FEATURED

ദുരന്ത ഭൂമിയിൽ നിന്നു നാലാം ദിനം ആശ്വാസ വാർത്ത; പടവെട്ടിക്കുന്നിൽ നിന്ന് 4 പേരെ ജീവനോടെ കണ്ടെത്തി

കൽപ്പറ്റ: വ‍യനാട് ഉരുൾപൊട്ടലിൽ കുടുങ്ങിയ 4 പേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. 2 പുരുഷന്മാരും 2 സ്ത്രീകളെയും രക്ഷാ ദൗത്യത്തിനിടെ തകർന്ന വീടിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. ഇവരെ എയർലിഫ്റ്റ് ചെയ്യുമെന്ന് സൈന്യം അറിയിച്ചു. ജോമോൾ, ക്രിസ്റ്റി, ജോണി, എബ്രഹാം എന്നിവരെയാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ കാലിന് പരുക്കുണ്ടെന്നല്ലാതെ ഇവർക്ക് മറ്റ് പരുക്കുകളോ ബുദ്ധിമുട്ടുകളോ ഒന്നും തന്നെയില്ലെന്നാണ് വിവരം. ദിരന്ത ഭൂമിയിലിനിയാരും ജീവനോടെയുണ്ടാവില്ലെന്ന ഉറപ്പിച്ച സമയത്താണ് രക്ഷാദൗത്യത്തിന്‍റെ നാലാം ദിനം ഒറ്റപ്പെട്ടുപോയ 4 പേരെ കണ്ടെത്തുന്നത്. ഇനിയും […]

FEATURED

കർക്കിടക വാവ്; ആലുവയിൽ ഗതാഗത ക്രമീകരണങ്ങൾ

കർക്കിടക വാവ്; ആലുവയിൽ ഗതാഗത ക്രമീകരണങ്ങൾ ആലുവ മണപ്പുറത്തേക്കുള്ള വാഹനങ്ങൾ സെമിനാരിപ്പടി റോഡ് വഴിയും , പറവൂർ കവല മണപ്പുറം റോഡ് വഴിയും മണപ്പുറത്തേക്ക് പോകാവുന്നതാണ് മണപ്പുറത്തു നിന്നും തിരികെ വരുന്ന വാഹനങ്ങൾ പറവൂർ കവല റോഡേ മാത്രമേ അനുവദിക്കുകയുള്ളൂ തോട്ടയ്ക്കാട്ടുകരയിൽ നിന്നും മണപ്പുറം റോഡേ ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുവദിക്കുന്നതല്ല പറവൂർ കവല മണപ്പുറം റോഡിൽ Y ജംഗ്ഷൻ ഭാഗം ഇടുങ്ങിയതാകയാൽ ഈ ഭാഗത്ത് വൺവേ ഏർപ്പെടുത്തിയിട്ടുള്ളതാണ്. മണപ്പുറം പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും വരുന്ന […]

FEATURED

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിലുള്ള മുൻകരുതലിന്‍റേയും സ്കൂളുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നതിന്‍റേയും പശ്ചാത്തലത്തിൽ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (02-08-2024) അവധി പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് നാളെ അവധി. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളെജുകള്‍, ട്യൂഷന്‍ ക്ലാസുകള്‍, മദ്രസകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്നാണ് അതാത് ജില്ലകളിലെ കലക്ടര്‍മാര്‍ അറിയിച്ചത്.

FEATURED

ഗർഭിണിയായ കുതിരയോട് കൊടുംക്രൂരത; മൂന്ന് പ്രതികൾ റിമാൻഡിൽ

കൊല്ലം: കൊല്ലം പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയെ ആക്രമിച്ച കേസിൽ ഇന്നലെ അറസ്റ്റിലായ 3 പ്രതികളെ റിമാൻഡ് ചെയ്തു. അയത്തിൽ വടക്കേവിള സ്വദേശികളായ പ്രസീദ്, സൈദലി, ബിവിൻ എന്നിവരാണ് റിമാൻഡിലായത്. പ്രസീദ് 11 ക്രിമിനൽ കേസിലും ബിവിൻ 4 ക്രിമിനൽ കേസിലും പ്രതിയാണ്. മറ്റൊരു പ്രതിയായ കൊട്ടിയം പറക്കുളം സ്വദേശി അൽഅമീൻ ആദ്യം അറസ്റ്റിലായിരുന്നു. 6 പ്രതികളുള്ള കേസിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്. ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ […]

FEATURED

ട്രാക്കിൽ വെള്ളം കയറി, ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി

തൃശ്ശൂർ: പൂങ്കുന്നം -ഗുരുവായൂർ സെക്ഷനിലെ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി. ഇന്നത്തെ ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ്സ് തൃശൂരിൽ നിന്നാകും പുറപ്പെടുക. ഗുരുവായൂർ-എറണാകുളം പാസഞ്ചർ നാളെ രാവിലെ 7.37 ന് പുതുക്കാട് നിന്ന് പുറപ്പെടും. തൃശ്ശൂരിൽ മഴ ശക്തമാണ്. അപകടമേഖലയെന്ന് അധികൃതര്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ജില്ലയിൽ 144 ക്യാമ്പുകളിലായി 2984 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആകെ 7864 പേരാണ് ക്യാമ്പുകളിലുളളത്. മണലി, കുറുമാലി, കരുവന്നൂര്‍, പുഴകളിലെ ജലനിരപ്പ് അപകടം നിലയുടെ മുകളിലാണ്. ഭാരതപ്പുഴ- […]

FEATURED

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ഒന്നര വയസുകാരൻ ഇഷാൻ ശ്രീറാം

കാലടി: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ഒന്നര വയസുകാരൻ ഇഷാൻ ശ്രീറാം. നൂറ്റി എൺപതിൽപരം വസ്തുക്കൾ തിരിച്ചറിയുക മാത്രമല്ല അവയുടെ സവിശേഷതകളും മനപ്പാഠമാണ് ഇഷാന്. പ്രധാനമന്ത്രി നരന്ദ്ര മോദി, പിണറായി വിജയൻ, ഗാന്ധിജി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളെ തിരിച്ചറിയാനും ഉണ്ണികുട്ടന് സാധിക്കും. തീർന്നില്ല സംഗീത ഉപകരണങ്ങൾ, പക്ഷികൾ, വന്യമൃഗങ്ങൾ, വളർത്ത് മൃഗങ്ങൾ, പ്രാണികൾ, ജലജീവികൾ, ആകൃതികൾ, ആക്ഷൻ വേർഡ്സ്, പഴങ്ങൾ, പച്ചക്കറികൾ , മനുഷ്യശരീരത്തിലെ അവയവങ്ങൾ, വീട്ടുപകരണങ്ങൾ, കായികമൽസരങ്ങൾ, വാഹനങ്ങൾ, നഴ്‌സറി ഗാനങ്ങൾ മുതലായവയെല്ലാം […]

FEATURED

കാലടി പഞ്ചായത്ത്; എൽഡിഎഫ് ഉന്നയിച്ച അരോപണം അടിസ്ഥാന രഹിതം; പഞ്ചായത്ത് കമ്മറ്റി നേരത്തെ അറിയിച്ചിരുന്നു

കാലടി: കാലടി ഗ്രാമപഞ്ചായത്തിൽ ഭരണപക്ഷത്തിനെതിരെ എൽഡിഎഫ് ഉന്നയിച്ച അരോപണം അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിളളി. എൽഡിഎഫ് അംഗങ്ങളെ പഞ്ചായത്ത് കമ്മറ്റി ചേരുന്നതിന് ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു. കഴിഞ്ഞ 26നാണ് കമ്മിറ്റിക്ക് നോട്ടീസ് ഇട്ടത്, 6 ദിവസങ്ങൾക്ക് മുൻപ് അന്ന് പഞ്ചായത്ത് ഓഫീസിനകത്ത് സമരം ചെയ്തിരുന്ന പ്രതിപക്ഷ അംഗങ്ങൾക്ക് ഓഫീസ് അസിസ്റ്റന്റ് നേരിട്ട് നോട്ടീസ് നൽകിയെങ്കിലും വീട്ടിൽ ലഭിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് സമരശേഷം ഇവർ പോയപ്പോൾ നോട്ടീസ് നൽകാൻ വീടുകളിലെത്തിയെങ്കിലും ഇവർ കൈപ്പറ്റാതെ വന്നപ്പോൾ 5 […]

FEATURED

വയനാട് ദുരിതബാധിതർക്ക് കൈതാങ്ങായി തിരുവൈരാണിക്കുളം ക്ഷേത്രം

കാലടി: വയനാട് ദുരിതബാധിതർക്ക് കൈതാങ്ങായി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ട്രസ്റ്റ് 5 ലക്ഷം രൂപ സംഭാവന നൽകി. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ മോഹനൻ, പ്രസിഡൻ്റ് പി.യു രാധാകൃഷ്ണൻ എന്നിവർ ചേർന്ന് കളക്ടർ എൻ.എസ് കെ ഉമേഷിന് ചെക്ക് കൈമാറി.  ട്രസ്റ്റ് ജോയിൻ്റ് സെക്രട്ടറി അശോക്  കൊട്ടാരപ്പിള്ളി, മാനേജർ എം.കെ കലാധരൻ, ട്രസ്റ്റംഗം എ മോഹൻ കുമാർ എന്നിവർ സന്നിഹിതരായിരുന്നു. സുനാമി, കോവിഡ്, പ്രളയ ദുരിതങ്ങളിലും ട്രസ്റ്റ് ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ […]

FEATURED

ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ വീതം പ്രഖ്യാപിച്ച് യൂസഫലിയും, കല്യാണരാമനും രവിപിള്ളയും

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി വീതം പ്രഖ്യാപിച്ച് ലുലുഗ്രൂപ്പ് ചെയർമാൻ യൂസഫലിയും, കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്യാണ രാമനും, വ്യവസായി രവി പിള്ളയും. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു കൂടാതെ വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പ് , കെഎസ്എഫ് ഇ എന്നിവരും 5 കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. കനറാ ബാങ്ക് ഒരു കോടി രൂപയും കെഎംഎംഎൽ 50 ലക്ഷം രൂപയും വനിതാ വികസന കോർപ്പറേഷൻ […]

FEATURED

കണ്ണീരിൽ കുതിർന്ന്‌ വയനാട്

മേപ്പാടി: ‌വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 243 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ഇരുന്നൂറിലേറെപ്പേരെ കാണാതായെന്നും  അധികൃതർ അറിയിച്ചു. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് ശക്തമായ മഴ വെല്ലുവിളിയാണ്. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം പാലം പണി തുടരുന്നു. കഴിഞ്ഞ ദിവസം സൈന്യം തയാറാക്കിയ നടപ്പാലവും മുങ്ങി. മഴയിലും യന്ത്രസഹായത്തോടെയുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയാണ് തിരച്ചിൽ. രാവിലെ ഇവിടെ സൈനികർ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങൾ പൂർണമായി മാറ്റാൻ സാധിച്ചിരുന്നില്ല.

FEATURED

6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂര്‍, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എല്ലാ ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും. വയനാട്ടിലെ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. കണ്ണൂരിൽ മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്ന് കളക്ടർ വ്യക്തമാക്കി. കാസര്‍കോട് ജില്ലയിൽ സിബിഎസ്ഇ, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. തൃശൂര്‍ ജില്ലയില്‍ […]

FEATURED

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

അങ്കമാലി: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മൂക്കന്നൂർ താബോർ പണ്ടാരപ്പറമ്പ് അലൻ (20 ), കറുകുറ്റി തോട്ടകം പള്ളിയാൻ ജിബിൻ (20) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. കറുകുറ്റിയിലെ ബാറിൽ 28 ന് രാത്രിയാണ് സംഭവം. അങ്കമാലി സ്വദേശി ഡോണിനാണ് കുത്തേറ്റത്. രണ്ട് സംഘങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു. ഡോണിനെ കത്തിയെടുത്തു കുത്തുകയും, കൂടെയുണ്ടായിരുന്ന രണ്ട് പേരെ സോഡാ കുപ്പി കൊണ്ട് അടിക്കുകയും ചെയ്തു. പ്രതികൾ ഒളിവിൽ പോയി. […]

FEATURED

വയനാടിന് കൈതാങ്ങ്; സേവാഭാരതി സംഭരണകേന്ദ്രം കാലടിയിൽ ആരംഭിച്ചു

കാലടി: വയനാടിന്റെ ദുരന്തമുഖത്തേക്ക് കൈത്താങ്ങുമായി കാലടി സേവാഭാരതി സമിതി, സംഭരണകേന്ദ്രം കാലടി മലയാറ്റൂർ റോഡിൽ കൃഷ്ണ മെഡിക്കൽസിന് സമീപം ആരംഭിച്ചു. ശൃംഗേരി മഠം അസിസ്റ്റന്റ്‌ മാനേജർ സൂര്യനാരായണ ഭട്ട് സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡോ കൃഷ്ണൻ നമ്പൂതിരി ആദ്ധ്യക്ഷത വഹിച്ചു. സമിതി സെക്രട്ടറി പി.ആർ അജിത് കുമാർ സംഭാവനകൾ ഏറ്റുവാങ്ങി. രക്ഷാധികാരികളായ റിട്ടയേർഡ് ജില്ല ജഡ്ജ് മാധവൻ, പ്രൊഫസർ കെഎസ്ആർ പണിക്കർ, മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. സേവാഭാരതി സമിതിയെ ബന്ധപ്പെടുവാനുള്ള നമ്പർ 94 001 44 […]

FEATURED

സൗജന്യ ഔഷധക്കൂട്ട് വിതരണം ചെയ്തു

കാലടി: റോട്ടറി ക്ലബ്ബ് കാലടിയുടെ ആഭിമുഖ്യത്തിൽ നാഗാർജുന ആയുർവേദ ആശുപത്രിയും മയിൽ റൈസുമായി സഹകരിച്ച് സൗജന്യ ഔഷധക്കൂട്ട് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പി.എസ് അധ്യക്ഷതവഹിച്ചു. നാഗാർജുന ചീഫ് ഫിസിഷ്യനും ഡയറക്ടറുമായ ഡോ. കെ.കൃഷ്ണൻ നമ്പൂതിരി ഔഷധസേവയുടെ പ്രാധാന്യം വിശദീകരിച്ച് ഔഷധസേവാ സന്ദേശം നൽകി. റോട്ടറി അസിസ്റ്റൻറ് ഗവർണർ ജോബി, കാലടി ടൗൺ വാർഡ് മെമ്പർ സജീവ്, കാലടി റോട്ടറി സെക്രട്ടറി ജോസ് പാറയ്ക്ക, മയിൽ റൈസ് […]

FEATURED

അടുത്ത 48 മണിക്കൂർ ശക്തമായി മഴ തുടരും; 12 ജില്ലകൾക്ക് മുന്നറിയിപ്പ്, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. വെള്ളിയാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും അടുത്ത 48 മണിക്കൂർ നേരം മഴ ശക്തമായി തന്നെ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൂടാതെ തീവ്രമഴ കണക്കിലെടുത്ത് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് […]

FEATURED

10 കോടിയുടെ മൺസൂൺ ബംബർ മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ: ഇത്തവണത്തെ സംസ്ഥാന സർക്കാരിൻറെ മൺസൂൺ ബംബർ ലോട്ടറി ആയ പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം മൂവാറ്റുപുഴയിൽ. മൂവാറ്റുപുഴ കെഎസ്ആർടിസി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ധനലക്ഷ്മി ലോട്ടറി ഏജൻസിയിലൂടെ വിറ്റ MD 769524 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഇന്നു മാത്രം നൂറിലധികം മൺസൂൺ ബമ്പറുകൾ ഇവിടെനിന്നും വിറ്റു പോയതായി ഉടമ ശ്യാം ശശി പറഞ്ഞു. നിരവധി ആളുകൾ ഇന്ന് ടിക്കറ്റ് എടുക്കുവാൻ എത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് മുൻപ് വിറ്റ ടിക്കറ്റിനാണ് ഒന്നാം […]

FEATURED

കേരളത്തെ പഴിച്ച് അമിത് ഷാ; ‘പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു, കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ല

ന്യൂഡൽഹി: കേരളത്തിന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര മന്ത്രി അമിത്ഷാ. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത്. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഇത് രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ലെന്ന ആമുഖത്തോട് കൂടിയാണ് കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തത്. മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്തു ചെയ്തുവെന്ന് അമിത്ഷാ ചോദിച്ചു. മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയെടത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു. ഈ ദുരന്തത്തിൽ കേരളത്തിനൊപ്പം […]

FEATURED

രാഹുലും പ്രിയങ്കയും വ്യാഴാഴ്ച വയനാട്ടിലെത്തും

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വ്യാഴാഴ്ച വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെ ഇരുവരും സന്ദർശിക്കും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയിരുന്നു. തുടർന്നാണ് സന്ദർശനം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, വയനാട്ടിൽ മരിച്ചവരുടെ എണ്ണം 179 ആയി. ഇനിയും കണ്ടെത്തേണ്ടതായി നൂറുകണക്കിന് ആളുകളാണ് ഉള്ളത്. മരിച്ചവരിൽ 88 പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ദുരന്ത മേഖലകളിൽ ഹെലികോപ്റ്ററിൽ ഭക്ഷണപ്പൊതികൾ എത്തിച്ച് കരസേന. തകർന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഉരുൾപൊട്ടലിൽ […]

FEATURED

”മുണ്ടക്കൈയിൽ ഉണ്ടായത് വൻ ദുരന്തം, രാജ്യത്തിന്‍റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു”, ഗവർണർ

കോഴിക്കോട്: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ വൻ ദുരന്തമാണെന്നും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കും. രാജ്യത്തിന്‍റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ​ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ​ഗവർണർ. അതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം 159 ആയി. ഇനിയും നിരവധി ആളുകളെ കണ്ടെത്തേണ്ടതുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. 191 […]

FEATURED

ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ കളക്ഷൻ സെന്റർ തുറന്നു

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ വാങ്ങിയവർക്ക് കളക്ഷൻ സെന്ററിൽ എത്തിക്കാൻ കഴിയും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സെന്റർ പ്രവർത്തിക്കുക. പഴയ വസ്തുക്കൾ സ്വീകരിക്കില്ല. പുതിയതായി സാധനങ്ങൾ ആരും തന്നെ വാങ്ങേണ്ടതില്ല. ആവശ്യമുണ്ടെങ്കിൽ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും. നിലവിൽ പുനരധിവാസത്തിന് പ്രാധാന്യം നൽകുന്നതിനാൽ സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാൽ മതി. ഇതു സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കിൽ […]