06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Ernakulam
1,635 views 0 sec 0 Comment

കാലടി– മലയാറ്റൂർ റോഡ്; കുഴികൾ നിറഞ്ഞ് യാത്ര ദുസ്സഹം

admin - July 6, 2024

മലയാറ്റൂർ∙ കാലടി– മലയാറ്റൂർ റോഡ് കുഴികൾ നിറഞ്ഞ് യാത്ര ദുസ്സഹമായി. പലയിടത്തും അഗാധമായ കുഴികളാണ്. ചെറിയ കുഴികളും അനേകമുണ്ട്. നീലീശ്വരം കമ്പനിപ്പടി മുതൽ മലയാറ്റൂർ താഴത്തെ പള്ളി വരെയുള്ള ഭാഗമാണ് കൂടുതൽ തകർന്നു കിടക്കുന്നത്. കമ്പനിപ്പടി ട്രാൻസ്ഫോമർ, പള്ളുപ്പേട്ട, ഗോതമ്പ് റോഡ്, മലയാറ്റൂർ ആശുപത്രി ഭാഗങ്ങളിൽ അപകടകരമായ കുഴികളാണ്. ഇരുചക്ര വാഹന യാത്രക്കാർ പലപ്പോഴും അപകടത്തിൽ പെടുന്നു. ഇതുവഴി ഇരുചക്ര വാഹനത്തിലോ ഓട്ടോറിക്ഷയിലോ സഞ്ചരിച്ചാൽ നടുവേദന ഉറപ്പ്. ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിലിരിക്കുന്നവർ സൂക്ഷിച്ചിരുന്നില്ലെങ്കിൽ െതറിച്ചു വീഴാൻ സാധ്യതയേറെയാണ്. മഴയത്ത് വെള്ളം കെട്ടിക്കിടക്കുമ്പോൾ കുഴികൾ കാണാനും കഴിയില്ല. ഇതു കൂടുതൽ അപകട സാധ്യതയുണ്ടാക്കുന്നു. നാട്ടുകാർക്കു പുറമേ അനേകം തീർഥാടകരും വിനോദ സഞ്ചാരികളും സഞ്ചരിക്കുന്ന വഴിയാണിത്. കാലടിയിലെ ഗതാഗതക്കുരുക്കിൽ നിന്നു രക്ഷപ്പെടാൻ ദീർഘദൂര വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി പോകുന്നത് പതിവാണ്.

എന്നാൽ കുരുക്കിൽ നിന്നു രക്ഷപ്പെടാൻ വരുന്നവർ കുഴികളുടെ വലിയ െകണിയിലാണ് പെടുന്നത്. ബിഎംബിസി നിലവാരത്തിൽ ടാറിങ് നടത്തിയ റോഡാണിത്. കഴിഞ്ഞ മാർച്ചിൽ ലക്ഷങ്ങൾ ചെലവിട്ട് റോഡിന്റെ അറ്റകുറ്റ പണികൾ നടത്തിയിരുന്നു. റോ‍ഡ് താറുമാറായിട്ടും താൽക്കാലികമായിട്ടെങ്കിലും കുഴികൾ അടയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടില്ല.പുറമ്പോക്ക് ഏറ്റെടുത്ത് റോഡ് വീതി കൂട്ടി ടാറിങ് നടത്തുന്നതിന് 22 കോടി 75 ലക്ഷം രൂപ അനുവദിച്ചിട്ട് 2 വർഷമായി. റോഡ് പണിക്ക് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഒരു വർഷത്തേക്കാണ് കരാർ ഉണ്ടാക്കിയിരുന്നത്. അതിന്റെ കാലാവധി കഴിഞ്ഞു. മഴയത്ത് റോഡിൽ പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നത് കുഴികൾ ഉണ്ടാകാൻ കാരണമാണ്.

ആവശ്യമായ സ്ഥലങ്ങളിൽ കാന നിർമിക്കാനും പദ്ധതിയിൽ പണം അനുവദിച്ചിട്ടുണ്ട്. എന്നാൽ ചുരുക്കം സ്ഥലത്ത് മാത്രമാണ് കാന നിർമിച്ചിരിക്കുന്നത്. കാന നിർമാണം നടത്തിയത് റോഡ് കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന രീതിയിലാണെന്ന് കയ്യേറ്റം ഒഴിപ്പിക്കണമെന്നവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ള റോഡ് വികസന ആക്‌ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. റോഡ് പണി നടത്തിയതിൽ ക്രമക്കേട് ഉള്ളതു കൊണ്ടാണ് അതു പെട്ടെന്ന് തകർന്നത്. ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്ന് ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

PREVIOUS

അങ്കമാലി-കാലടി കോടതി സമുച്ചയം: 21.048 കോടി രൂപ അനുവദിച്ചു

NEXT

സഹപ്രവർത്തകയോട് മോശമായി പെരുമാറിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു
Related Post
August 10, 2023
ശുചിമുറി സമുച്ചയം നാശത്തിന്റെ വക്കിൽ
December 24, 2023
അരി മില്ലുകളിലെ മാലിന്യം ചെങ്ങൽ തോട്ടിലേക്ക് ഒഴുക്കുന്നു; ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു
March 30, 2024
മലയാറ്റൂരിൽ തീർത്ഥാനത്തിനെത്തിയ 2 പേർ കൂടി പുഴയിൽ മുങ്ങി മരിച്ചു
September 17, 2023
പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved