കാലടി: വൈദ്യുതി ചാർജ് വർധനവിനും കെ.എസ്.ഇ.ബി യുടെ വൈദ്യുതി കൊള്ളകൾക്കും എതിരെ ട്വന്റി 20യുടെ അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടിയിൽ മെഴുക് തിരി കത്തിച്ച് പ്രതിഷേധ നിൽപ് സമരം സമരം നടത്തി. പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ കെടുകാര്യസ്ഥത, അഴിമതി, കിട്ടാക്കടം പിരിക്കുന്നതിലെ വീഴ്ച, റദ്ദാക്കപ്പെട്ട ദീർഘകാല കരാർ, ജീവനക്കാരുടെ ഉയർന്ന ശമ്പളം, സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാതിരിക്കൽ എന്നിവയാണ് വൈദ്യുതി ചാർജ് വർധിപ്പിക്കുന്നതിന് പിന്നിലെ […]