FEATURED

അങ്കമാലി തുറവൂരിൽ റോഡിൽ വച്ച് പട്ടാപകൽ യുവതിക്ക് നേരെ പീഡനശ്രമം; ഒഡീസ സ്വദേശി പിടിയിൽ

അങ്കമാലി: അങ്കമാലി തുറവൂരിൽ റോഡിൽ വച്ച് പട്ടാപകൽ യുവതിക്ക് നേരെ പീഡനശ്രമം. ഒഡീസ സ്വദേശി സന്തനൂർ ബിസ്വാലയെ പോലീസ് അറസ്റ്റ് ചെയ്തു. കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊതുപണിമുടക്ക് ദിവസമായിരുന്നു സംഭവം നടന്നത്. അതുകൊണ്ടുതന്നെ റോഡിൽ ആളുകൾ കുറവായിരുന്നു. അത് മുതലെടുത്തുകൊണ്ടാണ് പ്രതി യുവതിക്ക് നേരെ പീഡനശ്രമം നടത്തിയിരിക്കുന്നത്. ഉച്ചയ്ക്കുശേഷമാണ് സംഭവം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങി […]

FEATURED

ആരോഗ്യസേവനം ഇനി വിരൽത്തുമ്പിൽ: ‘അപ്പോളോ അഡ്‌ലക്സ് കമ്മ്യൂണിറ്റി കെയർ’ എം.പി. ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു

അങ്കമാലി: അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന്റെ പുതിയ വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പായ ‘അപ്പോളോ അഡ്‌ലക്സ് കമ്മ്യൂണിറ്റി കെയർ’ ഉദ്ഘാടനം ചാലക്കുടി എം.പി. ബെന്നി ബെഹനാൻ നിർവഹിച്ചു. ജൂലൈ 9-ന് രാവിലെ 8:30-ന് നടന്ന ചടങ്ങിൽ അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. ഏബൽ ജോർജ്, മറ്റ് ആശുപത്രി പ്രതിനിധികൾ പങ്കെടുത്തു. സമൂഹത്തിന് സമഗ്രമായാ ആരോഗ്യ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി അധികൃതർ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. “ആധുനിക സാങ്കേതിക വിദ്യകൾ ആരോഗ്യരംഗത്ത് പ്രയോജനപ്പെടുത്തുന്നത് അഭിനന്ദനീയമാണ്. […]

FEATURED

മന്ത്രി വി.എൻ വാസവനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്ക് ജാമ്യം ലഭിച്ചു

ആലുവ: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞ് വീണ് ബിന്ദു എന്ന സ്ത്രീ മരിക്കാനിടയായ സാഹചര്യത്തിൽ പ്രതിഷേധിച്ചും, ആരോഗ്യ മേഖലയിലെ തകർച്ചയിലും പ്രതിഷേധിച്ച് മന്ത്രി വി.എൻ വാസവനെതിരെ അങ്കമാലി അഡലക്‌സ് കൺവെൻഷൻ സെന്ററിന് മുന്നിൽ വച്ച് കരിങ്കൊടികാണിച്ചതിനെ തുടർന്ന് അറസ്റ്റിലായവർക്ക് യൂത്ത് കോൺഗ്രസ് താക്കന്മാർക്ക് ജാമ്യം ലഭിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ പി ആന്റു, ഭാരവാഹികളായ സോണി പനന്താനം, ജോണി ക്രിസ്റ്റഫർ വിപിൻദാസ്, റിൻസ് ജോസ് തുടങ്ങിയവർക്കാണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്. […]

FEATURED

ഹിമാലയ വുഡ് ബാഡ്ജ് ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കി

മലയാറ്റൂർ; മലയാറ്റൂർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് മാസ്റ്റർ സനിൽ പി തോമസ് ഹിമാലയ വുഡ് ബാഡ്ജ് ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കി. ആലുവ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ചാണ് കോഴ്സിൽ പങ്കെടുത്തത്.കഴിഞ്ഞദിവസം നൽകിയ വാർത്തയിൽ സനിൽ പി തോമസ് ഹിമാലയ വുഡ് ബാഡ്ജ് അവാർഡ് നേടി എന്നാണ് നൽകിയിരുന്നത്. എന്നാൽ ഹിമാലയ വുഡ് ബാഡ്ജ് ട്രെയിനിങ് കോഴ്സ് മാത്രമാണ് പൂർത്തിയാക്കിയിരിക്കുന്നത്. നാഷണൽ ട്രെയിനിങ് സെന്റർ അതിന്റെ റിസൾട്ട് അംഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകുമ്പോൾ മാത്രമാണ് വുഡ് ബാഡ്ജ് നേടിയതായി […]

FEATURED

സ്വകാര്യ ബസുടമകളുടെ സൂചനാ സമരം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം ആരംഭിച്ചു. സ്വകാര്യ ബസുടമകളുമായി ട്രാൻസ്‌പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.    

FEATURED

വിദ്യാർഥിനി പനി ബാധിച്ച് മരിച്ച സംഭവം; സമീപത്തെ വീട്ടിലെ നായക്ക് പേ വിഷബാധ

കാലടി: അയ്യമ്പുഴ ചുള്ളിയിൽ വിദ്യാർഥിനി പനി ബാധിച്ചു മരിച്ച സംഭവം. കുട്ടിയുടെ വീടിന്റെ സമീപത്തെ വീട്ടിലെ നായക്ക് പേ വിഷബാധ. കുട്ടി മരിച്ച ശനിയാഴ്ച്ചയാണ് നായ ചത്തത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടി മരിക്കുന്നതിന് 6 ദിവസം മുൻപ് കുട്ടിയുടെ വീട്ടിലെ നായയും ചത്തിരുന്നു. മെഡിക്കൽ ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തി പരിശോധനകൾ നടത്തി. പടയാട്ടിൽ ഷിജു മകൾ ജനിറ്റയാണ് കഴിഞ്ഞ ശനിയാഴ്ച മരിച്ചത്. മരണകാരണം പേവിഷബാധ മൂലമാണോ എന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ല പോസ്റ്റുമോർട്ടം […]

FEATURED

അലഞ്ഞുതിരിഞ്ഞു നടന്നവർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾ കുത്തേറ്റു മരിച്ചു

ആലുവ: ആലുവ ന​ഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്നവർ തമ്മിൽ ഏറ്റുമുട്ടി കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വെളിയത്തുനാട് സ്വദേശി സാജന്‍ (48) ആണ് മരിച്ചത്. നഗരത്തില്‍ അലഞ്ഞു നടന്നിരുന്ന സാജനെ കോഴിക്കോട് സ്വദേശി അഷ്റഫാണ് കുത്തിയത്. അഷ്റഫും നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.  ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും സാജനെ അഷറഫ് കുത്തുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ​ഗുരുതരമായി പരിക്കേറ്റ സാജൻ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം അഷറഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് […]

FEATURED

മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ആലുവ : മദ്യപിച്ച് വാക്ക് തർക്കമുണ്ടായതിനെത്തുടർന്ന് യുവാവിന് കുത്തേറ്റു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിൽ തുടരുകയാണ്. യുസി കോളേജിന് സമീപം താമസിക്കുന്ന വലിയപറമ്പിൽ വീട്ടിൽ രാജൻ മകൻ സാജനാണ് (48) കുത്തേറ്റത്. ശനിയാഴ്ച രാവിലെ 9 മണിയോടെ ആലുവ മാർക്കറ്റ് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് സാജനു കുത്തേൽക്കുന്നതിൽ കലാശിച്ചത്. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ നൽകുന്നത്. പ്രതിയെന്നു സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാർക്കറ്റിനു സമീപം മദ്യപാനികൾ സ്ഥിരം ശല്യക്കാരായി […]

FEATURED

പനി ബാധിച്ച് 7-ാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കാലടി: പനി ബാധിച്ച്  7-ാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. അയ്യംമ്പുഴ കൊല്ലക്കോട് പടയാട്ടി ഷിജു ജാസ്മി ദമ്പതികളുടെ മകൾ ജെനീറ്റ (12) ആണ് മരിച്ചത്. രണ്ട് ദിവസമായി ജെനീറ്റക്ക് പനിയാരുന്നു. അതിന്റെ ചികിത്‌സയിലായിരുന്നു. ഇന്ന് രാവിലെ പനി കൂടിയതിനെ തുടർന്ന് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ഞപ്ര സെന്റ്. മേരീസ് യൂപി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.  

FEATURED

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം; തീരുമാനങ്ങളിൽ നിന്നും പിന്നോട്ടില്ല;  പ്രൊഫ. കെ. കെ. ഗീതാകുമാരി, അഡ്വ. കെ. എസ്. അരുൺകുമാർ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പുതിയതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും ക്യാമ്പസിൽ സുരക്ഷ ഉറപ്പാക്കുമെന്നും വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരിയും സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. എസ്. അരുൺകുമാറും പറഞ്ഞു. സർവ്വകലാശാലയിൽ നടപ്പിലാക്കിയ പുതിയ നിയന്ത്രണങ്ങളിന്മേൽ സർവ്വകലാശാലയിലെ അധ്യാപക–അനധ്യാപക ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സിൻഡിക്കേറ്റ് തീരുമാനങ്ങൾ നടപ്പിലാക്കാനുളളതാണ്. ആരൊക്കെ എതിർത്താലും കൃത്യമായി നടപ്പിലാക്കിയിരിക്കും. സർവ്വകലാശാലയിലെ അധ്യാപക – അനധ്യാപക ജീവനക്കാരുടെ ക്രിയാത്മകമായ നിർദ്ദേശങ്ങൾ സ്വീകരിക്കും. സർവ്വകലാശാലയുടെ യശസ്സിന് […]

FEATURED

അച്ഛനും മകനും മരിച്ച നിലയിൽ; മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് സൂചന

പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരൺ, മകൻ കിഷൻ എന്നിവരാണ് മരിച്ചത്. നാലാം ക്ലാസിൽ പഠിക്കുന്ന കിഷനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ കിരൺ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. രണ്ടു പേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കിഷന്റെ അമ്മ രണ്ട് മാസം മുമ്പാണ് ആത്മഹത്യ ചെയ്തത്. ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.  

FEATURED

കേരളത്തിന്റെ നോവായി ബിന്ദു;കണ്ണീരോടെ വിടനൽകി

കോട്ടയം: കേരളത്തിന്റെ നോവായി മാറിയ ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. മകൻ നവനീതാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിക്കുന്ന വികാരനിർഭരമായ രംഗങ്ങളാണ് സംസ്കാര ചടങ്ങിലും പൊതുദർശനത്തിലും നടന്നത്. അമ്മാ…ഇട്ടേച്ച് പോകല്ലമ്മാ..’ എന്ന് നിലവിളിച്ച് കരയുന്ന നവനീതിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും പൊട്ടിക്കരഞ്ഞു. ഇതിനിടയിലേക്കാണ് ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലേക്ക് എത്തിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ നവമി ഉറക്കെ കരയാനാകാതെയാണ് ദുഃഖം ഉള്ളിലൊതുക്കി അമ്മയ്ക്ക് അരികിൽ ഇരുന്നത്. തന്നെയും മക്കളെയും വിട്ടുപോയ ബിന്ദുവിനെ ഓർത്ത് ഭർത്താവ് വിശ്രുതൻ പലപ്പോഴായി വിതുമ്പി. ബിന്ദുവിന്‍റെ […]

FEATURED

ആദ്യശമ്പളം നൽകാൻ ഓടിയെത്തി; കണ്ടത് അമ്മയുടെ മൃതദേഹം, നവനീതിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല

തലയോലപ്പറമ്പ്: ആദ്യശമ്പളം അമ്മയ്ക്കു നൽകാൻ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനു കഴിഞ്ഞ മാസമാണ് എറണാകുളത്തു ജോലി ലഭിച്ചത്. ആദ്യശമ്പളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാൽ അത് അമ്മയെ ഏൽപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഇന്നലെ ആശുപത്രിയിലെത്തിയത്. അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്കു വാക്കുകളില്ലായിരുന്നു. അപകടത്തിൽ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞതും നവനീതാണ്. കുടുംബസ്വത്തായി ലഭിച്ച 5 സെന്റ് സ്ഥലത്തു […]

FEATURED

നാടിന്റെ വേദനയായി ബിന്ദു; മൃതദേഹം വീട്ടിലെത്തിച്ചു

കോട്ടയം: മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. മകൻ നവനീത് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ബിന്ദുവിനു സമീപം ഇരുന്നത്. ഭർത്താവ് വിശ്രുതന്റെ വിഷമം കണ്ണുനീരായി ഒഴുകി. കണ്ടുനിന്ന പ്രദേശവാസികളിൽ‌‌ പലരും പൊട്ടിക്കരഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബിന്ദുവിന്റെ മകൾ കഴുത്തിൽ കോളർ ധരിച്ചാണ് അമ്മയെ അവസാനമായി കാണാനെത്തിയത്. നാടിന്റെ നൊമ്പരമായി മാറിയ ബിന്ദുവിന്റെ കാണാൻ നൂറുക്കണക്കിന് ജനങ്ങൾ വീട്ടിലേക്ക് ഒഴുകുകയാണ്. 11 മണിയോടെയാകും വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടത്തുക. ഇന്നലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ […]

FEATURED

സംസ്കൃത സർവ്വകലാശാല: അനാവശ്യ സമരം നടത്തിയ 37 വിദ്യാർത്ഥികൾക്കെതിരെ നടപടി; ഏഴ് ദിവസത്തിനകം മറുപടി നൽകണം

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ലഹരി വിമുക്തമാക്കാൻ സർവ്വകലാശാലയ്ക്ക് അകത്തേക്ക് സർവകലാശാലയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളുടെയും വാഹനങ്ങളുടെയും പ്രവേശനം തടയുതിനും വിദ്യാർത്ഥി – വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പ് വരുത്തുവാനുമായി സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ നടത്തിയ അനാവശ്യ സമരത്തിന് നേതൃത്വം നൽകിയ 37 വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചതായി സർവ്വകലാശാല അറിയിച്ചു. ബുധനാഴ്ച 22 വിദ്യാർത്ഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സർവ്വകലാശാല ഉത്തരവ് പ്രകാരം നിർദ്ദേശിക്കപ്പെട്ട സമയത്ത് സർവകലാശാല ക്യാമ്പസിലെ വനിത ഹോസ്റ്റലുകൾ അടയ്ക്കാൻ  […]

FEATURED

തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ് രോ​ഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ മരിച്ച സംഭവത്തിൽ, രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദം. കെട്ടിടം ഉപയോ​ഗിക്കുന്നില്ലെന്ന മന്ത്രിമാരുടെ വാദം തെറ്റാണെന്ന വിവരമാണ് പുറത്തുവരുന്നത്. മന്ത്രിമാരായ വീണ ജോർജിന്റെയും വാസവന്റെയും വാദം പൊളിച്ചുകൊണ്ടാണ് രോ​ഗികളുടെ പ്രതികരണം. ഉപയോ​ഗ ശൂന്യമെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞ കെട്ടിടം ഉപയോ​ഗിച്ചിരുന്നു എന്ന് ​രോ​ഗികൾ സാക്ഷ്യപ്പെടുത്തുന്നു. അപകടത്തെ ലഘൂകരിച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ പ്രതികരണം. രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദമാണെന്ന ആക്ഷേപവുമുയരുന്നുണ്ട്. സംഭവിച്ചത് […]

FEATURED

സംസ്‌കൃത സർവ്വകലാശാല: വിദ്യാർത്ഥി സമരം അനാവശ്യം; ലഹരി വിമുക്ത ക്യാമ്പസ് ഉറപ്പ് വരുത്തും; 22 വിദ്യാർത്ഥികൾക്ക് മെമ്മോ നൽകി

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ലഹരി വിമുക്തമാണ് എന്ന് ഉറപ്പ് വരുത്തുന്നതിനും  സർവ്വകലാശാലയ്ക്ക് അകത്തേക്ക് സർവകലാശാലയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളുടെയും വാഹനങ്ങളുടെയും പ്രവേശനം തടയുന്നതിനും  വിദ്യാർത്ഥി – വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പ് വരുത്തുവാനുമായി സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ നടത്തി വരുന്നത് അനാവശ്യ സമരമാണെന്ന് സർവ്വകലാശാല അറിയിച്ചു. സർവ്വകലാശാല ക്യാമ്പസിലേക്ക് രാത്രി  കാലങ്ങളിൽ അപരിചിത വാഹനങ്ങളും ക്യാമ്പസുമായി യാതൊരു ബന്ധമില്ലാത്തവരും വരുന്നതും തമ്പടിക്കുന്നതും അവസാനിപ്പിക്കാനും സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥികൾ അല്ലാത്തവർ താമസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും നിരവധി […]

FEATURED

പോലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ

അങ്കമാലി: പോലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ. അയ്യമ്പുഴ ചുള്ളി ഒലിവ് മൗണ്ട് മാങ്ങാൻ വീട്ടിൽ ഷിൻ്റോ (27) നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. അപകടകരമായി ഓടിച്ചു വന്ന കാർ താബോർ ഭാഗത്ത് വച്ച്‌ പട്രോളിംഗ്‌ നടത്തുകയായിരുന്ന പോലീസ് തടഞ്ഞു. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ സിത്താര ,സി പി ഒ അജിതാ തിലകൻ എന്നിവർക്കാണ് പരിക്കേറ്റത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

FEATURED

മുല്ലപ്പെരിയാര്‍ ഡാം തുറന്നു

ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാം തുറന്നു. 13 ഷട്ടറുകള്‍ തുറന്നു. 10 സെ.മീ വീതമാണ് ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ 250 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്.  ജലനിരപ്പ് റൂൾ കർവ് പരിധിയായ 136 അടിയിൽ എത്തിയതിനെ തുടര്‍ന്നാണ് ഡാം തുറന്നത്. ഇന്നലെ രാത്രി 10 മണിയോടെ തന്നെ ജലനിരപ്പ് 136 അടിയില്‍ എത്തിയിരുന്നു. രാത്രിയിൽ അണക്കെട്ട് തുറക്കരുതെന്ന് കോടതി ഉത്തരവ് ഉള്ളതിനാലും ഇടുക്കി ജില്ല ഭരണകൂടത്തിന്റെ നിർദ്ദേശം പരിഗണിച്ചുമാണ് രാവിലെ തുറക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ ജലനിരപ്പ് 136.10 […]

FEATURED

ആംബുലൻസ് കിട്ടിയില്ല; സ്വന്തം കാർ ആംബുലൻസാക്കി ഡോക്ടർ രോഗിയെ രക്ഷിച്ചു

കാലടി∙ഹൃദയാഘാതം വന്ന രോഗിയെ സ്വന്തം കാറിൽ അടിയന്തര വിദഗ്ധചികിത്സയ്ക്കെത്തിച്ച് യുവ ഡോക്ടർ. കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഷെഹൻഷാ പരീതാണ് രോഗിക്ക് തക്കസമയത്ത് ചികിത്സകിട്ടാൻ തുണയായത്. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയ രോഗി ഒക്കൽ പിലാപ്പിള്ളി ഗോപിയെ ഡോക്ടർ പരിശോധിക്കുകയും തുടർന്ന് ഇസിജി എടുക്കുകയും ചെയ്തപ്പോൾ കടുത്ത ഹൃദയാഘാതമാണെന്ന് മനസ്സിലായി. അടിയന്തര വിദഗ്ധചികിത്സ ആവശ്യമായതിനാൽ അങ്കമാലി എൽഎഫ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ആംബുലൻസ് കിട്ടിയില്ല. രോഗിയുടെ ജീവൻ അപകടത്തിലാണെന്ന് ബോദ്ധ്യപ്പെട്ട ഡോക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർ ടി.വി. അമ്പിളിയേയും കൂട്ടി […]