈ തട്ടി ഗിയര്‍ ന്യൂട്ടറിലായതോടെ കാര്‍ കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പീരുമേട് ഫയര്‍ഫോഴ്സിന്റെയും ഈരാറ്റുപേട്ടയില്‍ […]
ഫീൽഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ജനറൽ മാനേജർ അറസ്റ്റിൽ
പെരുമ്പാവൂ: ഫീൽഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ജനറൽ മാനേജർ അറസ്റ്റിൽ. വയനാട് പൊരുനല്ലൂർ തരുവണ ഭാഗത്ത് കുട്ടപറമ്പൻ വീട്ടിൽ ഹുബൈൽ (26) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനത്തിൻ്റെ ജനറൽ മാനേജരായ ഇയാൾ കഴിഞ്ഞ മാസം ആദ്യമാണ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. മാറമ്പിള്ളിയിലെ ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിൻ്റെ ടെറസിൽ വച്ചായിരുന്നു ആക്രമണം. പേഴ്സണൽ മീറ്റിംഗ് എന്നു പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. സാധാരണക്കാരായ നിരവധി യുവതീയുവാക്കൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇയാളെക്കുറിച്ച് വിശദമായി […]
വൈദ്യുതി ചാർജ് വർധനവ്; ട്വന്റി 20 മെഴുക് തിരി കത്തിച്ച് പ്രതിഷേധ നിൽപ് സമരം സമരം നടത്തി
കാലടി: വൈദ്യുതി ചാർജ് വർധനവിനും കെ.എസ്.ഇ.ബി യുടെ വൈദ്യുതി കൊള്ളകൾക്കും എതിരെ ട്വന്റി 20യുടെ അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടിയിൽ മെഴുക് തിരി കത്തിച്ച് പ്രതിഷേധ നിൽപ് സമരം സമരം നടത്തി. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ കെടുകാര്യസ്ഥത, അഴിമതി, കിട്ടാക്കടം പിരിക്കുന്നതിലെ വീഴ്ച, റദ്ദാക്കപ്പെട്ട ദീർഘകാല കരാർ, ജീവനക്കാരുടെ ഉയർന്ന ശമ്പളം, സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാതിരിക്കൽ എന്നിവയാണ് വൈദ്യുതി ചാർജ് വർധിപ്പിക്കുന്നതിന് പിന്നിലെ […]
തൃശൂരിലെ 30 കാരന്റെ കൊലപാതകം; പ്രതികളായ വിദ്യാർത്ഥികൾ ലഹരിക്കടിമകൾ
തൃശൂർ: തൃശൂരിൽ പുതുവർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലുകാരൻ കസ്റ്റഡിയിൽ. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ് പറയുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് പതിനാലുകാരനെ നേരത്തെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് പുതുവർഷ രാത്രിയിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പതിനാലും പതിനാറും വയസുള്ള രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. വിദ്യാർത്ഥികൾ ലഹരിക്ക് അടിമകൾ ആണോ […]
തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം; വെർച്ച്വൽ ക്യൂ ബുക്കിങ്ങ് ജനുവരി 1 ന് ആരംഭിക്കും
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോൽസവ ദിനങ്ങളിൽ ഭക്ത്തജനങ്ങൾക്ക് ദർശനത്തിനായുള്ള വെർച്ച്വൽ ക്യൂ ബുക്കിങ്ങ് ജനുവരി 1 ന് ആരംഭിക്കും. സിനിമാ നടി ശിവദ വെർച്ച്വൽ ക്യൂ ബുക്കിങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ മോഹനൻ, പ്രസിഡന്റ് പി.യു രാധാകൃഷ്ണൻ, പപ്ലിസിറ്റി സബ് കമ്മറ്റി കൺവീനൽ എം.എസ് അശോകൻ, സെക്യൂരിറ്റി ആന്റ് വെർച്ച്വൽ ക്യൂ സബ് കമ്മറ്റി കൺവീനൽ എൻ.കെ രെജി തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 12 മുതൽ 23 വരെയാണ് […]
മലയാറ്റൂർ നക്ഷത്ര തടാകം; ഗതാഗതക ക്രമീകരണങ്ങൾ ഏർപെടുത്തി
കാലടി:മലയാറ്റൂർ നക്ഷത്ര തടാകം കാർണിവലിനോടനുബന്ധിച്ച് പോലീസ് ഗതാഗതക ക്രമീകരണങ്ങൾ ഏർപെടുത്തി.നക്ഷത്ര തടകത്തിലേക്കു വരുന്ന വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനായി മാവിൻ തോട്ടം, താഴത്തെ പള്ളി, പാർക്കിംഗ് ഗ്രൗണ്ട് കാടപ്പാറയിലെ സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ട് എന്നിവ മാത്രം ഉപയോഗിക്കുക. വഴിയരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത് കാർണിവൽ സ്ഥലത്തേക്ക് നീലീശ്വരം അടിവാരം വഴി മാത്രം പ്രവേശിക്കുക. നടുവട്ടം ഭാഗത്തു കൂടിയോ യുക്കാലി ഭാഗത്തു കൂടിയോ കാർണിവൽ സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കാർണിവൽ സ്ഥലത്തു നിന്നും മടങ്ങുന്ന വാഹനങ്ങൾ യൂക്കാലി ഭാഗത്തുകൂടി മാത്രം […]
ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പരിപാടിക്കിടെ താഴേക്ക് വീണ് പരിക്കേറ്റ തൃപ്പൂണിത്തുറ എംഎൽഎ ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചതായി മന്ത്രി പി രാജീവ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വൈകാതെ കൊച്ചിയിൽ എത്തുമെന്ന് മന്ത്രി പറഞ്ഞു. റിനെയിൽ ഉള്ള ഡോക്ടർമാരും സംഘത്തിലുണ്ടായിരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. എംഎൽഎയ്ക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും പരിക്കുണ്ടെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സക്കായി എത്തുന്നത്. കോട്ടയം, എറണാകുളം മെഡിക്കൽ കോളേജുകളിൽ നിന്നുള്ള […]
എ.പി ഉദയകുമാർ സിപിഎം ആലുവ ഏരിയ സെക്രട്ടറി
ആലുവ: സിപിഎം ആലുവ ഏരിയ സെക്രട്ടറിയായി എ.പി ഉദയകുമാറിനെ തിരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മറ്റിയേയും 23 ജില്ലാ സമ്മേളന പ്രതിനിധികളേയും സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പ്രതിനിധികളുടെ ചർച്ചക്ക് രണ്ടാം ദിവസം ജില്ലാ സെക്രട്ടറി സി.എൻ മോഹനനും ഏരിയ സെക്രട്ടറി ഉദയകുമാറും മറുപടി നൽകി. സമ്മേളനത്തിൻ്റെ സമാപനം കുറിച് തിങ്കളാഴ്ച്ച വൈകീട്ട് മേത്തർ പ്ലാസ ഗ്രൗണ്ടിലെ എംസി ജോസഫൈൻ ഏഴായിരം പേർ പങ്കെടുക്കുന്ന ബഹുജന റാലിയും ചുവപ്പു സേന പരേഡും നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് […]
സ്കൂട്ടർ യാത്രികനായ പച്ചക്കറി മാനേജരെ കുത്തിപ്പരിക്കേൽപിച്ച് വൻ കവർച്ച; അക്രമികളുടെ സിസി ടിവി ദൃശ്യം
കാലടി: കാലടിയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന പച്ചക്കറി കടയിലെ മാനേജറെ ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേൽപ്പിച്ച് ലക്ഷങ്ങൾ കവർന്നു. കാഞ്ഞൂർ സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ തങ്കച്ചനെയാണ് കുത്തി പരിക്കേൽപ്പിച്ച് പണം കവർന്നത്. കാലടിയിലെ വി കെ ഡി വെജിറ്റബിൾസിലെ മാനേജറാണ് തങ്കച്ചൻ. കാലടിയിലെ ഇവരുടെ ഓഫീസിൽ നിന്നും ഉടമയുടെ വീട്ടിലേക്ക് പോകും വഴി ചെങ്ങൽ ബിഎസ്എൻഎൽ റോഡിൽ വച്ച് വൈകിട്ട് 5.30 ഓടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ തങ്കച്ചൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുപത് ലക്ഷത്തോളം […]
മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ്; ആലുവ സ്വദേശിയായ യുവാവ് പിടിയിൽ
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ ഒരാള്‍ പിടിയിൽ. ആലുവ സ്വദേശിയായ യുവാവിനെയാണ് എറണാകുളം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ സ്വദേശിയായ അക്വിബ് ഹനാൻ എന്ന 21കാരനാണ് പിടിയിലായത്. ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ആദിഖ് ഹനാൻ ആണ് ഇന്‍സ്റ്റാഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിൽ തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാൽ മാര്‍ക്കോ സിനിമയുടെ ലിങ്ക് […]
എം.ടിയുടെ ഓർമ്മയിൽ പാറപ്പുറം ഗ്രാമം
കാഞ്ഞൂർ: എം.ടി വാസുദേവൻ നായരുടെ ഓർമ്മയിലാണ് കാഞ്ഞൂർ പാറപ്പുറം ഗ്രാമം. എം.ടി സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരിയുടെ ചിത്രീകരണം കാഞ്ഞൂർ പാറപ്പുറത്തായിരുന്നു. ഗ്രാമജീവിതത്തിന്റെ നൈർമല്യം ഒപ്പിയെടുത്ത സിനിമയിൽ ഈ പ്രദേശവും ഒരു കഥാപാത്രമായി മാറി. പെരിയാറിന്റെ തീരത്തുള്ള പരത്തപ്പിള്ളി മോഹനചന്ദ്രന്റെ വീടായിരുന്നു പ്രധാന ലൊക്കേഷൻ. നായക കഥാപാത്രത്തെ അവതരിപ്പിച്ച ഒടുവിൽ ഉണ്ണികൃഷ്ണന്റെ വീട്. എം.ടിയുടെ സിനിമാ ചിത്രീകരണക്കാലം പാറപ്പുറത്തിന് ഉത്സവമായിരുന്നു. നടവഴികളിലെല്ലാം ഒരേ സംസാരം എം ടി …. എം.ടി മാത്രം. സൂപ്പർ സ്റ്റാറിനെ കാണുന്നതുപോലെ ആബാലവൃദ്ധം […]
യാത്രക്കാർക്ക് അപകടകരമായി നിന്ന കാട്ടാനയെ കാടുകയറ്റിവിട്ട പോലീസുകാരന് പോലീസിന്റെ ആദരം
ചാലക്കുടി: യാത്രക്കാർക്ക് അപകടകരമായി അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിസരത്ത് ഇറങ്ങിയ കാട്ടാനയെ സുരക്ഷിതമായി റോഡ് മുറിച്ച് കടത്തി വിട്ട പോലീസുകാരന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസിന്റെ ആദരം. അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കാലടി ഓണമ്പിള്ളി സ്വദേശി മുഹമ്മദിന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ പ്രശംസാപത്രം നൽകി. .ഡി.ജി.പി മനോജ് എബ്രഹാം ഉൾപ്പെടെ നിരവധി പേരാണ് മുഹമ്മദിന് അഭിനന്ദനവുമായി എത്തിയത്. കഴിഞ്ഞ ദിവസമാണ് ഏഴാറ്റുമുഖം ഗണപതി എന്ന പേരിലറിയപ്പെടുന്ന കാട്ടു […]
ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ
പെരുമ്പാവൂർ: പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ. മാറമ്പിള്ളി പള്ളിക്കവല ഈരോത്ത് വീട്ടിൽ ഷമീർ (ബാവ 47 ), ഷിനാസ് (21) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 24 ന് വൈകീട്ട് കനാൽ പാലം ജംഗ്ഷനിൽ വച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തയാളെ തടഞ്ഞ് നിർത്തി കവർച്ച നടത്തുകയായിരുന്നു. ബാവ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കൊലപാതകക്കേസിലെ പ്രതിയാണ്. മകൻ പെരുമ്പാവൂവ തടിയിട്ട പറമ്പ് സ്റ്റേഷനുകളിൽ ‘നിരവധി കേസിൽ […]
കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ പോലീസ് പിടിയിൽ
അങ്കമാലി: കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ പോലീസ് പിടിയിൽ. താബോർ പറമ്പയം കോഴിക്കാടൻ വീട്ടിൽ ഗ്രിൻ്റേഷ് (38)നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ചെങ്ങമനാട് ഗില്ലപ്പി വിനോദ് വധക്കേസിലും, കാലടിയിലും അങ്കമലായിലും വധശ്രമക്കേസുകളിലും കോടതിയിൽ ഹാജരാകാത്തതിന് ഇയാൾക്കെതിരെ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. കാലടിയിലെ കേസിൽ ഇയാളൊഴികെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. അങ്കമാലി സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി റൂറൽ ജില്ലയിലെ കുപ്രസിദ്ധ ക്രിമിനലാണ്. സാഹസീകമായി കോക്കുന്നിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഡി.വൈ.എസ്.പി ടി.ആർ രാജേഷിൻ്റെ നേതൃത്വത്തിൽ […]
കാലടി സ്വദേശിനി അമ്പിളിക്ക് സ്വപ്ന സാഫല്യം; നരേന്ദ്ര മോദിക്ക് മുൻപിൽ നൃത്തം അവതരിപ്പിച്ച് അമ്പിളി
കാലടി: കാലടി സ്വദേശിനി അമ്പിളി രജീഷിനു സ്വപ്ന സാഫല്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻപിൽ നൃത്തം അവതരിപ്പിച്ച് അമ്പിളി. നരേന്ദ്ര മോദി കുവൈറ്റ് സന്ദർശിച്ചപ്പോൾ കേരളീയ നൃത്തമായ മോഹിനിയാട്ടമാണ് അമ്പിളി അവതരിപ്പിച്ചത്. കാലടി ശ്രീ ശങ്കര സ്കൂൾ ഓഫ് ഡാൻസ് പുർവ്വ അദ്ധ്യാപികയാണ് അമ്പിളി. ഡാൻസ് സ്കൂളിൽ 10 വർഷം പരിശീലനം നേടുകയും തുടർന്ന് 9 വർഷം അവിടെ അദ്ധ്യാപികയായും ജോലി ചെയ്തു. വിവാഹശേഷം കോഴിക്കോട് ഭാവയാമി സ്കൂൾ ഓഫ് ഡാൻസ് ആരംഭിച്ചു. ഇപ്പോൾ കുവൈറ്റിൽ ജോലി […]
ദുർമന്ത്രവാദി അറസ്റ്റിൽ
കോതമംഗലം: ദുർമന്ത്രവാദവും ആഭിചാര ക്രിയകളും വ്യാജ ചികിത്സയും നടത്തുന്നയാൾ അറസ്റ്റിൽ. ഇരമല്ലൂർ കുറ്റിലഞ്ഞി ആയത്തു വീട്ടിൽ നൗഷാദ് (56) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാപനം റെയ്ഡ് ചെയ്ത് മന്ത്രവാദവും ചികിത്സയും ആയി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങളും രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐമാരായ ഷാഹുൽ ഹമീദ്, ആൽബിൻ സണ്ണി, രഘുനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വിശ്വജ്യോതി സ്കൂൾ വാർഷികാഘോഷം
അങ്കമാലി: രണ്ട് ദിവസങ്ങളിലായി നടക്കുന്ന അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂൾ വാർഷികാഘോഷം (ജ്യോതിസ് ഉത്സവ് ആൻഡ് ഇംപാസ്റ്റോ 2024) തുടങ്ങി. കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ബെന്നി നൽക്കര ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ., കോയമ്പത്തൂർ ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ബെൻ മാത്യു വർക്കി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ മാമ്പിള്ളി അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ആഞ്ചലോ ചക്കനാട്ട്, ഫാ. ജോയി ചക്യേത്ത്, […]
പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിലായി
ആലുവ: ആലുവയിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിലായി. മൂക്കന്നൂർ സ്വദേശി ഐസക് എന്ന 23 കാരനാണ് പിടിയിലായത്. ഒരു സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ വെള്ളിയാഴ്ച വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്. രാത്രി മൂത്രമൊഴിക്കാൻ സെൽ തുറന്നപ്പോൾ ഇറങ്ങി ഓടുകയായിരുന്നു. ഇന്ന് രാവിലെ മൂക്കന്നുരിൽ നിന്നുമാണ് പിടികൂടിയത്