23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
5,741 views 1 sec 0 Comment

മലയാറ്റൂരിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം. പ്രതികൾക്ക് 24 വർഷം വീതം കഠിന തടവ്; അന്വേഷണ ഉദ്യോഗസ്ഥർക്ക് ഗുഡ്‌സർവീസ് എൻട്രി

admin - October 27, 2023

കാലടി: മലയാറ്റൂരിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 5 പ്രതികൾക്ക് 24 വർഷം വീതം കഠിന തടവും പിഴയും ലഭിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ്‌സർവീസ് എൻട്രി. കാലടി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായിരുന്ന സജി മാർക്കോസ്, ഉണ്ണികൃഷ്ണൻ, ബോസ്, ശ്രീകുമാർ, നന്ദകുമാർ, അബ്ദുൾ സത്താർ എന്നിവർക്കാണ് ഗുഡ്‌സർവീസ് എൻട്രി ലഭിച്ചത്. ഇവരുടെ അന്വേഷണ മികവിന് ജില്ലാ പോലീസ് മേധാവി വിവേക് കുമറാണ് ഗുഡ്‌സർവീസ് എൻട്രി പ്രഖ്യാപിച്ചത്. നിലവിൽ സജി മാർക്കോസ് ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയാണ്. ഉണ്ണികൃഷ്ണൻ, ശ്രീകുമാർ, നന്ദകുമാർ, അബ്ദുൾ സത്താർ എന്നിവർ വിവിധ സ്‌റ്റേഷനുകളിൽ എസ്‌ഐമാരാണ്. ബോസ് എസ്‌ഐയായി വിരമിച്ചു.

മലയാറ്റൂർ കാടപ്പാറ മണിയാട്ട് വീട്ടിൽ റിതിൻ രാജിനെയാണ് സുഹൃത്തിന്റെ വിവഹതലേന്ന് കുത്തികൊലപ്പെടുത്തുവാൻ പ്രതികൾ ശ്രമിച്ചത്. ഒന്നാം പ്രതി മലയാറ്റൂർ കാടപ്പാറ തോട്ടക്കര വീട്ടിൽ ബോബി (37), നാലാം പ്രതി മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ടിൽ വീട്ടിൽ കാരരെതീഷ് എന്ന് വിളിക്കുന്ന രതീഷ് (39), അഞ്ചാം പ്രതി മൂക്കന്നൂർ കരയിടത്ത് വീട്ടിൽ ആച്ചി എൽദോ എന്ന് വിളിക്കുന്ന എൽദോ (41), ആറാം പ്രതി മലയാറ്റൂർ കാടപ്പാറ കോമാട്ടിൽ വീട്ടിൽ കുരുവി എന്ന് വിളിക്കുന്ന അരുൺ (30), ഏഴാം പ്രതി മൂക്കന്നൂർ താമ്പോർ കോഴിക്കാടൻ വീട്ടിൽ ഇണ്ടാവ എന്ന് വിളിക്കുന്ന ഗിന്റേഷ് (36) എന്നിവരെയാണ് പെരുമ്പാവൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.ഐ. ജോൺസൻ ശിക്ഷിച്ചത്.

മൂന്നാം പ്രതി മലയാറ്റൂർ കാടപ്പാറ വെട്ടിക്ക വീട്ടിൽ ലൂണ മനോജ് എന്ന് വിളിക്കുന്ന മനോജ് വിചാരണയിൽ പങ്കെടുക്കാതെ ഒളിവിൽ കഴിയുകയാണ്. രണ്ടാം പ്രതിയായിരുന്ന മലയാറ്റൂർ മന്ത്രിമുക്ക് ഭാഗത്ത് പാടശ്ശേരി വീട്ടിൽ തുമ്പൻ എന്ന് വിളിക്കുന്ന ആൽമ്പിനെ കോടതി വെറുതെ വിട്ടു. 2016 സെപ്റ്റംബറിൽ റിതിൻ രാജ് സുഹൃത്തിന്റെ വിവാഹത്തിന്റെ തലേദിവസത്തെ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് മലയാറ്റൂർ മന്ത്രിമുക്ക് ഭാഗത്തുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയത്. വീട്ടിൽ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ റിതിൻ രാജിന്റെ തലക്ക് കസേരകൊണ്ട് അടിച്ച് വീഴ്ത്താൻ ശ്രമിച്ചെങ്കിലും അതിൽ നിന്നും രക്ഷപ്പെട്ടിരിന്നു. തുടർന്ന് വീട്ടിലേക്ക് പോകുന്ന വഴി റിതിൻ രാജിനെ റോഡിൽ വച്ച് കമ്പിവടിക്ക് കാലിലും നടുവിലും അടിച്ച് വീഴ്ത്തി. തുടർന്ന് കത്തിക്ക് പിറക് വശം നട്ടെല്ലിന് പലപ്രാവശ്യം കുത്തുകയായിരുന്നു. കത്തികുത്തിൽ റിതിൻ രാജിന്റെ നട്ടെല്ലിന് പൊട്ടലും, സ്‌പൈനൽ കോഡിനും, കിഡ്‌നിക്കും ഗുരുതരമായ പരിക്കും നടുവിന് താഴേക്ക് ചലനശേഷി നഷ്ടപെടുകയും ചെയ്തു. റിതിൻ രാജ് ഇപ്പോൾ ചക്രകസേരയിലാണ് സഞ്ചരിക്കുന്നത്.

അങ്കമാലി-കാലടി റൂട്ടിൽ ഒടുന്ന വിഗ്‌നേഷ് എന്ന ബസ്സിലെ ഡോർ ചെക്കറായിരുന്നു റിതിൻ രാജ്. 2014 മാർച്ചിൽ അങ്കമാലി വേങ്ങൂർ നായരങ്ങാടി ഭാഗത്ത് വച്ച് ബസ്സ് തടഞ്ഞ് നിറുത്തി മുൻ വൈരാഗ്യത്തെ തുടർന്ന് റിതിൻ രാജിനെ വാളിന് വെട്ടികൊല്ലാൻ ശ്രമിച്ചിരുന്നു. എന്നാൽ വെട്ട് മാറികൊണ്ട് തൃക്കാക്കര കാർഡിനൽ ഹൈസ്‌ക്കൂളിലെ ഹെഡ്മിസ്ട്രസിന്റെ തലക്കും തോൾ ഭാഗത്തും ഗുരുതര പരിക്ക് ഏറ്റിരുന്നു. ഈ കേസിലെ സാക്ഷിയായിരുന്ന റിതിൻ രാജ് പ്രതികൾക്കെതിരെ മൊഴിപറയുകയും, അതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതികളെ പത്ത് വർഷം കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. അതിന്റെ വിരോധത്തിലാണ് പറവൂർ കോടതിയിലെ കേസിൽ അപ്പീൽ ജാമ്യത്തിൽ ജയിലിൽ നിന്നും ഇറങ്ങിയ പ്രതികൾ വീണ്ടും റിതിൻ രാജിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഈ സംഭവത്തിന്റെ വൈരാഗ്യത്തിലാണ് കാലടിയിൽ സനൽ കൊലപാതകം നടന്നത്. ഇതിലെ പ്രതികളെ പിടികൂടിയതും ഈ പോലീസ് ഉദ്യോഗസ്ഥരാണ്.

 

PREVIOUS

കാട്ടാന ആക്രമണം; അയ്യമ്പുഴയിൽ വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്

NEXT

സെന്റ്: ക്ലെയർ ബധിര വിദ്യാലയത്തിന് അഭിമാന നേട്ടം; നാല് കുട്ടികൾ വേൾഡ് ഡഫ് യൂത്ത് ലീഗിൽ ഇന്ത്യക്കായി കളിക്കും
Related Post
September 21, 2023
ബന്ധുവിനെ ബലാത്സംഗം ചെയ്ത് കൊന്നു: 29 വർഷം ജയിലിൽ; അങ്കമാലി സ്വദേശിയെ മോചിപ്പിക്കാൻ സുപ്രീം കോടതി
May 10, 2024
സഹോദരിയെ മൺവെട്ടി കൊണ്ട് തലക്കടിച്ചുകൊന്ന കേസില്‍ സഹോദരന് ജീവപര്യന്തം ശിക്ഷ
March 30, 2024
പാക്കിസ്ഥാൻകാര്‍ക്ക് രക്ഷകരായി ഇന്ത്യൻ നാവികസേന; 12 മണിക്കൂ‍റിൽ കൊള്ളക്കാരെ കീഴടക്കി
August 8, 2025
ഹോട്ടലിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കടയുടമയ്ക്ക് ദാരുണാന്ത്യം
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved