23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
546 views 2 sec 0 Comment

ശബരി റെയിൽവേ – മരവിപ്പിക്കൽ തീരുമാനം പിൻവലിച്ച് പദ്ധതി ഉടൻ നടപ്പാക്കണം; ബെന്നി ബഹനാൻ

admin - December 20, 2023

ന്യൂഡൽഹി:: ഇരുപത്തഞ്ചു വർഷം മുൻപ്തുടക്കമിട്ടതുംഇപ്പോൾ പണി മുടങ്ങികിടക്കുന്നതുമായശബരി റെയിൽവേ പദ്ധതി മരവിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ബെന്നി ബഹനാൻ എം പി യുടെ നേതൃത്വത്തിൽ ആന്റോ ആന്റണി എം പി, ഡീൻ കുര്യാക്കോസ് എം പി എന്നിവർകേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണോയെ നേരിൽക്കണ്ട് ആവശ്യപ്പെട്ടു. 1997 -98 റെയിൽവേ ബജറ്റിൽ ഉൾപ്പെടുത്തിയ അങ്കമാലി – ശബരി റെയിൽപ്പാതയുടെ അങ്കമാലി മുതൽ കാലടി വരെയുള്ള 8 കിലോമീറ്റർ പാതയും കാലടി റെയിൽവേ സ്റ്റേഷൻ, പെരിയാറിന് കുറുകെയുള്ള റെയിൽവേ പാലംഎന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു.

111 കിലോമീറ്റർ ദൈർഘ്യമുള്ളഅങ്കമാലി – ശബരിപാത യാഥാർഥ്യമായാൽ ശബരിമല തീർത്ഥാടകർക്ക് പുറമെ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളായ മലയാറ്റൂർ, ഭരണങ്ങാനം എന്നിവിടങ്ങളിലേക്കുംഎളുപ്പം എത്തിച്ചേരാനാകും. കൂടാതെ കേരളത്തിന് പുതിയ റെയിൽപാത തുറന്ന് കിട്ടുകയും ഭാവിയിൽ കൊല്ലം -ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കുവാനും കഴിയും. നിലവിൽ റെയിൽവേ ലൈൻ കടന്നു പോകാത്ത ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെടൂറിസ്റ്റു കേന്ദ്രങ്ങൾക്കുംപെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, കാഞ്ഞിരപ്പിള്ളി, എരുമേലി മുതലായ പ്രദേശങ്ങളിലെ വ്യാപാര കാർഷിക മേഖലകൾക്കും പദ്ധതി ഏറെ പ്രയോജനപ്പെടും.പ്രധാന മന്ത്രിയുടെ പ്രഗതി പ്ലാനിൽ ഉൾപ്പെടുത്തിയ ശബരി റെയിൽവേ പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കി കേരള സർക്കാർ തീരുമാനം പുനഃപരിശോധിക്കുകയുംശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കുവാനുള്ള സന്നദ്ധത റെയിൽവേ മന്ത്രാലയത്തെ അറിയിക്കുകയും കേരള റെയിൽ ഡെവലപ്പ്‌മെന്റ്കോർപ്പറേഷൻ ലിമിറ്റഡ് എന്നഏജൻസിയോട് വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കുവാൻആവശ്യപ്പെട്ടതനുസരിച്ച്3454.09 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ളതുമാണ്.

ഇക്കാര്യങ്ങൾ കണക്കിലെടുത്ത് ശബരി റെയിൽവേ പദ്ധതി മരവിപ്പിച്ച റെയിൽവേ ബോർഡ് തീരുമാനം പിൻവലിച്ച് പദ്ധതിയുടെസ്ഥലമേറ്റെടുപ്പ് നടപടികൾ പുനരാരംഭിക്കുന്നതിനുംനടപ്പ് വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച 100കോടി രൂപ എത്രയും വേഗം പദ്ധതിക്കായി അനുവദിക്കുവാനുംനിർദേശം നൽകണമെന്ന് എം പി മാർമന്ത്രിയോടാവശ്യപ്പെട്ടു

 

PREVIOUS

ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം ശ്രീശങ്കറിന് അർജുന അവാർഡ്

NEXT

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ
Related Post
May 24, 2026
ജീവനെടുത്ത് കാട്ടാന; കോതമംഗലത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആള്‍ കൊല്ലപ്പെട്ടു
September 9, 2023
സ്വാമി വിവേകാനന്ദന്റെ പൂർണ്ണകായ വെങ്കല പ്രതിമയുടെ അനാച്ഛാദനം 11 ന്
March 19, 2024
കാറില്‍ എം ഡി എം എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കുടുക്കാൻ യുവാവിന്റെ ശ്രമം
May 30, 2024
മലയാറ്റൂർ ഇല്ലിത്തോട് ബൈക്കും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved