23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Entertainment
801 views 0 sec 0 Comment

ടാപ് ഡാൻസ് ഫെസ്റ്റിവൽ ഓഗസ്റ്റ് 26, 27 തീയതികളിൽ കാലടിയിൽ

admin - August 24, 2023

കാലടി: മികച്ച നർത്തകിമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ടാപ് ഡാൻസ് ഫെസ്റ്റിവൽ ഓഗസ്റ്റ് 26, 27 തീയതികളിൽ കാലടിയിൽ നടക്കും. അദ്ധ്യാപികമാരെ കൂടാതെ ഉദ്യോഗസ്ഥകളും ജൂനിയർ കലാകാരികളും പങ്കെടുക്കും. ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിന്റെ നേതൃത്വത്തിൽ ശ്രീശങ്കര നാട്യസഭയുടെ സഹകരണത്തോടെയാണ് പരിപാടി അരങ്ങേറുക. നൃത്തപ്രതിഭകളെ വാർത്തെടുക്കുന്ന തരംഗം, അരങ്ങ്, പരമ്പര എന്നീ പ്രൊജക്റ്റ്‌കളിൽ പരിശീലനം നേടിയ കലാകാരികളാണ് ടാപ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. പ്രത്യേക പരിശീലനരീതിയും ടാപ് ഫെസ്റ്റിവൽ എന്ന ആശയവും രുപകരിച്ചിട്ടുള്ളത് കലാസംഘാടകനായ പ്രൊഫ. പി. വി. പീതാംബരനാണ്. ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിന്റെ നാട്യമണ്ഡപത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.

ആദ്യദിവസത്തെ പരിപാടിയിൽ 37 കലാകാരികൾ പങ്കെടുക്കും. രണ്ടാം ദിവസം ഉദ്യോഗസ്ഥകളും സീനിയർ കലാകാരികളുമായ എ. എസ്. ഷിംന, എലിസബത് ജാൻസി എന്നിവർ രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന സോളോ, യുഗ്മ നൃത്തപരിപാടികൾ അവതരിപ്പിക്കും. 9 വർഷത്തെ പരിശീലനത്തിനു ശേഷമാണ് തൃശൂർ ചെമ്പുച്ചിറ സർക്കാർ എച്ച്. എസ്. എസ്. അദ്ധ്യാപിക ഷിംനയും റിലയന്റ്സ് ക്രെഡിറ്റ്‌ ഇന്ത്യ ലിമിറ്റഡ് പെരുമ്പാവൂർ ബ്രാഞ്ച് മാനേജർ എലിസബത്ത് ജാൻസിയും വേദിയിൽ എത്തുന്നത്. ചെറുപ്പത്തിൽ പുർത്തീകരിക്കാൻ കഴിയാത്ത ആഗ്രഹത്തിന്റെ സഫലീകരണമാണ് ടാപ് ഫെസ്റ്റിലുടെ ഇവർ കൈവരിക്കുന്നത്. സ്കൂൾ ഡയറക്ടരും നർത്തകിയുമായ സുധാ പീതാംബരന്റെ കീഴിലാണ് ഇവർ നൃത്തം പഠിക്കുന്നത്. കഴിഞ്ഞ 3 മാസമായി കലാകാരികളായ വി. ആർ. അക്ഷര, അനില ജോഷി, എൻ. എസ് പ്രതിഭ എന്നിവരും പരിശീലനം നൽകുന്നു. വൈകീട്ട് 7 മുതൽ 9 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.

ഡോ. സി. പി. ഉണ്ണികൃഷ്ണൻ, ഡോ. എടനാട് രാജൻ നമ്പ്യാർ, കെ. ടി. സലിം. എ. ആർ. അനിൽകുമാർ എന്നിവർ മുഖ്യാതിഥികളാകും.എച്ച്. ശ്രീകുമാർ, കെ. പി. വേണുഗോപാൽ, എ. കെ രഘുനാഥൻ, എ. അനിൽകുമാർ, ജോയ് പോട്ട, ബാബു. വി. കെ, എ. എൽ . സുരേന്ദ്രൻ, വിജീഷ് തൃശ്ശൂർ, മുരുഗൻ ആലുവ എന്നിവർ പിന്നണിയിൽ പ്രവർത്തിക്കും

PREVIOUS

സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നേരെ വീണ്ടും കല്ലേറ്

NEXT

വാഹനാപകടത്തിൽ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം
Related Post
August 27, 2023
ഷിംനക്കും, എലിസബത് ജാൻസിക്കും സ്വപ്ന സാഫല്ല്യം
August 11, 2023
ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ആവശ്യം തള്ളി
August 30, 2023
ഡോ: എടനാട് രാജൻ നമ്പ്യാർക്ക് മലയാള പുരസ്‌ക്കാരം
August 13, 2023
അപകീർത്തിപ്പെടുത്തിയെന്ന്‌ ടൊവിനോ; പൊലീസ്‌ കേസെടുത്തു
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved