06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
866 views 1 sec 0 Comment

കെ.സി വേണുഗോപാൽ ചങ്കുറപ്പുള്ള നേതാവ്; കെ.സിയെ പുകഴ്ത്തി റോജി എം ജോൺ

admin - April 15, 2026

അങ്കമാലി: വോട്ടെണ്ണലിന് മുന്നേ തന്നെ കോൺഗ്രസിലെ മുഖ്യമന്ത്രി കസേരക്കായുള്ള വടംവലി ശക്തമാകുന്നുവെന്ന സൂചനക്കിടെ കെസി വേണുഗോപാലിനെ പുകഴ്ത്തി റോജി എം ജോൺ. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിന്റെ നേതൃത്വഗുണങ്ങളെ പ്രശംസിച്ച് റോജി എം ജോൺ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു

കെ.സി രാജ്യം മുഴുവൻ പാർട്ടിക്ക് വേണ്ടി രാവും പകലും ഇല്ലാതെ പണി എടുക്കുന്ന നേതാവാണെന്നും, സംഘ പരിവാറിന് എതിരായ പോരാട്ടത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം മുന്നിൽ നിന്ന് നയിക്കുന്ന ചങ്കുറപ്പുള്ള നേതാവാണെന്നും ഫേസ്ബുക്കിൽ കുറിപ്പിൽ പറയുന്നു. നേരത്തെ കെ സുധാകരനും കെ സി വേണുഗോപാലിനെ പുകഴ്ത്തി ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു.

കെ.സിയോടും, രാഹുൽ ഗാന്ധിയോടും അടുപ്പമുളള റോജി എം ജോൺ കെ.സി വേണുഗോപാലിനെ പുകഴ്ത്തിയിരിക്കുന്നത് ഏറെ ചർച്ചയായിട്ടുണ്ട്.
.

റോജി എം ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇന്നലെ മീഡിയ വണ്ണിലെ ഒരു ചർച്ച കാണാൻ ഇടയായി. തിരഞ്ഞെടുപ്പ് ഫലം വരും മുൻപ് അടുത്ത മുഖ്യമന്ത്രി ആരായിരിക്കും എന്ന് ചർച്ച ചെയ്യാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. എന്തായാലും UDF അധികാരത്തിൽ വരും എന്ന കണക്കുകൂട്ടലിൽ ആണല്ലോ കോൺഗ്രസ് മുഖ്യമന്ത്രി ആരായിരിക്കും എന്ന ചർച്ചകൾ.
ഒരു ജനാധിപത്യ പ്രസ്ഥാനമായ ആയ കോൺഗ്രസിൽ എല്ലാ കാലത്തും മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യരായ ഒന്നിലധികം നേതാക്കൾ ഉണ്ടാവും. അതിൽ നിന്നും ഒരാളെ പാർട്ടിയുടെ ദേശീയ നേതൃത്വം വ്യവസ്ഥാപിതമായ രീതിയിൽ തിരഞ്ഞെടുക്കും. അതിനുള്ള സംവിധാനം പാർട്ടിക്ക് ഉണ്ട്. അത് ചാനൽ മുറികളിലും, സോഷ്യൽ മീഡിയയിലും ചിലർ നടത്തുന്ന ചർച്ചകൾ നോക്കി അല്ല.
ഇത് എഴുതാൻ കാരണം, മേൽ സൂചിപ്പിച്ച ചർച്ചയുടെ മറവിൽ കോൺഗ്രസിൻ്റെ സമുന്നത നേതാവായ K C വേണുഗോപാലിൻ്റെ യോഗ്യത അളക്കാൻ മീഡിയ വൺ നടത്തിയ ശ്രമം ആണ്. കോൺഗ്രസിൻ്റെ സംഘടനാ ചുമതല ഉള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ രാജ്യം മുഴുവൻ പാർട്ടിക്ക് വേണ്ടി രാവും പകലും ഇല്ലാതെ പണി എടുക്കുന്ന നേതാവാണ് അദ്ദേഹം. സംഘ പരിവാറിന് എതിരായ പോരാട്ടത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം മുന്നിൽ നിന്ന് നയിക്കുന്ന ചങ്കുറപ്പുള്ള നേതാവ്. പാർട്ടി അധികാരത്തിൻ്റെ സൗകര്യങ്ങളിൽ ഇരുന്നപ്പോൾ അല്ല അദ്ദേഹം ഇതിൻ്റെ നേതൃത്വത്തിലേക്ക് വന്നത്, മറിച്ച് നിരവധി തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട് പ്രതിപക്ഷത്ത് നിൽക്കുമ്പോഴാണ്. അതുകൊണ്ട് അദ്ദേഹത്തിൻ്റെ യോഗ്യത അളക്കാനും കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാനും ആരും ശ്രമിക്കണ്ട. ഇത്തരം ചർച്ചകൾ കോൺഗ്രസിനെ നന്നാക്കാൻ അല്ല എന്ന് ആർക്കും മനസിലാവും

PREVIOUS

പന്തളം ക്ഷേത്രത്തിൽ തിരുവാഭരണത്തിന്‍റെ ഭാഗമായ സ്വർണനാണയം കാണാതായി; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി

NEXT

വാൽപ്പാറയിൽ ജീവൻ നഷ്ടമായത് പ്രധാനാധ്യാപികയടക്കം 9 പേർക്ക്
Related Post
October 15, 2025
നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത
March 8, 2024
ഒട്ടുപാൽ മോഷണം നടത്തിയ കേസിലെ പ്രതികൾ കസ്റ്റഡിയിൽ
January 29, 2024
രാജ് ഭവന്റെയും ഗവർണറുടെയും സുരക്ഷയ്ക്ക് സിആർപിഎഫ്; ഉത്തരവ് കേരളത്തിന് കൈമാറി
November 27, 2025
ചികിത്സാ രം​ഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved