അഹമ്മദാബാദ് : അഹമ്മദാബാദിൽ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തിന് സമീപത്തെ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എയർ ഇന്ത്യ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർ അടക്കം പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അപകട സ്ഥലത്ത് നിന്നും പ്രധാനമന്ത്രി, പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു.
വിമാന ദുരന്തം: മരിച്ചവരുടെ ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും
അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതമാണ് ധനസഹായം നൽകുക. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അപകടത്തെ തുടർന്ന് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടം പുനർനിർമ്മിക്കുമെന്നും കമ്പനി വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരെ കണ്ടെത്താനായി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ തുടങ്ങി. മൃതദേഹങ്ങൾ കൈമാറുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. ബിജെ മെഡിക്കൽ കോളേജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണ നടപടികൾ തുടങ്ങിയത്. […]
അഹമ്മദാബാദ് വിമാന ദുരന്തം; മരണം 242. ആരും രക്ഷപ്പെട്ടില്ല
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ ആരും രക്ഷപ്പെട്ടില്ല.മരണം 242. മലയാളി പുല്ലാട് സ്വദേശി നഴ്സ് മരിച്ചു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ആകെ 61 […]
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി നഴ്സും; മരിച്ചത് പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ.നായർ
പത്തനംതിട്ട: അഹമദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയായ നഴ്സും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ.നായർ (39) ആണ് മരിച്ചത്. ഒമാനിൽ നഴ്സായിരുന്ന രഞ്ജിതയ്ക്ക്, യുകെയിൽ നഴ്സായി ജോലി ലഭിച്ചിരുന്നു. ലണ്ടനിലേക്കു പോകാനായി കൊച്ചിയിൽനിന്ന് ഇന്നലെയാണ് അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്. അഹമ്മദാബാദിലെ ജനവാസ മേഖലയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 വിമാനമാണ് ഇന്ന് ഉച്ചയോടെ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നുവീണത്. വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് […]
എറണാകുളം റൂറൽ ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട
ആലുവ: എറണാകുളം റൂറൽ ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. അങ്കമാലിയിലും ആലുവയിലുമായി 220 ഗ്രാം എം.ഡി.എം.എയും മൂന്നു കിലോഗ്രാം കഞ്ചാവും പിടികൂടി. അങ്കമാലിയിൽ ഇരുന്നുറ് ഗ്രാം എം.ഡി.എം.എയുമായി കണ്ണൂർ കതിരൂർ നല്ലച്ചേരിമുക്ക് മറിയം വില്ലയിൽ റിഷാൻ മായൻ (32), ആലുവയിൽ 20 ഗ്രാം എം.ഡി.എം.എയും, 3 കിലോ കഞ്ചാവും ആയി കോട്ടപ്പടി പുത്തൻപുരയിൽ നിബിൻ തങ്കപ്പൻ (39) എന്നിവരെയാണ് റൂറൽ ഡാൻസാഫ് ടീമും, അങ്കമാലി ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം ഹേമലതയ്ക്ക് […]
ആദിശങ്കരയിൽ ത്രിദിന അന്താരാഷ്ട്ര കോൺഫറൻസ് ആരംഭിച്ചു
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ അന്താ രാഷ്ട്ര കോൺഫറൻസ് ആരംഭിച്ചു. ഐ ഇ ഇ കേരള ചെയർ ഡോ. ബി എസ് മനോജ് ഉദ്ഘാടനം നിർവഹിച്ചു, ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ ആനന്ദ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ സീ മെറ്റ് ശാസ്ത്രജ്ഞൻ ഡോ. എം.എൻ മുരളീധരൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എസ്. ശ്രീപ്രിയ, പ്രൊഫ. ഡോ. പി. ആർ ബിപ്പിൻ, ഡോ. ശ്രീന ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധവും നൂതനവുമായ സാങ്കേതിക […]
കൊലപാതകക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി
അങ്കമാലി : കൊലപാതകക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി. 2020 ൽ തുറവുർ പെരിങ്ങാംപറമ്പ് സ്വദേശിയായ ആന്റണിയെ (ജിസ്മോൻ) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നെടുമ്പാശേരി ചെറിയ വാപ്പാലശേരി പുത്തൻവീട്ടിൽ ബേസിൽ ബേബി (30 ) യുടെ ജാമ്യമാണ് റദ്ദാക്കിയത് . ജാമ്യത്തിലിറങ്ങിയ ഇയാൾ അങ്കമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ടതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നിർദ്ദേശപ്രകാരം നെടുമ്പാശേരി ഇൻസ്പെക്ടർ പറവൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു . ജാമ്യവ്യവസ്ഥ ലംഘിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് […]
വിമാനത്താവളത്തോടു ചേർന്നുള്ള കല്ലുംകൂട്ടം– കല്ലയം റിങ് റോഡ്: പാതയോരത്ത് കാടും പടർപ്പും;
ശ്രീമൂലനഗരം: കൊച്ചി വിമാനത്താവളത്തോടു ചേർന്നുള്ള കല്ലുംകൂട്ടം– കല്ലയം റിങ് റോഡിന്റെ ഇരുഭാഗത്തും കാടും പടർപ്പും നിറഞ്ഞു. വൈദ്യുതി വിളക്കുകൾ ഇല്ലാത്തതിനാൽ റോഡിൽ രാത്രികാലങ്ങളിൽ കൂരിരുട്ടാണ്. കാഞ്ഞൂർ, ശ്രീമൂലനഗരം പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന മൂന്നു കിലോമീറ്റർ നീളമുള്ള റോഡ് വിമാനത്താവളത്തിന്റെ തെക്കുവശത്തെ മതിലിനോടു ചേർന്നാണ്. വിമാനത്താവളമുണ്ടായപ്പോൾ മുറിഞ്ഞു പോയ റോഡുകൾക്കു പകരം ജനങ്ങളുടെ സഞ്ചാരാവശ്യത്തിന് സിയാൽ നിർമിച്ച റോഡിൽ പ്രഭാത, സായാഹ്ന സവാരികൾക്കും വിമാനത്താവളത്തിന്റെ കാഴ്ച ആസ്വദിക്കാനും കാറ്റേറ്റ് ഇരിക്കാനും ഒട്ടേറെയാളുകൾ എത്തുന്നുണ്ട്. രാത്രിസമയത്ത് റിങ്റോഡിലെ ഇരുട്ടു […]
രാജ്യത്ത് കൊവിഡ് കേസുകൾ 7000 കടന്നു, 31 ശതമാനവും കേരളത്തിൽ
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ ഏഴായിരം കടന്നു. 24 മണിക്കൂറിനിടെ 306 കേസുകൾ കൂടിയായതോടെ ആകെ കേസുകൾ 7121 ആയി ഉയർന്നു. 6 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതിൽ 3 മരണം കേരളത്തിലാണ്. പുതുതായി 170 കേസുകൾ കൂടി സ്ഥിരീകരിച്ച കേരളത്തിൽ ആകെ രോഗികൾ 2223 ആയി. ദില്ലി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അഞ്ഞൂറിൽ കൂടുതൽ കേസുകളുണ്ട്. 87 വയസുള്ള സ്ത്രീയും, 78 ഉം 69 ഉം വയസുള്ള പുരുഷൻമാരുമാണ് കഴിഞ്ഞ ദിവസം കൊവിഡ് […]
എംഎസ്സി എൽസ 3 അപകടം; കപ്പൽ കമ്പനിയെ ഒന്നാം പ്രതിയാക്കി കേസ്
കൊച്ചി: കൊച്ചി തീരത്ത് എംഎസ്സി എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കപ്പൽ കമ്പനിയെ ഒന്നാം പ്രതിയും ഷിപ്പ് മാസ്റ്ററിനെ രണ്ടാം പ്രതിയുമാക്കിയാണ് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസ് വേണ്ടെന്ന സർക്കാർ തീരുമാനം വിവാദമായതിനു പിന്നാലെയാണ് നടപടി. മനുഷ്യജീവന് അപകടമുണ്ടാക്കും വിധം കപ്പൽ കൈകാര്യം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നായിരുന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞിരുന്നത്.
പിതാവ് കരൾ പകുത്ത് നൽകിയെങ്കിലും കുഞ്ഞ് ഹെസയുടെ ജീവൻ നിലനിർത്താനായില്ല
അങ്കമാലി: പിതാവ് കരൾ പകുത്ത് നൽകിയെങ്കിലും കുഞ്ഞ് ഹെസാ മറിയത്തിന്റെ ജീവൻ നിലനിർത്താനായില്ല. അങ്കമാലി തുറവൂർ സ്വദേശി സാൻന്റോയുടെ എട്ടുമാസം പ്രായമായ മകൾ ഹെസാ മറിയം മരണത്തിന് കീഴടങ്ങി. ഇന്നലെ വൈകിട്ടാണ് ഹെസ മരിച്ചത്. ജന്മനാ തന്നെ കരൾ സംബന്ധമായ അസുഖം ആയിരുന്നു ഹെസക്ക്. കഴിഞ്ഞമാസം പിതാവ് കരൾ പകുത്ത് നൽകി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ചികിത്സയ്ക്ക് നാട്ടുകാരുടെ സഹായവും ഉണ്ടായിരുന്നു. മെല്ലെ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു ഹെസ. ഇന്നലെ അസുഖം മൂർച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. […]
അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട
അങ്കമാലി: എറണാകുളം റൂറൽ ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. അങ്കമാലിയിൽ ഇരുന്നുറ് ഗ്രാം എം.ഡി.എം.എയുമായി തലശേരി സ്വദേശി റിഷാൻ (32), ആലുവയിൽ 20 ഗ്രാം എം.ഡി.എം.എയും, 3 കിലോ കഞ്ചാവും ആയി കോട്ടപ്പടി സ്വദേശി നിബിൻ (39) എന്നിവരെയാണ് റൂറൽ പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗലൂരുവിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്.
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചു. ആറ് വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ട് നൽകണം, അന്വേഷണവുമായി വിദ്യാർത്ഥികൾ സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനൽ സ്വഭാവം ഉള്ള ആളുകളുമായി സമ്പർക്കം ഉണ്ടാകാൻ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവില്‍ വിദ്യാർത്ഥികൾ ഒബ്സർവേഷൻ ഹോമിൽ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം […]
മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമം; മാസപ്പടിക്കേസിൽ വീണയുടെ സത്യവാങ്മൂലം
കൊച്ചി: മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ എക്സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി വീണ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും മുഖ്യമന്ത്രിയുടെ മകളായതിനാലാണ് തന്നെ കേസില്‍ പ്രതിയാക്കുന്നതെന്നും വീണ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജിയിലെ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും മാസപ്പടിയില്‍ സിബിഐ അന്വേഷണം വേണ്ടെന്നും സത്യവാങ്മൂലത്തില്‍ വീണ വ്യക്തമാക്കുന്നു. ഹര്‍ജിയിലെ ആരോപണങ്ങള്‍ ബാലിശവും അടിസ്ഥാനമില്ലാത്തതുമാണെന്ന് പറയുന്ന വീണ, പൊതുതാല്പര്യ ഹര്‍ജി തന്നെ ബോധപൂര്‍വം മോശക്കാരിയായി ചിത്രീകരിക്കാന്‍ വേണ്ടിയാണെന്നും ആരോപിക്കുന്നു. വീണയുടെ സത്യവാങ്മൂലത്തിലെ […]
കെനിയ വാഹനാപകടം; രണ്ട് കുട്ടികള്‍ അടക്കം 5 മലയാളികള്‍ക്ക് ദാരുണാന്ത്യം
ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ മരിച്ചെന്ന് റിപ്പോര്‍ട്ട്. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചതെന്ന് കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷൻ സ്ഥിരീകരിച്ചു. പാലക്കാട്, തൃശ്ശൂർ, തിരുവല്ല സ്വദേശികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റു. കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. രണ്ട് സ്ത്രീയും രണ്ട് കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തൃശ്ശൂര്‍ സ്വദേശി ജസ്ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന് […]
കണ്ടെയ്നറുകളിൽ അത്യന്തം അപകടകരമായ സാധനങ്ങൾ; കപ്പലിലെ ചരക്കുകളുടെ വിവരങ്ങൾ പുറത്തുവിട്ടു
കൊച്ചി: കേരളത്തിൻ്റെ പുറം കടലിൽ തീപിടിച്ച കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. 157 കണ്ടെയ്നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങളുണ്ടെന്നാണ് വിവരം. കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല. ആരുടെയും നിയ്രണത്തിലുമല്ല. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്. കപ്പലിൽ നിന്ന് തീയും പുകയും ഇപ്പോഴും ഉയരുന്നുണ്ട്. ഫോർവേഡ് ബേയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാണ്. കറുത്ത കട്ടിയുള്ള പുക ഇപ്പോഴും ഉയരുന്നുണ്ട്, കൂടുതൽ കണ്ടെയ്നറുകൾ വെള്ളത്തിലേക്ക് വീണിട്ടുണ്ട്. കണ്ടയ്നറുകൾ […]
പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്
കോഴിക്കോട്: പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമൊരുക്കി യൂത്ത് കോൺഗ്രസ്. കൊടുവള്ളി സ്റ്റേഷനിലാണ് സംഭവം. കൊടുവള്ളി സിഐ കെ.പി. അഭിലാഷിന്റെ ജന്മദിനമണ് സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ ആഘോഷത്തിൽ പങ്കെടുത്തു. “ഹാപ്പി ബർത്ത് ഡേ ബോസ്” എന്ന തലക്കെട്ടോടെ ആഘോഷത്തിന്റെ വീഡിയോ ഫെയ്സ് ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. മേയ് 30 നാണ് സംഭവം. യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് പി.സി. ഫിജാസ് ആണ് വീഡിയോ എഫ്ബിയിൽ പങ്കുവച്ചിരിക്കുന്നത്. സംഭവത്തിൽ ഡിവൈഎസ്പി […]
അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ യൂറോളജി, ഗ്യാസ്ട്രോ എന്ററോളജി സർജറി ക്യാമ്പ്
അങ്കമാലി: അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ യൂറോളജി, ഗ്യാസ്ട്രോ എന്ററോളജി സർജറി ക്യാമ്പുകൾക്ക് തുടക്കമായി. ഈ മാസം 30 വരെയാണ് ക്യാമ്പ് നടക്കുക. കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പിന്റെ ലക്ഷ്യം. അപ്പോളോ അഡ്ലക്സിലെ ഡോക്ടർമാരായ റോയ് പി ജോൺ, ബിജു പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് യൂറോളജി ക്യാമ്പ് നടക്കുന്നത്. മൂത്രത്തിൽ കല്ല്, വൃക്കയിലെ മറ്റു തടസങ്ങൾ, പ്രോസ്റ്റേറ്റ് വീക്കങ്ങളും അനുബന്ധ പ്രശ്നങ്ങളും, മൂത്രനാളിയിലെ തടസം, കൂടാതെ പ്രോസ്റ്റേറ്റ്, വൃക്ക, മൂത്രസഞ്ചി, വൃഷ്ണങ്ങൾ […]
തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ; 4 പേരെ കാണാനില്ല
കോഴിക്കോട്: കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കളാണെന്ന് വിവരം. 650 ഓളം കണ്ടെയ്നറുകളാണ് കപ്പലിൽ ആകെയുണ്ടായിരുന്നത്. അപകടത്തിനു പിന്നാലെ കപ്പലിലെ 20 കണ്ടെയ്നറുകള്‍ കടലിൽ വീണു. ക്യാപ്റ്റനും എൻജിനിയർമാരും അടക്കമുള്ളവർ കപ്പലിൽ തന്നെ തുടരുകയാണെന്നും വിവരമുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, കടലിലേക്ക് ചാടിയ 4 പേരെ കാണാനില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കപ്പലിൽ 22 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 18 ഓളം പേർ കടലിലേക്ക് ചാടിയത്. 5 പേർക്ക് പൊള്ളലേറ്റു. തീയണയ്ക്കാനായി […]
പന്നിയെ തുരത്താൻ വെച്ച കെണിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു
മലപ്പുറം: മലപ്പുറം വഴിക്കടവ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥി സച്ചുവാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നിലയും ഗുരുതരമാണ്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മറ്റൊരാളെ പാലാട് സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വഴിക്കടവ് വെള്ളക്കെട്ട് എന്ന സ്ഥലത്താണ് ദാരുണമായ ഈ സംഭവം ഉണ്ടായത്. അഞ്ച് ആൺകുട്ടികൾ […]



