08

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
937 views 1 sec 0 Comment

വ്യവസായ മികവിൽ ആദ്യ പത്തിൽ കെ. വി. ടോളിൻ

admin - November 28, 2024

കാലടി: ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ്‌ ചേമ്പർ ഓഫ് കോമേഴ്‌സ് (ഇൻമെക്ക്) ന്റെ വ്യവസായ മികവിനുള്ള കേരളത്തിൽ നിന്നുള്ള ആദ്യ പത്തു പേരിൽ കാലടിയിലെ വ്യവസായ പ്രമുഖനായ ഡോ. കെ. വി. ടോളിൻ അർഹനായി. കൊച്ചി താജ് വിവാന്റ ഹോട്ടലിൽ നടന്ന ഇൻമെക്കിന്റെ ‘സല്യൂട്ട് കേരള’ കോൺക്ലേവിൽ കേരള ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ പുരസ്‌കാരം സമ്മാനിച്ചു. വ്യവസായ മന്ത്രി പി. രാജീവ്‌ ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം. മുഹമ്മദ്‌ ഹനീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കാലടി ആസ്ഥാനമായ ടോളിൻസ് ഗ്രൂപ്പിന്റെ ചെയർമാൻ ആണ് ഡോ. കെ. വി. ടോളിൻ. ടയർ, ട്രെഡ് റബ്ബർ, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം മേഖലകളിലെ വിജയകരമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരത്തിന് അർഹനായത്.

ഈ വർഷം സെപ്റ്റംബറിൽ നടന്ന പ്രാരംഭ ഓഹരി വില്പനയിൽ ടോളിൻസ് ടയേർസ് ലിമിറ്റഡ് മികച്ച
പ്രകടനം കാഴ്ചവച്ചിരുന്നു. വില്പനക്ക് വച്ചിരുന്നതിൽ നിന്നും 25 ഇരട്ടിയാണ് നിക്ഷേപകർ ഓഹരി വാങ്ങുന്നതിനായി അപേക്ഷ നൽകിയത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവിടങ്ങളിൽ കമ്പനിയുടെ ഓഹരികളുടെ ട്രേഡിങ് നടക്കുന്നുണ്ട്.

ടോളിൻസ് ടയേഴ്‌സ്, ടോളിൻസ് ട്രെഡ്സ്, ടോളിൻസ് വേൾഡ് സ്കൂൾ, ടോളിൻസ് ഹോട്ടൽസ് ആൻഡ് റിസോർട്സ്, ടോളിൻസ് സ്കിൻ സയൻസ് തുടങ്ങിയവ ടോളിൻസ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളാണ്. ഡോ. ടോളിന്റെ പിതാവ് കാളാംപറമ്പിൽ വർക്കി 1980 കളിൽ സ്ഥാപിച്ചതാണ് റബ്ബർ അധിഷ്ഠിത ടോളിൻസ് സംരംഭങ്ങൾ. പിതാവിനോടൊപ്പം വിദ്യാർഥിയായിരിക്കെ തന്നെ ഡോ. ടോളിൻ ബിസിനസ്‌ രംഗത്ത് പ്രവർത്തനം ആരംഭിച്ചു. പിതാവിന്റെ മരണശേഷം എല്ലാ വ്യവസായങ്ങളുടെയും ചുക്കാൻ പിടിച്ചത് ഡോ. ടോളിൻ ആണ്. കുടുംബവും ബിസിനസ് രംഗത്ത് അദ്ദേഹത്തെ സഹായിക്കുന്നു. മാതാവ് ആനി, പത്നി ജെറിൻ ടോളിൻ, മക്കളായ ക്രിസ് ടോളിൻ, സൈറസ് ടോളിൻ എന്നിവരും മുഴുവൻ സമയവും ഓരോ മേഖലകളിൽ ശ്രദ്ധ പതിപ്പിക്കുന്നു.

PREVIOUS

നവജാത ശിശുവിന് ഗുരുതര വൈകല‍്യം; നാല് ഡോക്‌ടർമാർക്കെതിരെ കേസ്

NEXT

സിപിഎം അങ്കമാലി ഏരിയാ സമ്മേളനത്തിന് വെളളിയാഴ്ച്ച തുടക്കമാകും
Related Post
October 21, 2025
ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി പോയി; അപകടമൊഴിവായത് തലനാരിഴക്ക്
September 21, 2024
ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
July 31, 2024
യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
September 29, 2025
സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷ പരിപാടി സമാപിച്ചു
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved