FEATURED

സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം; ഒരാൾ കൂടി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശിയാണ് മരിച്ചത്. 78 വയസായിരുന്നു. അസുഖം ഗുരുതരമായതോടെയ എസ് യു ടി ആശുപത്രിയിലേക്ക് മാറ്റി വീണ്ടും രക്തം പരിശോധിച്ചതോടെ കഴിഞ്ഞ 16നാണ്  മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടുപറമ്പിലെ കിണറ്റിൽ നിന്നുള്ള ജലം പരിശോധനയ്ക്കായി സ്വീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ തലസ്ഥാനത്ത് രണ്ട് പേരാണ് അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം മരിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ലോകത്ത് റിപ്പോർട്ട് […]

FEATURED

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി പോയി; അപകടമൊഴിവായത് തലനാരിഴക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരി പോയി. തിരുവനന്തപുരം നെടുമങ്ങാട് – എട്ടാംകല്ലിലാണ് സംഭവം. ബസിന്‍റെ മുന്നിലെ ഇടതുവശത്തെ ടയറാണ് ഊരിതെറിച്ചത്. ഊരി തെറിച്ച ടയർ തൊട്ടടുത്ത ഓടയിലേക്ക് വീണു. അപകടമുണ്ടാകുമ്പോള്‍ ബസിൽ നാല് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ടയര്‍ ഊരി തെറിച്ച ഉടനെ ഡ്രൈവര്‍ ബസ് നിര്‍ത്തിയതിനാൽ വൻ ദുരന്തം തലനാരിഴക്ക് ഒഴിവാകുകയായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരം കിഴക്കേക്കോടയിൽ നിന്ന് നെടുമങ്ങാട്ടേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിൽ അധികം യാത്രക്കാരില്ലാത്തതിനാലാലാണ് […]

FEATURED

പാലം നിർമിച്ചത് അഞ്ചുകോടി വിനിയോഗിച്ച്, ഉദ്ഘാടനത്തിന് പിന്നാലെ കൈവരികൾ പൊട്ടിവീണു

പാലക്കാട്: പാലക്കാട് തൃപ്പാളൂരിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിൻ്റെ കൈവരികൾ പൊട്ടിവീണു. ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമ്മിച്ച തൂക്കുപാലത്തിൻ്റെ കൈവരി കമ്പികളാണ് നിലത്ത് വീണത്. അഞ്ച് കോടി രൂപ ചിലവഴിച്ചാണ് തൂക്കുപാലവും, ഓപൺ സ്റ്റേജ്, ടോയ്‌ലറ്റ് ബ്ലോക്ക്, ലൈറ്റുകൾ, ഉൾപ്പെടെ ഉള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയത്. പിന്നാലെയാണ് തൂക്കുപാലത്തിന്‍റെ കൈവരികൾ പൊട്ടിയത്. കെഡി പ്രസന്നന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ബജറ്റ് വിഹിതമായ തുക ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചിരുന്നത്. പാലത്തിന് പുറമേ കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ഓപ്പൾ സ്റ്റേജ് […]

FEATURED

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട ന്യൂനമര്‍ദം, അതിതീവ്ര മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അറബി കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അതിതീവ്ര […]

FEATURED

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മലയാറ്റൂർ: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മലയാറ്റൂർ ഇല്ലിത്തോട് തൊട്ടിപ്പറമ്പിൽ അഭിജിത് വിജയൻ (13) ആണ് മരിച്ചത്. വീട്ടിൽ വച്ചാണ് അഭിജിത്തിന് പൊള്ളലേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു ചികിത്സ. നീലീശ്വരം എസ്എൻഡിപി സ്കൂളിലെ വിദ്യാർത്ഥിയാണ്. വിജയനന്ദൻ – കവിതാ ദമ്പതികളുടെ മകനാണ് അഭിജിത്ത്. സംസ്കാരം നടത്തി

FEATURED

അപ്പോളോ അഡ്ലക്സിൽ ചുമതലയേൽക്കാൻ ഡോക്ടറെത്തിയത് മാരത്തൺ ഓടി

അങ്കമാലി: പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ സാക്ഷ്യം വഹിച്ചത് നിശ്ചയദാർഢ്യത്തിന്റെ ചുവടുവെപ്പുകൾക്കായിരുന്നു. അതൊരു കായികതാരത്തിന്റെ പരിശീലന ഓട്ടമായിരുന്നില്ല, മറിച്ച് ഒരു ഡോക്ടർ തന്റെ പുതിയ കർമ്മമണ്ഡലത്തിലേക്ക് നടത്തുന്ന വേറിട്ടൊരു പ്രയാണമായിരുന്നു. പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. ആന്റണി പോൾ ചേറ്റുപുഴയാണ് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ചുമതലയേൽക്കാൻ മാരത്തൺ ഓടിയെത്തിയത്. ചുമതലയേൽക്കുന്നതിന്റെ പതിവ് ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും വിട നൽകിയായിരുന്നു ഡോക്ടർ വേറിട്ട തുടക്കം കുറിച്ചത്. കൊച്ചിയിൽ നിന്നും 40 കിലോമീറ്റർ ഓടി അപ്പോളോ അഡ്ലക്സിൽ എത്തിയ ഡോക്ടറെ […]

FEATURED

നെടുമ്പാശേരിയിൽ വൻ ലഹരി വേട്ട; എം.ഡി.എം.എയുമായി ഐ.ടി വിദ്യാർത്ഥി പിടിയിൽ

നെടുമ്പാശേരി: നെടുമ്പാശേരിയിൽ വൻ ലഹരി വേട്ട, 400 ഗ്രാം എം.ഡി.എം.എയുമായി ഐ.ടി വിദ്യാർത്ഥി പിടിയിൽ. കായംകുളം ഗവൺമെൻ്റ് ആശുപത്രിക്ക് സമീപം ആലപ്പുറത്ത് ശിവശങ്കർ (21) നെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ എയർപോർട്ട് ഭാഗത്ത് വിൽപ്പനക്കെത്തിച്ചപ്പോഴണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബൈക്കിൽ പ്രത്യേകം പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. ഇയാൾ വലിയൊരു മയക്കുമരുന്ന് ശൃംഖലയുടെ […]

FEATURED

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം അധ്യാപകർക്ക് 31 ലക്ഷം രൂപയുടെ കേന്ദ്ര ധനസഹായം

കാലടി: സംസ്കൃത ഭാഷയുടെ പരിപോഷണത്തിനും പ്രചാരണത്തിനുമായി കേന്ദ്ര വിദ്യാദ്യാസ മന്ത്രാലയം ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയ്ക്ക് ഏഴ് ഗവേഷണ പദ്ധതികൾ അനുവദിച്ച് ഉത്തരവായതായി സർവ്വകലാശാല അറിയിച്ചു. സർവ്വകലാശാലയിലെ അഞ്ച് സംസ്കൃതം അധ്യാപകർക്ക് അഞ്ച് വിവിധ ഗവേഷണ പദ്ധതികളിലായി 31 ലക്ഷം രൂപയുടെ ധനസഹായമാണ് അനുവദിച്ചിരിക്കുന്നത്. ന്യൂഡൽഹിയിലെ സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി മുഖേന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2025 – 2026 വർഷത്തെ അഷ്ടാദശി പദ്ധതിക്ക് കീഴിലാണ് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയ്ക്ക് അഞ്ച് ഗവേഷണ പദ്ധതികൾ അനുവദിച്ച് ഉത്തരവായിരിക്കുന്നത്. പ്രഗത്ഭരായ […]

FEATURED

അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ‌ ഭാര്യയ്ക്ക് ക്രൂരമർദനം; കേസെടുത്ത് പൊലീസ്

അങ്കമാലി: പെൺകുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്‌നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. നാല് വർഷമായി നേരിടുന്ന പീഡനത്തിൽ ഒടുവിൽ യുവതി പരാതി നൽകി. 29കാരിയായ യുവതിയാണ് ക്രൂരമായ പീഡനം നേരിട്ടത്. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തു. അങ്കമാലി ഞാലൂക്കര സ്വദേശിയാണ് യുവാവും യുവതിയും. 2020 ജൂലൈ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. 2021 ജൂലൈ ആറാം തീയതി ഇവർക്ക് പെൺകുട്ടി ജനിച്ചു. ഇതിന് പിന്നാലെയായിരുന്നു യുവതിക്ക് നേരെയുള്ള അതിക്രമം. ഭർത്താവിൽ നിന്നുള്ള ക്രൂരമർദനത്തെ തുടർന്ന് […]