23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
320 views 0 sec 0 Comment

കാലടി പാലത്തിലെ കുഴികൾ മൂലം ഗതാഗതക്കുരുക്ക് രൂക്ഷം; സ്വകാര്യ ബസ്സുകൾ ബുധനാഴ്ച മുതൽ പാലം ബഹിഷ്കരിക്കും

admin - November 24, 2025

കാലടി: കാലടി ശ്രീശങ്കര പാലത്തിലെയും അനുബന്ധ റോഡിലെയും കുഴികൾ മൂലം ഗതാഗത സ്തംഭനം നിത്യസംഭവമായിട്ടും ബന്ധപ്പെട്ടവരുടെ അനാസ്ഥ തുടരുന്നതിനാൽ ബുധനാഴ്ച മുതൽ പാലം ബഹിഷ്കരിച്ച് ഇരുകരകളിലും ട്രിപ്പുകൾ അവസാനിപ്പിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി – കാലടി മേഖല പ്രസിഡൻറ് എ.പി.ജിബി ,സെക്രട്ടറി ബി.ഒ .ഡേവിസ് എന്നിവർ അറിയിച്ചു.

മണ്ഡലകാലം ആരംഭിക്കുകയും തകർച്ചയിലായ പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്താത്തതും മൂലം കാലടിയിലും സമീപ റോഡുകളിലും മണിക്കൂറുകൾ നീളുന്ന കുരുക്കാണ് അനുഭവപ്പെടുന്നത്. ടോറസ്, ട്രെയിലർ, കണ്ടെയ്നർ, മൾട്ടി ആക്സിൽ ഉൾപ്പെടുന്ന വലിയ ചരക്ക് വാഹനങ്ങൾ അങ്കമാലിയിൽ നിന്നും ആലുവയിലൂടെ തിരിച്ചുവിടുകയും യുദ്ധകാല അടിസ്ഥാനത്തിൽ പാലത്തിൽ ടാറിങ് നടത്തുകയും ചെയ്താലല്ലാതെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയില്ല.80 പരം ബസ്സുകൾ ആണ് പാലത്തിലൂടെ 5 മിനിറ്റ് പോലും ടൈം ഗ്യാപ് ഇല്ലാതെ സർവീസ് നടത്തുന്നത്. ടാറിങ് പൊളിഞ്ഞു വലിയ കുഴികൾ രൂപപ്പെട്ടിട്ട് മൂന്നാഴ്ചകൾ പിന്നിട്ടെങ്കിലും താൽക്കാലിക പരിഹാരത്തിനു പോലും ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല, ഗതാഗതക്കു രുക്കിൽ പെടുമ്പോൾ തുടർച്ചയായി ട്രിപ്പുകൾ ഒഴിവാക്കേണ്ടി വരുന്നതും സമയനിഷ്ഠ പാലിക്കാൻ കഴിയാത്തതും മൂലം വലിയ പ്രതിസന്ധിയാണ് സ്വകാര്യബസ് മേഖല നേരിടുന്നത്.

ഗതാഗതക്കുരുക്കിൽ പെട്ടുണ്ടാകുന്ന സമയനഷ്ടം പരിഹരിക്കാൻ അമിത വേഗതയിൽ വാഹനം ഓടിക്കേണ്ടി വരുന്നതിനാൽ ജീവനക്കാർ വലിയ മാനസിക സമ്മർദ്ദത്തിലാണ് തൊഴിലെടുക്കുന്നത്. അതിനിടയിലാണ് പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പീഡനവും പിഴ ചുമത്തലും. നിലവിൽ കുണ്ടും കുഴിയും ആയി കിടക്കുന്ന ടാറിങ് ഭാഗങ്ങൾ പൂർണമായും ചുരണ്ടി മാറ്റിയശേഷം ചെയ്താൽ മാത്രമേ കുറച്ചുകാലത്തേക്ക് എങ്കിലും നിലനിൽക്കുകയുള്ളൂ. പലപ്പോഴും ഇത്തരം കാര്യങ്ങൾ ഒന്നും ചെയ്യാതെ ടാറിങ് മിശ്രിതം മുകൾഭാഗത്ത് ഇട്ടുകൊണ്ടാണ് കുഴിയടയ്ക്കുന്നത്. ഒരു മഴ പെയ്താൽ ഒലിച്ചുപോകുന്ന രീതിയിലാണ് കുഴിയടയ്ക്കൽ നടത്തുന്നത്.

സമാന്തര പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കാൻ ഇനിയും ഏറെ സമയം എടുക്കുമെന്നതിനാൽ നിലവിലുള്ള പാലത്തിൽ പൂർണ്ണമായും അറ്റ കുറ്റപ്പണികൾ നടത്തണമെന്നും അതുവരെ പെരുമ്പാവൂർ നിന്നുള്ള ബസ്സുകൾ താന്നിപ്പുഴ വരെയും അങ്കമാലിയിൽ നിന്നുള്ളത് കാലടിയിലും ട്രിപ്പുകൾ അവസാനിപ്പിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.

PREVIOUS

സ്ത്രീയെ തലയ്ക്കടിച്ച് കൊന്നു; അരികിലിരുന്ന് ഉറങ്ങി വീട്ടുടമസ്ഥൻ

NEXT

ഭിന്നശേഷിക്കാരനായ പഞ്ചഗുസ്തി ചാമ്പ്യന് നേരെ കള്ളക്കേസ് എടുത്തെന്ന് പരാതി
Related Post
March 30, 2024
റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു
November 18, 2023
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
May 29, 2026
മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി യു കുരുവിള അന്തരിച്ചു
May 18, 2024
ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved