23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
522 views 3 sec 0 Comment

സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം

admin - July 12, 2025

കൊച്ചി: തൃശൂര്‍ സഹൃദയവേദി ഏര്‍പ്പെടുത്തിയ മേനാച്ചേരി എരിഞ്ഞേരി തോമ മീഡിയ അവാര്‍ഡിന് ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് അര്‍ഹനായി. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്‌കാരം. ജൂലൈ 16ന് തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്നു ഭാരവാഹികള്‍ കൊച്ചിയിൽ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തില്‍ സന്നദ്ധ അവയവദാനം നടത്തിയവരുടെയും സ്വീകരിച്ചവരുടെയും ജീവിതങ്ങളെക്കുറിച്ചു 2024 ജൂണ്‍ 25 മുതല്‍ 29 വരെ ദീപികയില്‍ പ്രസിദ്ധീകരിച്ച ‘പകുത്തേകിയ ജീവിതങ്ങള്‍’, വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും ഗുരുതര പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ അതിജീവനം അവലോകനം ചെയ്തു 2024 ഫെബ്രുവരി 18 മുതല്‍ 22 വരെ പ്രസിദ്ധീകരിച്ച ‘കാടിറക്കം ആധികാലം’ എന്നീ പരമ്പരകൾക്കാണു പുരസ്‌കാരം.

17 വര്‍ഷമായി ദീപിക പത്രാധിപസമിതി അംഗമായ സിജോ പൈനാടത്തിന്, ദേശീയ റീച്ച്-യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്, കേരള സര്‍ക്കാരിന്റെ മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പ്, സ്‌കാര്‍ഫ് ഇന്ത്യ ദേശീയ മാധ്യമ പുരസ്‌കാരം, ചാവറ മാധ്യമ അവാര്‍ഡ്, ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം മീഡിയ അവാര്‍ഡ് തുടങ്ങി 11 പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ ആറങ്കാവ് പൈനാടത്ത് പരേതരായ എസ്തപ്പാനുവിന്റെയും മറിയംകുട്ടിയുടെയും മകനാണു സിജോ. ഭാര്യ: ഡോ. സിജി സിജോ (മഞ്ഞപ്ര സെന്‍റ് മേരീസ് സ്‌കൂള്‍ അധ്യാപിക). സ്റ്റെഫാന്‍ എസ്. പൈനാടത്ത് (എടനാട് വിജ്ഞാനപീഠം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി) മകനാണ്.

പഴയ കൊച്ചി രാജ്യത്തെ ഭരണവിഭാഗത്തില്‍ അംഗമായിരുന്ന മേനാച്ചേരി എരിഞ്ഞേരി തോമ, കൊച്ചിയിലെ പഴയ ഹൈക്കോടതി കെട്ടിടം, സുഭാഷ് പാര്‍ക്ക്, ടൗണ്‍ ഹാള്‍, ഹില്‍പാലസ് മ്യൂസിയം എന്നിവയുടെ നിര്‍മാണത്തില്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. പുരസ്‌കാര സമര്‍പ്പണത്തോടനുബന്ധിച്ചു തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് ജേര്‍ണലിസം വിഭാഗവുമായി സഹകരിച്ചു ‘ഭരണഘടനയുടെ സംരക്ഷണത്തില്‍ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ റിട്ട. ജസ്റ്റീസ് ബി. കമാല്‍ പാഷ ഉദ്ഘാടനം ചെയ്യും.

സഹൃദയവേദി വൈസ് പ്രസിഡന്‍റുമാരായ ഡോ. ജോര്‍ജ് മേനാച്ചേരി, പ്രഫ. വി.എ. വര്‍ഗീസ്, സെക്രട്ടറി ബേബി മൂക്കന്‍, എസ്എച്ച് കോളജ് അസി. പ്രഫസര്‍ സുജിത്ത് നാരായണന്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

PREVIOUS

ടിപ്പറും സ്കൂട്ടറും തമ്മിൽ കുട്ടിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം

NEXT

നെടുമ്പാശ്ശേരിയിൽ പിടിയിലായ ബ്രസീലിയൻ ദമ്പതികൾ ലഹരി ഗുളികകൾ വിഴുങ്ങി
Related Post
May 21, 2025
പുതിയ മാർപാപ്പയുടെ ആശിർവാദം ലഭിച്ചതിന്റെ സന്തോഷത്തിൽ അന്ന മരിയ
August 13, 2023
അപകീർത്തിപ്പെടുത്തിയെന്ന്‌ ടൊവിനോ; പൊലീസ്‌ കേസെടുത്തു
May 21, 2024
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ഇരുന്ന ഒരാൾ കൂടി മരിച്ചു
December 4, 2024
12 കോടിയുടെ പൂജാ ബമ്പർ; ആ ഭാ​ഗ്യ നമ്പറിതാ jc325526
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved