07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
457 views 1 sec 0 Comment

സിപിഎം അങ്കമാലി ഏരിയാ സമ്മേളനത്തിന് വെളളിയാഴ്ച്ച തുടക്കമാകും

admin - November 28, 2024

കാലടി സി.പി.എം അങ്കമാലി ഏരിയാ സമ്മേളനത്തിന് വെളളിയാഴ്ച്ച കാഞ്ഞൂരിൽ തുടക്കമാകും. ഡിസംബർ രണ്ടുവരെയാണ് സമ്മേളനം. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പതാക-കൊടിമര-ദീപശിഖാ ജാഥകൾ വെളളിയാഴ്ച്ച നടക്കും. പതാകജാഥ പാറക്കടവിൽ കർഷകത്തൊഴിലാളി യൂണിയൻ മുൻ ജില്ലാ പ്രസിഡന്റ് എം.കെ.മോഹനന്റെ വസതിയിൽ നിന്ന് രാവിലെ 10 ന് ആരംഭിക്കും. ജില്ലാ കമ്മിറ്റി അംഗം കെ.എ.ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യുന്ന ജാഥയുടെ ക്യാപ്റ്റൻ ഏരിയ കമ്മിറ്റിയംഗം കെ.പി.റെജീഷാണ്.കൊടിമര ജാഥ നായത്തോട് അങ്കമാലി മുൻ ലോക്കൽ സെക്രട്ടറി കെ.ഐ.കുര്യാക്കോസിന്റെ വസതിയിൽ രാവിലെ 11 ന് ജില്ലാ കമ്മിറ്റിയംഗം കെ. തുളസി ടീച്ചർ ഉദ്ഘാടനം ചെയ്യും.ഏരിയ കമ്മിറ്റിയിയംഗം ജീമോൻ കുര്യൻ ക്യാപ്റ്റനാകും.

ദീപശിഖാ ജാഥ പാറപ്പുറത്ത് മുൻ കാലടി ഏരിയാ സെക്രട്ടറി കെ.പൊന്നപ്പന്റെ വസതിയിൽ വൈകിട്ട് 3 ന് ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ.ഷിബു ഉദ്ഘാടനം ചെയ്യും.മുതിർന്ന നേതാവ് ടി.ഐ.ശശി ക്യാപ്റ്റനാകും. മൂന്ന് ജാഥകളും വൈകീട്ട് 6 മണിക്ക് കാഞ്ഞൂർ ടൗണിൽ സംഗമിച്ച് സമ്മേളന നഗരിയിലേക്കെത്തിക്കും. കാഞ്ഞൂർ ലോക്കൽ സെക്രട്ടറി കെ.പി.ബിനോയ്, മുതിർന്ന നേതാക്കളായ സി.കെ.ഉണ്ണികൃഷ്ണൻ, വി.വി.രാജൻ  എന്നിവർ പതാകയും കൊടിമരവും ദീപശിഖയും ക്യാപ്റ്റന്മാരിൽനിന്ന് ഏറ്റുവാങ്ങും. തുടർന്ന് പൊതുസമ്മേളന നഗരിയായ മെഗാസ് ഓഡിറ്റോറിയത്തിൽ (എം.സി.ജോസഫൈൻ നഗറിൽ) പാർട്ടി ജില്ലാ കമ്മിറ്റിയംഗം സി.കെ.സലിംകുമാർ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് ഔപചാരികമായ തുടക്കമാവും.

30-നും ഡിസംബർ ഒന്നിനും മെഗാസ് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനവും രണ്ടിന് പുതിയേടത്ത് പൊതുസമ്മേളനവും നടക്കും. 30ന് പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. ഡിസംബർ രണ്ടിന് സമാപനത്തോടനുബന്ധിച്ച് റെഡ് വൊളന്റിയർ പരേഡും ബഹുജന റാലിയും.പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

PREVIOUS

വ്യവസായ മികവിൽ ആദ്യ പത്തിൽ കെ. വി. ടോളിൻ

NEXT

വനത്തിലേക്ക് പോയ പശുക്കളെ തെരഞ്ഞിറങ്ങിയ 3 സ്ത്രീകളെ കാണാതായി
Related Post
August 30, 2025
കണ്ണൂരിൽ വൻ സ്ഫോടനം: ഒരു മരണം
March 27, 2026
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം; അവസാന തീയതി ഏപ്രിൽ 16
December 17, 2024
തിരുവൈരാണിക്കുളം  നടതുറപ്പ് മഹോത്സവം; ഭക്തർക്ക് സുരക്ഷിതമായ ദർശന സൗകര്യമൊരുക്കും
October 21, 2025
പാലം നിർമിച്ചത് അഞ്ചുകോടി വിനിയോഗിച്ച്, ഉദ്ഘാടനത്തിന് പിന്നാലെ കൈവരികൾ പൊട്ടിവീണു
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved