23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,037 views 2 sec 0 Comment

വിശുദ്ധ വാരത്തിന് ഒരുങ്ങി മലയാറ്റൂർ; ഏപ്രില്‍ 4 മുതല്‍ മെയ് 5 വരെയാണ് വിശുദ്ധ വാരം

admin - March 27, 2025

മലയാറ്റൂർ: മലയാറ്റൂര്‍ അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ വാരത്തിനോട് അനുബന്ധിച്ചുള്ള ജനത്തിരക്ക് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ റോജി.എം.ജോണ്‍ എം.എല്‍.എയുടെയും സബ് കളക്ടര്‍ കെ മീരയുടെയും നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തിരുമാനം.  വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിച്ച് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും റോഡുകളുടെ അറ്റകുറ്റപ്പണിയും കാനകളില്‍ സ്ലാബ് ഇടുന്ന പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. ജനത്തിരക്ക് മുന്നില്‍ക്കണ്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് സബ് കളക്ടര്‍ പറഞ്ഞു.

ഏപ്രില്‍ നാല് മുതല്‍ മെയ് അഞ്ച് വരെയാണ് മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ വാരം. ഈ ദിവസങ്ങളില്‍ ക്രമസമാധാന ചുമതലയ്ക്കായി കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. ആവശ്യമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഗതാഗത നിയന്ത്രണങ്ങളും സി സി ടി വി ക്രമികരണങ്ങളും പോലീസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തും. തിരുനാള്‍ ദിനങ്ങളില്‍ പോലീസ് പെട്രോളിങ് ശക്തമാക്കും. പുഴയോരത്തും തടാകത്തിന്റെ സമീപത്തും സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഒരുക്കും. ഭിക്ഷാടനം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവര്‍ സംയുക്തമായി സ്‌ക്വാഡുകള്‍ രൂപീകരിച്ച് കടകളില്‍ പരിശോധന നടത്തും. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ കടകള്‍ക്ക് നിര്‍ദേശം നല്‍കും. അനധികൃത മദ്യ വില്‍പ്പനയും ലഹരിപദാര്‍ത്ഥങ്ങളുടെ വില്‍പനയും തടയുന്നതിന് എക്‌സൈസിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കും.

പള്ളി പരിസരത്തും അടിവാരത്തുമായി കുടിവെള്ളത്തിന് ആവശ്യമായ പബ്ലിക് ടാപ്പുകള്‍ സ്ഥാപിക്കാനും കാല്‍നടയായി വരുന്ന യാത്രക്കാര്‍ക്കായി വഴിയരികിലെ പബ്ലിക് ടാപ്പുകള്‍ പുനരുദ്ധാരണം ചെയ്യാനും വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. വനം വകുപ്പിന്റെ നേതൃത്വത്തില്‍ വന സംരക്ഷണ – ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. തീര്‍ത്ഥാടന കേന്ദ്രത്തിനോട് ചേര്‍ന്ന വനമേഖലകളില്‍ പരിശോധനകളും നടക്കും. അടിവാരത്തും കുരിശുമുടിയിലും മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കും. ആംബുലന്‍സുകളും സ്ട്രക്ചറുകളും ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും.

 

 

 

PREVIOUS

ചാരായം വാറ്റാനുപയോഗിക്കുന്ന വാഷ് വീട്ടിൽ നിന്ന് പിടികൂടി; അറസ്റ്റ്

NEXT

പെരുമ്പാവൂരിൽ ടോറസ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Related Post
July 1, 2024
ആലപ്പുഴയിൽ രോഗിയുമായി പോയ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 5 പേർക്ക് പരുക്ക്
November 28, 2023
ആറ് വയസുകാരിക്കായി വ്യാപക തെരച്ചിൽ; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്
June 23, 2024
കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു
September 13, 2024
21 കേസിൽ പ്രതി; എട്ട് വർഷമായി ഒളിവിലായിരുന്ന ലൂണ മനോജ് പിടിയിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved