രണ്ട് അതിഥി തൊഴിലാളികളുടെ കൊലപാതകം; പ്രതിയെ പിടികൂടി

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ രണ്ട് അതിഥി തൊഴിലാളികളുടെ കൊലപാതകത്തിലെ പ്രതിയെ പിടികൂടി. ഒഡീഷ സ്വദേശി ഗോപാൽ ആണ് പിടിയിലായത്. ഒഡീഷയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലപ്പെട്ടവരുടെ കൂടെ കഴിഞ്ഞിരുന്ന ആളാണ് പ്രതി. മൂവാറ്റുപുഴ അടൂപറമ്പിലെ തടിമില്ലിൽ ജോലി ചെയ്യുന്ന അസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ശർമ എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്ത് മുറിഞ്ഞ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. ഇരുവരും ഏറെക്കാലമായി തടിമില്ലിലെ തൊഴിലാളികളാണ്. കൂട്ടത്തിൽ ഒരാളുടെ ഭാര്യ നാട്ടിൽ നിന്ന് ഫോണിൽ വിളിച്ച് കിട്ടാതായതോടെ മില്ലുടമയെ […]

സംസ്കൃത സർവ്വകലാശാലയുടെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം ഡോ.ജോർജ് ഇരുമ്പയത്തിന്

കാലടി: മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരത്തിന് ഡോ.ജോർജ് ഇരുമ്പയം അർഹനായി. അധ്യാപകൻ, സാഹിത്യ നിരൂപകൻ, ഗവേഷകൻ, പത്രാധിപർ, തുടങ്ങിയ നിലകളിൽ പ്രശസ്തനായ ഡോ. ജോർജ് ഇരുമ്പയം മലയാള ഭാഷാസംരക്ഷണത്തിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഈ പുരസ്കാരം നൽകുന്നത്. വിദ്യാഭ്യാസരംഗത്ത് മലയാളം നേരിടുന്ന അവഗണനകൾക്കെതിരെ സംഘടിതമായ പ്രവർത്തനങ്ങൾക്ക് 1989ൽ തുടക്കം കുറിച്ചത് ഡോ. ഇരുമ്പയം നേതൃത്വം നൽകിയ മലയാള സംരക്ഷണ വേദിയാണ്. കേരളത്തിൽ മലയാളപഠനം […]

അങ്കമാലി മൂക്കന്നൂരിൽ പുലിയിറങ്ങി

അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിലുൾപ്പെട്ട ഒലിവ് മൗണ്ട് ഭാഗത്ത് പുലിയിറങ്ങി. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തുള്ള ആഞ്ഞിലിക്കൽ സിജു ഫ്രാൻസിസിന്‍റെ സിസി ടിവി ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. വീടിനു മുൻപിൽ അൽപ്പനേരം നിന്ന പുലി പിന്നീട് ഓടിമറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തിങ്കളാഴ്ച്ച രാത്രി 11 മണിയോടെയാണ് ദൃശ്യം ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. വനപ്രദേശത്തിന് കിലോമീറ്ററുകൾക്കിപ്പുറം പുലിയെ കാണാനിടയാക്കിയത് നാട്ടുകാരിൽ പരിഭ്രാന്തിക്കു കാരണമായിട്ടുണ്ട്. ഫോറസ്റ്റ് ഓഫിസിൽ വിവരമറിയിച്ചതിലെത്തുടർന്ന് റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മറ്റ് സൂചനകളൊന്നും ലഭ്യമായിച്ചില്ല. […]

ആലുവയില്‍ ദുരഭിമാന കൊല; പതാനാലുകാരിയായ മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു

കൊച്ചി: എറണാകുളം ആലുവയില്‍ ദുരഭിമാന കൊല. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് പതാനാലുകാരിയായ മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു. വിഷം ബലമായി വായിൽ ഒഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി ഒരാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് നാലേ മുക്കാലോടെ 14 കാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാലടി പാലം; അറ്റകുറ്റപണികൾക്കായി 1 കോടി 80 ലക്ഷം രൂപയുടെ ഭരണാനുമതി

കാലടി : പെരുമ്പാവൂർ, അങ്കമാലി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പെരിയറിന് കുറുകെയുള്ള നിലവിലുള്ള ശ്രീ ശങ്കര പാലത്തിന്റെ അറ്റകുറ്റപണികൾക്ക് 1 കോടി 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി പെരുമ്പാവൂർ എം . എൽ എ എൽദോസ് കുന്നപ്പിള്ളിയും, അങ്കമാലി എംഎൽഎ റോജി എം ജോണും അറിയിച്ചു. എസ്റ്റിമേറ്റ് അംഗീകരിച്ച് ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കും. പാലത്തിന്റെ നിലവിലെ സ്ഥിതി, ഭാരം വഹിക്കുന്നതിനുള്ള ശേഷി, കോൺക്രീറ്റിന്റെ ബലം തുടങ്ങിയവ സംബന്ധിച്ച് കാര്യങ്ങൾ പഠിക്കാനായി വിദഗ്ധസംഘം […]

അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട

അങ്കമാലി: അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട. 50 ഗ്രാം എം.ഡി.എം.എ യുമായ് രണ്ടു പേർ പോലീസ് പിടിയിൽ . നോർത്ത് പറവൂർ സ്വദേശികളായ സിയ രാജീവ്, സജിത്ത് എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വന്ന ടൂറിസ്റ്റ് ബസിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെടുത്തത്.

അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട

അങ്കമാലി: അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട. 50 ഗ്രാം എം.ഡി.എം.എ യുമായ് രണ്ടു പേർ പോലീസ് പിടിയിൽ . നോർത്ത് പറവൂർ സ്വദേശികളായ സിയ രാജീവ്, സജിത്ത് എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വന്ന ടൂറിസ്റ്റ് ബസിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെടുത്തത്.

ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. 32 വയസുള്ള ഊർമിളയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഊർമിളയും ഭർത്താവ് സജേഷ് ഏറെ കാലമായി പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു. ഇതിനിടയിൽ ഇന്ന് രാവിലെ ഭർത്താവ് ഊർമിളയുടെ വീട്ടിലെത്തുകയും തർക്കങ്ങളുണ്ടാവുകയുമായിരുന്നു. തുടർന്ന് ഊർമിള ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. വഴിയിൽ പാടത്ത് വെച്ച് ഭർത്താവ് ഊർമിളയെ ആക്രമിച്ചു. സംഭവം കണ്ട പ്രദേശവാസികൾ ഉടൻ തന്നെ യുവതിയെ ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഭർത്താവ് സംഭവ സ്ഥലത്ത് നിന്ന് […]

തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

തൃശൂർ: തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവങ്ങളുണ്ടായത്. ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടി പിടിയിലുള്ള പരിക്കാണ്. പരിക്കുകൾ ഗുരുതരമല്ല. ശ്രീരാഗും […]

11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റു, കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

തൃശൂർ: കൈപമംഗലത്ത് 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കെഎസ്ഇബി കയ്പമംഗലം സെക്ഷനിലെ ജീവനക്കാരൻ അഴീക്കോട് പേബസാർ സ്വദേശി തമ്പി (45) ആണ് മരിച്ചത്. ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ഏരിയൽ ട്രോളി വാഹനത്തിൽ കയറി 11 കെ.വി ലൈനിലെ ഇൻസുലേറ്റർ മാറാനായി ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. ലൈൻ ഓഫ് ചെയ്ത ശേഷമാണ് ജോലിക്ക് കയറിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാല് എങ്ങിനെയാണ് വൈദ്യുതി പ്രവഹിച്ചതെന്ന് വ്യക്തമല്ല. ഉടൻ തന്നെ […]

ക്ലാസ് മുറിക്കുളളിൽ കയറി തെരുവുനായ വിദ്യാർത്ഥിയെ കടിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ക്ലാസ്മുറിക്കുള്ളിൽ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്ലാസ് നടക്കുന്ന സമയത്ത് കടിയേറ്റത്. രാവിലെ പത്തരക്കാണ് സംഭവം. ഒന്നാമത്തെ പീരിയഡ് നടക്കുന്ന സമയത്താണ് വാതിലിന് സമീപത്ത് ഒന്നാമത്തെ ബെഞ്ചിലിരുന്ന വിദ്യാർത്ഥിനിക്ക് കടിയേറ്റത്. നായ പെട്ടെന്ന് അകത്തേക്ക് പാഞ്ഞുവരികയായിരുന്നു. കുട്ടിയുടെ വലതുഭാ​ഗത്തെ ഇടുപ്പിനാണ് കടിയേറ്റത്. കുട്ടിയെ അവിടെ നിന്ന് മാറ്റി, അധ്യാപകർ ചേർന്നാണ് നായയെ ഓടിച്ചത്. കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിവെപ്പിന് ശേഷം കുട്ടിയെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും പിതാവ് അറിയിച്ചു. രണ്ടാഴ്ചയിലേറെയായി ഇവിടെ […]

ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ വേവിക്കാത്ത കോഴിത്തല; ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു

മലപ്പുറം: തിരൂരില്‍ വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ചു. വാങ്ങിയ നാലു ബിരിയാണിയില്‍ ഒന്നിലാണ് കോഴിത്തല കണ്ടെത്തിയത്. സംഭവത്തില്‍ ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. തിരൂര്‍ മുത്തൂരിലെ ‘ഓണ്‍ലൈന്‍ പൊറോട്ട സ്റ്റാള്‍’ ഹോട്ടലാണ് പൂട്ടിച്ചത്. ഏഴൂര്‍ പി സി പടിയിലെ കളരിക്കല്‍ പ്രതിഭ എന്ന അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി പ്രതിഭ മുത്തൂരിലെ ഹോട്ടലില്‍ നിന്ന് മൂന്ന് ബിരിയാണി ഓർഡർ ചെയ്‌തു. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ച ശേഷം […]

കോൺവെക്‌സ് മിറർ സ്ഥാപിച്ചു

കാലടി: കാഞ്ഞൂർ ജംഗ്ഷനിൽ 4 ാം വാർഡിൽ ബസാർ റോഡിൽ കോൺവെക്‌സ് മിറർ സ്ഥാപിച്ചു. കാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെയും വ്യാപാരി വ്യവസായി ഏകോപനസമിതിയുടെയും ആവശ്യപ്രകാരം കാഞ്ഞൂർ ഫെഡറൽ ബാങ്ക് ആണ് മിറർ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ദർശന വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ കൃഷ്ണകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞൂർ യൂണിറ്റ് പ്രസിഡന്റ് കെ.കെ ഉണ്ണികൃഷ്ണൻ, കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി […]

മറ്റൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ സീലിങ്ങ് അടർന്ന് വീണു

കാലടി: മറ്റൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ സീലിങ്ങ് അടർന്ന് വീണു. പ്ലാസ്റ്റിക് സീലിങ്ങാണ് അടർന്ന് വീണത്. രോഗികൾ കാത്തിരിക്കുന്ന സ്ഥലത്തായിരുന്നു സംഭവം. രോഗികളുടെ ദേഹത്തേക്കാണ് സീലിങ്ങ് വീണത്. ആർക്കും കാര്യമായ പരിക്കുകളില്ല. രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

കണ്ടക്റ്റർ മദ്യപിച്ച് യാത്രക്കാരോട് അപമര്യാദയായി പെരുമാറി; പോലീസ് കസ്റ്റഡിയിലെടുത്തു

കാലടി: കണ്ടക്റ്റർ മദ്യപിച്ച് യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതിന് കണ്ടക്റ്ററേയും, ബസും കാലടി പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവ മലയാറ്റൂർ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ്: സെബാസ്റ്റിയൻ ബസും, കണ്ടക്ടർ ശ്രീമൂലനഗരം സ്വദേശി അനിയേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകീട്ട് 7.30 ഓടെയായിരുന്നു സംഭവം. യാത്രക്കാരുടെ പരാതിയെ തുടന്നാണ് പോലീസ് കസ്റ്റഡിയലെടുത്തത്.

കളമശ്ശേരി സ്ഫോടനത്തിൽ ഒരു മരണം കൂടി

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ ഒരു മരണം കൂടി. തൈക്കാട്ടുകാര സ്വദേശിനി മോളി ജോയി ആണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. മോളിക്ക് സ്ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇതോടെ മരണം നാലായി. ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായത്. മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ അവസാനിക്കാനിരിക്കെയാണ് […]

കളമശ്ശേരി സ്ഫോടനത്തിൽ ഒരു മരണം കൂടി

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ ഒരു മരണം കൂടി. തൈക്കാട്ടുകാര സ്വദേശിനി മോളി ജോയി ആണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. മോളിക്ക് സ്ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇതോടെ മരണം നാലായി. ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായത്. മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ അവസാനിക്കാനിരിക്കെയാണ് […]

യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പാലക്കാട്: യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും യൂ ട്യൂബറായ യുവാവ് അറസ്റ്റിൽ. ചെർപ്പുളശ്ശേരി – തൂത നെച്ചിക്കോട്ടിൽ അക്ഷജിനെ(21)യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനുമാണ് അറസ്റ്റ്. ഇയാൾക്കെതിരെ പാരാതി ലഭിച്ചതിനെ തുടർന്ന് ചെർപ്പുളശ്ശേരി റെയ്ഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ അക്ഷജിന്റെ വീട്ടിൽ പരിശോധന നടത്തി. വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, […]

വേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍; വെടിവയ്പ്പില്‍ ഒരു മരണം

കര്‍ണാടക ബന്ദിപ്പൂര്‍ വനത്തില്‍ മാന്‍വേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍. ഫോറസ്റ്റ് ഉദ്യോഗസ്ഥരും വേട്ടക്കാരും തമ്മിലുള്ള വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. ഭീമനബീടു സ്വദേശി മനുവാണ് മരിച്ചത്. 27 വയസായിരുന്നു, പത്തംഗസംഘമാണ് വനത്തിലേക്ക് മാന്‍വേട്ടയ്ക്കായി എത്തിയത്. ഇതില്‍ മനുവും ഉള്‍പ്പെട്ടിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. രാത്രി വനത്തിനുള്ളില്‍ വെടിവയ്പ്പ് നടന്നതായി ഇന്ന് പുലര്‍ച്ചെയാണ് കര്‍ണാടക പൊലീസിന് വിവരം ലഭിച്ചത്. വനത്തിലെ എന്‍ട്രി പോയിന്റിലും എക്‌സിറ്റ് പോയിന്റിലും പൊലീസെത്തുകയും വനംവകുപ്പുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് വെടിവയ്പ്പുണ്ടായതായി സ്ഥിരീകരണം ലഭിക്കുന്നത്. മാന്‍വേട്ടയ്ക്കിറങ്ങിയ […]

മൂവാറ്റുപുഴയിൽ 2 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച നിലയിൽ; കഴുത്തറത്ത് കൊന്നതാവാമെന്ന് കരുതുന്നു

മൂവാറ്റുപുഴ : മൂവാറ്റുപുഴ അടൂപറമ്പില്‍ രണ്ട് അതിഥി തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്ത് മുറിഞ്ഞ് രക്തം വാര്‍ന്ന നിലയിലാണ് അടൂപറമ്പിലെ തടിമില്ലിൽ ജോലി ചെയ്യുന്ന അസം സ്വദേശികളായ മോഹന്‍തോ, ദീപങ്കര്‍ ശര്‍മ എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും ഏറെക്കാലമായി തടിമില്ലിലെ തൊഴിലാളികളാണ്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൂട്ടത്തില്‍ ഒരാളുടെ ഭാര്യ നാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ച് കിട്ടാതായതോടെ മില്ലുടമയെ വിവരം അറിയിക്കുകയായിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ടെന്ന തോന്നലില്‍ മില്ലുടമ നാട്ടുകാരനായ ഷബാബിനോട് […]