ആലുവ: കർക്കിടകവാവിനോടനുബന്ധിച്ചു 24ന് ആലുവയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മണപ്പുറത്തേയ്ക്കുള്ള വാഹനങ്ങൾ സെമിനാരിപ്പടി റോഡു വഴിയും , പറവൂർ കവല മണപ്പുറം റോഡു വഴിയും മണപ്പുറത്തേയ്ക്ക് പോകാവുന്നതാണ്. മണപ്പുറത്തു നിന്നും തിരികെ വരുന്ന വാഹനങ്ങൾ പറവൂർ കവല റോഡിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂ. തോട്ടയ്ക്കാട്ടുകരയിൽ നിന്നും മണപ്പുറം റോഡിലൂടെ ടൂ വീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുവദിക്കുന്നതല്ല. പറവൂർകവല മണപ്പുറം റോഡിൽ “Y ജംഗ്ഷൻ “ ഭാഗം ഇടുങ്ങിയതാകയാൽ ഈ ഭാഗത്ത് വൺവേ ഏർപ്പെടുത്തിയിട്ടുള്ളതാണ്. മണപ്പുറം പാർക്കിങ്ങ് മൈതാനത്ത് നിന്നും വരുന്ന വാഹനങ്ങൾ […]
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി; ഡൽഹി സ്വദേശി അറസ്റ്റിൽ
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച കേസിൽ ഡൽഹി സ്വദേശി അറസ്റ്റിൽ. ഡൽഹി പട്ടേൽ നഗർ നിധിൻ ശർമ്മ ( ഖാലിദ് 38) യെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ മാസത്തിൽ എയർപോർട്ടിലെ ഒഫീഷ്യൽ മെയിൽ ഐഡിയിലേക്കും, പിന്നീട് മെയ് മാസത്തിൽ എറണാകുളം റേഞ്ച് ഡിഐജി യുടെ മെയിൽ ഐഡിയിലേക്കും ഭീഷണി സന്ദേശം അയക്കുകയായിരുന്നു. തുടർന്ന് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് […]
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി , ചെങ്ങൽ ഭാഗത്ത് കാച്ചപ്പിള്ളി വീട്ടിൽ ഷിൻ്റോ (തമ്പുരു 39) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ, സതീഷ് ബിനോ ആണ് ഉത്തരവിട്ടത്. രണ്ട് വർഷത്തിനുള്ളിൽ ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, പട്ടികജാതി/പട്ടിക വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ഫെബ്രുവരിയിൽ കാലടി പോലീസ് […]
കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മിഥുനാണ് (13) മരിച്ചത്. സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇലക്ട്രിക് ലൈൻ താഴ്ന്നു കിടക്കുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു മിഥുൻ. രാവിലെ എട്ടരയോടെയാണ് സംഭവം. ക്ലാസ് ആരംഭിക്കുന്നത് 9 മണിക്കുശേഷമാണ്. അതിനു മുന്‍പായി കുട്ടികൾ മൈതാനത്ത് കളിക്കുകയായിരുന്നു. ഇതിനിടെ ചെരുപ്പ് സൈക്കിൾ ഷെഡിനു മുകളിലേക്ക് വീണു. ഇതെടുക്കാൻ കയറിയപ്പോൾ ഷോക്കേറ്റെന്നാണ് കൂടെയുള്ള കുട്ടികൾ പറഞ്ഞത്.
ശ്രീ ശാരദ സൈനിക് സ്‌കൂളിൽ സാഹിത്യോത്സവത്തിന് തുടക്കമായി
കാലടി: കാലടി ശ്രീ ശാരദ സൈനിക് സ്‌കൂളിൽ കുട്ടികളുടെ സാഹിത്യോത്സവം എഴുത്തു മേശയ്ക്ക് തുടക്കമായി. 25 വരെ വിവിധ പരിപാടികളോടെയാണ് സാഹിത്യോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. സ്‌കൂളിലെ അത്തി മരത്തിൽ ഒരുക്കിയ കവിത മരം മഴയ്ക്ക് സമർപ്പിച്ച് കവി ഗിരീഷ് പുലിയൂർ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു. അത്തിമരത്തിൽ കുട്ടികൾ എഴുതിയ കവിതകളും കഥകളും ചെറിയ ലേഖനങ്ങളും മരച്ചില്ലകളിൽ തൂക്കിയാണ് കവിത മരം ഒരുക്കിയത്. മരച്ചുവട്ടിൽ നിന്ന് കുട്ടികൾക്കൊപ്പം കവിതകൾ പാടിയും കഥകൾ പറഞ്ഞും ഗിരീഷ് പുലിയൂർ കവിത മരം മഴയ്ക്ക് […]
ബ്രസീലിയൻ ദമ്പതികളെ ആശുപത്രിയിലെത്തിച്ച് വയറിളക്കി; പുറത്തെടുത്തത് 16 കോടിയുടെ 163 കൊക്കെയ്ൻ ഗുളികകൾ
കൊച്ചി: നെടുമ്പാശേരി കൊക്കയ്ൻ കടത്തിൽ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയ്ൻ. ഇവർ വിഴുങ്ങിയ 163 കൊക്കയിൻ ഗുളികകളാണ് പ്രതികളെ ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തത്. ഇതിന് വിപണിയിൽ 16 കോടി രൂപ വില വരുമെന്ന് ഡിആർഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാത്രി വൈകി അങ്കമാലി കോടതിയിൽ ഹാജരാക്കിയ ബ്രൂണോയെയും ലൂക്കാസിനെയും റിമാൻഡ് ചെയ്തു. ഇവരെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കുന്നതിനായി അപേക്ഷ നൽകും. പ്രതികൾ ആർക്ക് വേണ്ടിയാണ് കൊക്കെയ്ൻ കൊണ്ടുവന്നത് എന്ന് വ്യക്തമായിട്ടില്ല. ഇതിനായി പ്രതികളെ ചോദ്യം […]
വർത്തമാന ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ ; സെമിനാർ നടത്തി
അങ്കമാലി: അങ്കമാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏ പി.കുര്യൻ പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയുടെ 50-ാം വർഷത്തിൽ “വർത്തമാന ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി. കറുകുറ്റി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ ദേശാഭിമാനി ചീഫ് എഡിറ്ററും സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗവുമായ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം ചെയർമാൻ കെ.പി. റെജീഷ് അധ്യക്ഷത വഹിച്ച സെമിനാറിൽ സെക്രട്ടറി കെ.പി.ബിനോയ് സ്വാഗതം പറഞ്ഞു. അഡ്വ: കെ.കെ.ഷിബു ,സി.കെ.സലിം കുമാർ, ജീമോൻ കുര്യൻ, […]
നിരവധി കേസുകളിലെ പ്രതി കാലടിയിൽ പിടിയിൽ
കാലടി: സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ. കൊല്ലം ഭൂതംകുളം ഉളിയനാട് കുളത്തൂർകോണം നന്ദു ഭവനത്തിൽ ബാബു (60) വിനെയാണ് കാലടി പോലീസ് പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് കാലടി ജംഗ്ഷന് സമീപമുള്ള ജ്വല്ലറിയുടെ മുൻവശം പാർക്കിംഗ് ഏരിയയിൽ നിന്ന് സ്കൂട്ടർ മോഷണം പോയിരുന്നു. കൈപ്ര സ്വദേശിനിയുടെ 75000 രൂപ വില വരുന്ന സ്കൂട്ടറായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാബു പിടിയിലാകുന്നത്. മോഷണം ചെയ്തെടുത്ത സ്കൂട്ടർ ഓടിച്ചു വരുന്ന വഴി […]
കഞ്ചാവുമായി യുവാവ് കാലടി പോലീസിന്റെ പിടിയിൽ
കാലടി: 620 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ചൊവ്വര ശ്രീമൂലനഗരം തേവര് പറമ്പിൽ നിയാസ് (31) നെയാണ് കാലടി പോലീസ് പിടികൂടിയത്. അകനാട് കനാൽ ബണ്ട് റോഡ് ഭാഗത്ത് വച്ച് സ്ക്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്നു. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം നടക്കുന്നു. എ എസ് പി ശക്തി സിംഗ് ആര്യ യുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ ജോസി എം ജോൺസൺ ,മുഹമ്മദ് ആഷിക്ക് എഎസ്ഐ […]
സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം; സർവ്വകലാശാല പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അച്ചടക്കം ഉറപ്പുവരുത്തുന്നതിനും ലഹരി വിമുക്ത ക്യാമ്പസാക്കി മാറ്റുന്നതിനുമായി കാലടി മുഖ്യ കാമ്പസിൽ നടപ്പിലാക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തി വരുന്ന സമരത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി സർവ്വകലാശാല പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കത്ത് നൽകി. ജില്ല പോലീസ് മേധാവിയ്ക്കും കാലടി പോലീസ് എസ് എച്ച് ഒയ്ക്കുമാണ് സർവ്വകലാശാല രജിസ്ട്രാർ കത്ത് നൽകിയിരിക്കുന്നത്. ജൂലൈ ഒന്നിലെയും എട്ടിലെയും ഉത്തരവുകൾ കൃത്യമായി നടപ്പിലാക്കുവാനാണ് സർവ്വകലാശാലയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സർവ്വകലാശാലയ്ക്കും ഉദ്യോഗസ്ഥർക്കും […]
ഇരുചക്ര വാഹന മോഷ്ടാവിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു
കാലടി: ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. പാലക്കാട് ഓങ്ങല്ലൂർ പട്ടാമ്പി ആത്താരത്തൊടി വീട്ടിൽ പൊന്നു (47) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നാം തീയതി കാലടി ഭാഗത്തുള്ള ഹോട്ടലിൻ്റെ പിറകുവശം പാർക്കിംഗ് ഏരിയയിൽ വച്ചിരുന്ന മാണിക്യമംഗലം സ്വദേശിയുടെ ബൈക്കാണ് മോഷണം പോയത്. അന്വേഷണത്തിനൊടുവിൽ ആലപ്പുഴ – പത്തനംതിട്ട അതിർത്തിയിലെ ആദിക്കാട്ടുകുളങ്ങര ഭാഗത്ത് നിന്നുമാണ് വാഹനവും, പ്രതിയെയും കണ്ടെത്തിയത്. പൊന്നുവിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വേറെയും കേസുകളുണ്ട്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ അനിൽ റ്റി മേപ്പിള്ളി, എസ്. […]
സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ
കോതമംഗലം : കോതമംഗലം നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനും സിപിഎം മലയൻകീഴ് ബ്രാഞ്ച് സെക്രട്ടറിയുമായ കുടിയാട്ട് കെ.വി. തോമസ് പോക്സോ കേസിൽ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിനിയോട് കഴിഞ്ഞ മാർച്ച് മുതൽ വിവിധ ഇടങ്ങളിലായി നേരിട്ടും ഫോൺ വഴിയും തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടി അമ്മാവനോടു വിവരങ്ങൾ പങ്കുവച്ചു. പെൺകുട്ടി കോതമംഗലം പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുൻസിപ്പൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗവും എട്ടാം വാർഡ് കൗൺസിലറുമാണ്. തുടർച്ചയായി മൂന്നാം വട്ടമാണ് കൗൺസിലറായി തുടരുന്നത്. […]
നെടുമ്പാശ്ശേരിയിൽ പിടിയിലായ ബ്രസീലിയൻ ദമ്പതികൾ ലഹരി ഗുളികകൾ വിഴുങ്ങി
നെടുമ്പാശ്ശേരി: മയക്കുമരുന്ന് കേസിൽ പിടിയിലായതോടെ നെടുമ്പാശ്ശേരിയിൽ എത്തിയ ബ്രസീലിയൻ ദമ്പതികൾ ലഹരി ഗുളികകൾ വിഴുങ്ങി. 50 ഓളം ക്യാപ്സ്യൂളുകളാണ് ഒരാൾ മാത്രം വിഴുങ്ങിയത്. ബ്രസീലിലെ സാവോപോളോയിൽ നിന്നാണ് ഇവർ കൊച്ചിയിലെത്തിയത്. ലഹരി ഗുളികകൾ വിഴുങ്ങി ഡിആർഐ കൊച്ചി യൂണിറ്റ് ആണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ലഹരി ഗുളികകൾ പുറത്തെടുക്കുന്നതിനായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ ഉദ്യോഗസഥരുടെ പിടിയിലായതോടെ രക്ഷപ്പെടുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ദമ്പതികൾ ഗുളിക വിഴുങ്ങിയത്. എന്നാൽ ഇത്രയധികം ഗുളികൾ ഒരുമിച്ച് വിഴുങ്ങിയത് കൊണ്ട് തന്നെ ഇരുവരുടെയും […]
സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം
കൊച്ചി: തൃശൂര്‍ സഹൃദയവേദി ഏര്‍പ്പെടുത്തിയ മേനാച്ചേരി എരിഞ്ഞേരി തോമ മീഡിയ അവാര്‍ഡിന് ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് അര്‍ഹനായി. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്‌കാരം. ജൂലൈ 16ന് തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്നു ഭാരവാഹികള്‍ കൊച്ചിയിൽ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ സന്നദ്ധ അവയവദാനം നടത്തിയവരുടെയും സ്വീകരിച്ചവരുടെയും ജീവിതങ്ങളെക്കുറിച്ചു 2024 ജൂണ്‍ 25 മുതല്‍ 29 വരെ ദീപികയില്‍ പ്രസിദ്ധീകരിച്ച ‘പകുത്തേകിയ ജീവിതങ്ങള്‍’, […]
ടിപ്പറും സ്കൂട്ടറും തമ്മിൽ കുട്ടിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം
അങ്കമാലി: കിടങ്ങൂർ യൂദാപുരം പള്ളിയ്ക്ക് സമീപം ചേരും കവലയിൽ ടിപ്പറും സ്കൂട്ടറും തമ്മിൽ കുട്ടിയിടിച്ച് മധ്യവയസ്കന് മരണമടഞ്ഞു. കറുകുറ്റി സ്വദേശി കറുമ്പൻ പൈനാടത്ത് വീട്ടിൽ പൈലി മകൻ ജോയ്’ (58) ആണ് മരിച്ചത്. മഞ്ഞപ്ര ഭാഗത്തേയ്ക്ക് പോകുന്ന വഴി അതേ വശത്തേയ്ക്ക് പോകുന്ന ടിപ്പർ ലോറിയുമായി സ്‌കൂട്ടറിൽ പോകുകയായിരുന്ന ജോയി അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ്യതദേഹം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മോർച്ചറിയിൽ. പോലീസ് എത്തി മേൽ […]
അങ്കമാലി തുറവൂരിൽ റോഡിൽ വച്ച് പട്ടാപകൽ യുവതിക്ക് നേരെ പീഡനശ്രമം; ഒഡീസ സ്വദേശി പിടിയിൽ
അങ്കമാലി: അങ്കമാലി തുറവൂരിൽ റോഡിൽ വച്ച് പട്ടാപകൽ യുവതിക്ക് നേരെ പീഡനശ്രമം. ഒഡീസ സ്വദേശി സന്തനൂർ ബിസ്വാലയെ പോലീസ് അറസ്റ്റ് ചെയ്തു. കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊതുപണിമുടക്ക് ദിവസമായിരുന്നു സംഭവം നടന്നത്. അതുകൊണ്ടുതന്നെ റോഡിൽ ആളുകൾ കുറവായിരുന്നു. അത് മുതലെടുത്തുകൊണ്ടാണ് പ്രതി യുവതിക്ക് നേരെ പീഡനശ്രമം നടത്തിയിരിക്കുന്നത്. ഉച്ചയ്ക്കുശേഷമാണ് സംഭവം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങി […]
ആരോഗ്യസേവനം ഇനി വിരൽത്തുമ്പിൽ: ‘അപ്പോളോ അഡ്‌ലക്സ് കമ്മ്യൂണിറ്റി കെയർ’ എം.പി. ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു
അങ്കമാലി: അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന്റെ പുതിയ വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പായ ‘അപ്പോളോ അഡ്‌ലക്സ് കമ്മ്യൂണിറ്റി കെയർ’ ഉദ്ഘാടനം ചാലക്കുടി എം.പി. ബെന്നി ബെഹനാൻ നിർവഹിച്ചു. ജൂലൈ 9-ന് രാവിലെ 8:30-ന് നടന്ന ചടങ്ങിൽ അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. ഏബൽ ജോർജ്, മറ്റ് ആശുപത്രി പ്രതിനിധികൾ പങ്കെടുത്തു. സമൂഹത്തിന് സമഗ്രമായാ ആരോഗ്യ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി അധികൃതർ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. “ആധുനിക സാങ്കേതിക വിദ്യകൾ ആരോഗ്യരംഗത്ത് പ്രയോജനപ്പെടുത്തുന്നത് അഭിനന്ദനീയമാണ്. […]
മന്ത്രി വി.എൻ വാസവനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്ക് ജാമ്യം ലഭിച്ചു
ആലുവ: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞ് വീണ് ബിന്ദു എന്ന സ്ത്രീ മരിക്കാനിടയായ സാഹചര്യത്തിൽ പ്രതിഷേധിച്ചും, ആരോഗ്യ മേഖലയിലെ തകർച്ചയിലും പ്രതിഷേധിച്ച് മന്ത്രി വി.എൻ വാസവനെതിരെ അങ്കമാലി അഡലക്‌സ് കൺവെൻഷൻ സെന്ററിന് മുന്നിൽ വച്ച് കരിങ്കൊടികാണിച്ചതിനെ തുടർന്ന് അറസ്റ്റിലായവർക്ക് യൂത്ത് കോൺഗ്രസ് താക്കന്മാർക്ക് ജാമ്യം ലഭിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ പി ആന്റു, ഭാരവാഹികളായ സോണി പനന്താനം, ജോണി ക്രിസ്റ്റഫർ വിപിൻദാസ്, റിൻസ് ജോസ് തുടങ്ങിയവർക്കാണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്. […]
ഹിമാലയ വുഡ് ബാഡ്ജ് ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കി
മലയാറ്റൂർ; മലയാറ്റൂർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് മാസ്റ്റർ സനിൽ പി തോമസ് ഹിമാലയ വുഡ് ബാഡ്ജ് ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കി. ആലുവ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ചാണ് കോഴ്സിൽ പങ്കെടുത്തത്.കഴിഞ്ഞദിവസം നൽകിയ വാർത്തയിൽ സനിൽ പി തോമസ് ഹിമാലയ വുഡ് ബാഡ്ജ് അവാർഡ് നേടി എന്നാണ് നൽകിയിരുന്നത്. എന്നാൽ ഹിമാലയ വുഡ് ബാഡ്ജ് ട്രെയിനിങ് കോഴ്സ് മാത്രമാണ് പൂർത്തിയാക്കിയിരിക്കുന്നത്. നാഷണൽ ട്രെയിനിങ് സെന്റർ അതിന്റെ റിസൾട്ട് അംഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകുമ്പോൾ മാത്രമാണ് വുഡ് ബാഡ്ജ് നേടിയതായി […]



