കൊല്ലം: ആശ്രാമത്ത് മാസങ്ങൾക്ക് മുമ്പ് കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിയിച്ച് പൊലീസ്. മെയ് 26ന് ബിഎസ്എന്‍എല്‍ റിട്ടയേഡ് ഡിവിഷന് എഞ്ചിനീയറായ സി പാപ്പച്ചനാണ് മരിച്ചത്. വനിതാ ബാങ്ക് മാനേജറായ സരിത നിക്ഷേപ തുക തട്ടിയെടുക്കാനായി ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായ വനിതയടക്കം 5 പേർ പിടിയിലായി. ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ക്വട്ടേഷനെടുത്ത അനി, ഇയാളുടെ സുഹൃത്ത് മാഹീൻ, കാർ […]
‘ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റൂ’; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ‘ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകര്‍ന്നിരിക്കുന്നു’ എന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ഫോഗട്ട് വികാരനിര്‍ഭരമായി കുറിച്ചു. 2001മുതല്‍ ഗുസ്തിയില്‍ സജീവമായിരുന്നു ഫോഗട്ട്. വിനേഷ് ഫോഗട്ടിനെ വിലക്കിയത് ഒളിംപിക്സ് നിയമാവലി അനുസരിച്ചെന്ന് കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യ ലോക്സഭയില്‍ പറഞ്ഞിരുന്നു. രണ്ടുതവണ പരിശോധന നടത്തിയപ്പോഴും ഭാരം കൂടുതലായിരുന്നു. മതിയായ എല്ലാ സൗകര്യവും താരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചെയ്ത് നല്‍കിയിരുന്നെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു. […]
വയനാട് ദുരന്തബാധിതരുടെ ക്യാമ്പുകളിൽ സൗജന്യമായി മുടിവെട്ടാൻ തയ്യാറായി ശ്രീരാജ് വെങ്ങോല
പെരുമ്പാവൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നും രക്ഷപെട്ട് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽകഴിയുന്നവർക്ക് സൗജന്യമായി മുടിവെട്ടി നൽകാനുള്ള തയ്യാറെടുപ്പിലാണ് പെരുമ്പാവൂർ അല്ലപ്ര ജംഗ്ഷനിൽ കെ.എൽ. 40 അരോമ ഹെയർ ഡ്രസ്സിംഗ് സലൂൺ നടത്തുന്ന ശ്രീരാജ്. പെരുമ്പാവൂർ ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് ടീമിൽ 2018-മുതൽ അംഗമാണ് ശ്രീരാജ്. ദുരന്തവാർത്ത പുറത്തുവന്നതോടെ വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനു പോകാനുള്ള സന്നദ്ധത പെരുമ്പാവൂരിലെ ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നു മുതൽ നാലു വരെ ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട, പെരുമ്പാവൂരിൽ […]
നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നു; 4 ചൈനീസ് പൗരന്മാര്ക്കും പൈലറ്റിനും ദാരുണാന്ത്യം
കാഠ്മണ്ഡു: നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നു വീണ് 5 പേർ മരിച്ചു. നുവക്കോട്ട് ജില്ലയിലെ ശിവപുര മേഖലയിലുണ്ടായ അപകടത്തിൽ 4 ചൈനീസ് പൗരന്മാരും ഹെലകോപ്റ്റർ ക്യാപ്റ്റനുമാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും സയാഫ്രുബെൻസിയിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 1.54 നായിരുന്നു ഹെലികോപ്റ്റർ പുറപ്പെട്ടത്. അധികം വൈകാതെ 1.57 ഓടെ ഹെലികോപ്റ്ററിന് ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ത്രിഭുവന്‍ വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് സര്‍വീസാണ് എയര്‍ ഡൈനാസ്റ്റി. അരുണ്‍ മല്ലയുടേത് കൂടാതെ, അപകസ്ഥലത്തുനിന്നും രണ്ടു […]
ദുരന്ത ഭൂമി സന്ദർശിക്കാൻ നരേന്ദ്ര മോദി; ശനിയാഴ്ച വയനാട്ടിലെത്തും
ന്യൂഡൽഹി: വയനാട്ടിലെ ദുരന്തബാധിത മേഖല സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ചയാവും സന്ദർശനമെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ നിന്നും പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം ഹെലികോപ്റ്റർ മാർഗമായിരിക്കും മോദി വയനാട്ടിലെത്തുക. സുരക്ഷയുടെ ഭാഗമായി എസ്പിജി സംഘം വയനാട്ടിലെത്തി പരിശോധന ആരംഭിച്ചിരുന്നു. ദുരന്തബാധിത മേഖലയില്‍ എത്തുന്ന മോദി ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കുമെന്നാണ് വിവരം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചേക്കുമെന്നും സൂചനയുണ്ട്.
വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും കുടിയേറ്റവുമെന്ന് രാജ്യസഭയിലും ആവർത്തിച്ച് വനം മന്ത്രി
ന്യൂഡൽഹി: വയനാട് ദുരന്തത്തിന് കാരണം അനധികൃത കുടിയേറ്റമാണെന്ന് രാജ്യസഭയിലും ആവർത്തിച്ച് വനം മന്ത്രി ഭൂപേന്ദ്ര യാദവ്. വിദഗ്ധ സമിതി റിപ്പോർട്ടുകളുടെയും മാധ്യമ വാർത്തകളുടേയും അടിസ്ഥാനത്തിലാണ് സംസാരിച്ചത്. വയനാട്ടിലെ ജനങ്ങളെ താൻ അപമാനിച്ചെന്ന ജോൺ ബ്രിട്ടാസിന്റെ പരാമർശം രേഖകളിൽ നിന്നും മാറ്റണമെന്നും സിപിഎം രാഷ്ട്രീയം കളിക്കരുതെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. ദുരന്തത്തിന് ശേഷം കേന്ദ്രമന്ത്രിമാരായ അമിത്ഷായും, ഭൂപേന്ദ്ര യാദവും കേരളത്തെയും വയനാട്ടിലെ ജനങ്ങളെയും അപമാനിക്കുകയാണെന്ന് ജോണ്‍ബ്രിട്ടാസ് എംപി സഭയില്‍ ആരോപിച്ചിരുന്നു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മാധവ ഗാഡ്ഗിൽ റിപ്പോർട്ട് […]
തദ്ദേശ സ്ഥാപനങ്ങൾക്ക് 1960 കോടി രൂപ കൂടി അനുവദിച്ച് ധന വകുപ്പ്
തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1960 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മെയിന്റനന്‍സ് ഗ്രാന്റ് രണ്ടാം ഗഡു 1377.06 കോടി രൂപ, പൊതു ആവശ്യ ഫണ്ട് (ജനറല്‍ പര്‍പ്പസ് ഗ്രാന്റ്) അഞ്ചാം ഗഡു 210.51 കോടി രൂപ, ധനകാര്യ കമീഷന് ഹെല്‍ത്ത് ഗ്രാന്റ് 105.67 കോടി രൂപ, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ധനകാര്യ കമീഷന് ഗ്രാന്റിന്റെ ആദ്യഗഡു 266.80 കോടി രൂപ എന്നിവയാണ് അനുവദിച്ചത്. മെയിന്റനന്‍സ് ഗ്രാന്റില്‍ റോഡിനായി 529.64 […]
കൊച്ചിയിൽ ലിഫ്റ്റ് തകർന്ന് ചുമട്ടുതൊഴിലാളി മരിച്ചു
കൊച്ചി: കൊച്ചിയിൽ ലിഫ്റ്റ് തകർന്ന് ചുമട്ടുതൊഴിലാളി മരിച്ചു. സിഐടിയു പ്രവർത്തകൻ നസീർ (42) ആണ് മരിച്ചത്. എറണാകുളം ഉണിച്ചിറയിലാണ് സംഭവം. ലിഫ്റ്റിന്റെ റോപ്പ് പൊട്ടിയായിരുന്നു അപകടം. ഉണിച്ചിറ ജിയോജിത് ബിൽഡിങ്ങിലെ ലിഫ്റ്റാണ് തകർന്നത്. ഉടൻ തന്നെ തൃക്കാക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി എ.കെ. ആന്റണി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചു നില്‍ക്കണമെന്നും എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും എ കെ ആന്റണി പറഞ്ഞു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സാമ്പത്തികമായും, മറ്റു തരത്തിലുമുള്ള പരമാവധി സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തര്‍ക്കിക്കാനുള്ള സമയമല്ല ഇത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. […]
ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ്റെ തമാശ; വിമാനം രണ്ട് മണിക്കൂർ വൈകി
കൊച്ചി: ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ തമാശ പറഞ്ഞതോടെ നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി. തുടർന്ന് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം. തായ് എയർലൈൻസിൽ തായ്ലാൻ്റിലേക്ക് പോകാനെത്തിയ ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ തിരുവനന്തപുരം സ്വദേശി പ്രശാന്തിൻ്റെ തമാശയാണ് വിമാനയാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരേയും ചുറ്റിച്ചത്. ഭാര്യയും മകനുമുൾപ്പെടെ നാലുപേരുൾപ്പെടെയായിരുന്നു പ്രശാന്തിൻ്റെ യാത്ര. ബാഗിൽ എന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചത് യാത്രക്കാരന് ഇഷ്ടമായില്ല. ഇത് ബോംബാണെന്ന് പറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ബാഗും കൂടെയുണ്ടായിരുന്നവരുടെ ബാഗും […]
‘വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിൽ അടുത്ത ആറ് മാസം സൗജന്യ വൈദ്യുതി’; മന്ത്രി കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം: മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ചൂരല്‍മല എക്സ്ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെകെ നഗര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കൾക്ക് അടുത്ത 6 മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാന്‍ വൈദ്യുതി മന്ത്രികെ കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്കി. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി സ്വീകരിക്കരുതെന്നും നിര്‍ദേശം നല്കി. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം […]
എൽ.കെ. അഡ്വാനി ആശുപത്രിയിൽ
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അഡ്വാനി ആശുപത്രിയിൽ. ഡൽഹി അപ്പോളോ ആശുപത്രിയിലാണ് 96 കാരനായ അഡ്വാനി ചികിത്സ തേടിയത്. അഡ്വാനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജൂലൈ ആദ്യ ആഴ്ചയും അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സകള്‍ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.
മലമ്പാമ്പിനെ കൊന്ന് കറിവച്ചു; യുവാവ് അറസ്റ്റിൽ
തൃശൂർ: മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവച്ചയാളെ അറസ്റ്റ് ചെയ്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ. ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയാണ് അറസ്റ്റിലായത്. തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന എലമ്പലക്കാട്ടിൽ രാജേഷ് (42) നെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് പിഡി യും സംഘവും പ്രതിയെ കസ്റ്റഡിയിലെടുത്തു. പാലപ്പിള്ളി റെയിഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് രാജേഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിൽ മലമ്പാമ്പിന്റെ ഇറച്ചി വേവിച്ച് വച്ചതായി കണ്ടെത്തിയിരുന്നു. മലമ്പാമ്പിന്റെ ഇറച്ചി ശാസ്ത്രീയ […]
നീരജ് ചോപ്ര ഫൈനലിൽ
പാരിസ്: ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ജാവലിൻ ത്രോയുടെ ഫൈനലിൽ ഇടമുറപ്പിച്ചു. വ്യാഴാഴ്ചയാണ് ഫൈനൽ. യോഗ്യതാ റൗണ്ടിൽ 89.34 മീറ്റർ എന്ന മികച്ച ദൂരവുമായി ആദ്യ ശ്രമത്തിൽ തന്നെ യോഗ്യതാ ദൂരം മറികടന്നു. സീസണിലെ മികച്ച ദൂരവുമാണിത്. അതേസമയം, മറ്റൊരു ഇന്ത്യൻ താരം കിഷോർ ജെനയ്ക്ക് ഫൈനലിൽ ഇടം കിട്ടിയില്ല. തന്റെ ആദ്യ ഒളിംപിക്സിൽ ജെനയ്ക്ക് കണ്ടെത്താനായ മികച്ച ദൂരം 80.73 മീറ്റർ മാത്രം. യോഗ്യതാ ഘട്ടത്തിൽ 84 മീറ്ററിനപ്പുറം എറിയുന്നവരെ മാത്രമാണ് ഫൈനലിലേക്ക് […]
കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ പേര് ഇനി മുതൽ തിരുവനന്തപുരം നോർത്ത് എന്നും നേമം തിരുവനന്തപുരം സൗത്തെന്നും അറിയപ്പെടും. പേരുമാറ്റുന്നതു സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യം സംസ്ഥാനത്തിന്റെ നിരന്തര സമ്മർദത്തെ തുടർന്നാണ് അംഗീകരിച്ചത്. സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി. അബ്ദുൾ റഹ്മാൻ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്കും ഉന്നതർക്കും കത്തയച്ചിരുന്നു. നേമത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണെങ്കിലും […]
ടൂറിസം മേഖലയിൽ ഒന്നാം തീയതിയും മദ്യം; ഡ്രൈ ഡേയിൽ ഉപാധികളോടെ ഇളവിന് ശുപാർശ
തിരുവനന്തപുരം: ഡ്രൈ ഡേയിൽ ഉപാധികളോടെ ഇളവ് വരുത്താൻ മദ്യനയത്തിന്റെ കരടിൽ ശുപാർശ. ഡ്രൈ ഡേ മൂലം കോടികളുടെ നഷ്ടം വരുന്നതായുള്ള ടൂറിസം നികുതി വകുപ്പിന്റെ റിപ്പോർട്ടിനെ അടിസ്ഥാനത്തിലാണ് നടപടി. ഡെസ്റ്റിനിഷേന്‍ വെഡിങ്ങടക്കമുള്ളവയ്ക്ക് ഇളവ് നല്‍കാനാണ് ശുപാര്‍ശ. വിനോദ സഞ്ചാരമേഖലക്ക് നേട്ടമാകുന്ന രീതിയിലാവും ഇളവുകൾ നൽകുക. നിലവിൽ ഉപാധികളോടെ നടപ്പാക്കാനാണ് കരട് നയത്തിലെ ശുപാർശ. ഏതുരീതിയിൽ ഇളവുകൾ നടപ്പാക്കണമെന്നാണ് ചട്ടങ്ങൾ രൂപീകരിച്ച് അന്തിമ മദ്യനയത്തിൽ വ്യക്തമാക്കും. ഡ്രൈ ഡേ ഒഴിവാക്കണമെന്നും പ്രവർത്തി സമയം നീട്ടണമെന്നും ബാറുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. […]
ഷിരൂരിൽ പുരുഷന്റെ മൃതദേഹം കടലില്‍ ഒഴുകുന്ന നിലയില്‍
അങ്കോല: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ ഷിരൂരിൽ നിന്നും 55 കിലോമീറ്റർ അകലെ കടലിൽ ജീർണിച്ച പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഗോകർണനും കുന്ദാവാരയ്ക്ക് ഇടയിലുമുള്ള ഭാരത്ത് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല. മണ്ണിടിച്ചിലിൽ കാണാതായ അർജുന്റേതാണോ മൃതദേഹമെന്ന് സംശയിക്കുന്നുണ്ട്. കാരണം ഷിരൂരിൽ നിന്നും ഗംഗാവലി പുഴ ഒഴുകി അറബിക്കടലിലെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. മണ്ണിടിച്ചിലിൽ കാണാതായത് 3 പേരാണ്. ഇവരിലാരുടെയെങ്കിലും മൃതദേഹമാവാമെന്നാണ് നിഗമനം. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം.
വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 2 പേർ മരിച്ചു
പത്തനംതിട്ട: പത്തനംതിട്ട പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം 2 പേർ ഷോക്കേറ്റ് മരിച്ചു. കൂരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവർ ഇരുവരും ചേർന്ന് കൃഷി ചെയ്യുന്നവരാണ്. വാഴയും കപ്പയുമുൾപ്പെടെ വിവിധ കൃഷികളുണ്ട്. പാടശേഖരത്തിൽ പന്നി കയറാതിരിക്കാൻ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഈ വൈദ്യുതി ലൈനിൽ നിന്ന് ഒരാൾക്ക് ഷോക്കേറ്റു. അത് കണ്ട് നിന്ന അടുത്തയാൾ രക്ഷപ്പെടുത്താൻ ശ്രമിച്ചു. തുടർന്നാണ് ഇദ്ദേഹത്തിനും […]