FEATURED

അമീബിക് മസ്തിഷ്ക ജ്വരം; ജർമ്മനിയിൽ നിന്നും മരുന്നെത്തിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിന് വിദേശത്തു നിന്നും കേരളത്തിലേക്ക് മരുന്നെത്തിച്ചു. ജർമ്മനിയിൽ നിന്നാണ് ജീവൻ രക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിച്ചത്. സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മരുന്നുകൾ എത്തിച്ചത്. 56 മരുന്നുകളുള്ള ഒരു ബോക്സിന് 3,19,000 രൂപയാണ് വില. കൂടുതൽ മരുന്നുകൾ വരുംദിവസങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികളും ഇതോടെ ശക്തമാക്കിയിട്ടുണ്ട്. രോ​ഗികൾക്ക് ഇത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

FEATURED

കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്‍റെ പരിശോധനാ ഫലമാണ് പോണ്ടിച്ചേരി വൈറോളജി ലാബില്‍ നിന്നും വന്നത്. നേരത്തെ നടത്തിയ പ്രാഥമിക പരിശോധനയിലും കുട്ടിക്ക് അമീബിക് മസ്തിഷ്ച ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ നില തൃപ്തിക്കരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. നാലു ദിവസം മുമ്പ് തന്നെ കുട്ടിയെ മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്

FEATURED

കശ്മീരിലെ ബാരാമുള്ളയിൽ ആക്രിക്കടയിൽ സ്ഫോടനം; 4 പേർ മരിച്ചു

ശ്രീനഗർ: കശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ സ്ഫോടനത്തിൽ നാലുമരണം. സോപോറിലുള്ള ഷയിർ കോളനിയിലെ ആക്രിക്കടയിലാണ് പൊട്ടിത്തെറിയുണ്ടായത്. ലോറിയിൽ നിന്നും ചിലർ ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. 2 പേർ സ്ഥലത്തുവച്ചു തന്നെ മരിച്ചു. നാസിൽ അഹ്മദ് നദ്രു(40), ആസിം അഷ്റഫ് മിർ, ആദിൽ റാഷിദ് ഭട്ട്, മുഹമ്മദ് അസ്ഹർ എന്നിവരാണ് മരിച്ചത്. ഏതുതരം സ്ഫോടനമാണ് നടന്നതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

FEATURED

കനത്ത മഴ; തൃശൂരിൽ മൂന്നു ഡാമുകൾ തുറന്നു, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

തൃശൂർ: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തൃശൂരിൽ 3 ഡാമുകളുടെ ഷട്ടറുകൾ തുറന്നു. പീച്ചി, പത്താഴക്കുണ്ട്, വാഴാനി എന്നീ ഡാമുകളാണ് തുറന്നത്. ഡാമിന്‍റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ കലക്‌ടർ മുന്നറിയിപ്പ് നൽകി. ശക്തമായ മഴയിൽ ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഷട്ടറുകൾ തുറന്നത്. പത്താഴകുണ്ട് ഡാമിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകളും 2 സെന്‍റീമീറ്റർ വീതവും പീച്ചി ഡാമിന്‍റെ 4 ഷട്ടറുകൾ 7.5 മീറ്റർ വീതവുമാണ് തുറന്നത്. വാഴാനിയുടെ ഷട്ടറുകള്‍ മൂന്നു സെന്‍റീമീറ്ററുകള്‍ കൂടി ഉയര്‍ത്തി 8 സെന്‍റീമീറ്ററാക്കി […]

FEATURED

അർജുന്‍റെ കുട്ടിയുടെ പ്രതികരണമെടുത്ത യുട്യൂബ് ചാനലിന് എതിരെ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്‍റെ കുട്ടിയുടെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരേ കേസ്. മഴവിൽ കേരളം എന്ന യൂട്യൂബ് ചാനലിനെതിരേ ബാലാവകാശ കമ്മിഷനാണ് കേസെടുത്തത്. അവതാരക അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. അവതാരകയ്ക്കും ചാനലിനുമെതിരേ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പാലക്കാട് സ്വദേശിയായ സിനിൽ ദാസാണ് പരാതിക്കാരൻ. പോക്സോ വകുപ്പിന്‍റെ പരിധിയിൽ പെടുന്ന കുറ്റമാണ് അവതാരക ചെയ്തതെന്നും പരാതിയിൽ പറയുന്നു. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. […]

FEATURED

നെവിന്റെ സ്വപ്നമായിരുന്ന ഐഎഎസ്; സങ്കടക്കടലായി നെവിന്റെ മലയാറ്റൂരിലെ വീട്

കാലടി: ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച നെവിന്റെ സ്വപ്നമായിരുന്ന ഐഎഎസ്. ജെഎൻയുവിൽ നിന്നിം പിജി എടുത്തശേഷം പിഎച്ച്ഡി ചെയ്യുകയായിരുന്നു നെവിൽ. പിഎച്ച്ഡിക്കൊപ്പമാണ് ഐഎഎസ് കോച്ചിങ്ങിന് പോയിരുന്നത്. തിരുവനന്തപുരം സ്വദേശികളായ റിട്ട. ഡി.വൈ.എസ്.പി ഡാൽവിൻ സുരേഷിന്റെയും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ജ്യോഗ്രഫി വിഭാഗം പ്രൊഫസറായ ഡോ. ടി. എസ്. ലാൻസലെറ്റിന്റെയും മകനാണ് നെവിൻ. ജോലിയാവശ്യത്തിനായി വർഷങ്ങളായി മലയാറ്റൂരിനടുത്ത് നീലീശ്വരം മുണ്ടങ്ങാമറ്റത്താണ് ഇവർ താമസിക്കുന്നത്. നെവിന്റെ വിയോഗം മാതാപിതാക്കൾ അറിഞ്ഞത് ഞായറാഴ്ച രാവിലെ പള്ളിയിൽ പ്രാർഥനയ്ക്ക് […]

FEATURED

ഡൽഹി ഐഎഎസ് കോച്ചിങ് സെന്‍ററില്‍ വിദ്യാർഥികള്‍ മരിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്‍റെ ബേസ്‌മെന്‍റില്‍ വെള്ളം കയറി 3 വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ. റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഉടമ അഭിഷേക് ഗുപ്തയും കോച്ചിംഗ് സെന്‍റര്‍ കോര്‍ഡിനേറ്റർ ദേശ്പാൽ സിംഗ് എന്നിവരൊണ് അറസ്റ്റിലായത്. ഭാരതീയ ന്യാസ സംഹിതയിലെ 105, 106 (1), 115 (2), 290, 35 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഒരാഴ്ചത്തേക്ക് അടച്ചു. ലൈസന്‍സ് പ്രകാരം ബേസ്മെന്‍റില്‍ പാര്‍ക്കിങിനു മാത്രമാണ് അനുമതിയുള്ളത്. […]

FEATURED

രക്ഷാദൗത്യം അതീവ ദുഷ്കരം; തെരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ

അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിന്ന് പിന്മാറുകയാണെന്ന് പ്രദേശിക മുങ്ങൽ വിദഗ്ധൻ ‍ഈശ്വർ മാൽപെ. പുഴയിലെ ശക്തമായ അടിയൊഴുക്കിനെ അതിജീവിച്ച് തെരച്ചിൽ നടത്താൻ സാധിക്കില്ലെന്നും മാൽപേ വ്യക്തമാക്കി. അർജുനു വേണ്ടിയുള്ള തെരച്ചിൽ പതിമൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മാൽപെ പിന്മാറുകയാണെന്ന് വ്യക്തമാക്കിയത്. ശനിയാഴ്ച ഷിരൂരിലെത്തിയ മാൽപെ നിരവധി തവണ പുഴയിൽ മുങ്ങി തെരച്ചിൽ നടത്താൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദൗത്യം അവസാനിപ്പിക്കുന്നത്. സ്വന്തം ഉത്തരവാദിത്തത്തിലാണ് പുഴയിൽ ഇറങ്ങുന്നതെന്ന് മാൽപെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. […]

FEATURED

ഒളിംപിക്സിൽ ഇന്ത്യക്ക് ആദ്യമെഡൽ; ഷൂട്ടിങ്ങിൽ വെങ്കലം നേടി മനുഭാക്കർ

പാരിസ്: ഒളിംപിക്സിൽ ആദ്യമെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ10മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിൽ മനു ഭാക്കറാണ് ഇന്ത്യയ്ക്കു വേണ്ടി വെങ്കലം സ്വന്തമാക്കിയത്. ഷൂട്ടിങ്ങിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് മനു. 12 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ മെഡൽ നേടുന്നത്. 22 കാരിയായ മനു 221.7 സ്കോറോടു കൂടിയാണ് വെങ്കലം സ്വന്തമാക്കിയത്. കൊറിയയുടെജിൻ യെ ഓ സ്വർണവും കിം യെജിക്ക് വെള്ളിയും നേടി. തുടക്കം മുതലേ മികച്ച പ്രകടനം കാഴ്ച വച്ചിരുന്ന മനു 14 റൗണ്ടുകൾ കഴിഞ്ഞപ്പോഴേ […]