06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
920 views 2 sec 0 Comment

കേൾവിയും ശബ്ദവും അന്യമായ കുട്ടികളുടെ ശബ്ദമായിമാറിയ സിസ്റ്റർ അഭയ പടിയിറങ്ങുന്നു

admin - January 30, 2025

കാലടി: കേൾവിയും ശബ്ദവും അന്യമായ കുട്ടികളുടെ ശബ്ദമായിമാറിയ മാണിക്യമംഗലം സെന്റ് ക്ലെയർ ബധിര വിദ്യാലയത്തിലെ പ്രിൻസിപ്പൾ സിസ്റ്റർ അഭയ 32 വർഷത്തെ അധ്യാപനത്തിന്‌ ശേഷം പടിയിറങ്ങുന്നു. സിസ്റ്ററുടെ നേതൃത്ത്വത്തിൽ സ്‌കൂളും വിദ്യാർത്ഥികളും മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്. സിനിമകളിൽ മുക, ബധിര കഥാപാത്രങ്ങൾക്ക് ആംഗ്യ ഭാഷ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. ‘സ്പിരിറ്റ്’ എന്ന സിനിമയിൽ മോഹൻലാലിന്റെ മകനായി അഭിനയിക്കുന്ന കുട്ടിയെ സിസ്റ്റർ ആംഗ്യഭാഷ പഠിപ്പിച്ചു, ചെന്നൈയിൽ ഒരു നാൾ’ എന്ന സിനിമയിൽ ഊമയായ നായികയെ അവതരിപ്പിച്ച നടി പാർവതി ഒരു മാസം മാണിക്യമംഗലം സ്‌കൂളിലെ ഹോസ്റ്റലിൽ താമസിച്ചാണ് മൂക ഭാഷ പഠിച്ചത്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്നീ സിനിമയിലെ കഥാപാത്രങ്ങളെ ആംഗ്യ ഭാഷ പഠിപ്പിച്ചത് സിസ്റ്റർ അഭയയാണ്.

മാർപ്പാപ്പ ഇറക്കുന്ന ലേഖനങ്ങളും, വത്തിക്കാനിലെ സന്ദേശങ്ങളും, വാർത്തകളും സിസ്റ്റർ അഭയയാണ് ഇത് ആംഗ്യ ഭാഷയിലേക്ക് മാറ്റുന്നത്. മാർപ്പാപ്പയുടെ ലേഖനങ്ങളും സന്ദേശങ്ങളുമെല്ലാം ശ്രവണ വൈകല്യമുള്ളവർക്ക് മനസിലാക്കാൻ കഴിയാത്തതിനാൽ അവർക്കും ഇത് മനസിലാക്കുന്നതിനായി കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ: എബ്രഹാം ഇരുമ്പനിക്കലാണ് ഇത്തരമൊരു ഉദ്യമത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് മാർപ്പാപ്പയുടെ ലേഖനങ്ങളും, സന്ദേശങ്ങളും മറ്റും ബധിര മൂകർക്ക് മനസ്സിലാകുന്നതിന് ആംഗ്യ ഭാഷയിലേക്ക് മാറ്റുന്നത്. കോവിഡ് കാലത്ത് മുക, ബധിര വിദ്യാർത്ഥികൾക്ക് പാഠ്യവിഷയങ്ങൾ ആംഗ്യഭാഷയിലാക്കി വിഡിയോ രൂപത്തിലാക്കി നൽകുകയും ചെയ്തിരുന്നു സിസ്റ്റർ അഭയ.

മൂക ബധിരർക്കായി സിസ്റ്റർ ബൈബിൾ ആംഗ്യ ഭാഷയിലാക്കി. ഇതിന്റെ 3 വീഡിയോ സിഡികൾ പുറത്തിറക്കിയിട്ടുണ്ട്.വിവിധ പള്ളികളിൽ മൂക, ബധിരർക്കായി സിസ്റ്ററിന്റെ സഹായത്തോടെ പ്രത്യേക കുർബാന നടക്കാറുണ്ട്. കേരള കാത്തലിക് ബിഷപ് സൊ സൈറ്റി മുക, ബധിരർക്കായി ആരംഭിച്ച പ്രീമാജ് കോഴ്സിന്റെ കോ- ഓർഡിനേറ്ററും സിസ്റ്റർ അഭയയാണ്. മൂക, ബധിരർ ഉൾപ്പെട്ട കേസുകളിൽ ആശയ വിനിമയത്തിനു കോടതികളും സിസ്റ്റർ അഭയയുടെ സഹായം തേടുന്നുണ്ട്. ഇതിനകം 100 ഓളം കേസുകളിൽ കോടതികളിൽ പോയിട്ടുണ്ടെന്നു സിസ്റ്റർ അഭയ പറഞ്ഞു.

PREVIOUS

കാലടി കൊറ്റമം സ്വദേശി വൈദീകന് ജർമ്മൻ രൂപതയുടെ ആദരവ്

NEXT

വ്യാജ ആധാർ കാർഡുമായി 27 ബം​ഗ്ലാദേശികൾ പിടിയിൽ
Related Post
May 24, 2024
മദ്യനയത്തിന്‍റെ പ്രാരംഭ ചർച്ചകൾ പോലുമായില്ല; പണപ്പിരിവിന് ശ്രമിക്കുന്നത് അതീവഗൗരവതരം: എം. ബി. രാജേഷ്
June 14, 2025
കെനിയയിലെ വാഹനാപകടം: 5 മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും
March 22, 2024
തൊട്ടിലിന്‍റെ കയർ കഴുത്തിൽ കുരുങ്ങി 5 വയസുകാരി മരിച്ചു
June 10, 2026
ഓപ്പറേഷൻ തൂഫാൻ; അസം നാഗോൺ സ്വദേശിനി പെരുമ്പാവൂരിൽ പിടിയിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved