ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു
പാലക്കാട്: ചെര്‍പ്പുളശ്ശേരി വെള്ളിനേഴിയില്‍ ജലസംഭരണി തകര്‍ന്ന് ഇതരസംസ്ഥാനക്കാരായ അമ്മയും കുഞ്ഞും മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഷമാലി (30) മകന് സാമി റാം (2 വയസ്) എന്നിവരാണ് മരിച്ചത്. കന്നുകാലിഫാമിലെ ജലസംഭരണി തകര്‍ന്നാണ് അപകടം. ഫാമിലെ തൊഴിലാളികളായിരുന്നു ഷമാലിയും ഇവരുടെ ഭര്‍ത്താവ് വാസുദേവും. പശുവിന് പുല്ലരിഞ്ഞ ശേഷം ഭക്ഷണം പാകം ചെയ്യാനുള്ള വെള്ളമെടുക്കാന്‍ കുഞ്ഞുമൊത്ത് ഷമാലി ടാങ്കിന് സമീപമെത്തിയപ്പോഴായിരുന്നു അപകടം. പിന്നീട് മണിക്കൂറുകൾക്കു ശേഷം ഇവിടെയെത്തിയ വാസുദേവാണ് ഇരുവരെയും ടാങ്കിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. […]
”ജി. സുധാകരനെ സിപിഎം അടുത്തയാഴ്ച പുറത്താക്കും, ബിജെപിയിലേക്ക് സ്വാഗതം”, കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം നേതാവ് ജി. സുധാകരനെ ബിജെപിയിലേക്ക് പരോഷമായി സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജി. സുധാകരനെ സിപിഎം പുറത്താക്കുമെന്നാണ് വിവരമെന്നും തെറ്റ് തിരുത്തുന്നതിന് പകരം തെരെഞ്ഞെടുപ്പിൽ തിരിച്ചടി നൽകിയ ജനവിഭാഗത്തിന് മേൽ കൈയുയർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെയാണ് പാർട്ടി പുറത്താക്കുന്നതെങ്കിൽ അവരെ ബിജെപി ഇരുകൈയും നീട്ടി സ്വീകരിക്കും. പിണറായി വിജയന്റെ കുടുംബ വാഴ്ചയും അധികാര ദുർവിനിയോഗവുമാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പരാജയത്തിന് പിന്നിൽ. കേരളത്തിൽ കുടുംബാധിപത്യ ഭരണമാണ് […]
വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജുകളിൽ; എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിക്കെതിരെ കേസ്
കാലടി: കാലടി ശ്രീങ്കര കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജുകളിലിട്ട സംഭവത്തില്‍ കോളേജിലെ മുന്‍ വിദ്യാര്‍ഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിലെ മുന്‍ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന രോഹിത്തിനെതിരെയാണ് കാലടി പൊലീസ് കേസെടുത്തത്. കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കോളേജിലെ ഇരുപതോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇയാള്‍ വിവിധ അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവെച്ചതായി സംശയം. രോഹിത്തിന്റെ രണ്ടു ഫോണുകളും പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പു പ്രകാരം കേസെടുത്ത് […]
കാലടി ശ്രീ ശാരദ വിദ്യാലയത്തിന് രാജ്യപുരസ്കാർ
കാലടി : ശ്രീ ശാരദ വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്ക് ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് വിതരണം ചെയ്തു. പതിനൊന്നു കുട്ടികൾക്കാണ് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചത്. ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ് സ്റ്റേറ്റ് ചീഫ് കമ്മീഷണർ അബ്ദുൽ നാസറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം. ജൗഹർ, […]
ചികിത്സിക്കാൻ പണമില്ല; 15 ദിവസം പ്രായമുള്ള മകളെ പിതാവ് ജീവനോടെ കുഴിച്ചുമൂടി
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ 15 ദിവസം പ്രായമുള്ള മകളെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റിൽ. സിന്ധ് പ്രവിശ്യയിലെ നൗഷാഹ്രോ ഫിറോസ് സ്വദേശിയായ തയ്യാബാണ് അറസ്റ്റിലായത്. മകളെ ചികിത്സിക്കാൻ പണമില്ലാത്തതിനാലാണ് തയ്യാബ് ഇത്തരമൊരു ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ചാക്കിൽ പൊതിഞ്ഞ് കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. തയ്യബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാൻ കോടതി നിർദേശം നൽകി.
കൊരട്ടിയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച; 35 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
തൃശൂർ: കൊരട്ടി ചിറങ്ങരയിൽ വൻ മോഷണം. റെയിൽവേ ഉദ്യോഗസ്ഥൻ ചെമ്പകശേരി പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. ജനല്‍ കമ്പി പൊളിച്ച് വീടിനകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാത്രി ഉറങ്ങാൻ കിടന്നതിനു ശേഷം 2.30 ഓടെ വെള്ളം കുടിക്കാന്‍ എഴുന്നേറ്റ പ്രകാശന് ഒരു മുറിയില്‍ ലൈറ്റ് കത്തി കിടക്കുന്നത് കണ്ട് ചെന്നു നോക്കിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. അലമാരയില്‍ ഇരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. അലമാരയിലെ സാധനസാമഗ്രികളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അറ്റകുറ്റപ്പണി നടക്കുന്ന […]
യൂണിഫോമും കാർഡുമില്ലാതെ കൺസെഷൻ ചോദിച്ചു; ചോദ്യംചെയ്ത ബസ് കണ്ടക്ടര്‍ക്ക് ക്രൂരമർദനം
കോട്ടയം: സ്വകാര്യ ബസ് കണ്ടക്ടർക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂര മർദനം. യൂണിഫോമും കാർഡും ഇല്ലാതെ കൺസെഷൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മർദനമേറ്റത്. പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്ന് മർദിച്ചെന്ന് കണ്ടക്ടർ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കണ്ടക്ടറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് യൂണിഫോം, ഐഡികാര്‍ഡ്, കണ്സെഷന് കാര്‍ഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാര്‍ഥിനി വിദ്യാർത്ഥി കൺസെഷൻ ടിക്കറ്റ് ആവശ്യപ്പെട്ടുവെന്നും കണ്ടക്ടര്‍ ആരോപിച്ചു. പിന്നീടാണ് പെണ്‍കുട്ടി സുഹൃത്തുക്കളെയും മറ്റും കൂട്ടിവന്ന് മര്‍ദിച്ചതെന്നാണ് വിവരം. […]
സഹപ്രവർത്തകയോട് മോശമായി പെരുമാറിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു
കാലടി: സഹപ്രവർത്തകയോട് മോശമായി പെരുമാറിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. മലയാറ്റൂർ കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.വി വിനോദിനെയാണ് സസ്പെന്റ് ചെയ്തത്. വനിത ബീറ്റ് ഓഫീസറോടാണ് മോശമായി പരുമാലിയത്. ഏപ്രിൽ 14 ആയിരുന്നു സംഭവം. ഉദ്യോഗസ്ഥ ഭർത്താവിനെ വിവരമറിയിക്കുകയും തുടർന്ന് കപ്ലെയ്റ്റ് സെല്ലിൽ പരാതി നൽകുകയുമായിരുന്നു. സെല്ല് നടത്തിയ അന്വേഷണത്തിൽ വിനോദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്നാണ് സസ്പെന്റ് ചെയ്തത്. സംഭവത്തിൽ കാലടി പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ഉടൻ കുറ്റപത്രം നൽകുമെന്ന് കാലടി […]
കാലടി– മലയാറ്റൂർ റോഡ്; കുഴികൾ നിറഞ്ഞ് യാത്ര ദുസ്സഹം
മലയാറ്റൂർ∙ കാലടി– മലയാറ്റൂർ റോഡ് കുഴികൾ നിറഞ്ഞ് യാത്ര ദുസ്സഹമായി. പലയിടത്തും അഗാധമായ കുഴികളാണ്. ചെറിയ കുഴികളും അനേകമുണ്ട്. നീലീശ്വരം കമ്പനിപ്പടി മുതൽ മലയാറ്റൂർ താഴത്തെ പള്ളി വരെയുള്ള ഭാഗമാണ് കൂടുതൽ തകർന്നു കിടക്കുന്നത്. കമ്പനിപ്പടി ട്രാൻസ്ഫോമർ, പള്ളുപ്പേട്ട, ഗോതമ്പ് റോഡ്, മലയാറ്റൂർ ആശുപത്രി ഭാഗങ്ങളിൽ അപകടകരമായ കുഴികളാണ്. ഇരുചക്ര വാഹന യാത്രക്കാർ പലപ്പോഴും അപകടത്തിൽ പെടുന്നു. ഇതുവഴി ഇരുചക്ര വാഹനത്തിലോ ഓട്ടോറിക്ഷയിലോ സഞ്ചരിച്ചാൽ നടുവേദന ഉറപ്പ്. ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിലിരിക്കുന്നവർ സൂക്ഷിച്ചിരുന്നില്ലെങ്കിൽ െതറിച്ചു വീഴാൻ സാധ്യതയേറെയാണ്. […]



