23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
709 views 2 sec 0 Comment

കാലടി-മലയാറ്റൂര്‍ റോഡ്; സര്‍ക്കാരിന്‍റെ അനാസ്ഥ മറച്ച് പിടിക്കാന്‍ എല്‍.ഡി.എഫ് സമരം: റോജി എം. ജോണ്‍ എം.എല്‍.എ

admin - February 28, 2024

കാലടി: കാലടി-മലയാറ്റൂര്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥ മറച്ച് വയ്ക്കാനും റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തുവാനുമാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നതെന്ന് റോജി എം. ജോണ്‍ എം.എല്‍.എ. റോഡ് നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിക്കാതെ വന്നപ്പോള്‍ ബെന്നി ബെഹനാന്‍ എം.പിയും താനും നടത്തിയ ഇടപെടലിന്‍റെ ഭാഗമായാണ് സെന്‍ട്രല്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22.75 കോടി രൂപ കാലടി-മാലയാറ്റൂര്‍ റോഡിന് അനുവദിച്ചത്.

റോഡിന്‍റെ വിവിധ ഭാഗങ്ങളില്‍ പുറമ്പോക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കൊണ്ട് കോടതി വ്യവഹാരങ്ങളുണ്ട്. പുറമ്പോക്ക് പൂര്‍ണ്ണമായി ഏറ്റെടുക്കണമന്ന് റവന്യു മന്ത്രിയുടെ യോഗതതില്‍ ഉള്‍പ്പെടെ താന്‍ ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി നല്‍കുവാന്‍ റവന്യു വകുപ്പിന് കഴിഞ്ഞിട്ടില്ല. പുറമ്പോക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുകള്‍ പോലും ഉണ്ടായിട്ടും സമയബന്ധിതമായി അത് നടപ്പിലാക്കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാരും റവന്യ വകുപ്പുമാണ് റോഡ് നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്നത്. ജനങ്ങളുടെ മുമ്പില്‍ സമരം നാടകം നടത്തുന്ന എല്‍.ഡി.എഫ് കാലടി-മലയാറ്റൂര്‍ റോഡുമായുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്വന്തം സര്‍ക്കാരിനെ കൊണ്ട് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തുകാണ് ചെയ്യേണ്ടത്.

മുന്‍ എം.എല്‍.എയുടെ കാലത്ത് കാലടി-മലയാറ്റൂര്‍ റോഡിന്‍റെ നിര്‍മ്മാണം നടന്നപ്പോള്‍ പുറമ്പോക്ക് ഏറ്റെടുക്കുവാനായിട്ട് ചെറുവിരലനക്കിയില്ല. എന്നിട്ടാണിപ്പോള്‍ സമര നാടകം നടത്തുന്നത്. കോടതി കേസുകളുടെ അന്തിമ തീര്‍പ്പനുസരിച്ച് പുറമ്പോക്ക് പൂര്‍ണ്ണമായും ഏറ്റെടുക്കും. എന്നാല്‍ പുറമ്പോക്ക് സംബന്ധിച്ച് തര്‍ക്കമുളള പ്രദേശങ്ങളില്‍ കാന നിര്‍മ്മാണം തല്‍ക്കാലത്തേക്ക് മാറ്റി വച്ച് റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നതിന് യാതൊരു തടസ്സവുമില്ല. പഞ്ചായത്ത് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പലതവണ റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതുമാണ്.

മലയാറ്റൂര്‍ തീര്‍ത്ഥാടനം ഉള്‍പ്പെടെ ആരംഭിച്ച സാഹചര്യത്തില്‍ എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കുവാനാണ് പരിശ്രമിക്കുന്നത്. എന്നാല്‍ ഇത് നടക്കരുത് എന്ന് നിര്‍ബന്ധമുള്ള ചിലയാളുകളാണ് പണി തടസ്സപ്പെടുത്തുന്നതും വ്യാജപ്രചരണങ്ങള്‍ നടത്തുന്നതുമെന്നും റോജി എം. ജോണ്‍ എം.എല്‍,എ പറഞ്ഞു.

PREVIOUS

വധശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

NEXT

ദളിത് യുവാവിനെ മർദ്ദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
Related Post
February 27, 2024
അമിതവേഗത്തിൽ അപകടം: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും
April 4, 2024
നെയ്യാറ്റിൻകരയിൽ സ്കൂൾ കുത്തിതുറന്ന് മോഷണം
December 4, 2025
ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി രാഹുൽ; ഉടൻ ഹർജി നൽകും
August 10, 2024
പ്രധാനമന്ത്രി കണ്ണൂരിൽ; ഹെലികോപ്ടറിൽ വയനാട്ടിലേക്ക്
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved