കിണറ്റിൽ വീണ ഒന്നാം ക്ലാസുകാരന്‌ പോലീസുദ്യോഗസ്ഥൻ രക്ഷകനായി

ആലുവ: കിണറ്റിൽ വീണ ഒന്നാം ക്ലാസുകാരന്‌ പോലീസുദ്യോഗസ്ഥൻ രക്ഷകനായി. ഇടത്തല പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ആറു വയസുകാരൻ കിണറിൻ്റെ കൈവരിക്കെട്ടിൽ കയറി നിന്ന് പേരക്ക പറിക്കാൻ ശ്രമിക്കുന്നതിനിടയിൽ കെട്ട് അടർന് കിണറിൽ പതിയ്ക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ പരിഭ്രമിച്ചു നിൽക്കുമ്പോൾ അതുവഴിയെത്തിയ ആലുവ സ്പെഷ്യൽ ബ്രാഞ്ചിലെ എസ്.ഐ കെ.എസ് ശ്രീകുമാർ മറ്റൊന്നും ആലോചിക്കാതെ കിണറ്റിലേക്ക് ചാടി. ആഴമുള്ള കിണറായിരുന്നു. ഏറെ ശ്രമത്തിന് ശേഷം സാഹസികമായി കുട്ടിയെ രക്ഷിച്ച് കരക്കെത്തിച്ചു. പോലീസുദ്യോഗസ്ഥൻ്റെ സമയോചിതമായ ഇടപെടലാണ്‌ കുട്ടിക്ക് തുണയായത്. ശനിയാഴ്ച്ച […]

ആദിശങ്കരയിൽ ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ബ്രഹ്‌മയ്ക്ക് തുടക്കമായി

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്നോളജിയിൽ ദേശീയ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2025’ ആരംഭിച്ചു. പ്രമുഖ മൃദംഗ വിദ്വാൻ പാലക്കാട് ടി.ആർ രാജാമണി ഉദ്ഘാടനം ചെയ്തു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. എം.എസ് മുരളി, ആദിശങ്കര ജനറൽ മാനേജർ എൻ. ശ്രീനാഥ്, ചീഫ് ടെക്‌നോളജി ഓഫീസർ പി.വി രാജാരാമൻ, ഫെഡറൽ ബാങ്ക് റീജേണൽ മാനേജർ ബിനു തോമസ് തുടങ്ങിയവർ സംസാരിച്ചു. പ്രമുഖ മൃദംഗ വിദ്വാൻ പാലക്കാട് […]

87കാരനായ വിദേശ പൗരന്റെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി

അങ്കമാലി: ആംസ്റ്റര്‍ഡാം സ്വദേശിയായ 87 കാരനില്‍ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. തെന്നി വീണുണ്ടായ പരിക്കിനെ തുടര്‍ന്നാണ് രോഗി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം നെക്ക് ഓഫ് ഫീമര്‍ ഫ്രാക്ചർ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 87 കാരനായ ഹാൻസ് ഹെർമൻ വാൻ ഡെർ ബർഗിനെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഇടുപ്പില്‍ പൊട്ടലുണ്ടാകുന്ന അവസ്ഥയാണ് നെക്ക് ഓഫ് ഫീമര്‍ ഫ്രാക്ചർ. മൂന്നാറില്‍ അവധിക്കാലം ആഘോഷിക്കുന്നതിനായെത്തിയ ഇദ്ദേഹം തെന്നി വീണതിനെ തുടർന്നാണ് ഹിപ് ഫ്രാക്ചര്‍ […]

മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മലയാറ്റൂർ :പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാകുളം സ്വദേശി മുഹമദ് റോഷൻ (27) ആണ് മരിച്ചത്. എറണാകുളത്തുനിന്നും അഞ്ചു പേരടങ്ങുന്ന സംഘം മലയാറ്റൂരിൽ വിനോദസഞ്ചാരത്തിന് എത്തിയതാണ്. വൈകിട്ട് നാലുമണിയോടെ ഇവർ മലയാറ്റൂർ സെൻറ് തോമസ് പള്ളിക്ക് സമീപമുള്ള കടവിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. മൃതദേഹം മലയാറ്റൂർ സെൻറ് തോമസ് ആശുപത്രിയിലേക്ക് മാറ്റി.

ആദിശങ്കരയിൽ ദേശീയ ടെക്‌നോ കൾചറൽ ഫെസ്റ്റ് ബ്രഹ്‌മ; വെള്ളിയാഴ്ച്ച തുടക്കമാകും

കാലടി: ആദിശങ്കര എൻജിനീയറിങ്ങ് കോളജിൽ ദേശീയ ടെക്നോ കൾചറൽ ഫെസ്റ്റ് ബ്രഹ്മ – 2025 വെള്ളിയാഴ്ച്ച തുടക്കമാകും. മാർച്ച് 2ന് സമാപിക്കും. വെള്ളിയാഴ്ച്ച രാവിലെ 9.30 ന് പ്രമുഖ കർണ്ണാടക സംഗീതജ്ഞർ നയിക്കുന്ന ത്യാഗരാജ ആരാധനയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. വിദ്യാർത്ഥികളും അധ്യാപകരും സംഗീത ആരാധനയിൽ പങ്കെടുക്കും. പ്രശസ്ത മൃദംഗ വിദ്വാൻ പാലക്കാട്‌ ടി ആർ രാജാമണിയെ ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് ആദരിക്കും. വൈകിട്ട് മൂന്നിന് അമ്പതോളം പേര് അണിനിരക്കുന്ന ‘കലാകാരൻ’ ടീം അവതരിപ്പിക്കുന്ന […]

കൊലപാതക പരമ്പര. ഒറ്റ ദിവസം അഞ്ച് കൊലപാതകം; പൊലീസ് സ്റ്റേഷനിലെത്തി പ്രതി കുറ്റസമ്മതം നടത്തി

തിരുവനന്തപുരം: പെൺസുഹൃത്തടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ യുവാവിൻ്റെ ക്രൂരതയിൽ നടുങ്ങി കേരളം. തിരുവനന്തപുരം പേരുമലയിലും ആർഎൽ പുരത്തും പാങ്ങോടുമായി മൂന്ന് വീടുകളിലെ ആറ് പേരെയാണ് അഫാൻ എന്ന 23 കാരൻ വെട്ടിക്കൊന്നത്. ഇതിൽ പ്രതിയുടെ ഉമ്മയൊഴികെ ഉറ്റബന്ധുക്കളായ മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടതായാണ് വിവരം. പ്രതി വെഞ്ഞാറമൂട് സ്റ്റേഷനിൽ കീഴടങ്ങി. വിദേശത്ത് ബിസിനസ് തകർന്നത് മൂലമുള്ള സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിനോട് പറ‌ഞ്ഞത്. വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരൻ […]

സിക്ക് ലീവ് അലവൻസ് നൽകിയിട്ടില്ല; കാലടി പ്ലാന്റേഷനിൽ തൊഴിലാളികൾ 11 ന് പണിമുടക്കും

കാലടി പ്ലാന്റേഷൻ സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിൽ വരുന്ന പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ കാലടി ഗ്രൂപ്പിൽ മാർച്ച് 11 ന് സൂചനാ പണിമുടക്ക് നടത്തുന്നതിന് കാലടി പ്ലാന്റേഷൻ തൊഴിലാളി യൂണിയൻ ഐഎൻടിയുസി മാനേജ്‌മെന്റിന് നോട്ടീസ് നൽകി. 2025 ജനുവരി മാസത്തെ ശബളത്തോടൊപ്പം തൊഴിലാളികൾക്ക് ലഭിക്കേണ്ട സിക്ക് ലീവ് അലവൻസ് ഇതുവരെ നൽകാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്കിന് നോട്ടിസ് നൽകിയത്. പതിനാല് ദിവസം മുൻപ് നോട്ടീസ് നൽകണമെന്നാണ് ചട്ടം. കോർപ്പറേഷന്റെ കണക്കനുസരിച്ച് മുൻവർഷങ്ങളിൽ നഷ്ടത്തിലായിരുന്ന പ്ലാന്റേഷൻ കോർപ്പറേഷൻ നടപ്പ് […]

അഖില കേരള പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റ്; ആദിശങ്കര ജേതാക്കൾ

കാലടി: കോതമംഗലം എം എ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നടന്ന അഖില കേരള പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജി ജേതാക്കളായി. 20,000 രൂപയും ട്രോഫിയുമായിരുന്നു ആദിശങ്കരയ്ക്ക് ലഭിച്ചത്. സെമി ഫൈനലിൽ ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി യെയും, ഫൈനലിൽ കോതമംഗലം എം എ കോളേജ് ഓഫ് എൻജിനീയറിങ്ങിനെയുമാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. ആദിശങ്കരയിലെ അജീഷ് തമ്പിയെ ടൂർണമെന്റിലെ മികച്ച താരവും, ഫൈനലിലെ മികച്ചകളിക്കാരനായും, ടൂർണമെന്റിലെ […]

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു

കാലടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു. കാലടി പിരാരൂർ തൊഴുത്തുങ്ങൽ പടവിൽ വീട്ടിൽ ചന്ദ്രൻ (66) ആണ് മരിച്ചത്. മറ്റൂർ എയർപോർട്ട് റോഡിൽ തൃക്കൈ ക്ഷേത്രപരിസരത്ത് ഞായറാഴ്ച വൈകിട്ട് ചന്ദ്രൻ സഞ്ചരിച്ച സ്‌കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയ ചന്ദ്രനെ ചികിത്സക്ക് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും മരണപ്പെടുകയായിരുന്നു  

സ്വർണാഭരണങ്ങൾ വാങ്ങാൻ പണം മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റിൽ

കാലടി: വീട്ടിലെ കബോർഡിൽ നിന്നും പണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. വേങ്ങൂർ മുടക്കുഴ ഭാഗത്ത് താമസിക്കുന്ന മൂവാറ്റുപുഴ വാളകം മേക്കടമ്പ് അറയ്ക്കൽ വീട്ടിൽ ബീന (44) യെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൂർ മരോട്ടിച്ചോട് ഭാഗത്തുള്ള വീട്ടിൽ നിന്നായിരുന്നു മോഷണം നടത്തിയത്. കഴിഞ്ഞ 16ന് ആയിരുന്നു സംഭവം. കബോർഡിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയാണ് മോഷണം പോയത്. മോഷ്ടിച്ച പണം കൊണ്ട് സ്വർണാഭരണങ്ങൾ വാങ്ങിക്കുകയായിരുന്നു. ഇവ പിന്നീട് പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് […]

വെള്ളാരപ്പിള്ളി പള്ളി തിരുനാള്‍ നേര്‍ച്ചസദ്യാ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നടത്തി

കാലടി : വെള്ളാരപ്പിള്ളി സെന്റ.ജോസഫ്‌സ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മാര്‍ച്ച് 7,8,9  തീയതികളില്‍. തിരുനാളിനോട് അനുബന്ധിച്ച് നടത്തുന്ന നേര്‍ച്ച സദ്യാ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം വികാരി ഫാ. പോള്‍ കോലഞ്ചേരി നിര്‍വഹിച്ചു. തിരുനാള്‍ കമ്മിറ്റി ജന.കണ്‍വീനര്‍ പി.ഡി പൗലോസ് പുളിക്ക, സെക്രട്ടറി സിജോ ജോര്‍ജ്ജ് കുഴുപ്പിള്ളി, ജോയിന്റ് സെക്രട്ടറി കെ.എസ് ജോര്‍ജ്ജ് കൂട്ടുങ്ങല്‍, ട്രഷറര്‍ ടി.ഡി ഡേവീസ് തച്ചപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്കൃത സർവകലാശാലയിൽ തൊഴിൽമേള സംഘടിപ്പിച്ചു. 658 അഭിമുഖങ്ങൾ; 45 പേർക്ക് ജോലി

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്ലെയ്സ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മോഡൽ കരിയർ സെന്റർ, ആലുവ, കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ എന്നിവയുടെ സഹകരണത്തോടെ കാലടി മുഖ്യകേന്ദ്രത്തിലുളള അക്കാദമിക് ബ്ലോക്ക് രണ്ടിൽ നടന്ന പ്രയുക്തി 2025 തൊഴിൽ മേളയിലൂടെ 45 പേർക്ക് ജോലി ലഭിച്ചു എന്ന് സർവ്വകലാശാല അറിയിച്ചു. 658 അഭിമുഖങ്ങൾ തൊഴിൽ മേളയിൽ നടന്നു. 139 പേർ ചുരുക്ക പട്ടികയിൽ ഇടംനേടി. 18 സ്ഥാപനങ്ങളിൽ നിന്നായി 973 […]

കാലടി സെൻ്റ് ജോർജ് പള്ളിയിൽ ഇടവത്തിരുന്നാളിന് കൊടികയറി

കാലടി: സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടി കയറി. പ്രസുദേന്തി വാഴ്ച‌യെ തുടർന്ന് വികാരി റവ. ഫാ. മാത്യു കിലുക്കൻ തിരുനാളിന് കൊടിയുയർത്തി. തുടർന്ന് കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് മുൻ വികാരി ഫാ. ജോൺ പുതുവ മുഖ്യ കാർമികനായി. 21-ാം തീയതി വെള്ളിയാഴ്ച രാവിലെ 5.30ന് ആഘോഷമായ കുർബാന, തുടർന്ന് 12 മണിക്കൂർ ആരാധന, വൈകിട്ട് 6നു ദിവ്യ കാരുണ്യ പ്രദക്ഷീണത്തിന് മുഖ്യകാർമികൻ കാഞ്ഞൂർ ഫൊറോന വികാരി റവ. ഫാ. […]

തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

കാലടി: കാലടി ശ്രീമൂലനഗരത്ത് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു .ഒരാഴ്ചയായി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീമൂലനഗരത്തുള്ള ആൺ സുഹൃത്തിന്റെ വീട്ടിൽ എത്തി തീ കൊളുത്തിയത്.

നാഷണൽ ഗെയിംസിൽ സ്വർണ മെഡൽ ജേതാവായ ശരൺ ഷാജിയെ റോജി എം ജോൺ എംഎൽഎ അനുമോദിച്ചു

കാലടി: ഉത്തരാഖണ്ഡ് സംസ്ഥാനത്ത് വച്ച് നടന്ന നാഷണൽ ഗെയിംസിൽ മിക്സഡ് ഡബിൾസ് റിലേയിൽ കേരളത്തിനുവേണ്ടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ കാലടി പഞ്ചായത്തിലെ നാലാം വാർഡ് യോദ്ധനാപുരം സ്വദേശി ശരൺ ഷാജിയെ റോജി എം.ജോൺ എംഎൽഎ വീട്ടിലെത്തി അനുമോദിച്ചു. കോതമംഗലം എം.എ.കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ശരൺ ഷാജി. ശരണിന് ഇനിയും ഒട്ടേറെ ഉയരങ്ങൾ കീഴടക്കി നമ്മുടെ നാടിനും സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി മാറാൻ കഴിയട്ടെ എന്ന് എംഎൽഎ ആശംസിച്ചു.കോൺഗ്രസ് കാലടി മണ്ഡലം നാലാം വാർഡ് കമ്മിറ്റിയുടെ […]

ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള; പ്രതി പിടിയിൽ

തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരൻ പൊലീസിൻ്റെ പിടിയിൽ. ചാലക്കുടി സ്വദേശി റിജോ ആൻ്റണിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആ​ദ്യമൊഴി. കവർച്ച നടന്ന് മൂന്നാം ​ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവർന്നത്. പ്രതിക്കായുള്ള അന്വേഷണം നടത്തിവരുന്നതിനിടെയാണ് പൊലീസ് മോഷ്ടാവിനെ പിടിച്ചത്. മൂന്നു ദിവസം മുമ്പ് ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവർച്ചയ്ക്ക് ശേഷം […]

ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

ആലുവ: ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ‘ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. ആസാം സ്വദേശിയും ഭിന്ന ലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോൺ സ്വദേശിയുമായ റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പോലീസ് രണ്ട് മണിക്കൂർ നേരത്തെ സാഹസികമായ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. ബീഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആൺകുട്ടിയെയാണ് തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി 70000 രൂപ ആവശ്യപ്പെട്ടതായി 14 ന് രാത്രി 8 മണിയോടെയാണ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. തുടർന്ന് […]

കാലടി ശിവരാത്രി ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ; ഹരിത പ്രോട്ടോകോൾ നടപ്പിലാക്കും

കാലടി ശിവരാത്രി ആഘോഷങ്ങൾക്ക് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കാൻ റോജി ജോൺ എംഎൽഎ യുടെ അധ്യക്ഷതയിൽ കാലടി ഗ്രാമ പഞ്ചായത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. താൽക്കാലിക പാലത്തിന്റെ നിർമാണം ആരംഭിച്ചു, പരിസരം കാടുവെട്ടി ക്ലീൻ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു, ആംബുലൻസ് സർവീസും ശിവരാത്രി ദിനത്തിൽ ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ നൽകാൻ പ്രത്യേക കൗണ്ടറും ഒരുക്കും. ഫയർ സേഫ്റ്റി, സ്കൂബ ഡൈവിംഗ് ടീമിന്റെ സേവനം, ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി താന്നിപ്പുഴ ഭാഗത്ത് പെരുമ്പാവൂർ പോലീസിന്റെ സേവനവും, കാലടി പോലീസിന്റെ സേവനവും […]

ഷാപ്പിലെത്തി കള്ളുകുടിച്ചു; മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ

പുത്തൻകുരിശ് : നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ. തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ അജിത്ത് (21) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശ് സ്വദേശി ക്കാണ് പണവും ഫോണും നഷ്ടമായത്. കക്കാട്ടു പാറ ഷാപ്പിൽ വച്ചാണ് യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ പരിചയപ്പെട്ടത്. ഇരുപ്പച്ചിറ ഷാപ്പിൽ നല്ല കള്ള കിട്ടുമെന്ന് പറഞ്ഞ് അജിത്ത് ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഷാപ്പിലെത്തി രണ്ട് പേരും കള്ളുകുടിച്ചു. […]

സ്വർണ്ണ മെഡൽ ജേതാവ് ശരൺ ഷാജിയെ ആദരിച്ചു

കാലടി:  ഉത്തരാഖണ്ഡിൽ വച്ച് നടന്ന നാഷണൽ ഗെയിംസിൽ മിക്സഡ് 4×400മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ നേടിയ കാലടി യോർദ്ദനാപുരം സ്വദേശി ശരൺ ഷാജിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ വീട്ടിലെത്തി ആദരിച്ചു. ബിജെപി എറണാകുളം നോർത്ത് ജില്ലാ പ്രസിഡണ്ട്എം എ ബ്രഹ്മരാജ് കേരളത്തിൻറെ ശ്രീലങ്കൻ സ്ഥാനപതി ഹോണറിൽ കൗൺസിൽ ഓഫ് ശ്രീലങ്ക  ബിജു കർണ്ണൻ,  ഷാജി മൂത്തേടൻ,ബിജെപി കാലടി മണ്ഡലം പ്രസിഡൻറ് ഷീജ സതീഷ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിവി രഞ്ജിത്ത്,മഹേഷ് ടി കെ,സലി പെരുമ്പാവൂർ ബിജു […]