കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്നോളജിയിൽ ദേശീയ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2026’ ആരംഭിച്ചു. സിനിമ താരം ശോഭന ഉദ്ഘാടനം ചെയ്തു. ആദി ശങ്കര മാനേജിങ് ട്രസ്റ്റി. കെ ആനന്ദ് അധ്യക്ഷത വഹിച്ചു. തുടർന്ന് ത്യാഗരാജ ആരാധന നടന്നു. അൻപതോളം സംഗീതജ്ഞർ ത്യാഗരാജ ആരാധനയിൽ അണിനിരന്നു. പ്രൊഫ. കുമാര കേരളവർമ, ഡോ. ബി അരുന്ധതി, ഡോ. പ്രീതി, ഡോ. ഭുവനേശ്വരി, അരുൺ കുമാർ, സതീഷ് വർമ്മ, സുശീൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. […]