07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,010 views 0 sec 0 Comment

കാട്ടാന ആക്രമണം; അയ്യമ്പുഴയിൽ വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്

admin - October 27, 2023

കാലടി: എറണാകുളം ജില്ലയിലെ അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് കൊല്ലക്കോട് പന്നൻചിറ പ്രദേശത്ത് കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്. പ്രദേശവാസികളായ പാലാട്ടി ജിപ്‌സി ഡേവിസ്, ഒ.വി തോമസ് ഒലിയപ്പുറം, വഴിയാത്രക്കാരനായ ഉപ്പുകല്ല് സ്വദേശി സാജു കക്കാട്ടുപ്പിള്ളി എന്നിവർക്കാണ് പരിക്ക്. അയ്യമ്പുഴ റൂട്ടിൽ പന്നൻചിറ പ്രദേശത്ത് വച്ച് കഴിഞ്ഞദിവസം രാത്രി 9.30 നാണ് സംഭവം. റോഡിന്റെ ഇരു വശങ്ങളിലുമായി അഞ്ച് ആനയാണ് സഞ്ചാരം നടത്തിയിരുന്നത്. റോസിന്റെ ഒരു സൈഡിൽ നാല് ആനയും, മറു വശത്ത് ഒരു ആനയുമാണ് ഉണ്ടായിരുന്നത്. വഴിയാത്രികന് നേരെ ആന തിരികെ വരുന്നത് കണ്ട് മൂന്ന് പേരും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണാണ് പരിക്ക് സംഭവിച്ചത്. ജിപ്‌സിയുടെ കൈക്കും, കാലിനും സാരമായ പരിക്കുണ്ട്. തോമസിന്റെ കൈക്കും, കണ്ണിനും, വയറിനും, സാജുവിന്റെ കൈക്കും ഗുരുതര പരിക്കുണ്ട്.

കുട്ടിയാന ഉൾപ്പെടെ കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് ഇവിടെ പതിവാണ്. അയ്യമ്പുഴ പഞ്ചായത്തിലെ 6,7,8 വാർഡുകളിലാണ് ആനയുടെ സഞ്ചാരം. പകൽ സമയത്ത് മുളകാടുകളിലും സന്ധ്യ മയങ്ങുന്നതോടെ ജനവാസമേഖലയിലേക്കും, കൃഷിയിടങളിലേക്കും ഇറങ്ങും. ഈ പ്രദേശത്തെ കർഷകരുടെ കൃഷി നശിപ്പിച്ചിട്ടുണ്ട്. ആക്രമ സ്വഭാവമുള്ള ഒരു കൊമ്പൻ കാടിറങ്ങിയ കാട്ടാന കൂട്ടത്തിൽ ഉണ്ടെന്നാന്ന് വനപാലകർ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്‌കൂട്ടർ യാത്രികന് പരിക്ക് സംഭവിച്ചിരുന്നു. അതിന് മുൻപ് കടുകുളങ്ങര കണ്ണിമംഗലം റൂട്ടിൽ എറെ നേരം സഞ്ചാരം തടസപ്പെടുത്തിയിരുന്നു. കടുകുളങ്ങര പട്ടിപ്പാറ ഫോറസ്റ്റ് ഭാഗത്ത് നിന്നാണ് ആന ഇറങ്ങുന്നത്. വനപാലകരും, ഫോറസ്റ്റ് ഉദ്യേഗസ്ഥരും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

ഇവിടെ നിന്നും ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവർക്കാണ് ഇതു മൂലം ദുരിതമനുഭവിക്കേണ്ടി വരുന്നത്. കഴിഞ്ഞ ഒരാഴ്ച കാലമായി അയ്യമ്പുഴ പഞ്ചായത്തിലെ ജനങ്ങൾ ആനയുടെ ആക്രമണത്തെ ഭയന്നാണ് ജീവിക്കുന്നത്. ജനത്തിന്റെ ജീവന് ഭീഷണിയാകുന്ന ഈ പ്രശ്‌നത്തിന് ഉടനടി ശാശ്വത പരിഹാരം കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

PREVIOUS

എട്ടുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിയ്ക്ക് ഒമ്പതര വർഷം കഠിന തടവ്

NEXT

മലയാറ്റൂരിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം. പ്രതികൾക്ക് 24 വർഷം വീതം കഠിന തടവ്; അന്വേഷണ ഉദ്യോഗസ്ഥർക്ക് ഗുഡ്‌സർവീസ് എൻട്രി
Related Post
September 1, 2023
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം; യുവതി പിടിയിൽ
March 25, 2024
പള്ളിപരിസരത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി; 3 പേർക്ക് പരുക്ക്
June 14, 2025
കൊട്ടിയൂർ ബാവലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ യുവാക്കൾ രക്ഷപെടുത്തി
May 6, 2024
നടി കനകലത അന്തരിച്ചു
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved