കാലടി: രാത്രി പരിശോധനക്കിടെ അയ്യംമ്പുഴ പോലീസ് സ്‌റ്റേഷനിലെ പോലീസുകാർക്ക് മർദ്ദനമേറ്റു. ഇന്ന് പുലർച്ചെ 2 മണിയോടെ കുറ്റിപ്പാറ ഭാഗത്ത് വെച്ചായിരുന്നു സംഭവം. സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട നേപ്പാൾ സ്വദേശികളായ സുമൻ, ഗീത എന്നിവരെ പരിശോധിക്കുന്നതിനിടയിൽ എസ്‌ഐ ജോർജ്, എഎസ്‌ഐ പി.സി റോസാ, സിപിഒമാരായ അരുൺ, പ്രസാദ് എന്നിവരെ നേപ്പാൾ സ്വദേശികൾ മർദ്ദിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇവരെ കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ നിന്ന് ഗീത പുറത്ത് ചാടാനും ശ്രമിച്ചു. ഇവർ മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മറ്റ് ലഹരികൾ ഇവർ ഉപയോഗിച്ചിട്ടുണ്ടോ […]
ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം; ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ളവർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. ഒരു സംഘത്തിലെ ഒമ്പത് പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിൽ ആണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. വാർത്ത മലപ്പുറം ഡിഎംഒയും സ്ഥിരീകരിച്ചു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം രോഗബാധയ്ക്ക് കാരണം. ജനുവരിയില്‍ കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയിൽ ഒരാള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ച് […]
പെരുമ്പാവൂരിൽ ടോറസ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പെരുമ്പാവൂർ: പെരുമ്പാവൂരിൽ ടോറസ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അല്ലപ്ര സ്വദേശിനി രഞ്ജിനി ആണ് മരിച്ചത്. എം സി റോഡിലെ കാഞ്ഞിരക്കാട് വളവിൽ ആണ് സംഭവം. രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. വീട്ടമ്മയുടെ ശരീരത്ത് കൂടി ടോറസ് കയറിയിറങ്ങിയതിനെ തുടർന്ന് ശരീരം രണ്ടായി മുറിഞ്ഞു പോയി. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാലടി ഭാഗത്തേക്ക് പോയ വീട്ടമ്മയുടെ സ്കൂട്ടറിൽ പിന്നാലെ വന്ന ടോറസ് ഇടിക്കുകയായിരുന്നു . ഇത് തുടർന്ന് തെറിച്ചു വീണ വീട്ടമ്മയുടെ […]
വിശുദ്ധ വാരത്തിന് ഒരുങ്ങി മലയാറ്റൂർ; ഏപ്രില്‍ 4 മുതല്‍ മെയ് 5 വരെയാണ് വിശുദ്ധ വാരം
മലയാറ്റൂർ: മലയാറ്റൂര്‍ അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ വാരത്തിനോട് അനുബന്ധിച്ചുള്ള ജനത്തിരക്ക് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ റോജി.എം.ജോണ്‍ എം.എല്‍.എയുടെയും സബ് കളക്ടര്‍ കെ മീരയുടെയും നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തിരുമാനം. വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിച്ച് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും റോഡുകളുടെ അറ്റകുറ്റപ്പണിയും കാനകളില്‍ സ്ലാബ് ഇടുന്ന പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. ജനത്തിരക്ക് മുന്നില്‍ക്കണ്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് സബ് കളക്ടര്‍ പറഞ്ഞു. ഏപ്രില്‍ നാല് മുതല്‍ മെയ് അഞ്ച് വരെയാണ് […]
ചാരായം വാറ്റാനുപയോഗിക്കുന്ന വാഷ് വീട്ടിൽ നിന്ന് പിടികൂടി; അറസ്റ്റ്
അയ്യമ്പുഴ:ചാരായം വാറ്റാനുപയോഗിക്കുന്ന വാഷ് വീട്ടിൽ നിന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണിമംഗലം നെടുവേലി രഞ്ജുമോൻ (42)നെ അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വീടിൻ്റെ അടുക്കളയിൽ ഡ്രമ്മിൽ സൂക്ഷിച്ച നിലയിൽ 25 ലിറ്ററിലേറെ വാഷാണ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇൻസ്പെക്ടർ ടി.കെ ജോസി എസ്.ഐമാരായ സി.എ സാജു, സി.എ ജോർജ്, എ.എസ്.ഐമാരായ പോൾ ജേക്കബ്ബ്, കെ.ഒ റോസ, അനിൽകുമാർ, സീനിയർ സി പി ഒ മാരായ പി.എസ് വിനോദ് ,വിജീഷ് എന്നിവരാണ് […]
പെരിയാറിൽ മുങ്ങി മരിച്ച അച്ചനും മകനും കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി
കലടി: മലയാറ്റൂർ പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച അച്ചനും മകനും നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി. ഇന്നലെ വൈകീട്ടാണ് മലയാറ്റൂർ നെടുവേലി ഗംഗ(51), മകൻ ധാർമിക് (5) എന്നിവർ പെരിയാറിൽ മങ്ങി മുരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം വീട്ടിൽ എത്തിച്ചത്. ഗംഗയുടെ മൂത്ത മകൾ ശ്രീദുർഗയോട് അച്ചന്റെയും അനിയന്റേയും മരണ വിവരം അറിയിച്ചിരുന്നില്ല. മലയാറ്റൂർ സെന്റ്. തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർത്ഥിയാണ് ശ്രീദുർഗ. പരീക്ഷ നടക്കുന്നതിനാലാണ് മരണ […]
കാഞ്ഞൂർ പഞ്ചായത്തിലെ ഡ്രൈവറെ പിരിച്ചുവിട്ട നടപടി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു
കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ആയിരുന്ന കെ ടി ബൈജുവിനെ പിരിച്ചുവിട്ട നടപടി സ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. ഓംബുഡ്‌സ്മാൻ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് പഞ്ചായത്തിന് നടപടി സ്വീകരിക്കാമെന്നും അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു. ആരോപണ വിധേയനായ ബൈജുവിനെ ഡ്രൈവർ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇതുപക്ഷം രംഗത്ത് വരികയും അധികൃതർക്ക് പരാതിയും നൽകിയിരുന്നു. പഞ്ചായത്തിന്റെ വാഹനത്തിന്റെ നിയമപ്രകാരമുള്ള കാലാവധി പൂർത്തിയായതിനെത്തുടർന്ന് വാഹനം കണ്ടം ചെയ്യേണ്ടി […]
കാഞ്ഞൂർ പഞ്ചായത്തിലെ ഡ്രൈവറെ പിരിച്ചുവിട്ട നടപടി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു
കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ആയിരുന്ന കെ ടി ബൈജുവിനെ പിരിച്ചുവിട്ട നടപടി സ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. ഓംബുഡ്‌സ്മാൻ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് പഞ്ചായത്തിന് നടപടി സ്വീകരിക്കാമെന്നും അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു. ആരോപണ വിധേയനായ ബൈജുവിനെ ഡ്രൈവർ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇതുപക്ഷം രംഗത്ത് വരികയും അധികൃതർക്ക് പരാതിയും നൽകിയിരുന്നു. പഞ്ചായത്തിന്റെ വാഹനത്തിന്റെ നിയമപ്രകാരമുള്ള കാലാവധി പൂർത്തിയായതിനെത്തുടർന്ന് വാഹനം കണ്ടം ചെയ്യേണ്ടി […]
ഇരുപത് ഗ്രാം എം.ഡി.എം.എയുമായി യുവതിയടക്കം 3 പേർ പിടിയിൽ
അങ്കമാലി: ഇരുപത് ഗ്രാം എം.ഡി.എം.എയുമായി യുവതിയടക്കം 3 പേർ പോലീസ് പിടിയിൽ. പെരുമ്പാവൂർ കാരാട്ടുപള്ളിക്കര വയൽത്തറ വീട്ടിൽ സ്വാതി കൃഷ്ണ (29), കാരാട്ടുപള്ളിക്കര പഴവേലിക്കകത്ത് ഐശ്വര്യൻ ദിനേശൻ (28), മാവും കുടി വീട്ടിൽ വിഷ്ണു ചന്ദ്രൻ (31) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദേശീയ പാതയിൽ കരയാം പറമ്പിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബംഗലൂരുവിൽ നിന്നും കാറിൽ പ്രത്യേക അറയിൽ […]
കാഞ്ഞൂർ പഞ്ചായിലെ ഡ്രൈവറെ പിരിച്ചുവിട്ട നടപടി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു
കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ആയിരുന്ന കെ ടി ബൈജുവിനെ പിരിച്ചുവിട്ട നടപടി സ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. ഓംബുഡ്‌സ്മാൻ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് പഞ്ചായത്തിന് നടപടി സ്വീകരിക്കാമെന്നും അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു. അരോപണ വിധേയനായ ബൈജുവിനെ ഡ്രൈവർ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇതുപക്ഷം രംഗത്ത് വരികയും അധികൃതർക്ക് പരാതിയും നൽകിയിരുന്നു. പഞ്ചായത്തിന്റെ വാഹനത്തിന്റെ നിയമപ്രകാരമുള്ള കാലാവധി പൂർത്തിയായതിനെത്തുടർന്ന് വാഹനം കണ്ടം ചെയ്യേണ്ടി […]
മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും ദാരുണാന്ത്യം
കാലടി: മലയാറ്റൂരിൽ പെരിയാർ വൈശ്യൻ കുടി കടവിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂരിൽ നെടുവേലി വീട്ടിൽ ഗംഗ (51), 5 വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം, അച്ചനും മകനും പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെതുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ധാർമിക് പുഴയിൽ പൊങ്ങി കിടക്കുന്നത് കാണുന്നത്. ഉടൻ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗംഗ ഡ്രൈവറാണ്. മലയാറ്റൂർ സെൻറ് മേരീസ് എൽ പി സ്‌കൂളിലെ […]
മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു
കാലടി: മലയാറ്റൂരിൽ പെരിയാർ വൈശ്യൻ കുടികടവിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു നെടുവേലി വീട്ടിൽ ഗംഗ (51), ഏഴു വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം, അച്ചനും മകനും പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെതുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ധാർമിക് പുഴയിൽ പൊങ്ങി കിടക്കുന്നത് കാണുന്നത്. ഉടൻ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് ഡ്രൈവറാണ്. മലയാറ്റൂർ സെൻറ് മേരീസ് എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസ് […]
കാലടിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും; രണ്ട് വർഷം കൊണ്ട് ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർത്തിയാകും
കാലടി: കാലടിയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് തുടക്കം കുറിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ചമുതൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും. വായ്പയെടുത്ത് നടപ്പിലാക്കുന്ന പദ്ധതിക്ക് സർക്കാർ ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ച്, കരാർ ഉറപ്പിച്ചു. കളമശേരി എ.കെ. കൺസ്ട്രക്ഷൻസാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. 12.5 കോടി രൂപയുടെ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. ആദ്യഘട്ടമെന്ന നിലയിൽ 6 കോടി രൂപയുടെ പദ്ധതിക്ക് സാങ്കേതിക അനുമതി ലഭ്യമാക്കിയശേഷമാണ് ടെണ്ടർ […]
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
കാലടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കാലടി കളബാട്ടുപുരം പുതുശ്ശേരി വീട്ടിൽ പരേതനായ പൗലോ മകൻ പോളി (49) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വെളുപ്പിന് 4.30ന് കൊറ്റമം സെന്റ് റോക്കി കപ്പേളയക്ക് സമീപം വെച്ച് കാറിടിച്ച് ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്നു പോളി. മാതാവ് അന്നം (കളബാട്ടുപുരം ഞാളിയൻ കുടുംബം) സഹോദരങ്ങൾ.ജോസഫ്, മേരി, സിസ്റ്റർ സെലിൻ (എംഎസ്എം സെന്റ്. ജോസഫ് കോൺവെന്റ് കർണ്ണാടക),
ബാർ ജീവനക്കാരൻ്റെ കഴുത്തിൽ കത്തിവച്ച് കവർച്ച നടത്തിയകേസിൽ നാല് പേർ പിടിയിൽ
ആലുവ: ബാർ ജീവനക്കാരൻ്റെ കഴുത്തിൽ കത്തിവച്ച് കവർച്ച നടത്തിയകേസിൽ നാല് പേർ പിടിയിൽ. ഇടുക്കി തങ്കമണി വലിയപറമ്പിൽ വിബിൻ ബിജു (22),ആലുവ ആലങ്ങാട് മൂഞ്ഞാറ വീട്ടിൽ ജിനോയ് ജേക്കബ്ബ് (33), തൃശൂർ വെള്ളിക്കുളങ്ങര തോട്ടുങ്ങൽ വീട്ടിൽ ആലീഫ് (24), ആലപ്പുഴ മുതുകുളം സഫാ മൻസിലിൽ മുഹമ്മദ് ഫൈസൽ (29), എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. 16ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. കണ്ണൂരിലെ വീട്ടിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ശ്രീജേഷ്. ഓവർ […]
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
കാലടി: മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മുണ്ടങ്ങാമറ്റം റിട്ടയേഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ഒരിക്കുംപുറത്ത് അയ്യപ്പൻ കുഞ്ഞ് മകൻ റിഷാൻ (പാച്ചു, 14 ) ആണ് മരിച്ചത്. നീലേശ്വരം എസ്എൻഡിപി സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാർത്ഥി ആണ്. രണ്ടാഴ്ച്ച മുൻപായിരുന്നു അപകടം.
അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ
അങ്കമാലി: അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ.ബംഗ്ലാദേശ് മുഹമ്മദ് നഗർ സ്വദേശികളായ മൊനിറൂൽ മുല്ല (30), അൽത്താബ് അലി (27) എന്നിവരാണ് അങ്കമാലി പോലീസിൻ്റെ പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ കറുകുറ്റി ഭാഗത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്. 2017ൽ ആണ് ഇവർ അതിർത്തി കടന്ന് ബംഗാളിലെത്തിയത്. തുടർന്ന് വ്യാജ ആധാർ കാർഡ്, മറ്റു രേഖകൾ എന്നിവ നിർമ്മിച്ചു. മൊബെൽ കണക്ഷനും, താമസത്തിനും മറ്റു കാര്യങ്ങൾക്കുമായി […]
പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെ പീഡിപ്പിച്ചു; പ്രതി അമ്മയുടെ ആൺ സുഹൃത്ത്
കൊച്ചി: എറണാകുളം കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി. അമ്മയുടെ ആൺ സുഹൃത്താണ് രണ്ടു വർഷത്തോളം കുട്ടികളെ പീഡിപ്പിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികൾ സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. പീഡന വിവരം അമ്മ മറച്ചുവെച്ചുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കളമശ്ശേരി പോളിടെക്നിക് ലഹരി കേസ്; ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ
കൊച്ചി: കളമശ്ശേരി പോളിടെക്നിക് ലഹരികേസിൽ 2 ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് ഇതരസംസ്ഥാനക്കാരാണ് അറസ്റ്റിലായത്. സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഇവരാണ് കഞ്ചാവ് എത്തിച്ചതെന്ന് നേരത്തെ പിടിയിലായ പൂർവ വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു. കേസില്‍ അറസ്റ്റിലായ പൂര്‍വവിദ്യാര്‍ത്ഥികളായ രണ്ട് പേരുടെ മൊഴികളാണ് നിര്‍ണായകമായത്. സുഹൈല്‍ ഭായ് എന്നയാളാണ് എന്നയാളാണ് കഞ്ചാവ് എത്തിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്
ഒരു മിനിറ്റിൽ വലിയ കഥപറഞ്ഞ് ‘മയക്കം’
കാലടി: സമകകാലിക സംഭവങ്ങളെ ആസ്പദമാക്കി ബ്ലൂഹാറ്റ്‌സ് മീഡിയ, തണൽ മീഡിയ എന്നിവരുടെ ബാനറിൽ മലയാറ്റൂർ സ്വദേശി ജെറിൻ ജോസ് സംവിധാനം ചെയ്ത 1 മിനിറ്റ് ദൈർഘ്യമുള്ള മയക്കം എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു. ലഹരിയുടെ പിടിയിൽ അകപ്പെട്ട യുവാവിന്റെ കഥയിലൂടെ ഇന്നത്തെ സമൂഹത്തിൻറെ യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്നതാണ് ഹൃസ്വചിധതം. നിഖിൽ ജോയ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ രാജ് കെ.ജെ, അലൻ അങ്കമാലി എന്നിവരാണ് ക്യാമറ ചെയ്തിരിക്കുന്നത്. ആൽവിൻ ടോമി എഡിറ്റിംഗ് നിർവ്വഹിച്ച ചിത്രത്തിൽ ആൽഫലക്‌സ് […]



