FEATURED

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; തൃശൂർ സ്വദേശിയായ വിദ്യാർഥി എറണാകുളത്ത് ചികിത്സയിൽ

തൃശൂർ: തൃശൂരും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ7-ാം ക്ലാസ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. തൃശൂരിൽ ആദ്യമായാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. കുട്ടി നിലവിൽ എറണാകുളത്ത് ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

FEATURED

നാല് വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം 23 വയസുകാരി ജീവനൊടുക്കി

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ 23 കാരിയായ ആദിവാസി യുവതി 4 വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ദഹാനു മേഖലയിലെ സിസ്‌നെ ഗ്രാമത്തിലാണ് സംഭവം. മത്സ്യത്തൊഴിലാളിയായ യുവതിയുടെ ഭർത്താവ് മദ്യപിച്ചു വഴക്കിടാറുണ്ടെന്നു വീട്ടിൽ ദിവസങ്ങളോളം വരാറില്ലെന്നും കാസ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ തിരിച്ചെത്തിയ ഇയാൾ സുഹൃത്തുക്കൾക്കൊപ്പം വീണ്ടും പോകാൻ ഒരുങ്ങിയതോട് ഇത് ചോദ്യം ചെയ്ത ഭാര്യയോട് ഇയാൾ ദേഷ്യപ്പെടുകയും മർദ്ധിക്കുകയും ചെയ്തു. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ യുവതി മകളെ […]

FEATURED

ക്ഷേമപെൻഷൻ വർധിപ്പിക്കും, കുടിശിക 2 ഘട്ടങ്ങളായി നൽകും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് നിയമസഭിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമപെൻഷന്‍റെ 5 ഗഡു കുടിശിക നൽകാനുണ്ട്. അത് സമയബന്ധിതമായി കൊടുത്തു തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024-25 സാമ്പത്തിക വര്‍ഷം രണ്ട് ഗഡുവും 2025-26 സാമ്പത്തിക വർഷത്തിൽ മൂന്നു ഗഡുവും വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പെൻഷന്‍റെ ഭൂരിഭാഗവും സംസ്ഥാന സർക്കാരാണ് നൽകുന്നത്. നാമമാത്രമായ കേന്ദ്ര വിഹിതം മാത്രമാണ് ലഭിക്കുന്നത്. ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ദേശീയ വിധവാ പെന്‍ഷന്‍, ദേശീയ വികലാംഗ പെന്‍ഷന്‍ എന്നീ മൂന്നു […]

FEATURED

ആകാശ് തില്ലങ്കേരിക്ക് കണ്ണൂരിൽ ലൈസൻസില്ല; മറ്റ് ആർടിഒ പരിധികളിൽ പരിശോധിക്കാൻ എംവിഡി

തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് കണ്ണൂരിൽ ലൈസൻസില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. മറ്റ് ആർടിഒ, സബ് ആർടിഒ പരിധിയിൽ ലൈസൻസുണ്ടോയെന്ന് മോട്ടർ വാഹന വകുപ്പ് പരിശോധിച്ച് വരികയാണ് ഞായറാഴ്ചയാണ് നമ്പർ പ്ലേറ്റില്ലാത്ത രൂപം മാറ്റിയ ജീപ്പുമായി ആകാശ് തില്ലങ്കേരി സവാരി നടത്തിയത്. പിന്നാലെ വാഹനം തിരിച്ചറിഞ്ഞ് ഉടമക്കെതിരേ എംവിഡി നടപടിയെടുത്തിരുന്നു. 9 കുറ്റങ്ങളാണ് എംവിഡി ചുമത്തിയത്. 45000 രൂപയും പിഴ വിധിച്ചിരുന്നു. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം […]

FEATURED

മലയാറ്റൂര്‍ ഇല്ലിത്തോട് കുട്ടിയാന കിണറ്റില്‍ വീണു

കാലടി: മലയാറ്റൂര്‍ ഇല്ലിത്തോട് കുട്ടിയാന കിണറ്റില്‍ വീണു. സാജുവിന്‍റെ വീട്ടിലെ കിണറ്റിലാണ് കുട്ടിയാന വീണത്. സമീപത്ത് കാട്ടാനകൂട്ടം നിലയുറപ്പിച്ചിരിക്കുന്നു.

FEATURED

ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ അഗ്നിബാധ; തൊഴിലാളി മരിച്ചു

തൃശൂർ: മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ അഗ്നിബാധ. തീപിടിത്തത്തിൽ ഒരു വെൽഡിംഗ് തൊഴിലാളി മരിച്ചു. നെന്മാറ സ്വദേശി ലിബിൻ ആണ് മരിച്ചത്.  വൈകിട്ട് ഏട്ട് മണിയോടെ ആണ് സംഭവം. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. വൻ തോതിൽ തീ ഉയർന്നതോടെ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. വടക്കാഞ്ചേരിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ആദ്യം […]

FEATURED

ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്ര; 9 കുറ്റങ്ങൾ, 45,500 രൂപ പിഴ

കൽപ്പറ്റ: ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രയിൽ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ കേസെടുത്തു. 9 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്റെ ഉടമയാണ് സുലൈമാൻ. ഇയാൾക്കെതിരെയാണ് എല്ലാ കുറ്റങ്ങളും ചുമത്തിയത്. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നൽകിയതിലും ഉടമക്കെതിരെ കേസുണ്ട്. ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. നേരത്തെ, ലൈസൻസ് വിവരങ്ങൾ കണ്ണൂർ ആർടിഒയിൽ നിന്ന് തേടിയിരുന്നു. […]

FEATURED

മദ്യക്കുപ്പിയിൽ കൊക്കെയ്ൻ കടത്താൻ ശ്രമം; 13 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചി: നെടുമ്പാശേരിയിൽ വിമാനത്താവളത്തില്‍ 13 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ പിടിയിൽ. നംഗ എന്നയാളെ ഡിആർഐ സംഘമാണ് പിടികൂടിയത്. 1300 ഗ്രാം മയക്കു മരുന്നാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ 13 കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇതെന്നാണ് വിവരം. 1100 ഗ്രാം ലഹരിമരുന്നാണ് ദ്രാവരൂപത്തിൽ മദ്യകുപ്പിയിലാക്കി കെനിയൻ പൗരന്‍റെ ചെക്ക്-ഇൻ ലഗേജിലായിരുന്നു ഉണ്ടായിരുന്നത്. കുപ്പിയിൽ നിന്നും മദ്യം മാറ്റിയശേഷം മറ്റൊരു ദ്രാവകത്തിൽ കൊക്കെയ്ൻ കലർത്തിയായിരുന്നു ഇയാൾ മയക്കുമരുന്ന് കടത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ദ്രാവക രൂപത്തിൽ കൊക്കെയ്ൻ പിടികൂടുന്നത്.

FEATURED

അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റെ മരണം; ആത്മഹത്യയെന്ന് സംശയം

കൊച്ചി: അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റെ മരണം ആത്മഹത്യയാണെന്ന് സംശയം. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ബിനീഷ് അങ്കമാലി ആലുവ റോഡിലുള്ള പമ്പിൽനിന്നു 3 ലിറ്റർ പെട്രോൾ ടിന്നിൽ വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പമ്പിൽനിന്നും പെട്രോൾ അടിച്ചു കൊടുത്ത പമ്പ് ജീവനക്കാരനെ സാക്ഷിയാക്കി മൊഴി നൽകി. ഇതുമായി രാത്രിയിൽ മുറിയിലേക്ക് കയറിപ്പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിരുന്നു. തീപിടിത്തത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തുകയും മുറിയിൽ പെട്രോളിന്‍റെ […]