ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; വിധി ശനിയാഴ്ച

ആലുവ: ആലുവയില്‍ അഞ്ച് വയസ്സുകാരിയുടെ കൊലപാതകത്തില്‍ അതിവേഗ വിചാരണ പൂർത്തിയായി. എറണാകുളം പോക്സോ കോടതി ശനിയാഴ്ച വിധി പ്രഖ്യാപിക്കും. 15 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി. കുറ്റകൃത്യം നടന്ന് നൂറാം ദിനത്തിലാണ് വിധി പറയുന്നത്. കേസിൽ ആകെ 45 സാക്ഷികളെ വിസ്തരിക്കുകയും 10 തൊണ്ടി മുതലുകളും 95 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തു. ആലുവയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകൾ അഞ്ചുവയസുകാരിയെയാണ് പ്രതി അസ്ഫാക് ആലം ക്രൂരമായി കൊലപ്പെടുത്തിയത്. കാണാതായ കുട്ടിയെ ആലുവ മാർക്കറ്റിന് സമീപം മരിച്ച […]

പ്രീയപ്പെട്ട ടീച്ചർ….ഞങ്ങളെ വേർതിരിവില്ലാതെ സ്‌നേഹിച്ച ടീച്ചറെ ഞങ്ങളും ഒത്തിരി സ്‌നേഹിക്കും; നൊമ്പരമായി ലിബ്‌ന ക്ലാസ് ടീച്ചർക്ക് എഴുതിയ കത്ത്

കാലടി: കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ച പന്ത്രണ്ടുകാരി ലിബ്‌ന ക്ലാസ് ടീച്ചർക്ക് എഴുതിയ കത്ത് നൊമ്പാരമാകുന്നു. ക്ലാസ് ടീച്ചർ ബിന്ദുവിനാണ് ലിബ്‌ന കത്തെഴുതിയത്. കഴിഞ്ഞ മാസം രണ്ടാഴ്ച ബിന്ദു ടീച്ചർ ലീവ് ആയിരുന്നു. ആ സമയത്ത് ലിബ്‌നയും കൂട്ടുകാരികളും ചേർന്ന് ടീച്ചർക്ക് ഒരു കത്തയച്ചു. ലിബ്‌നയായിരുന്നു അതെഴുതിയത്. അവളുടെ സ്‌നേഹവും നിഷ്‌കളങ്കതയുമെല്ലാം ആ കത്തിൽ ഉണ്ടായിരുന്നു. പ്രീയപ്പെട്ട ടീച്ചർ…. ടീച്ചർ ഞങ്ങൾക്ക് എന്നും പ്രീയപ്പെട്ട ടീച്ചർ ആണ്. വഴക്ക് പറയുമ്പോൾ ദേഷ്യം തോന്നുമെങ്കിലും ഞങ്ങളുടെ നല്ലതിന് വേണ്ടിയാണ് എന്ന് […]

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം അങ്കമാലി സ്വദേശി അറസ്റ്റിൽ

കോഴിക്കോട്:കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ അറസ്റ്റിൽ. സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി റെജി(51) ആണ് അറസ്റ്റിലായത്. കുറ്റിപ്പുറം പൊലീസാണ് പ്രതിയെ പിടികൂടിയത്. രാവിലെ 11 മണിയോടെയാണ് സംഭവം. തൃശൂർ-കോഴിക്കോട് കെഎസ്ആർടിസി ബസിൽ വച്ചാണ് 28 കാരി ലൈംഗികാതിക്രമത്തിനിരയായത്. യുവതിയുടെ സമീപത്ത് നിൽക്കുകയായിരുന്ന ഇയാൾ പലതലവണ സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് യുവതി ബസ് ജീവനക്കാരെ വിവരം അറിയിക്കുന്നത്. പിന്നാലെ ജീവനക്കാർ കുറ്റിപ്പുറം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബസ് മലപ്പുറം കുറ്റിപ്പുറത്ത് എത്തിയപ്പോഴാണ് […]

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലൻസ് കൈയ്യോടെ പിടികൂടി

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. മലപ്പുറം ജില്ലയിലെ വഴിക്കടവ് വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസറായ സമീറിനെയാണ് വിജിലൻസ് സംഘം ഇന്ന് ഉച്ചയോടെ പിടികൂടിയത്. കൈവശവകാശ രേഖ നൽകുന്നതിനായി ബിജു എൽ സി എന്ന വഴിക്കടവ് സ്വദേശിയായ വ്യക്തിയോട് ആയിരം രൂപയാണ് വില്ലേജ് ഓഫീസറായ സമീർ കൈക്കൂലി വാങ്ങിയത്. എന്നാൽ ബിജു വിവരം വിജിലൻസ് സംഘത്തെ അറിയിക്കുകയായിരുന്നു. വിജിലൻസ് ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് ഇന്ന് വിജിലൻസ് സംഘം വഴിക്കടവ് വില്ലേജ് ഓഫീസിൽ […]

മത്സ്യത്തൊഴിലാളിയുടെ മരണം കൊലപാതകം; രണ്ടു പേർ അറസ്റ്റിൽ

മുനമ്പം: മത്സ്യത്തൊഴിലാളി ബോട്ടിൽ നിന്ന് കാൽ വഴുതി വെള്ളത്തിൽ വീണു മരിച്ചെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ ഉത്തർ ഗോവിന്ദ്പൂർ സ്വദേശി രാം പ്രസാദ് ദാസ് (54 ), കൈലാസ് നഗർ കാക്ക് ദ്വീപ് സ്വദേശി പനു ദാസ് (41), എന്നിവരെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീനവദുർഗ ബോട്ടിലെ ജോലിക്കാരനായ വെസ്റ്റ് ബംഗാൾ സ്വദേശി അല്ല (30) യെ 28 ന് വൈകീട്ട് […]

ലിബ്‌നയുടെ വിയോഗത്തിൽ നടുങ്ങി നാട്

മലയാറ്റൂർ: കളമശേരി സ്‌ഫോടനത്തിൽ മരിച്ച 12 വയസുകാരി ലിബ്‌നയുടെ വിയോഗത്തിൽ നടുങ്ങി മലയാറ്റൂർ. എന്നും ചിരിച്ച മുഖമായിട്ടാണ് ലിബ്‌നയെ സമീപ വാസികൾ കാണാറ്. രാവിലെയും വൈകീട്ടും വീടിന് മുൻപിൽ ലിബ്‌നക്ക് കൂട്ടായി അവൾ വളർത്തുന്ന നായയും ഉണ്ടാകും. സമീപത്തെ ലോട്ടറി വിൽപ്പനക്കാരോട് വിശേഷങ്ങൾ പങ്കുവക്കാറുമുണ്ട് അവൾ. നീലീശ്വരം എസ്എൻഡിപി സ്‌കൂളിലെ ഏഴാം ക്ല്‌ളാസ് വിദ്യാർത്ഥിനിയാണ്. അധ്യാപകൾക്കും ലിബ്‌നയെക്കുറിച്ച് നല്ലത് പറയാനെ ഉളളു. പഠിക്കാൻ മിടുക്കിയായിരുന്നു. അധ്യാപകരും സഹപാഠികളും ഞെട്ടലോടെയാണ് ലിബ്‌നയുടെ വിയോഗ വാർത്ത കേട്ടതും. പലർക്കും കരച്ചിലടക്കാൻ […]

കളമശ്ശേരി സ്ഫോടനം: ചികിത്സയിലിരുന്ന 12കാരിയും മരിച്ചു, മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്

കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെൻറർ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സ്ഫോടനത്തിൽ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സകൾ മെഡിക്കൽ ബോർഡിൻറെ നിർദേശപ്രകാരം നൽകി വരികയായിരുന്നു. എന്നാൽ, മരുന്നുകളോട് പ്രതികരിക്കാതെ വരുകയും തിങ്കളാഴ്ച പുലർച്ചെ 12.40ന് മരിക്കുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) […]

കളമശ്ശേരി സ്ഫോടനം: ചികിത്സയിലിരുന്ന 12കാരിയും മരിച്ചു, മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്.

കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെൻറർ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സ്ഫോടനത്തിൽ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സകൾ മെഡിക്കൽ ബോർഡിൻറെ നിർദേശപ്രകാരം നൽകി വരികയായിരുന്നു. എന്നാൽ, മരുന്നുകളോട് പ്രതികരിക്കാതെ വരുകയും തിങ്കളാഴ്ച പുലർച്ചെ 12.40ന് മരിക്കുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) […]

കളമശ്ശേരി സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ

കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരണം. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചത്. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്. ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ […]

സത്യസന്ധതയുടെ സ്വർണത്തിളക്കത്തിൽ അങ്കമാലിയിലെ ഓട്ടോ ഡ്രൈവർ ജോണി

അങ്കമാലി: കളഞ്ഞുപോയ ഒരു പവൻ തൂക്കം വരുന്ന മാല തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ജോണി ആണ് സത്യസന്ധതയ്ക്ക് മാതൃകയായത്. ഒരാഴ്ച്ച മുൻപാണ് മാധ്യമ പ്രവർത്തകയായ ചൊവ്വര സദേശി ജിഷയുടെ 3 വയസുളള മകൾ ഗൗരികയുടെ മാല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം കളഞ്ഞുപോയത്. മാല നഷ്ടപ്പെട്ട വിവരം ഇവർ അങ്കമാലി പോലീസ് സ്റ്റേഷനിലും, കെഎസ്ആർടിസി സ്റ്റാൻഡിലും രേഖാമൂലം അറിയിച്ചിരുന്നു. തുടർന്ന് അടുത്തുളള സ്റ്റാഡിലെ ഓട്ടോ ഡ്രൈവർമാരോടും […]

കളമശ്ശേരി സ്ഫോടനം; പൊട്ടിയത് ടിഫിൻ ബോക്സ് ബോംബ്

കൊച്ചി: കളമശ്ശേരിയില്‍ യഹോവാസാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തിന് കാരണം ടിഫിൻ ബോക്സ് ബോംബ്. സ്‌ഫോടനത്തിൻ്റ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് പോലീസ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയുണ്ടായ സ്‌ഫോടനപരമ്പരയില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട്‌ പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. മൂന്നുവട്ടം പൊട്ടിത്തെറിയുണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രണ്ടായിരത്തില്‍ അധികം പേരാണ് […]

കളമശ്ശേരിയിൽ സ്ഫോടനം; ഒരാൾ മരിച്ചു, 23 പേർക്ക് പരിക്ക്

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന  സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനം. ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം നടന്നത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഏകദേശം 2000-ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്‌ഫോടനമുണ്ടായത്. അര മണിക്കൂറിനിടയില്‍ പല […]

നിർമാണം നിർത്തിയ വീട്ടിൽ മോഷണം; പ്രായപൂർത്തിയാവാത്ത മൂന്നുപേരടക്കം ആറുപേർ പിടിയിൽ

കൊച്ചി: നിർമ്മാണം നിർത്തിവച്ചിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നുപേരടക്കം ആറ് പേർ പിടിയിൽ. ഐക്കരനാട് സൗത്ത് കിങ്ങിണി മറ്റം പ്ലാപ്പിള്ളിൽ ബേസിൽ സാജു (19), കടമറ്റം പെരുമറ്റത്തിൽ അഭയകുമാർ (18), ഐക്കരനാട് പുതുപ്പനത്ത് വാടകയ്ക്ക് താമസിക്കുന്ന ഓണക്കൂർ പെരിയപ്പുറം ചോവേലിക്കുടിയിൽ നന്ദു (18), പ്രായപൂർത്തിയാകാത്ത മൂന്നു പേർ എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് പിടികൂടിയത് കോലഞ്ചേരി പട്ടണത്തിനോട് ചേർന്ന് നിർമ്മാണം നിർത്തി വച്ചിരിക്കുന്ന വീട്ടിൽ നിന്നുമാണ് ഒരു ലക്ഷത്തോളം രൂപ വില വരുന്ന നിർമ്മാണസാമഗ്രികൾ മോഷ്ടിച്ചത്. കാർ […]

അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി. ശേഷം പിടിച്ചുപറി; രണ്ട് പേർ അറസ്റ്റിൽ

ഞാറയ്ക്കൽ: അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തിയ ശേഷം പിടിച്ചുപറി നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയ റോഡിൽ പനച്ചിക്കൽപ്പറമ്പിൽ വീട്ടിൽ ഷാജഹാൻ (ഇക്രു 28), മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാൾ റോഡിൽ അഭിലാഷ് (അഭി 25) എന്നിവരെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് ഞാറയ്ക്കൽ ഗവ. ആശുപത്രിയ്ക്ക് സമീപത്തായിരുന്നു സംഭവം. മോട്ടോർ സൈക്കിൾ സ്കിഡ് ചെയ്ത് അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ച ശേഷം ഇയാളെ ഭീഷണിപ്പെടുത്തി പണവും, വില കൂടിയ ഹെൽമെറ്റും കവർച്ച ചെയ്യുകയായിരുന്നു. […]

വേങ്ങൂർ-കുറ്റിലക്കര റോഡിന് ശാപമോക്ഷം; റോഡ് ടൈൽ വിരിക്കുകയും ടാർ ചെയ്യുകയും ചെയ്യും

കാലടി: കാലടി ഗ്രാമപഞ്ചായത്തിലെ 16, 17 വാർഡുകളിലൂടെ കടന്നുപോകുന്ന വേങ്ങൂർ കുറ്റിലക്കര റോഡിന് ശാപമോക്ഷമാകുന്നു. അറ്റകുറ്റപണികൾ നടത്തിയാലും പെട്ടെന്ന് തന്നെ തകർച്ചയിലാകുന്ന റോഡിന്റെ തകർച്ചയിലാകുന്ന ഭാഗം മുഴുവൻ ടൈൽ വിരിച്ച് ബാക്കി ഭാഗം മാത്രം ടാർ ചെയ്യാനുമായി 58,50,000 രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് ഏറ്റെടുത്തീട്ടുള്ളതെന്ന്പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, വൈസ് പ്രസിഡന്റ് അബിക ബാലകൃഷ്ണൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാന്ത ചാക്കോ എന്നിവർ പറഞ്ഞു. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് വേങ്ങൂരിൽ […]

സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ്, കേസെടുത്ത് പൊലീസ്

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. . രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് വിവാദ സംഭവം നടന്നത്. ലോക്‌സഭാ […]

കൊല്ലം ശാസ്താംകോട്ടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പത്തനംതിട്ട കടമ്പനാട് ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഭിനന്ദ് ആണ് മരിച്ചത്. കടമ്പനാട് മാഞ്ഞാലി സ്വദേശിയാണ് അഭിനന്ദ്. ശാസ്താംകോട്ട ഉപജില്ല കലോത്സവം കാണാൻ എത്തിയതാണ് അഭിനന്ദ്. കലോത്സവം നടക്കുന്ന സ്കൂളിനടുത്ത് കുളത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാൻ പോയപ്പോഴാണ് അപകടം.

മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തില്‍ ക്ഷമചോദിച്ച് നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി. തന്റെ പെരുമാറ്റം ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചത്. തോളില്‍ കൈവെച്ച നടപടി ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് […]

സത്യസന്ധതയുടെ സ്വർണത്തിളക്കത്തിൽ ഹരിത കർമ സേനാംഗങ്ങൾ

നെടുമ്പാശേരി : സത്യസന്ധതയുടെ സ്വർണത്തിളക്കത്തിൽ കുറുമശേരിയിലെ ഹരിത കർമ സേനാംഗങ്ങൾ. മാലിന്യത്തിൽ നിന്ന് ലഭിച്ച ഒരു പവൻ തൂക്കം വരുന്ന സ്വർണമാല അധികൃതരെ ഏൽപിച്ചാണ് മൂവർ സംഘം മാതൃകയായത്.പാറക്കടവ് പഞ്ചായത്ത് എട്ടാം വാർഡിലെ ഹരിത കർമ സേനാംഗങ്ങളായ മാളിയേക്കൽ നിഷ ലൈജു, ചക്കമശേരി അമുതവല്ലി, കല്ലാട്ട് വലിയപറമ്പിൽ അംബിക എന്നിവരാണ് സത്യസന്ധതയുടെ നിറകുടമായി മാറിയത്. പാറക്കടവ് പഞ്ചായത്തിലെ 7, 8, 9 വാർഡുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന ഹരിത കർമ സേനയിലെ അംഗങ്ങളാണിവർ. കഴിഞ്ഞ ദിവസം കുറുമശേരിയിലെ […]

16 വയസുള്ള വിദ്യാര്‍ത്ഥിക്ക് നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചു; അധ്യാപിക അറസ്റ്റില്‍

16 വയസുള്ള വിദ്യാര്‍ത്ഥിക്ക് സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോകളും അയച്ച് കൊടുത്ത 24 -കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ യുഎസ് കോടതി ആറ് കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമമായ സ്നാപ് ചാറ്റ് വഴി അധ്യാപിക വിദ്യാര്‍ത്ഥിയോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയും പിന്നാലെ സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോകളും അയച്ച് കൊടുക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിസോറിയിലെ സെന്‍റ് ജെയിംസിലെ അധ്യാപിക റിക്കി ലിൻ ലാഫ്‌ലിൻ (24) ആണ് അറസ്റ്റിലായത്. ബലാത്സംഗശ്രമം, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വയ്ക്കൽ, സാക്ഷിയെ […]