07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,029 views 0 sec 0 Comment

കാഞ്ഞൂര്‍ തിരുനാള്‍: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

admin - January 9, 2024

കാഞ്ഞൂര്‍: കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി തിരുന്നാൾ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തികൊണ്ടാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക. അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അൻവർ സാദത്ത് എം.എല്‍.എയുടെയും ജില്ലാ കളക്ടര്‍ എൻ. എസ്. കെ ഉമേഷിന്റെയും നേതൃത്വത്തില്‍ യോഗം ചേർന്നു.

തിരുനാള്‍ സുഗമമായി നടപ്പിലാക്കാൻ സമയബന്ധിതമായും സംയുക്തമായും പ്രവർത്തികൾ പൂർത്തീകരിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജനുവരി 19, 20, 26,27 തീയതികളിലാണ് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ തിരുനാള്‍ നടക്കുന്നത്. യോഗത്തിൽ വിവിധ വകുപ്പുകൾ തങ്ങളുടെ നേതൃത്വത്തിൽ ഒരുക്കുന്ന സജ്ജീകരണങ്ങൾ വ്യക്തമാക്കി.

തിരുനാള്‍ ദിവസങ്ങളില്‍ ക്രമസമാധാനച്ചുമതലക്കായി കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. മോഷണം, പോക്കറ്റടി എന്നിവ തടയുന്നതിന് പ്രാധാന്യം നൽകും. പള്ളിയുടെ സമീപ പ്രദേശങ്ങളില്‍ പാര്‍ക്കിങ്ങ് നിരോധിക്കുകയും കൂടുതല്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ടുകള്‍ സജ്ജമാക്കുകയും ചെയ്യും.

വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയതായി കെ.എസ്.ഇബി അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗൽ മെട്രോളജി, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ സംയുക്തമായി സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തും. ഭക്ഷണത്തിന്റെ ഗുണനിലവാരം, വില തുടങ്ങിയവ കൃത്യമായി പരിശോധിക്കും.

റോഡിന്റെ അറ്റകുറ്റ പണികൾ പൂർത്തിയായി ഗതാഗതം സുഗമമാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.തിരുനാള്‍ ദിവസങ്ങളില്‍ അഗ്‌നി രക്ഷാ സേനാ ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പാക്കും.

പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും തിരുനാള്‍ നടത്തുന്നത്. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ഇതിനായി ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി പ്രവർത്തനങ്ങൾ നടപ്പിലാക്കും. സമീപത്തെ കടകളിൽ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തും. അജൈവ- ജൈവ മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നതിന് സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. റോഡുകളിൽ ദിശ ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശം നൽകി.

കാഞ്ഞൂർ ഫൊറോന പള്ളിയിൽ നടന്ന യോഗത്തിൽ പെരുമ്പാവൂർ എ.എസ്.പി മോഹിത് റാവത്ത്, പള്ളി വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ജോയി ഇടശ്ശേരി, മറ്റു ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

PREVIOUS

പൊലീസിന്റെ പ്രോജക്ട് ഹോപ് പദ്ധതി: ഇക്കുറി 64 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതും

NEXT

അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ്; 20 പേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
Related Post
November 25, 2023
കുസാറ്റിൽ വൻ ദുരന്തം: ഗാനമേളക്കിടെ തിരക്കിൽ 4 പേർ മരിച്ചു
November 2, 2024
ആദിശങ്കരയിൽ നൂതന എഐ കംമ്പ്യൂട്ടർ ലാബുകൾ പ്രവർത്തനമാരംഭിച്ചു
August 6, 2024
ടൂറിസം മേഖലയിൽ ഒന്നാം തീയതിയും മദ്യം; ഡ്രൈ ഡേയിൽ ഉപാധികളോടെ ഇളവിന് ശുപാർശ
July 21, 2024
സംസ്ഥാനത്ത് വീണ്ടും നിപ മരണം
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved