അങ്കമാലി : അങ്കമാലി അർബൻ സഹകരണ സംഘം ഡയറക്ടർ ബോർഡംഗങ്ങളായിരുന്ന രാജപ്പൻ നായർ, പി.വി. പൗലോസ്, മേരി ആൻ്റണി എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരെ അങ്കമാലി കോടതിയിൽ ഹാജരാക്കി. കോടതി ഒന്നാം തിയതി വരെ റിമാൻഡ് ചെയ്തു. രാജപ്പൻ നായരെയും പി.വി. പൗലോസിനെയും ആലുവ ജയിലിലും മേരി ആൻ്റണിയെ കാക്കനാട് വനിതാ ജയിലിലുമാണ് റിമാൻഡ് ചെയ്തത്. രാജപ്പൻ നായർ മുൻ പ്രസിഡൻ്റും പി.വി..പൗലോസ് വൈസ് പ്രസിഡൻ്റുമായിരുന്നു. സംഘത്തിൻ്റെ മുൻപ്രസിഡൻ്റ് പി.ടി. പോൾ ഒരു വർഷം മുൻപ് […]
കര്‍ണാടക ചിക്കമംഗളൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ കാലടി സ്വദേശി കൊല്ലപ്പെട്ടു
ബെംഗളൂരു: കര്‍ണാടക ചിക്കമംഗളൂരു നരസിംഹരാജപുരയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാലടി സ്വദേശി കെ. ഏലിയാസ് (76) കൊല്ലപ്പെട്ടു. മേയാന്‍ വിട്ട പോത്തിനെ അന്വേഷിച്ചു മകനൊപ്പം വീടിനോടു ചേര്‍ന്നുള്ള വനത്തിലെത്തിയപ്പോഴാണു കാട്ടാന ആക്രമിച്ചത്. മൃതദേഹം നരസിംഹരാജപുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. നരസിംഹരാജ താലൂക്കില്‍ ഒരു മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഏലിയാസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷി ആവശ്യത്തിനായി കര്‍ണാടകയിലേക്ക് കുടിയേറിയതാണ് ഏലിയാസിന്‍റെ കുടുംബം. പോത്തിനെ അന്വേഷിച്ച് വനത്തിലേക്ക് പോയ ഏലിയാസിനെ പിന്നില്‍ നിന്നാണ് കാട്ടാന ആക്രമിച്ചതെന്ന് മകന്‍ പറഞ്ഞു. […]
കര്‍ണാടക ചിക്കമംഗളൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ കാലടി സ്വദേശി കൊല്ലപ്പെട്ടു
ബെംഗളൂരു: കര്‍ണാടക ചിക്കമംഗളൂരു നരസിംഹരാജപുരയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാലടി സ്വദേശി കെ. ഏലിയാസ് (76) കൊല്ലപ്പെട്ടു. മേയാന്‍ വിട്ട പോത്തിനെ അന്വേഷിച്ചു മകനൊപ്പം വീടിനോടു ചേര്‍ന്നുള്ള വനത്തിലെത്തിയപ്പോഴാണു കാട്ടാന ആക്രമിച്ചത്. മൃതദേഹം നരസിംഹരാജപുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. നരസിംഹരാജ താലൂക്കില്‍ ഒരു മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഏലിയാസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷി ആവശ്യത്തിനായി കര്‍ണാടകയിലേക്ക് കുടിയേറിയതാണ് ഏലിയാസിന്‍റെ കുടുംബം. പോത്തിനെ അന്വേഷിച്ച് വനത്തിലേക്ക് പോയ ഏലിയാസിനെ പിന്നില്‍ നിന്നാണ് കാട്ടാന ആക്രമിച്ചതെന്ന് മകന്‍ പറഞ്ഞു. […]
തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം; ഭക്തർക്ക് സുരക്ഷിതമായ ദർശന സൗകര്യമൊരുക്കും
ആലുവ: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ 2025 ജനുവരി 12 മുതൽ 23 വരെ ആഘോഷിക്കുന്ന ശ്രീ പാർവ്വതിദേവിയുടെ നട തുറപ്പ് മഹോത്സവത്തിന് ഭക്തർക്ക് സുരക്ഷിതമായ ദർശന സൗകര്യമൊരുക്കും. നടതുറപ്പ് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് അൻവർ സാദത്ത് എം. എൽ.എയുടെയും, സബ് കളക്ടർ കെ.മീരയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ദർശനത്തിനായി സാധാരണ കൂ കൂടാതെ വെർച്വൽ ക്യൂ ബുക്കിങ്ങ് ജനുവരി 1 മുതൽ ആരംഭിക്കും. യോഗത്തിൽ ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവൃത്തികളെ സംബന്ധിച്ച് നിർദേശങ്ങൾ […]
കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
കോതമംഗലം: കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശി എൽദോസ് (45) ആണ് മരിച്ചത്. ബസ് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. സ്ഥലത്ത് നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെൻസിങ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
മറ്റൂർ മർച്ചന്റസ് അസോസിയേഷൻ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
കാലടി : മറ്റൂർ മർച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മറ്റൂർ സെന്റ്: മേരീസ് ടൗൺ ചർച്ച് ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ:എ.ജെ റിയാസ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൽദോ. സി.എബ്രഹാം അധ്യക്ഷത വഹിച്ചു. അങ്കമാലി അപ്പോളോ അഡലക്സ് ആശുപത്രി, മറ്റുർ സെന്റ് : മേരിസ് ടൗൺ ചർച്ച് എന്നിവയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. അറ്റ്ലക്സ് ആശുപത്രി ചീഫ് […]
ആഘോഷം അതിരുവിടാതിരിക്കാൻ കർശന നടപടികളുമായി പോലീസ്
ആലുവ: ആഘോഷം അതിരുവിടാതിരിക്കാൻ കർശന നടപടികളുമായി റൂറൽ ജില്ലാ പോലീസ്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ കൂടുതൽ പോലീസിനെ വിന്യസിക്കും .പ്രത്യേക പട്രോളിംഗ് സംഘങ്ങൾ പോലീസ് സ്റ്റേഷൻ പരിധികളിൽ ‘നിരീക്ഷണം നടത്തും. മഫ്ടിയിലും പോലീസുകാരുണ്ടാകും. ടൂറിസ്റ്റ് പ്രദേശങ്ങളും പോലീസ് നിരീക്ഷണത്തിലായിരിക്കും. ജില്ലാ അതിർത്തികളിൽ ചെക്കിംഗുണ്ടാകും. മദ്യം മയക്കുമരുന്ന് പരിശോധന കുടുതൽ ശക്തമാക്കും. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നേരത്തെ പിടിയാലായവരും, ജാമ്യം ലഭിച്ചവരും ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരും നിരീക്ഷണത്തിലാണ്. ഗതാഗത നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന […]
ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചു, നവദമ്പതികളുള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലര്‍ച്ചെ 4.30ന് പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്ലിലുണ്ടായ അപകടത്തില്‍ കാര്‍ യാത്രികാരയ മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖിന്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. അനുവിനെയും നിഖിലിനേയും വിളിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മടങ്ങുകയായിരുന്നു കാര്‍ എന്നാണ് പോലീസ് പറഞ്ഞത്. മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്. മലേഷ്യയില്‍ നിന്ന് എത്തിയ അനുവും നിഖിലുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്. […]
ഫ്രഞ്ച് ചലച്ചിത്ര ആചാര്യനെക്കുറിച്ചു മലയാളി വൈദികന്‍റെ ഗ്രന്ഥം
കൊച്ചി: ലോകസിനിമയിലെ ഫ്രഞ്ച് ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ റോബർട്ട് ബ്രെസോണിനെക്കുറിച്ചും (1901 – 1999 ) അദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങളെക്കുറിച്ചും പഠനഗ്രന്ഥം തയാറാക്കി മലയാളി വൈദികൻ. സീറോ മലങ്കര സഭയിലെ തിരുവല്ല അതിരൂപത വൈദികനും കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറിയുമായ റവ.ഡോ. സിബു ഇരിന്പിനിക്കലാണു ബ്രെസോണിന്‍റെ സിനിമകളെ ദൈവശാസ്ത്രപശ്ചാത്തലത്തിൽ പഠനവിധേയമാക്കുന്ന “റോബർട്ട് ബ്രെസോൺ സിനിമാട്ടോഗ്രഫി” എന്ന ശ്രദ്ധേയഗ്രന്ഥത്തിന്‍റെ രചയിതാവ്. ഫ്രഞ്ച് വിപ്ലവം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയ ചരിത്രസംഭവങ്ങളും ദസ്തയോവ്സ്കി ഉൾപ്പടെയുള്ള സാഹിത്യപ്രതിഭകളുടെ ജീവിതങ്ങളും ബ്രെസോണിന്‍റെ സൃഷ്ടികളെ സ്വാധീനിച്ചിട്ടുണ്ട്. കത്തോലിക്കൻ […]
ഹൈക്കോടതിക്ക് സമീപം മംഗളവനത്തിൽ അജ്ഞാത മൃതദേഹം; ഗേറ്റിലെ കമ്പിയിൽ കോർത്ത നിലയിൽ
കൊച്ചി: കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.ഹൈക്കോടതിക്ക് പിന്നിലായുള്ള സംരക്ഷിത മേഖലയായ മംഗളവനത്തിന്‍റെ ഉള്ളിലായി സിഎംഎഫ്ആര്‍ഐ ഗേറ്റിലെ കമ്പിയിൽ കോര്‍ത്ത നിലയിലാണ് മൃതദേഹം. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഗേറ്റിന് മുകളിലായുള്ള കമ്പിയിൽ വസ്ത്രങ്ങളൊന്നുമില്ലാതെ നഗ്നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസ്കനാണ് മരിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഹൈക്കോടതിയുടെ സമീപമാണെങ്കിലും മംഗള വനത്തിന്‍റെ വിജനമായ സ്ഥലത്താണ് […]
കല്ലടിക്കോട് അപകടം; നാല് പെൺകുട്ടികൾക്ക് ദാരുണാന്ത്യം
കല്ലടിക്കോട്: കല്ലടിക്കോട് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി.മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണെന്ന് നാട്ടുകാര്‍ പറയുന്നു. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചവര്‍. തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്ന് മൃതദേഹം. ഒരു മൃതദേഹം വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലുമാണ്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ക്രെയിന്‍ ഉപയോഗിച്ച് ലോറി പൊക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സിമന്റ് ലോഡ് വഹിച്ച ലോറിയാണ് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മറ്റൊരു വണ്ടിയില്‍ ഇടിച്ച് നിയന്ത്രണം […]
കല്ലടിക്കോട് അപകടം; നാല് പെൺകുട്ടികൾക്ക് ദാരുണാന്ത്യം
കല്ലടിക്കോട്: കല്ലടിക്കോട് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി.മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണെന്ന് നാട്ടുകാര്‍ പറയുന്നു. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചവര്‍. തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്ന് മൃതദേഹം. ഒരു മൃതദേഹം വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലുമാണ്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ക്രെയിന്‍ ഉപയോഗിച്ച് ലോറി പൊക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സിമന്റ് ലോഡ് വഹിച്ച ലോറിയാണ് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മറ്റൊരു വണ്ടിയില്‍ ഇടിച്ച് നിയന്ത്രണം […]
സംസ്‌കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം
കാലടി: കാലടി സംസ്‌കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. ആകെയുള്ള ഏഴ് സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെയാണ് വിജയിച്ചത്. യൂണിയൻ ചെയർപേഴ്സണായി കാലടി മുഖ്യ കേന്ദ്രത്തിലെ അശ്വന്ത് പി.എം, വൈസ് ചെയർപേഴ്സണായി പന്മന പ്രാദേശിക കേന്ദ്രത്തിലെ അനാമിക എസ്, ജനറൽ സെക്രട്ടറിയായി പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ അശ്വിൻ കെ, ജോയിന്റ് സെക്രട്ടറിമാരായി കാലടി മുഖ്യ കേന്ദ്രത്തിലെ അദ്വൈത് ഇ, കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ അരുണിമ കെ.കെ, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി കാലടി മുഖ്യ […]
നക്ഷത്ര തടാകം മെഗാ കാർണിവലിന് ഒരുക്കങ്ങൾ ആരംഭിച്ചു
മലയാറ്റൂർ: നക്ഷത്ര തടാകം മെഗാ കാർണിവലിന് ഒരുക്കങ്ങൾ ആരംഭിച്ചു. 25 മുതൽ 31വരെയാണ് കാർണിവൽ. മലയടിവാരത്ത് 110 ഏക്കർ വിസ്തൃതിയിൽ വെള്ളം നിറഞ്ഞു കിടക്കുന്ന മണപ്പാട്ടുചിറയ്ക്കു ചുറ്റും 10,024 നക്ഷത്രങ്ങളാണ് ഇത്തവണ കാർണിവലിനായി തൂക്കുന്നത്. 2 നിരകളിലായി വിവിധ വർണത്തിലുള്ള നക്ഷത്രങ്ങളാണ് ഒരുക്കുന്നത്. കഴിഞ്ഞ വർഷത്തെ മെഗാ കാർണിവലിലെ കേടുപാടുകൾ വന്നതും നിറം മങ്ങിയതുമായ 3000 നക്ഷത്രങ്ങൾ മാറ്റി ഇത്തവണ അത്രയും പുതിയ നക്ഷത്രങ്ങൾ വാങ്ങിയിട്ടുണ്ട്. പുതിയ നക്ഷത്രങ്ങൾക്ക്് ടോയിൽ കെട്ടുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നക്ഷത്രങ്ങളുടെ കൂടെ […]
ജെ.ആർ രാജേഷിനെ വേൾഡ് ടെക്‌നിക്കൽ സെമിനാറിലേക്ക് നോമിനേറ്റ് ചെയ്തു
കാലടി: തുർക്കിയിലെ ഇസ്താംബുൽ ഡിസംബർ 14,15 തിയതികളിൽ ഇന്റർനാഷണൽ ജൂഡോ ഫെഡറേഷൻ നടത്തുന്ന വേൾഡ് ടെക്‌നിക്കൽ സെമിനാറിൽ ഇന്ത്യയിൽ നിന്നും കാഞ്ഞൂർ പുതിയേടം സ്വദേശി ജെ.ആർ രാജേഷ് പങ്കെടുക്കും. ഇന്ത്യയിൽ നിന്നും രാജേഷിനെ മാത്രമാണ് നോമിനേറ്റ് ചെയ്തിട്ടൊളളു. സൗത്ത് ഇന്ത്യയിലേ ഏക ഇന്റർനാഷണൽ ജൂഡോ റഫ്‌റി ആണ് രാജേഷ്. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ടെക്‌നിക്കൽ ഓഫീസർ ആയി സേവനം അനുഷ്ഠിക്കുന്നു. നിരവധി അന്തർ ദേശീയ ജൂഡോ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട് രാജേഷ്.
ആലുവയിൽ പെരിയാറിലേക്ക് ചാടിയ 23കാരി മരിച്ചു; വിവാഹിതയായത് ഒരു വർഷം മുൻപ്
ആലുവ∙ മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്നു പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. ആലുവ കുട്ടമശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മ (23) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് കൊട്ടാരക്കടവിൽനിന്നു മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്നു പെരിയാറിലേക്ക് ചാടിയത്. പൊലീസും ഫയർഫോഴ്സും ചേർന്ന് എട്ടേമുക്കാലോടെ മൃതദേഹം കണ്ടെത്തി. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരുവർഷം മുൻപാണ് ഗ്രീഷ്മയും അനീഷും തമ്മിലുള്ള വിവാഹം നടന്നത്.
മറ്റൂരിൽ വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കാലടി: മറ്റൂരിൽ വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ദേവസം കുടി വീട്ടിൽ ഏല്യാക്കുട്ടിയെ (83) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് മുതൽ ഏല്യാക്കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ ഉപയോഗ ശ്യൂന്യമായ കിണറിൽ മൃതദേഹം കണ്ടെത്തുന്നത്. അങ്കമാലിയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വശങ്ങൾ കെട്ടിക്കാത്ത കിണറാണ്.
മറ്റൂരിൽ വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കാലടി: മറ്റൂരിൽ വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ദേവസം കുടി വീട്ടിൽ ഏല്യാക്കുട്ടിയെ (83) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് മുതൽ ഏല്യാക്കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ ഉപയോഗ ശ്യൂന്യമായ കിണറിൽ മൃതദേഹം കണ്ടെത്തുന്നത്. അങ്കമാലിയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വശങ്ങൾ കെട്ടിക്കാത്ത കിണറാണ്.
ദേശം വല്ലംകടവ് റോഡിലെ അപകടങ്ങൾ ഇല്ലാതാക്കാൻ നടപടി
കാലടി: ദേശം വല്ലം കടവ് റോഡിന്റെ പുതുക്കിയ നിലവാരത്തിലുള്ള ടാറിങ്ങിന് ശേഷം ഈ റോഡിന്റെ പ്രദേശങ്ങളിൽ അടിക്കടി ഉണ്ടാകുന്ന റോഡ് അപകടങ്ങളെ സംബന്ധിച്ചും, വാഹനങ്ങളുടെ പാർക്കിംഗ് അപര്യാപ്തതകളെ സംബന്ധിച്ചും, അനുബന്ധ റോഡുകളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ചും ചർച്ച ചെയ്യുന്നതിനും വേണ്ടി കാഞ്ഞൂരിൽ റോഡ് അടിയന്തരമായി ട്രാഫിക് കമ്മിറ്റി ചേർന്നു. ദിവസേന ഉണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കുവാൻ തീരുമാനിച്ചു. ദേശം വല്ലം കടവ് റോഡിലേക്ക് നേരിട്ട് തുറന്നിട്ടുള്ള പഞ്ചായത്ത് റോഡുകളിൽ ശ്രീമൂലനഗരം ശാന്തിനഗർ മുതൽ […]
ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ: പതിനൊന്ന് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നാഗൗൺ സ്വദേശി മുജീബ് റഹ്മാൻ (31) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ മാറമ്പിള്ളിയിൽ മയക്കുമരുന്ന് വിൽപ്പനക്കെത്തിച്ചപ്പോൾ കയ്യോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചെറിയ ഡപ്പികളിലാക്കി അതിഥിത്തൊഴിലാളികളുടെ ഇടയിലായിരുന്നു കച്ചവടം. മുംബെയിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസിനോട് പറഞ്ഞു. ആസാമിലും കേരളത്തിലും കേസുകളിൽ പ്രതിയായ ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐമാരായ റിൻസ്.എം തോമസ്, പി.എം റാസിഖ്, എൽദോ എന്നിവർ ചേർന്നാണ് […]