പെരുമ്പാവൂർ : പെരുമ്പാവൂർ മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് 19 കാരി മരിച്ചു. മുടിക്കൽ സ്വദേശി പുളിക്ക കുടി ഷാജിയുടെ മകള്‍ മുടിക്കൽ സ്വദേശി ഫാത്തിമ ആണ് മരിച്ചത്. പുഴയരികിലെ പാറയിൽ നിന്ന് കാൽവഴുതി വെള്ളത്തിൽ വീണാണ് അപകടം. ഇവർക്കൊപ്പം വെള്ളത്തിൽ വീണ സഹോദരി ഫർഹത്തിനെ ( 15)രക്ഷപ്പെടുത്തി. മുടിക്കലിൽ രാവിലെ പുഴയരികിൽ നടക്കാൻ ഇറങ്ങിയ സഹോദരിമാരാണ് അപകടത്തിൽപ്പെട്ടത്. മുടിക്കൽ ഡിപ്പോ കടവിലാണ് സംഭവം. രാവിലെ നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയിൽ നിൽക്കുമ്പോഴാണ് കാൽവഴുതി ഇവർ വെള്ളത്തിൽ വീണത്. സമീപത്ത് […]
ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം മാറ്റിവച്ചു
കാലടി: ഫ്രാൻസീസ് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷകൾ നടക്കുന്ന ശനിയാഴ്ച സംസ്ഥാനത്ത് ഔദ്യോഗീക ദുഖാചരണം പ്രഖ്യാപിച്ചതിനാൽ ഔദ്യോഗിക പരിപാടികൾ നടത്താൻ കഴിയാത്തതിനാൽ ശനിയാഴ്ച്ച നടത്താനിരുന്ന കാലടി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം മാറ്റിവച്ചതായി പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിളളി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ്; പി ടി പോളിന്റെ ഭാര്യ എൽസി റിമാന്റിൽ
കൊച്ചി: അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പിൽ മുൻ ബാങ്ക് പ്രസിഡന്റ് പി ടി പോളിന്റെ ഭാര്യ എൽസി പോളിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇവരെ മെയ് ഏഴു വരെ കാക്കനാട് സബ്ബ് ജിയിലിൽ റിമാൻഡ് ചെയ്തു. 96 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് ക്രൈം ബ്രാഞ്ച് എൽസിയെ അറസ്റ്റ് ചെയ്തത്. മരിച്ച പി ടി പോൾ ആയിരുന്നു കേസിൽ ഒന്നാം പ്രതി. തയ്യൽ തൊഴിലാളിയായ എൽസിയും പണം തട്ടിയിട്ടുണ്ടെന്നും വ്യാജ രേഖകൾ […]
കാലടി ബസ് സ്റ്റാൻഡിലെ നിർമാണം; സമരവുമായി ബസ്സുടമകൾ
കാലടി : കാലടിയുടെ ഭാവിവികസനം അസാധ്യമാക്കി അശാസ്ത്രീയമായും ബദൽ സംവിധാനങ്ങൾ ഒരുക്കാതെയുമുള്ള ബസ് സ്റ്റാൻഡ് നിർമാണത്തിനെതിരേ സമരവുമായി അങ്കമാലി-കാലടി മേഖലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. 25-ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന പ്രതിഷേധ റാലിയിലും ധർണയിലും മേഖലയിലെ ബസ്സുടമകൾ പങ്കെടുത്ത് സമരത്തിന് പിന്തുണ നൽകും. നിർമാണോദ്ഘാടനം നടത്തുന്ന 26-ന് കരിദിനം ആചരിച്ച് ബസുകളിൽ കരിങ്കൊടി കെട്ടി സർവീസ് നടത്തും. അനുയോജ്യമായ ബദൽ സംവിധാനം ഒരുക്കി യാത്രക്കാരും ബസ്സുടമകളും അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്ന് ബന്ധപ്പെട്ടവരോട് നിരവധി […]
പാകിസ്താനികൾ ഉടൻ ഇന്ത്യ വിടണം; വീസ നൽകില്ല, സിന്ധുനദീജല കരാർ മരവിപ്പിച്ചു
ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 26 ആയെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി. നിരവധി ലോകരാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പാകിസ്ഥാനിൽ നിന്ന് പിന്തുണ കിട്ടിയെന്നും വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്. സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ലെന്നതാണ് മറ്റൊരു […]
മലയാറ്റൂർ പുതുഞായർ തിരുനാൾ; പ്രദക്ഷിണവും പൊൻപണം ഇറക്കുന്നതും ഒഴിവാക്കി
കാലടി: മാർപ്പാപ്പയുടെ വിയോഗത്തെ തുടർന്ന് മലയാറ്റൂർ പുതുഞായർ തിരുനാളിനോടുബന്ധിച്ച് 25,26 തിയതികളിലെ പ്രദക്ഷിണവും, 27 ന് നടക്കുന്ന പൊൻപണം ഇറക്കുന്നതും ഒഴിവാക്കി. മറ്റ് തിരുകർമ്മങ്ങൾ സമയബന്ധിതമായി നടത്തും. എട്ടാമിടം തിരുന്നാളായ മെയ് 2,3 തിയതികളിൽ എല്ലാ വർഷങ്ങളിലെപോലെ ഭംഗിയായി പ്രദക്ഷിണവും മറ്റുകർമ്മങ്ങളും നടത്തും. 4 ന് പൊൻപണം താഴത്തെ പള്ളിയിലേയ്ക്ക് ഇറക്കുകയും ചെയും.
കൃഷി വിളവെടുപ്പിനും മരുന്ന് പ്രയോഗിക്കുന്നതിനും റോബോട്ടുകൾ; വിദ്യാർത്ഥികളുടെ കണ്ടുപിടുത്തം ശ്രദ്ധേയമാകുന്നു
കാലടി: പാകമായ കൃഷി ഉത്പന്നങ്ങളുടെ വിളവെടുപ്പിനും, മരുന്ന് പ്രയോഗിക്കുന്നതിനും എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന റോബോട്ടുകളെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് കാലടി ആദിശങ്കര എൻജിനീയറിങ്ങ് കോളേജിലെ അവസാന വർഷ റോബോട്ടിക്സ് ആന്റ് ആട്ടോമേഷൻ വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ അഗ്രിബോട്ടുകൾ ഒരു കൃഷിയിടത്തെ പൂർണമായും നിയന്ത്രിക്കുകയും അതുമായി ബന്ധപ്പെട്ട എല്ലാ ജോലികളും മനുഷ്യ സഹായമില്ലാതെ തന്നെ നിർവഹിക്കാൻ പ്രാപ്തിയുള്ളതുമാണ്. പച്ചമുളകുകളുടെ കൃഷിക്കും വിളവെടുപ്പിനുമായുളള റോബോട്ടുകളെയാണ് വിദ്യാർത്ഥികൾ ഇപ്പോൾ നിർമിച്ചിരിക്കുന്നത്. പാകമായ ചുവന്ന മുളകുകളെ തിരിച്ചറിയാൻ സാധിക്കുന്ന എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന […]
അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ് ഒരാൾ കൂടി അറസ്റ്റിൽ
അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ് ഒരാൾ കൂടി അറസ്റ്റിൽ. ഡയറക്ടർ ഡയറക്ടർ ബോർഡംഗമായിരുന്ന ലക്‌സി ജോയ് ആണ് ക്രൈംബ്രാഞ്ചിന്റ അറസ്റ്റിലായത്. ഇയാളെ മെയ് 5 വരെ റിമാൻഡ് ചെയ്തു. ഇതുവരെ അഞ്ച് ഡയറക്ടർബോർഡ് അംഗങ്ങളെയും രണ്ടു ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ സംഘം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. 97 കോടിയോളം രൂപയുടെ വായ്പത്തട്ടിപ്പാണ് സംഘത്തിൽ നടന്നത്.
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ കൊച്ചി സ്വദേശിയും
ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശിയും. 68 വയസ്സുള്ള രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. മറ്റു കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. ഇടപ്പള്ളി മോഡേൺ ബ്രെഡ് അടുത്ത് മങ്ങാട്ട് റോഡിലാണ് താമസിച്ചിരുന്നത്. മകൾ കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് എത്തിയത്. ഹൈദരാബാദ് സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ മനീഷ് രഞ്ജനും, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളും ഭീകരാക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. കൊച്ചിയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു […]
പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; മരണം 24
ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണം 24. 13 പേർക്ക് പരിക്കേറ്റു. രാജസ്ഥാനിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ ചർച്ച നടത്തി. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അമിത് ഷാ കശ്മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിലാണ് പ്രധാനമന്ത്രി. അമിത് ഷാ തന്റെ വസതിയിൽ അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. ആഭ്യന്തര സെക്രട്ടറി, […]
കോട്ടയത്ത് പ്രമുഖ വ്യവസായിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ
കോട്ടയം: കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തിരുവാതുക്കലിലാണ് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷമായിരിക്കും മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകുക. ദേഹത്ത് മുറിവേറ്റ പാടുകളടക്കമുള്ളതിനാൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രക്തം വാര്‍ന്ന […]
ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത് . മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചന പ്രവാഹമാണ്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 […]
ഒമ്പതരക്കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ട് പേർ അങ്കമാലിയിൽ പിടിയിൽ
അങ്കമാലി: ഒമ്പതരക്കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ട് പേർ അങ്കമാലിയിൽ പോലീസ് പിടിയിൽ. ഒഡീഷ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി (22) എന്നിവരാണ് പിടിയിലായത് – കഞ്ചാവ് സ്ഥിരം കടത്തുന്നവരാണിവർ. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ലോഡ്ജിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ലഹരിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ജാമ്യം
കൊച്ചി: ലഹരിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി. എൻഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകൾക്കും ശേഷമാണ് ഷൈന് പുറത്തിറങ്ങിയത്. ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്നാണ് എഫ്ഐആറില്‍ പറയുന്നത്. താരം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നു ഉത്തമ വിശ്വാസം വന്നു. മയക്കുമരുന്ന് […]
പൊലീസിലെ പെൺപുലി ഹേമലത ഐ.പി.എസ് എറണാകുളം റൂറൽ എസ്പി
പ്രശാന്ത് പാറപ്പുറം കൊച്ചി: കേരളാ പൊലീസിലെ പെൺപുലി ഹേമലത ഐ.പി.എസ് എസ് എറണാകുളം റൂറൽ എസ്പിയായി ചുമതലയേൽക്കുന്നു. എസ്പിയായിരുന്ന ഡോ.വൈഭവ് സക്‌സേന എൻഐഎയിലേക്ക് പോകുന്നതിനെ തുർന്നാണ് ഹേമലത എറണാകുളം റൂറൽ എസ്പിയായി ചുമതലയേൽക്കുന്നത്. നിലവിൽ കണ്ണൂർ ജില്ലാ പോലീസ് മേധാവിയായിരുന്നു ഹേമലത. വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർ ഏറെയില്ലാത്ത കേരളാ പൊലീസിൽ സർവീസിന്റെ തുടക്കത്തിൽ തന്നെ വിലസിയ ഉദ്യോഗസ്ഥയാണ് ഹേമലത. 2017ബാച്ചുകാരിയാണ്. മലപ്പുറത്ത് അഡി.എസ്പിയായിരിക്കെ ഹേമലത പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷനിൽ നടത്തിയ നാടകീയ നീക്കങ്ങളാണ് അവരെ കേരളാ […]
ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടി ഷൈൻ ടോം ചാക്കോ
കൊച്ചി: ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ. കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങി ഓടിയത്. മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈൻ രണ്ടാം നിലയിലെ ഷീറ്റിനു മുകളിലേക്ക് ചാടി. ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും സ്റ്റെയർകെയ്സ് വഴി ഷൈൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. […]
ഏകാകിക്ക് മികച്ച സംസ്‌കൃത സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്
കാലടി: എറണാകുളം റൂറൽ ജില്ലയിലെ അസി. സബ് ഇൻസ്‌പെക്ടറായ പ്രസാദ് പാറപ്പുറവും, ഓസ്‌ട്രേലിയയിലെ വൈദികനായ ഫാദർ ജോൺ പുതുവയും ചേർത്തല മണപ്പുറം സ്‌കൂളിലെ അധ്യാപകനായ അയ്യമ്പുഴ ഹരികുമാറും ചേർന്ന് രചനയും സംവിധാനവും നിർവ്വഹിച്ച ഏകാകി എന്ന സംസ്‌കൃത ചിത്രത്തിന് 2024 ലെ മികച്ച സംസ്‌കൃത സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചു. ഒരു കഥാപാത്രം മാത്രം അഭിനയിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്‌കൃത സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഭാഷയും സംസ്‌ക്കാരവും നിലനിർത്തുക എന്ന ലക്ഷ്യമാണ് […]
കെഎസ്ആർടിസി അപകടം; ബസിനടിയിൽ കുടുങ്ങിക്കിടന്ന പെൺകുട്ടി മരിച്ചു
ഇടുക്കി: നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നി (14) ആണ് മരിച്ചത്. അപകടത്തിൽ 15ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. ഇന്ന് രാവിലെയോടെയാണ് കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്. റോഡിന്‍റെ സമീപത്തുനിന്നും […]
കെ.കെ രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി
കണ്ണൂർ: പുതിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുൻ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെക രാഗേഷിനെ തീരുമാനിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലയിൽ നിന്ന് രാഗേഷ് മാറും. സിപിഎമ്മിൻ്റെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ജില്ലാ കമ്മിറ്റിയാണ് കണ്ണൂരിലേത്. ഇവിടെയാണ് ഒരു തലമുറ മാറ്റം സംഭവിക്കുന്നത്. പാർട്ടി സംസ്ഥാന സമിതിയംഗമായ കെകെ രാഗേഷ് […]
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു
തൃശൂര്‍: അതിരപ്പിള്ളിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്നു ഇവർ അടങ്ങുന്ന കുടുംബം. ഇന്നലെയാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. അതിരപ്പിള്ളി പിക്നിക് സ്പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും […]



