FEATURED

ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ ചവിട്ടി വീഴ്ത്തി; പ്രതി പിടിയിൽ

വർക്കല; മദ്യപിച്ച് ട്രെയിനിൽ കയറിയയാൾ യാത്രക്കാരിയെ ആക്രമിച്ചു പുറത്തേക്കു ചവിട്ടിത്തെറിപ്പിച്ചു. നട്ടെല്ലിനു പരുക്കേറ്റ പാലോട് സ്വദേശിനി സോനയെ(19) അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കേരള എക്സ്പ്രസിലാണു സംഭവം. സംഭവത്തിൽ പ്രതി പനച്ചിമൂട് വടക്കുംകര സുരേഷ്കുമാറിനെ (48) റെയിൽവേ പൊലീസ് കൊച്ചുവേളിയിൽ നിന്നു പിടികൂടി. . ഞായറാഴ്ച രാത്രി 8.30ന് ആണു സംഭവം. ട്രെയിൻ വർക്കല സ്റ്റേഷനിൽ എത്തിയപ്പോൾ സുരേഷ് ജനറൽ കംപാർട്മെന്റിൽ കയറി. സുരേഷ്കുമാർ മദ്യലഹരിയിൽ പെരുമാറിയത് […]

FEATURED

പാർട്ടി ഓഫീസ് കെട്ടിടം അങ്കണവാടിയാക്കി പഞ്ചായത്തിനു നൽകി മാതൃകയായി ഐഎൻടിയുസി തൊഴിലാളികൾ

കാഞ്ഞൂർ: കാഞ്ഞൂർ ആറങ്കാവിലെ ഐഎൻടിയുസി മണൽത്തൊഴിലാളി യൂണിയന്റെ ഓഫീസ് പുതുമോടിയോടെ അങ്കണവാടിയായി. അങ്കണവാടിക്കായി നിലവിലുള്ള പാർട്ടി ഓഫീസ് കെട്ടിടത്തിനൊപ്പം, വിശാലായ ഹാളും ശുചിമുറികളും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയാണ് ഗ്രാമപഞ്ചായത്തിനു കൈമാറിയത്. സമീപത്തെ ഭൂമി വാങ്ങിയാണ് കെട്ടിടം വിപുലമാക്കിയത്. നേരത്തെ പാർട്ടി ഓഫീസ് നിർമാണത്തിനും യൂണിയൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അന്തരിച്ച മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഉണ്ണിമേനോന്റെ സ്മാരകമായാണ് അങ്കണവാടി അറിയപ്പെടുക.ഏഴാം വാർഡ് മെമ്പർ സിമി ടിജോയുടെയും യൂണിയൻ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കെട്ടിടത്തിന്റെ നവീകരണ ജോലികൾ പൂർത്തിയാക്കിയത്. അങ്കണവാടിക്കു […]

FEATURED

ഓൺലൈൻ ട്രെഡിംഗ് തട്ടിപ്പിലൂടെ വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

കാലടി: ഓൺലൈൻ ട്രെഡിംഗ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പെരുമ്പാവൂർ വെങ്ങോല തണ്ടേക്കാട് ഭാഗത്ത് താമസിക്കുന്ന ഒന്നാം മൈൽ കരുമക്കാട്ട് വീട്ടിൽ ആഷിക് (27) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ വിവിധ ദിവസങ്ങളിലായി കാലടി നീലീശ്വരം സ്വദേശിയായ വീട്ടമ്മയിൽ നിന്നും 43,87,000 രൂപയാണ് ഓൺലൈൻ ട്രെഡിംഗ് ബിസിനസിന്റെ മറവിൽ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ഓൺലൈൻ ട്രേഡിംഗ് നടത്തി വലിയ ലാഭം നേടാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വാട്ട്സ് […]

FEATURED

മിണ്ടാപ്രാണിയോട് കൊടും ക്രൂരത; പൂച്ചയെ കൊന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിട്ട് യുവാവ്

പാലക്കാട്: പാലക്കാട് ചെറുപ്പളശ്ശേരിയിൽ മിണ്ടാപ്രാണിയോട് കൊടും ക്രൂരത. യുവാവ് പൂച്ചയെ കൊന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിട്ടു. ഷജീർ ടൂൾ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് സ്റ്റോറി പ്രത്യക്ഷപ്പെട്ടത്. പൂച്ചയ്ക്ക് ആദ്യം ഭക്ഷണം കൊടുക്കുന്നതും പിന്നീട് അതിനെ കൊന്ന് തലയും ശരീര അവയവങ്ങളും വേർതിരിച്ച് വെച്ചിരിക്കുന്നതുമാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശിയായ ലോറി ഡ്രൈവർ ഷജീറാണ് കൊടും ക്രൂരത ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ചെറുപ്പളശ്ശേരി പൊലീസ് അറിയിച്ചു.  

FEATURED

പൊലീസ് മർദ്ദനം; നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച പൊലീസ് മർദ്ദനങ്ങളിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം പ്രതിപക്ഷം പ്രഖ്യാപിച്ചു. എംഎൽഎമാരായ എകെഎം അഷറഫും ടിജെ സനീഷ് കുമാറുമാണ് സത്യാഗ്രഹം അനുഷ്ഠിക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് മർദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വെച്ചല്ലെന്നും നെഹ്‌റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണ കാലത്താണെന്നും മുഖ്യമന്ത്രി […]

FEATURED

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സൈക്ലത്തോൺ: ഹൃദയാരോഗ്യം ഓർമ്മിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ

അങ്കമാലി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൈക്ലത്തോണും വിപുലമായ ആരോഗ്യ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. അങ്കമാലി നഗരസഭയുടെ ഓപ്പൺ ജിമ്മിന് സമീപത്തുനിന്ന് ആരംഭിച്ച സൈക്ലത്തോൺ നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ്ജ് എന്നിവർ ചേർന്നു ഫ്‌ലാഗ് ഓഫ് ചെയ്തു. പാരാലിമ്പിക്സ് ആം റെസ്ലിങ് ചാമ്പ്യൻ ജോബി മാത്യു മുഖ്യാഥിതിയായി. ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ നൽകി, ഹൃദയത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുസമൂഹത്തിൽ എത്തിക്കുക എന്നതായിരുന്നു […]

FEATURED

അങ്കണവാടി ആക്രമിച്ച് നാശനഷ്ടം വരുത്തുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ

മൂവാറ്റുപുഴ: അങ്കണവാടി ആക്രമിച്ച് നാശനഷ്ടം വരുത്തുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ വെള്ളൂർക്കുന്നം വാഴപ്പിള്ളി പുളിഞ്ചുവട് ഭാഗത്ത് തോട്ടത്തിൽ വീട്ടിൽ മത്തായി ബൈജു (51) നെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിക്ക് കീഴിൽ പുളിഞ്ചുവട് ഹോനായി നഗർ ഭാഗത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലേക്ക് കരിങ്കൽ കഷ്ണങ്ങൾ എറിഞ്ഞ് കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ പൊട്ടിക്കുകയും കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയും അങ്കണവാടി ജീവനക്കാരെ അസഭ്യം വിളിക്കുകയും ആയിരുന്നു. 7 […]

FEATURED

ന‍്യൂ മാഹി ഇരട്ടക്കൊലക്കേസ്; കൊടി സുനി ഉൾപ്പടെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

കൊച്ചി: മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ വായ്പ എഴുതിതള്ളില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചത്. വായ്പകൾ എഴുതി തള്ളാൻ വ്യവസ്ഥയില്ല. അതാത് ബാങ്കുകളാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്നും ഇത് കേന്ദ്രത്തിന്‍റെ അധികാര പരിധിക്ക് പുറത്തു വരുന്ന കാര്യമാണെന്നുമാണ് സത്യവാങ്മൂലത്തിൽ കേന്ദ്രം അറിയിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് വയ്പകൾ എഴുതി തള്ളുന്നത് സംബന്ധിച്ച് കേന്ദ്രം തീരുമാനമറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. വായ്പ എഴുതി തള്ളാനാവില്ല മൊററ്റോറിയം പ്രഖ്യാപിക്കാമെന്നാണ് തുടക്കം മുതലുള്ള കേന്ദ്ര നിലപാട്. എന്നാൽ […]

FEATURED

വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ്: ക്യാറ്റ്സ് ക്ലബ്ബും ടോളിൻസ് ഗ്രൂപ്പും കൈകോർക്കുന്നു

കാലടി: ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് പ്രത്യാശയുടെ കിരണവുമായി ക്യാറ്റ്സ് ക്ലബ്ബും ടോളിൻസ് ഗ്രൂപ്പും. ‘ക്യാറ്റ്സ്-ഹോപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്ന കാലടിയിലും പരിസരപ്രദേശങ്ങളിലുമുള്ള രോഗികൾക്കാണ് ആഴ്ചയിൽ ഒരു ഡയാലിസിസ് വീതം അടുത്ത ഒരു വർഷത്തേക്ക് നൽകുന്നത്. കാലടിയിലെ വ്യവസായ പ്രമുഖരായ ടോളിൻസ് ഗ്രൂപ്പും അവരുടെ സി.എസ്.ആർ. ഫണ്ട്‌ വിനിയോഗിച്ച് പദ്ധതിയിൽ പങ്കാളികളാവുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 29 ബുധനാഴ്ച്ച സുപ്രീം കോടതി റിട്ട. ജസ്റ്റിസ്‌ കുര്യൻ ജോസഫ് […]