അങ്കണവാടി ആക്രമിച്ച് നാശനഷ്ടം വരുത്തുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ
മൂവാറ്റുപുഴ: അങ്കണവാടി ആക്രമിച്ച് നാശനഷ്ടം വരുത്തുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ വെള്ളൂർക്കുന്നം വാഴപ്പിള്ളി പുളിഞ്ചുവട് ഭാഗത്ത് തോട്ടത്തിൽ വീട്ടിൽ മത്തായി ബൈജു (51) നെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിക്ക് കീഴിൽ പുളിഞ്ചുവട് ഹോനായി നഗർ ഭാഗത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലേക്ക് കരിങ്കൽ കഷ്ണങ്ങൾ എറിഞ്ഞ് കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ പൊട്ടിക്കുകയും കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയും അങ്കണവാടി ജീവനക്കാരെ അസഭ്യം വിളിക്കുകയും ആയിരുന്നു. 7 […]
ന‍്യൂ മാഹി ഇരട്ടക്കൊലക്കേസ്; കൊടി സുനി ഉൾപ്പടെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
കൊച്ചി: മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ വായ്പ എഴുതിതള്ളില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചത്. വായ്പകൾ എഴുതി തള്ളാൻ വ്യവസ്ഥയില്ല. അതാത് ബാങ്കുകളാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്നും ഇത് കേന്ദ്രത്തിന്‍റെ അധികാര പരിധിക്ക് പുറത്തു വരുന്ന കാര്യമാണെന്നുമാണ് സത്യവാങ്മൂലത്തിൽ കേന്ദ്രം അറിയിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് വയ്പകൾ എഴുതി തള്ളുന്നത് സംബന്ധിച്ച് കേന്ദ്രം തീരുമാനമറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. വായ്പ എഴുതി തള്ളാനാവില്ല മൊററ്റോറിയം പ്രഖ്യാപിക്കാമെന്നാണ് തുടക്കം മുതലുള്ള കേന്ദ്ര നിലപാട്. എന്നാൽ […]
വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ്: ക്യാറ്റ്സ് ക്ലബ്ബും ടോളിൻസ് ഗ്രൂപ്പും കൈകോർക്കുന്നു
കാലടി: ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് പ്രത്യാശയുടെ കിരണവുമായി ക്യാറ്റ്സ് ക്ലബ്ബും ടോളിൻസ് ഗ്രൂപ്പും. ‘ക്യാറ്റ്സ്-ഹോപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്ന കാലടിയിലും പരിസരപ്രദേശങ്ങളിലുമുള്ള രോഗികൾക്കാണ് ആഴ്ചയിൽ ഒരു ഡയാലിസിസ് വീതം അടുത്ത ഒരു വർഷത്തേക്ക് നൽകുന്നത്. കാലടിയിലെ വ്യവസായ പ്രമുഖരായ ടോളിൻസ് ഗ്രൂപ്പും അവരുടെ സി.എസ്.ആർ. ഫണ്ട് വിനിയോഗിച്ച് പദ്ധതിയിൽ പങ്കാളികളാവുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 29 ബുധനാഴ്ച്ച സുപ്രീം കോടതി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് […]
കാലടിയിലെ ഗതാഗതക്കുരുക്ക്. മോട്ടോർ വാഹന വകുപ്പ് സ്വകാര്യ ബസ്സുകൾക്കെതിരെ മാത്രം നടപടിയെടുക്കുന്നു: പ്രതിഷേധവുമായി ബസ്സുടമകൾ
കാലടി: കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾമൂലം ഇരു ഭാഗത്തും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിൽ കാലടി പട്ടണവും പരിസരപ്രദേശങ്ങളും നിശ്ചലമാകുമ്പോൾ സ്വകാര്യ ബസ്സുകൾക്ക് നേരെ മാത്രം നടപടി സ്വീകരിക്കുന്നതിൽ പ്രതിഷേധവുമായി ബസ്സുടമകൾ. പാലത്തിലെ കുഴികളുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്കും പ്രശ്‌നങ്ങളും വർഷങ്ങളായി തുടരുമ്പോഴും ശാശ്വത പരിഹാരത്തിന് അധികാരികൾ ഇനിയും തയ്യാറാകുന്നിലെന്ന് ബസ്സുടമകൾ പറയുന്നു. സമാന്തര പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ വളരെ മന്ദഗതിയിലാണ് ഇപ്പോൾ നടന്നു വരുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിനായി ബസ്റ്റാൻഡ് അടച്ചുപൂട്ടിയതും സ്ഥിതി വഷളാക്കി. പാലം അടച്ചിട്ട് ബയറിങ്ങുകൾ […]
ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
അങ്കമാലി: അങ്കമാലി മൂക്കന്നൂരിൽ ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി കോക്കൻ മിസ്ത്രി ആണ് മരിച്ചത്. 36 വയസായിരുന്നു. മ്യതദേഹം മൂക്കന്നൂർ എംഎജിജെ ആശുപത്രിയിൽ. മുക്കന്നൂരിലെ വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. രാവിലെ പെയ്ത ശക്തമായ മഴയിലും ഇടിമിന്നലുലുമാണ് അപകടം നടന്നത്.
മധുരംവച്ചു; റോജി എം ജോൺ എംഎൽഎയുടെ വിവാഹം 29 ന്
അങ്കമാലി: കോൺഗ്രസിലെ യുവ നേതാവും അങ്കമാലി എം.എൽ.എയുമായ റോജി എം. ജോൺ വിവാഹിതനാകുന്നു. ഈ മാസം 29 ന് അങ്കമാലി ബസിലിക്ക പള്ളിയിൽ വച്ചാണ് വിവാഹം നടക്കുന്നത്. സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നാണ് എം.എൽ.എ വധുവിനെ കണ്ടെത്തിയത്. കാലടി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിൻറെ മകൾ ലിപ്‌സിയാണ് വധു. ഇൻറീരിയർ ഡിസൈനർ ആണ്. മധുരംവയ്പ്പ് ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നു. തിങ്കളാഴ്ച്ച മാണിക്കമംഗലം പളളിയിൽ വച്ച് മനസമ്മതം നടക്കും അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം.വി. ജോണിൻറെയും എൽസമ്മയുടെയും […]
വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
കുറുപ്പംപടി; വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. കുറുപ്പംപടി, കോടനാട്, കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, തടഞ്ഞ് നിർത്തി ഭീഷണപ്പെടുത്തൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ കോതമംഗലത്ത് വച്ച് ജിജോ ആൻ്റണി […]
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്‌സയിലായിരുന്ന മധ്യവയസ്‌ക്കൻ മരിച്ചു
കാഞ്ഞൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്‌സയിലായിരുന്ന മധ്യവയസ്‌ക്കൻ മരിച്ചു. കാഞ്ഞൂർ തെക്കേ അങ്ങാടി കീഴേത്താൻ വീട്ടിൽ ജോൺ (68 ) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് പുതിയേടത്ത് വച്ച് നടന്ന് പോകുകയായിരുന്ന ജോണിനെ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. ഉടൻ ആലുവയിലെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റിരുന്ന ജോൺ ബുധനാഴ്ച്ച ഉച്ചയോടെ മരണമടയുകയായിരുന്നു. പുതിയേടം ക്ഷീരോൽപാദക സഹ കരണ സംഘം ഭരണ സമിതിയംഗമാണ്. ഭാര്യ: ലിസി കിടങ്ങൂർ ചുണ്ടനായി കുടുംബാംഗമാണ് മക്കൾ: ഹണി മേരി ജോൺ, ജോമോൻ ജോൺ സംസ്‌കാരം […]
റൂറൽ ജില്ലാ പോലീസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ആലുവ: റൂറൽ ജില്ലാ പോലീസ് ആലുവ സബ് ഡിവിഷന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.എം. ഹാളിൽ നടന്ന ക്യാമ്പ് ‘സംരക്ഷ’ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആലുവ ഡി.വൈ.എസ്.പി ടി ആർ രാജേഷ് അധ്യക്ഷതവഹിച്ചു. അഡീഷണൽ എസ് പി എം കൃഷ്ണൻ ആദ്യ രക്തദാനം നിർവഹിച്ചു. പോലീസ് ഉദ്യോഗസ്ഥരും, കോളേജ് വിദ്യാർത്ഥികളും ഓട്ടോറിക്ഷാ തൊഴിലാളികളും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ഉൾപ്പെടെ അമ്പതോളം പേർ രക്തദാന ക്യാമ്പിൽ പങ്കാളികളായി.



