07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
176 views 3 sec 0 Comment

ഡൽഹി സ്ഫോടനം: 2 ഡോക്റ്റർമാർ കൂടി കസ്റ്റഡിയിൽ

admin - November 15, 2025

ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം കാർ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെട്ട ഭീകര മൊഡ്യൂൾ കേസിൽ ഹരിയാനയിലെ അൽ ഫലാ യൂനിവേഴ്‌സിറ്റിയിലെ രണ്ട് ഡോക്റ്റർമാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഫോടന സമയത്ത് കാറോടിച്ച ഡോ. ഉമർ നബിയുമായി അടുത്ത ബന്ധമുള്ളവരാണ് ഇവരെന്ന് അധികൃതർ.

ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലും ദേശീയ അന്വേഷണ ഏജൻസി (NIA) സംഘവും ചേർന്ന് ഹരിയാനയിലെ ധൗജ്, നൂഹ്, സമീപ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡുകൾക്കൊടുവിലാണ് ഇവരെ പിടികൂടിയത്. നൂഹിൽ നിന്നാണ് അൽ ഫലാ യൂനിവേഴ്സിറ്റിയിലെ ഡോക്റ്റർമാരായ മുഹമ്മദ്, മുസ്തകിം എന്നിവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം

‘വൈറ്റ് കോളർ ഭീകര മൊഡ്യൂൾ’ അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനായിയുമായി ഇരുവരും ബന്ധപ്പെട്ടിരുന്നു. പ്രാരംഭ ചോദ്യം ചെയ്യലിൽ, കസ്റ്റഡിയിലെടുത്ത ഡോക്റ്റർമാരിൽ ഒരാൾ സ്ഫോടനം നടന്ന ദിവസം ഡൽഹിയിലുണ്ടായിരുന്നതായി കണ്ടെത്തി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (AIIMS) അഭിമുഖത്തിൽ പങ്കെടുക്കാനായാണ് ഇയാൾ തലസ്ഥാനത്ത് എത്തിയതെന്നാണ് പറയുന്നത്.

ഡോ. ഗനായിയുമായും മറ്റ് ഗൂഢാലോചനകളുമായും ഇവർക്ക് എത്രത്തോളം ബന്ധമുണ്ടെന്ന് അറിയുന്നതിനായി മുഹമ്മദിന്‍റെയും മുസ്തകിമിന്‍റെയും കൂടുതൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

ഡോ. ഉമർ നബി 10 മുതൽ 15 മിനിറ്റ് വരെ നിർത്തിയിരുന്ന വാസിർപൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു ചായക്കടക്കാരനെയും പൊലീസ് ചോദ്യം ചെയ്തു. ഉമർ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്തില്ല എന്നും, അവിടെ കുറച്ചുനേരം ഇരുന്ന ശേഷം പോവുക മാത്രമാണ് ചെയ്തതെന്നും ചായക്കടക്കാരൻ പൊലീസിനെ അറിയിച്ചു. അസഫ് അലി റോഡിലെ രാംലീല മൈതാനത്തിന് സമീപമുള്ള ഒരു പള്ളി അധികൃതരോട് സ്ഫോടനം നടന്ന ദിവസം അവിടെയെത്തിയ ആളുകളുടെ രേഖകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഒഖ്‌ലയിലെ അൽ ഫലാ യൂനിവേഴ്‌സിറ്റി ആസ്ഥാനത്ത് സന്ദർശനം നടത്തി സംശയിക്കപ്പെടുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങളും തേടി.

സമാന്തരമായി നടന്ന മറ്റൊരു ഓപ്പറേഷനിൽ, ലൈസൻസില്ലാതെ രാസവളം വിറ്റതിന് ദിനേശ് എന്നയാളെ അന്വേഷണ ഏജൻസികൾ നൂഹിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഭീകര മൊഡ്യൂളിലെ അംഗങ്ങൾ സ്ഫോടക വസ്തുക്കൾ വാങ്ങാൻ ഏകദേശം 26 ലക്ഷം രൂപ സ്വരൂപിച്ചതായും, അതിൽ നിന്ന് 3 ലക്ഷം രൂപ ബോംബ് നിർമിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന NPK വളം വാങ്ങാൻ ചെലവഴിച്ചതായും കണ്ടെത്തി. ദിനേശ് പ്രതികൾക്ക് വളം വിറ്റിട്ടുണ്ടോയെന്നും, നിയമവിരുദ്ധമായ വ്യാപാരത്തിനപ്പുറം ഇയാൾക്ക് എന്തെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ഭീകര മൊഡ്യൂൾ കേസിൽ അറസ്റ്റിലായ അൽ ഫലാ യൂനിവേഴ്‌സിറ്റിയിലെ മറ്റൊരു ഡോക്റ്ററായ ഡോ. ഷഹീൻ സയീദ് അടുത്തിടെ പാസ്‌പോർട്ടിന് അപേക്ഷിച്ചിരുന്നു. നവംബർ 3-ന് യൂനിവേഴ്‌സിറ്റി ഹോസ്റ്റലിലെ 29-ാം നമ്പർ മുറിയിൽ വെച്ച് അവരുടെ അപേക്ഷയുടെ പൊലീസ് വേരിഫിക്കേഷൻ നടക്കുകയും പതിവ് നടപടിക്രമത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥർ അവരുടെ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. അവരുടെ അപേക്ഷയ്ക്ക് നിലവിലെ അന്വേഷണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും ഏജൻസികൾ പരിശോധിക്കുകയാണ്.

PREVIOUS

പാലത്തായി പീഡനം: ബിജെപി നേതാവിന് ജീവപര്യന്തം

NEXT

കോൺഗ്രസിന് തിരിച്ചടി; വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല
Related Post
December 2, 2023
കുട്ടിയെ തട്ടിയെടുത്ത കേസ് ‘അനുപമ പത്മൻ’ യൂട്യൂബ് താരം
August 28, 2023
മന്ത്രിമാർക്കും എംഎൽഎമാർക്കും എംപിമാർക്കും സൗജന്യ ഓണക്കിറ്റ്
February 25, 2024
സ്വകാര്യ ബമ്പിടിച്ച് കാൽ നട യാത്രക്കാരി മരിച്ചു
March 31, 2024
കാർ ലോറിയിലേക്ക് മനപ്പൂർവം ഇടിച്ചുകയറ്റിയതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തൽ
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved