07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
520 views 0 sec 0 Comment

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം; തീരുമാനങ്ങളിൽ നിന്നും പിന്നോട്ടില്ല;  പ്രൊഫ. കെ. കെ. ഗീതാകുമാരി, അഡ്വ. കെ. എസ്. അരുൺകുമാർ

admin - July 4, 2025

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പുതിയതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും ക്യാമ്പസിൽ സുരക്ഷ ഉറപ്പാക്കുമെന്നും വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരിയും സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. എസ്. അരുൺകുമാറും പറഞ്ഞു. സർവ്വകലാശാലയിൽ നടപ്പിലാക്കിയ പുതിയ നിയന്ത്രണങ്ങളിന്മേൽ സർവ്വകലാശാലയിലെ അധ്യാപക–അനധ്യാപക ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സിൻഡിക്കേറ്റ് തീരുമാനങ്ങൾ നടപ്പിലാക്കാനുളളതാണ്. ആരൊക്കെ എതിർത്താലും കൃത്യമായി നടപ്പിലാക്കിയിരിക്കും.

സർവ്വകലാശാലയിലെ അധ്യാപക – അനധ്യാപക ജീവനക്കാരുടെ ക്രിയാത്മകമായ നിർദ്ദേശങ്ങൾ സ്വീകരിക്കും. സർവ്വകലാശാലയുടെ യശസ്സിന് അനുയോജ്യമായ എല്ലാ നിർദ്ദേശങ്ങളും സ്വീകരിക്കും. സർവ്വകലാശാലയുടെ പവിത്രത സംരക്ഷിക്കും. ക്യാമ്പസിന് അനിഷ്ടകരമായ എല്ലാ ദുഷ്‍പ്രവണതകളും അവസാനിപ്പിക്കും. വിദേശ രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിന് എത്തുന്ന വിധത്തിൽ സർവ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കും, വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗവും ഒരേ സ്വരത്തിൽ പറഞ്ഞു.

സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. എസ്. അരുൺകുമാർ അധ്യക്ഷനായ സിൻഡിക്കേറ്റ് ഉപസമിതിയാണ് സർവ്വകലാശാല ക്യാമ്പസിൽ നിയന്ത്രണങ്ങളേർപ്പെടുത്തുവാൻ സർവ്വകലാശാലയോട് ശുപാർശ ചെയ്തത്. സിൻഡിക്കേറ്റ് അംഗങ്ങളായ ആർ. അജയൻ, ഡോ. ബി. അശോക്, ഡോ. ടി. മിനി, ഡോ. എം. സത്യൻ എന്നിവരായിരുന്നു ഉപസമിതി അംഗങ്ങൾ.

രാവിലെയും ഉച്ചകഴിഞ്ഞുമായി അധ്യാപക – അനധ്യാപക ജീവനക്കാരോട് സംവദിച്ച വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും വസ്തുതകളും സാഹചര്യങ്ങളും വ്യക്തമാക്കി. പുതിയതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് അധ്യാപക – അനധ്യാപക ജീവനക്കാർ സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ആർ. അജയൻ ഡോ. ബി. അശോക്, ഡോ. ടി. മിനി, ഡോ. എം. സത്യൻ, ഡോ. വി. ലിസി മാത്യു, രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, ഫിനാൻസ് ഓഫീസർ സിൽവി കൊടക്കാട്ട് എന്നിവർ പ്രസംഗിച്ചു. ജൂലൈ ഏഴിന് ചേരുന്ന സിൻഡിക്കേറ്റ് യോഗം തുടർനടപടികൾ സ്വീകരിക്കും, സർവ്വകലാശാല അറിയിച്ചു.

PREVIOUS

അച്ഛനും മകനും മരിച്ച നിലയിൽ; മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് സൂചന

NEXT

പനി ബാധിച്ച് 7-ാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
Related Post
February 23, 2024
സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു
September 7, 2023
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധന്‍ അറസ്റ്റില്‍
July 9, 2024
ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു
November 7, 2023
അങ്കമാലി മൂക്കന്നൂരിൽ പുലിയിറങ്ങി
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved