നടൻ കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി: നടൻ കലാഭവൻ നവാസ്(51) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റി. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു നവാസ്.

ഇല്ലിത്തോട് ഗവ. യു.പി.സ്കൂള്‍; 32 ലക്ഷം രൂപ അനുവദിച്ചു

മലയാറ്റൂര്‍: മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഇല്ലിത്തോട് ഗവ.യു.പി.സ്കൂളിന് നിലവില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ പൂര്‍ത്തീകരണത്തിനും ടോയ്ലറ്റ് ബ്ലോക്കിന്‍റെ നിര്‍മ്മാണത്തിനുമായി 32 ലക്ഷം രൂപയുടെ അംഗീകാരം ലഭ്യമായതായി റോജി എം. ജോണ്‍ എം.എല്‍.എ. വളരെ പഴക്കം ചെന്ന ഷീറ്റ് മേഞ്ഞ, സ്കൂള്‍ കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാളുകളായി പ്രദേശവാസികള്‍ ഉന്നയിക്കുന്ന ആവശ്യമായിരുന്നു. വനമേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ ഇഴജന്തുക്കളുടേയും, വന്യമ്യഗങ്ങളു ടേയും ശല്യം ഇവിടെ ഉണ്ടാവാറുണ്ട്. സ്കൂളിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോജി എം. […]

ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ, ജാമ്യാപേക്ഷയിൽ വിധി നാളെ

റായ്പുര്‍: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ. ബിലാസ്പുരിലെ എന്‍ഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ജാമ്യം നൽകുന്നതിനെ എതിര്‍ത്തത്. ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. കേസിൽ നാളെ വിധി പറയും. കേരളത്തിലെ ബിജെപി നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായിട്ടും ജാമ്യാപേക്ഷയെ എതിര്‍ത്ത നിലപാടാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എന്‍ഐഎ കോടതിയിൽ സ്വീകരിച്ചത്. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. വളരെ നീണ്ടുനിന്ന കൂടിയാലോചനകൾക്ക് ശേഷമാണ് ബിലാസ്പൂരിലെ എൻഐഎ കോടതിയിൽ തന്നെ […]

മലക്കപ്പാറയില്‍ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന 4 വയസുകാരനെ പുലി ആക്രമിച്ചു

തൃശൂര്‍: മലക്കപ്പാറയില്‍ നാലുവയസുകാരനെ പുലി ആക്രമിച്ചു. മലക്കപ്പാറ വീരൻകുടി ആദിവാസി ഊരിലെ ബേബി- രാധിക ദമ്പതികളുടെ മകന്‍ രാഹുലിനെയാണ് പുലി ആക്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. താത്കാലിക ഷെഡ്ഡിൽ കയറിയ പുലി മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ കുട്ടിയുടെ മാതാപിതാക്കള്‍ ബഹളം വച്ചതോടെ പുലി ഓടിപ്പോയി. കുഞ്ഞിന്‍റെ തലയ്ക്കാണ് പരുക്കേറ്റത്. കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി

തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ട് മുന്‍ ജീവനക്കാര്‍ക്ക് കീഴടങ്ങി. വിനിത, രാധാകുമാരി എന്നീ പ്രതികളാണ് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികള്‍ കീഴടങ്ങയത്. അതേസമയം, ദിവ്യ എന്ന പ്രതി ഹാജരായിട്ടില്ല മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി. രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം […]

അവളെന്നെ ചതിച്ചു; മരണമൊഴിക്ക് പിന്നാലെ പൊലീസ്. പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോതമംഗലം: ‘അവളെന്നെ ചതിച്ചു’ മരിക്കുന്നതിനു മുൻപ് യുവാവ് ബന്ധുവിനോട് പറഞ്ഞ വാക്കുകള്‍ സത്യമാണോ എന്ന് തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് കോതമംഗലം പൊലീസ്. മാതിരപ്പിള്ളി മേലേത്ത്മാലിൽ അൻസൽ(38) ആണ് മരിച്ചത്. മലിപ്പാറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന പെൺസുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച പുലർച്ചെയാണ് അൻസലിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അൻസൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. യുവതിയുമായി വർഷങ്ങളായി പരിചയമുണ്ട്. അടുത്തിടെ […]

മലയാറ്റൂർ വീണ്ടും പുലിഭീതിയിൽ; കറവപ്പശുവിനെ പുലി കൊന്നു

മലയാറ്റൂർ : മണപ്പാട്ടുചിറയ്ക്കു സമീപം പാണ്ട്യൻചിറയിൽ പറമ്പിൽ കെട്ടിയിരുന്ന കറവപ്പശുവിനെ പുലി കൊന്നു. ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിലാണ്. ക്ഷീര കർഷകനായ ചേലച്ചുവട് ആപ്പിള്ളി വീട്ടിൽ പാപ്പൂട്ടൻ വളർത്തുന്ന പശുവാണ്. പാണ്ട്യൻചിറ തോടിന്റെ കിഴക്കുഭാഗത്ത് മഞ്ഞപ്ര സ്വദേശി രാജുവിന്റെ തോട്ടത്തിലാണ് സംഭവം. പശുവിനെ രാവിലെ ഇവിടെ കൊണ്ടുവന്ന് കെട്ടിയതാണ്. ഉച്ചസമയത്താണ് പുലി പിടിച്ചിരിക്കുന്നത്. പകൽ സമയം പുലിയിറങ്ങിയതോടെ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്. കാരേക്കാട് ചെക്‌പോസ്റ്റ് പരിസരത്ത് യൂക്കാലി കവലയിൽ കഴിഞ്ഞ ദിവസം മൂരിക്കിടാവിനെ പുലി കൊന്നിരുന്നു. രണ്ടാഴ്ച മുൻപും […]

ധർമസ്ഥല വെളിപ്പെടുത്തൽ; സാക്ഷി ചൂണ്ടിക്കാട്ടിയ സ്ഥലത്തു നിന്നും അസ്ഥികൂടങ്ങൾ കണ്ടെത്തി

ബംഗളൂരു: ധർമസ്ഥലയിൽ നൂറിലധികം മൃതദേഹങ്ങൾ‌ കുഴിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ മൂന്നാം ദിനവും നടത്തുന്ന തെരച്ചിലിൽ നിർണായക തെളിവുകൾ കണ്ടെത്തി. സാക്ഷി കാണിച്ചുകൊടുത്ത ആറാമത്തെ പ്രദേശത്തു നിന്നും അസ്ഥികൂടമാണ് കണ്ടെത്തിയത്. രണ്ടടി താഴ്ചയിൽ നിന്നാണ് അസ്ഥികൂടം ലഭിച്ചത്. ഇത് മനുഷ്യന്‍റെ അസ്ഥി തന്നെയാണെന്ന് സ്ഥിരീകരിക്കാൻ വിശദമായ പരിശോധന നടത്തും. കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് പോയന്‍റുകളിൽ നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്ടമായി ഒന്നും കണ്ടെത്തിയിരുന്നില്ല. സാക്ഷിയുടെ വെളിപ്പെടുത്തലനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ 8 പോയന്‍റുകൾകൂടിയാണ് ഇനി ബാക്കിയുള്ളത്. ഇതിൽ ഇനി മൂന്നെണ്ണം […]

കാലടി മറ്റൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കാഞ്ഞൂർ : കാലടി മറ്റൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരൻ കാഞ്ഞൂർ കാച്ചപ്പിള്ളി  ഔസേഫ് (72) ആണ് മരിച്ചത്.  ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് പരിക്കേറ്റയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 12:30 യോടെ മരണം സംഭവിക്കുകയായിരുന്നു.

റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്; യുവഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്

കൊച്ചി∙ റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്. യുവഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ചുവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു തൃക്കാക്കര എസിപി ഷിജു പി.എസ്. മനോരമ ഓൺലൈനോട് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കോഴിക്കോട് ഫ്ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തിൽനിന്ന് അകന്നതോടെയാണ് യുവതി […]

വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30ന് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചത്. മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിൽ ഈ സമയം ആരുമുണ്ടായിരുന്നില്ല. ഇടയ്ക്കിടെ വ്യായാമം ചെയ്യാൻ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണ രാവിലെ 6 മണിയോടെയാണ് ജിമ്മിൽ എത്താറുള്ളത്. എന്നാൽ മറ്റാവശ്യങ്ങൾ ഉള്ളതിനാൽ ഇന്നു രാവിലെ 5 മണിയോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ […]

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ

ആലുവ: കാലടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളിയെ കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡൻ്റായി തിരഞ്ഞെടുത്തു.. സെക്രട്ടറി എം.വി. സനിൽ (അസി. സബ് ഇൻസ്പെക്ടർ , കൺട്രോൾ റൂം ആലുവ).. ‘ഖജാൻജി ടി. ടി ജയകുമാർ (എ.എസ്. ഐ. എസ് ബി ) വൈസ് പ്രസിഡൻ്റ് എ.കെ പ്രവീൺ കുമാർ (എസ്.ഐ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്) ) ജോയിൻ്റ് സെക്രട്ടറി പ്രമീള രാജൻ (എ. എസ്.ഐ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച്. ബുധനാഴ്ച […]

കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി, കേസ് എൻഐഎ കോടതിയിലേക്ക്

ഛത്തീസ്ഗഡ് : ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരി​ഗണിക്കാതിരുന്ന ചത്തീസ്​ഗഡ് സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരുമെന്ന് വ്യക്തമായി. അഞ്ചു ദിവസം മുമ്പാണ് ചത്തീസ്​ഗഡിൽ വെച്ച് മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്. അതിനിടെ, അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രം​ഗ്ദൾ പ്രവർത്തകർ രംഗത്തെത്തി. കോടതിക്ക് മുന്നില്‍ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. ഛത്തീസ്​ഗഡ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരി​ഗണിക്കുന്ന സാഹചര്യത്തിലായിരുന്നു […]

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയിൽ കാ‌ട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തനമാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. പെരുവന്താനം പഞ്ചായത്തിൽപെട്ട മതമ്പ എന്ന സ്ഥലത്താണ് ആക്രമണമുണ്ടായിരിക്കുന്നത്. റബർതോട്ടം പാ‌ട്ടത്തിനെടുത്ത് ടാപ്പിം​ഗ് നടത്തുന്ന ആളാണ് പുരുഷോത്തമൻ. മകനും ഒപ്പമുണ്ടായിരുന്നു. രണ്ട് പേരും കൂടെ ടാപ്പിം​ഗ് നടത്തുന്നതിനിടെ കാട്ടാനക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു. ആദ്യം മകന്റെ നേരെയാണ് കാട്ടാന പാഞ്ഞ‌ടുത്തത്. മകൻ ഓടിരക്ഷപ്പെ‌‌ട്ടു. അതിനിടെ ആനക്കൂട്ടം പുരുഷോത്തമന്റെ നേരെ തിരിയുകയായിരുന്നു. ആന പുരുഷോത്തമനെ തട്ടി താഴെയിട്ടതിനെ തുടർന്ന് ​ഗുരുതരമായി […]

അയ്യമ്പുഴയിൽ ആംബുലൻസിന്റെ ടയറുകൾ തകർത്ത് സാമൂഹ്യ വിരുദ്ധർ

അങ്കമാലി : അയ്യമ്പുഴയിൽ ആംബുലൻസിന്റെ ടയറുകൾ തകർത്ത് സാമൂഹ്യ വിരുദ്ധർ. ചുള്ളി സർക്കാർ ആശുപത്രി പരിസരത്ത് പാർക്ക് ചെയ്ത ആംബുലൻസിന്റെ ടയറുകളാണ് തകർത്തത്. ആംബുലൻസിന്റെ രണ്ട് മുൻ ടയറുകളിലെ വാൽട്യൂബുകളും ഊരിയെടുത്ത നിലയിലാണ്. രാത്രികാലങ്ങളിൽ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ശനിയാഴ്ച രാത്രി ഏഴിന് ഓട്ടം കഴിഞ്ഞ് പാർക്ക് ചെയ്തതാണ് ആംബുലൻസ്. ഞായറാഴ്ച്ച രാത്രി എട്ട് മണിവരെ സ്ഥലത്ത് ജീവനക്കാരുണ്ടായിരുന്നു. ഇവർ മുറികളിലേക്ക് മടങ്ങിയതിന് ശേഷമാണ് അതിക്രമം. ആശുപത്രിയിലെ സിസിടിവികൾ പ്രവർത്തനരഹിതമാണ്. അയ്യമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ […]

ആലുവയിൽ വൻ ലഹരി വേട്ട

ആലുവ: ആലുവയിലും എടത്തലയിലുമായി പതിമൂന്ന് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ആലുവ റയിൽവേ സ്റ്റേഷനിൽ ഏഴുകിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ ജാലംഗി മുർഷിദാബാദ് മുരാഡ്‌പുർ സ്വദേശി സാഹിനുൽ ഇസ്ലാം (27), എടത്തലയിൽ ആറ് കിലോ കഞ്ചാവുമായി മൂർഷിദാബാദ് ഉത്തർഘോഷ് പാറ സ്വദേശി അജ്റുൾ (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും ആലുവ, എടത്തല പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ടു പേരും ബംഗാളിൽ […]

ബിരുദാനന്തര ബിരുദത്തിൽ സഹോദരിമാരുടെ റാങ്ക് തിളക്കം നാടിനും അഭിമാനമായി

കാലടി: ബിരുദാനന്തര ബിരുദത്തിൽ സഹോദരിമാരുടെ റാങ്ക് തിളക്കം നാടിനും അഭിമാനമായി. മഹാത്മഗാന്ധി യൂനിവേഴ്സിറ്റി പരീക്ഷയിലാണ്  കാലടി സൗത്ത് വെള്ളാരപ്പിള്ളി തൃക്കണിക്കാവ്, പടായത്തുക്കുടിയിൽ ജലാലിന്റെയും(കുവൈറ്റ്), ഷഹർബാന്റെയും മക്കളായ അഹ്സന ഫാത്തിമയും (എം.എസ്.സി സുവോളജി), ഹുസ്ന ഹവ്വയും (എം.എസ്.സി സൈക്കോളജി) ഒന്നാം റാങ്കുകൾ നേടി നാടിൻ്റെയും, വീടിൻ്റെയും അഭിമാനമായത്. മൂത്ത മകൾ അഹ്സന മുവ്വാറ്റുപുഴ നിർമ്മല കോളജ് വിദ്യാർഥിനിയും, ഇളയവൾ ഹുസ്ന ആലുവ യു.സി. കോളജ് വിദ്യാർഥിനിയുമാണ്. ബിരുദതലത്തിലും ഇരുവർക്കും  രണ്ടാം റാങ്കുകൾ ലഭിച്ചിരുന്നു.

ഓസ്ട്രേലിയയിൽ വൈസ് ചാൻസലേഴ്സ് സ്‌കോളർഷിപ് ശ്രീമൂലനഗരം സ്വദേശിനിക്ക്; സ്‌കോളർഷിപ് ലഭിക്കുന്ന ഏക ഇന്ത്യക്കാരിയാണ്

കാലടി: ഓസ്ട്രേലിയയിലെ ചാൾസ് സ്റ്റർട്ട് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലേഴ്സ് ഇന്റർനാഷണൽ എക്സലൻസ് സ്‌കോളർഷിപ് മലയാളി വിദ്യാർഥിനിക്ക്. ശ്രീമൂലനഗരം സ്വദേശിനി നിയ ലാലുവിനാണ് 21.24 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് ലഭിച്ചത്. ഈ വർഷം വൈസ് ചാൻസലേഴ്സ് ഇന്റർനാഷണൽ എക്സലൻസ് സ്‌കോളർഷിപ് ലഭിക്കുന്ന ഏക ഇന്ത്യക്കാരിയാണ് നിയ. ചാൾസ് സ്റ്റർട്ട് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിനിയായ നിയ, ശ്രീമൂലനഗരം പെരുമായൻ ലാലുവിന്റെയും (ഗോൾഡൻ സ്റ്റുഡിയോ കാലടി) ലീനയുടെയും മകളാണ്.

ഗോവിന്ദച്ചാമി ജയില്‍ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്

കണ്ണൂര്‍: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് തടവ് ചാടിയത്. സൗമ്യ കൊലക്കേസ് പ്രതിയാണ്. ഇന്ന രാവിലെ ജയില്‍ സെല്‍ പരിശോധിക്കുമ്പോള്‍ പ്രതിയെ സെല്ലില്‍ കാണാന്‍ സാധിച്ചില്ല. പോലീസില്‍ ജയില്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇയാള്‍ക്ക് ഒരു കൈ മാത്രമേയുള്ളൂ. ഇയാള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം ഇയാള്‍ അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. ജയിലിനുള്ളില്‍ അധികൃതര്‍ വിശദമായി […]

മൂവാറ്റുപുഴയില്‍ പെറ്റി കേസ് പിഴത്തുകയില്‍ 16 ലക്ഷം അടിച്ചുമാറ്റിയ പോലീസുകാരിക്ക് സസ്‌പെന്‍ഷന്‍

മൂവാറ്റുപുഴ: ട്രാഫിക് പെറ്റി കേസുകളിൽ ഈടാക്കിയ പിഴത്തുകയിൽ 16,76,650 രൂപയുടെ ക്രമക്കേട് നടത്തിയ വനിത സീനിയർ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ്‌ ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനിൽ റൈറ്ററായിരുന്ന ശാന്തി കൃഷ്ണനെയാണ് സസ്പെൻഡ്‌ ചെയ്തത്. 2018 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെ ട്രാഫിക് പോലീസ് പിഴയടപ്പിച്ച് പിരിച്ചെടുത്ത തുക മുഴുവൻ ബാങ്കിലടയ്ക്കാതെ രേഖകളിൽ കൃത്രിമം കാട്ടി തട്ടിയെടുത്തു എന്നാണ് കേസ്. നിലവിൽ മൂവാറ്റുപുഴ വാഴക്കുളം പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥയായിരിക്കെയാണ് സസ്പെൻഷൻ. മൂവാറ്റുപുഴ […]