23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
96 views 1 sec 0 Comment

പന്തളം ക്ഷേത്രത്തിൽ തിരുവാഭരണത്തിന്‍റെ ഭാഗമായ സ്വർണനാണയം കാണാതായി; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി

admin - April 15, 2026

പന്തളം: ശബരിമല അയ്യപ്പസ്വാമിയുടെ തിരുവാഭരണത്തിന്‍റെ ഭാഗമായ സ്വർണനാണയം (കണിപ്പൊന്ന്) കാണാതായ സംഭവം പന്തളത്ത് പരിഭ്രാന്തി പരത്തി. പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്‌താ ക്ഷേത്രത്തിൽ വിഷു ദിവസമായിരുന്നു സംഭവം. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ നാണയം തിരികെ ലഭിച്ചു.

ശബരിമല തീർഥാടന കാലത്തിനു പുറമെ, വിഷു ദിനത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പൂജകൾക്കായി തിരുവാഭരണങ്ങൾ പുറത്തെടുക്കാറുണ്ട്. ഈ ചടങ്ങുകൾക്കിടയിലാണ് ‘കണിപ്പൊന്ന്’ എന്ന് വിളിക്കുന്ന നാണയം കാണാതായത്. തിരുവാഭരണത്തിന്‍റെ ഭാഗമായാണ് ഇതും കണക്കാക്കപ്പെടുന്നത്. ചടങ്ങിനിടെ ഭക്തർക്ക് ഈ കണിപ്പൊന്ന് കുറച്ചുനേരം കൈകളിൽ പിടിക്കാൻ അനുവാദം നൽകാറുണ്ട്. ചടങ്ങുകൾക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ആഭരണം കാണാനില്ലെന്ന വിവരം ക്ഷേത്ര അധികൃതർ ശ്രദ്ധിക്കുന്നത്.

ഉടൻ തന്നെ പന്തളം പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് നടത്തിയ സിസിടിവി പരിശോധനയിൽ, ഒരാൾ കണിപ്പൊന്ന് കൈയിൽ പിടിച്ച ശേഷം പോക്കറ്റിലിടുന്നത് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആളെ തിരിച്ചറിഞ്ഞു. മുളക്കുഴ സ്വദേശിയായ ഇയാളെ പൊലീസ് ബന്ധപ്പെട്ടപ്പോൾ, തനിക്ക് ചടങ്ങുകളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് മൊഴി നൽകിയത്. വിഷുക്കൈനീട്ടമായി നൽകിയതാണെന്ന് കരുതി വീട്ടിൽ കൊണ്ടുപോയെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു.

കാണാതായ കണിപ്പൊന്ന് പൊലീസ് വീണ്ടെടുത്ത് ക്ഷേത്രം അധികൃതർക്കു കൈമാറി. ഇതെടുത്ത ആളുടെ മൊഴി രേഖപ്പെടുത്തുമെന്നും, വീട്ടിൽ കൊണ്ടുപോയതിനു പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

PREVIOUS

ശബരിമല യുവതി പ്രവേശന കേസ്: ‘കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതി എങ്ങനെ പറയും?’ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

NEXT

കെ.സി വേണുഗോപാൽ ചങ്കുറപ്പുള്ള നേതാവ്; കെ.സിയെ പുകഴ്ത്തി റോജി എം ജോൺ
Related Post
June 26, 2024
ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ, നല്‍കുന്നത് ജൂണ്‍ മാസത്തെ തുക
January 17, 2026
കാലടി പുത്തന്‍കാവ് മകരച്ചൊവ്വ ഉത്‌സവത്തിന് കൊടിയേറി
November 8, 2025
എറണാകുളം–ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
April 10, 2025
കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി നൗഫൽ കുറ്റക്കാരൻ, ശിക്ഷ നാളെ
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved