കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് പോലീസിന്റെ നോട്ടീസ്. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാവാന്‍ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരോട് നോട്ടീസില്‍ ആവശ്യപ്പെടുന്നു. നേരത്തെ, കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം തുടരാമെന്ന ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സിറാജ് വലിയതുറയാണ് പരാതിക്കാരന്‍. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി […]
കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; വ്യാഴാഴ്ച രാജ്യ വ്യാപകമായി മോക് ഡ്രിൽ
ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്രം. വ്യാഴാഴ്ച (june 5) രാജ്യ വ്യാപകമായി മോക് ഡ്രിൽ നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്‍റെ നിർദേശം. പുതിയ സാഹചര്യം നേരിടാൻ ആശുപത്രികളെ സജ്ജമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുറത്തു വന്ന കണക്ക് പ്രകാരം രാജ്യത്ത് 4302 കൊവിഡ് രോഗികളാണ് ഉള്ളത്. 24 മണിക്കൂറിനിടെ 276 പേർക്ക് രോഗം സ്ഥിരീകരിച്ചു. 7 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കൊവിഡ് വ്യാപനത്തിനു ശേഷം 44 പേരാണ് […]
ചെങ്ങൽ തോടിന്റെ തീരം ഇടിയുന്നത് വീടിന് ഭീഷണി
കാഞ്ഞൂർ : ചെങ്ങൽ തോടിന്റെ തീരം ഇടിയുന്നത് വീടിന് ഭീഷണി. രണ്ടാം വാർഡിൽ ചെങ്ങൽ- തുറവുംകര റോഡിനുസമീപം താമസിക്കുന്ന ഇളങ്കുന്നിൽ വീട്ടിൽ ബാബുവിന്റെ വീടിന് തീരമിടിയൽ ഭീഷണിയുണ്ട്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്നാണ് മണ്ണിടിഞ്ഞ് തോട്ടിൽ പതിച്ചത്. നാലു സെന്റ് പുരയിടത്തിലെ അര സെന്റോളം ഇടിഞ്ഞു പോയിട്ടുണ്ട്. ചെങ്ങൽ തോടിനു കുറുകെ നിർമിച്ചിട്ടുള്ള പാലത്തിനടിയിൽ തോട്ടിലെ ജലനിരപ്പ് സംരക്ഷിക്കാൻ ലക്ഷ്യമിട്ട് തടയണ നിർമാണമാരംഭിച്ചിട്ടുണ്ട്. മുഴുവൻസമയം വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യവും സംരക്ഷണഭിത്തിയില്ലാത്തതും തീരത്തെ താമസക്കാരെ പ്രതിസന്ധിയിലാക്കുന്നു. മഴക്കാലത്ത് പെരിയാറിൽനിന്നും […]
പത്താം ക്‌ളാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പെരുമ്പാവൂർ: പത്താം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. ചേരാനല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ബൗഷിക്ക് ആണ് മരിച്ചത്. കോടനാട് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. മുത്തശ്ശിയോടൊപ്പം കൂവപ്പടിയിലെ വാടകവീട്ടിലാണ് കുട്ടി താമസിക്കുന്നത്. മാതാവ് ഗൾഫിലാണ്. രാവിലെ മുത്തശ്ശി എഴുന്നേറ്റ് നോക്കുമ്പോൾ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു
കാലടി പാലത്തിലേയും എം.സി. റോഡിലേയും അറ്റകുറ്റപണികള്‍ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്‍റെ സമ്പൂര്‍ണ്ണ വീഴ്ച: റോജി എം. ജോണ്‍ എം.എല്‍.എ
കാലടി പാലത്തിലേയും എം.സി. റോഡിലേയും അറ്റകുറ്റപണികള്‍ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്‍റെ സമ്പൂര്‍ണ്ണ വീഴ്ചയാണെന്ന് റോജി എം. ജോണ്‍ എം.എല്‍.എ. ചെങ്ങന്നൂര്‍ മുതല്‍ അങ്കമാലി വരെയുള്ള എം.സി.റോഡിന്‍റെ പൂര്‍ണ്ണമായ അറ്റകുറ്റപണികള്‍ നടത്തുവാന്‍ നിയോഗിച്ചിരുന്ന കരാറുകാരന്‍ മൂന്ന് മാസം മുമ്പ് തന്നെ പണികള്‍ നിര്‍ത്തി പോയിരുന്നു. ഈ വിഷയം നിരവധി തവണ പൊതുമരാമത്ത് വകുപ്പിന്‍റേയും സര്‍ക്കാരിന്‍റേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മന്ത്രിതല മീറ്റിംങില്‍ ഉന്നയിച്ചിട്ടും ഇതിന് തക്ക സമയത്ത് പരിഹാരം കാണാനുവാനായിട്ട് പൊതുമരാമത്ത് വകുപ്പിന് കഴിയാത്തതിന്‍റെ ദുരിതമാണ് ഇപ്പോള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മഴക്കാല […]
രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിൽ
മുനമ്പം: രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിൽ. തൃശൂർ ചിയ്യാരം വള്ളിക്കുളം റോഡിൽ പാറേപ്പറമ്പിൽ വീട്ടിൽ കാഷ്മീര പി. ജോജിയാണ് മുനമ്പം പോലീസിൻ്റെ പിടിയിലായത്.ഇവരിൽ നിന്ന് 10. O7 ഗ്രാം എം.ഡി.എം.എയും, 07.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പള്ളിപ്പുറം ചെറായിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 28 ന് രാത്രി നടത്തിയ പരിശോധനയിൽ 6 സിബ് ലോക്ക് കവറുകളിൽ സൂക്ഷിച്ച നിലയിൽ എം.ഡി. എം.എ.യും 2 കവറുകളിലായി കഞ്ചാവും, കണ്ടെത്തുകയായിരുന്നു. ഇൻസ്പെക്ടർ കെ.എസ് സന്ദീപിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന
മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ പോലീസ് സാഹസികമായി പിടികൂടി
ആലുവ: മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ പോലീസ് സാഹസികമായി പിടികൂടി. ഉത്തർപ്രദേശ് ഫത്താപ്പൂർ ആരിഫ് (34), ഡൽഹി ശാസ്ത്രി വിഹാർ സ്വദേശി ഫൈസൽ (28) എന്നിവരെയാണ് ആലുവ പോലീസ് തോട്ടക്കാട്ടുകരയിൽ വച്ച് സാഹസികമായി റോഡ് വളഞ്ഞ് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെയാണ് ഇവർ ഡൽഹിയിൽ നിന്നും ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയത്. അവിടെ പാർക്ക് ചെയ്ത ഒരു ബൈക്ക് മോഷ്ടിച്ച് കമ്പനിപ്പടിയിലെത്തി. അവിടെ നിന്ന് യാത്രക്കാരിയുടെ മാല പൊട്ടിച്ച് ചെങ്ങമനാട് ഭാഗത്തേക്ക് കടന്നു. അവിടെ പാലപ്രശേരി, മേക്കാട് […]
രണ്ട് വര്‍ഷത്തിനുള്ളില്‍ 300-ൽ അധികം റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍; ചരിത്ര നേട്ടവുമായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍
അങ്കമാലി: രണ്ട് വര്‍ഷത്തിനുള്ളില്‍ 300-ൽ അധികം റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന് ചരിത്ര നേട്ടം. റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയാ വിദഗ്ദ്ധ ഡോ. ഊര്‍മിള സോമന്റെ നേതൃത്വത്തിലാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. കേരളത്തില്‍ ആദ്യവും ഇന്ത്യയില്‍ ഏറ്റവും വേഗത്തിലും ഈ നേട്ടം കൈവരിച്ച ഏക സ്ഥാപനമാണ് അപ്പോളോ അഡ്‌ലക്സ്. ”ഗൈനക്കോളജി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ റോബോട്ടിക് സര്‍ജറിയിലൂടെ സാധിക്കും, രോഗികള്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കിക്കൊണ്ട്, ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ […]
കാലടി പാലത്തിലെ കുഴികൾ; ശനിയാഴ്ച്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പാലം ബഹിഷ്‌ക്കരിക്കുന്നു
കാലടി: കാലടി പാലത്തിലെ കുഴികൾ ശരിയായി അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പാലം ബഹിഷ്‌ക്കരിക്കുന്നു. പാലത്തിലൂടെ ബസുകൾ സർവീസ് നടത്തില്ല. ഇന്ന് നടന്ന ബസ് ഉടമകളുടെ യോഗത്തിലാണ് പാലം ബഹിഷ്‌ക്കണ സമരം നടത്താൻ തീരുമാനിച്ചത്. പെരുമ്പാവൂരിൽ നിന്ന് വരുന്ന ബസ്സുകൾ താനി പുഴയിൽ വച്ചും. അങ്കമാലി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ കാലടിയിൽ വച്ചും സർവീസുകൾ നിർത്തിവയ്ക്കും. അടിക്കടി കാലടി പാലത്തിൽ ഉണ്ടാകുന്ന കുഴികൾ മൂലം രൂക്ഷമായ ഗതാഗത കുരുക്കാണ് കാലടിയിൽ അനുഭവപ്പെടുന്നത്. ഇത് […]
കാലടി പാലത്തിലെ കുഴികൾ; ശനിയാഴ്ച്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പാലം ബഹിഷ്‌ക്കരിക്കുന്നു
കാലടി: കാലടി പാലത്തിലെ കുഴികൾ ശരിയായി അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പാലം ബഹിഷ്‌ക്കരിക്കുന്നു. പാലത്തിലൂടെ ബസുകൾ സർവീസ് നടത്തില്ല. ഇന്ന് നടന്ന ബസ് ഉടമകളുടെ യോഗത്തിലാണ് പാലം ബഹിഷ്‌ക്കണ സമരം നടത്താൻ തീരുമാനിച്ചത്. പെരുമ്പാവൂരിൽ നിന്ന് വരുന്ന ബസ്സുകൾ താനി പുഴയിൽ വച്ചും. അങ്കമാലി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ കാലടിയിൽ വച്ചും സർവീസുകൾ നിർത്തിവയ്ക്കും. അടിക്കടി കാലടി പാലത്തിൽ ഉണ്ടാകുന്ന കുഴികൾ മൂലം രൂക്ഷമായ ഗതാഗത കുരുക്കാണ് കാലടിയിൽ അനുഭവപ്പെടുന്നത്. ഇത് […]
നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അൻവറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങൾക്കിടെയാണ് സിപിഎമ്മിൻ്റെ പ്രഗത്ഭനായ നേതാവിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കുന്നത്. രാഷ്ട്രീയ പോരാത്തതിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്- സിപിഎം മത്സരിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു. അൻവർ ഒറ്റുകൊടുത്തു . രാഷ്ട്രീയ […]
കനത്ത കാറ്റിലും, മഴയിലും വീട് പൂർണ്ണമായും തകർന്നു
കാലടി: കനത്ത കാറ്റിലും, മഴയിലും കാലടി പഞ്ചായത്ത് 14-ാം വാർഡിൽ 3 സെൻ്റ് എയർപോർട്ട് പുനരധിവാസസങ്കേതത്തിലെ വീട് പൂർണ്ണമായും തകർന്നു. പള്ളത്ത് ബിജുവിൻ്റെ വീടാണ് തകർന്ന് വീണത്. ഇന്നലെ രാത്രി 10 മണിയോടെ വലിയ ശബ്ദത്തോടെ വീടിൻ്റെ ഓടിട്ട മേൽക്കൂര ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന ബിജുവും, ഭാര്യ സാറയും പുറത്തേക്കോടിയതിനാൽ അപകടം പറ്റാതെ രക്ഷപ്പെട്ടു.
കാലടി പാലത്തിലേയും എം.സി.റോഡിലേയും അറ്റകുറ്റപണികള്‍ എത്രയും വേഗം പൂര്‍ത്തികരിക്കണം:റോജി എം. ജോണ്‍
കാലടി പാലത്തിലേയും എം.സി.റോഡിലേയും അറ്റകുറ്റപണികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ നടപടി ഉണ്ടാകണമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കാലടി പാലത്തിന്റെ ഇരുവശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ മൂലം മണിക്കൂറുകളോളം വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍ കിടക്കുന്ന സാഹചര്യമാണ്. ഇതിന് അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ മഴ ആരംഭിച്ചതോടുകൂടി എം.സി. റോഡിലും വിവിധ ഭാഗങ്ങളില്‍ അപകടകരമായ വിധത്തില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. എം.സി.റോഡിന്റെ ചെങ്ങന്നൂര്‍ മുതല്‍ അങ്കമാലി വരെയുള്ള ഭാഗം […]
ചരക്കു കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കൊല്ലത്ത് വിവിധയിടങ്ങളിൽ തീരത്തടിഞ്ഞു
കൊല്ലം: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ ചരക്കുകപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്തേക്ക് എത്തി. കൊല്ലം തീരദേശത്തെ വിവിധയിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെയോടെ കൂടുതൽ കണ്ടെയ്നറുകള്‍ അടിഞ്ഞത്. കൊല്ലം തീരദേശത്തും മറ്റു കേരളത്തിലെ തീരദേപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. കൂടുതൽ കണ്ടെയ്നറുകള്‍ തീരത്ത് അടിയാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുവരെ കൊല്ലം തീരത്ത് എട്ട് കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞിട്ടുള്ളത്. അര്‍ധരാത്രിയോടെ ആദ്യം കരുനാഗപ്പള്ളിയിലെ ചെറിയഴീക്കലിലാണ് ഒരു കണ്ടെയ്നറര്‍ അടിഞ്ഞത്. ഇതിനുപിന്നാലെ കൊല്ലം ചവറയിലെ പരിമണം തീരത്തും […]
വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാൻ ശുചിമുറിയിൽ തൂങ്ങിയത് കണ്ടത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ ചെയ്യാൻ പോയ സമയത്താണ് ആത്മഹത്യാ ശ്രമം. സഹോദരനും കാമുകിയും അടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാൻ നിലവിൽ പൂജപ്പുര ജയിലിൽ വിചാരണത്തടവുകാരനാണ്. സഹോദരൻ […]
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19 ന്, വോട്ടെണ്ണൽ 23 ന്
മലപ്പുറം : സിപിഎം സ്വതന്ത്ര എംഎൽഎ പിവി അൻവർ രാജിവെച്ച നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും. പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂൺ 2 ആണ്. 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ജൂൺ 5 ആണ്. സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ഇടഞ്ഞാണ് പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത്. തൃണമൂൽ കോൺഗ്രസിൽ ചേർന്ന […]
കാലടിയിൽ പുതിയ ഗതാഗത പരിഷ്‌ക്കാരം; ടൗണിൽ വീണ്ടും മീഡിയന്‍ സ്ഥാപിക്കും
കാലടി: പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി കാലടിയിലെ ഗതാഗത സൌകര്യങ്ങള്‍ ഒരുക്കുന്നതിനായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ബസ് ഉടമകള്‍ എന്നിവരുടെ യോഗം റോജി എം ജോൺ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. പഞ്ചായത്തിൻ്റെ ബസ് സ്റ്റാൻ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മുൻകമ്മിറ്റി തീരുമാനിച്ചിട്ടുള്ളതുപ്രകാരം ഒഴിഞ്ഞു കിടക്കുന്ന മാർക്കറ്റ് ഗ്രൗണ്ട് താത്ക്കാലിക സ്റ്റാൻ്റായി പ്രവർത്തിപ്പിക്കാൻ യോഗം ബസുടമകൾക്ക് നിർദ്ദേശം നൽകി. അങ്കമാലി ഭാഗത്തു നിന്നും കാലടിക്കു വരുന്ന ബസുകള്‍ നിലവിലെ ബസുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പിനു പകരം […]
ഫുട്‌ബോൾ അക്കാദമിയിലെ കുട്ടികൾക്ക് ജെഴ്സികൾ വിതരണം ചെയ്തു
കാലടി: തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റിന് കീഴിലുളള തിരുവാതിര അക്കാദമിയുടെ ഫ്യൂച്ചർ ഫുട്‌ബോൾ അക്കാദമിയിലെ കുട്ടികൾക്ക് ജെഴ്സികൾ വിതരണം ചെയ്തു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ മോഹനൻ വിതരണോദ്ഘാടനം നിർവഹിച്ചു. തിരുവാതിര അക്കാദമി പ്രസിഡന്റ് പി.കെ വേണുഗോപാൽ, സെക്രട്ടറി പി.നാരായണൻ, ട്രസ്റ്റ് അംഗങ്ങളായ എം.എസ് അശോകൻ, കെ.ജി. ശ്രീകുമാർ, എ.പി സാജു, എൻ.കെ റെജി, അക്കാദമി കമ്മിറ്റി അംഗം വി.ആർ സുരേഷ്, പി.ബി. മുരളിദാസ് എന്നിവർ സംസാരിച്ചു. കേരള എഫ്‌സി അണ്ടർ 16 വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത ഫ്യൂച്ചർ ഫുട്‌ബോൾ […]
മറിയക്കുട്ടി ബിജെപിയിൽ; രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി
തൊടുപുഴ: ക്ഷേമ പെൻഷൻ കുടിശിക മാസങ്ങളോളം ലഭിക്കാത്തതിനെ തുടർന്നു ചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങേണ്ടി വന്ന് വാർത്തകളിൽ ഇടംപിടിച്ച അടിമാലി ഇരുനൂറേക്കർ സ്വദേശി മറിയക്കുട്ടി ചാക്കോ ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച തൊടുപുഴയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത വികസിത കേരളം കൺവൻഷനിലേക്ക് മറിയക്കുട്ടിയെ ക്ഷണിച്ചിരുന്നെന്നും സ്വമേധയാ എത്തിയാണ് അംഗത്വം സ്വീകരിച്ചതെന്നും ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്‍റ് പി.പി. സാനു പറഞ്ഞു. തൊടുപുഴ പാപ്പൂട്ടി ഹാളിൽ വച്ചു മറിയക്കുട്ടിയെ ഷാൾ അണിയിച്ചു താമരപ്പൂ നൽകി രാജീവ് […]
‘പീഡന വിവരം അറിഞ്ഞിരുന്നില്ല, ഭർത്താവിൻ്റെ വീട്ടുകാർ എന്നെ ഒറ്റപ്പെടുത്തി
കൊച്ചി: മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ സംശയം തീരാതെ പോലീസ്. അറസ്റ്റിലായ അമ്മയെ ചോദ്യം ചെയ്തെങ്കിലും എന്തിനാണ് മകളെ കൊലപ്പെടുത്തിയത് എന്ന കാര്യത്തിൽ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ഭർതൃവീട്ടിൽ താൻ നിരന്തരം ഒറ്റപ്പെടൽ അനുഭവിച്ചിരുന്നതായി യുവതി ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. മക്കളെ പോലും തന്നിൽനിന്ന് അകറ്റി നിർത്തി. ഇത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കിയെന്ന് യുവതി പോലീസിനോട് പറഞ്ഞതായാണ് വിവരം. ഭർത്താവ് തന്നെ ഒഴിവാക്കി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നുവെന്ന വിവരം അറിഞ്ഞു. അങ്ങനെ സംഭവിച്ചാൽ തന്റെ […]



