ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ

അങ്കമാലി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച വിദ്യാർത്ഥിനി ജസ്‍ലിയ ജോൺസൺ കേസിൽ പ്രതിയായ യുവ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. വാഗമണ്ണിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കണ്ടെത്തുന്നതിന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത് ഡോ. സിറിയക് ജോർജ് ആയിരുന്നു. അപകടത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയതിനാലാണ് രാജ്യം വിടാതിരിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കഴിഞ്ഞ ഫെബ്രുവരി 28-ന് അങ്കമാലി ടെൽക്ക് ജംഗ്ഷൻ സമീപമാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ […]

സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്

കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: ഗീതാകുമാരിയെ വൈസ് ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കി. പകരം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസിലർ സിസാ തോമസിന് ചുമതല നൽകി. ചാൻസിലർ കൂടിയായ ഗവർണറാണ് ഗീതാകുമാരിയെ മാറ്റിയത്. ഗവർറായിരുന്നു ഗീതാകുമാരിയെ വൈസ് ചാൻസിലറായി നിയമിച്ചത്. എന്നാൽ പല വിവാദ തീരുമാനങ്ങൾക്കും ഗീതാകുമാരി സിൻ്റിക്കേറ്റിന് ഒപ്പം നിന്നതായി ആരോപണം ഉയർന്നിരുന്നു. ബിഎഫ്എ വിജയിക്കാത്ത വിദ്യാർഫിക്ക് ബിഫ്എ വിജയിപ്പിക്കാൻ സിൻ്റിക്കേറ്റ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഗവർണർക്ക് ചിലർ പരാതി നൽകിയിരുന്നു.

അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി

അങ്കമാലി: അങ്കമാലിയിൽ ജാസ്ലിയ ജോൺസണെന്ന പെൺകുട്ടിയെ ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ തുറവൂരിൽ നിന്ന് കാർ കണ്ടെത്തിയത്. അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റേതാണ് വാഹനം. വാഹനം പരിശോധനയ്ക്ക് വിധേയമാക്കി. ആലപ്പുഴ തുറവൂരിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. ജോർജ് തോമസിന്റെ മകൻ ഡോ. സിറിയക്ക് ആണ് വാഹനം ഓടിച്ചിരുന്നത്. ഫെബ്രുവരി 28ന് വൈകിട്ട് ഏഴരയോടെ അങ്കമാലി ഹോം സയൻസ് കോളജിനു സമീപമാണ് എടവനക്കാട് സ്വദേശി ജാസ്ലിയ വാഹനമിടിച്ചത്. കാർ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. […]

മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം

അങ്കമാലി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോൺസൺ വിടവാങ്ങി. എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി […]

ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി

കാലടി: കാഞ്ഞൂർ പുതിയേടം സ്വദേശി ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി ലഭിച്ചു. ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി നൽകിയത്. 40 വർഷമായി ജൂഡോയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പദവി സമ്മാനിച്ചത്. കേരളത്തിൽ നിലവിൽ 6th ഡാൻ ബ്ലാക്ക് ബെൽറ്റ് ലഭിച്ച ഏക വ്യക്തിയാണ് രാജേഷ്. സൗത്ത് ഇന്ത്യയിലെ ഏക ഇന്റർനാഷണൽ ജൂഡോ റഫറിയുമാണ് അദ്ദേഹം. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ ഓഫീസർ ആയി […]

പാലക്കാട് രമേഷ് പിഷാരടി പരിഗണനയിൽ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക

പാലക്കാട്: നിയമസഭ തെരഞ്ഞെടപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാൻ സമ്മതം മൂളി നടനും സംവിധായകനുമായ രമേഷ് പിഷാരടി. കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ രമേഷ് പിഷാരടയുമുണ്ട്. പാലക്കാട് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേഷ് പിഷാരടി സ്ഥാനാര്‍ത്ഥിയായേക്കും. കെ മുരളീധരൻ വട്ടിയൂർക്കാവ് ഉറപ്പിച്ചതോടെ പിഷാരടിയുടെ പേരാണ് അന്തിമപരിഗണനയിലുള്ളത്. കണ്ണൻ ഗോപിനാഥന്‍റെ പേരും ചർച്ചയിൽ വന്നിരുന്നു. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥിക പട്ടിക എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ യാത്രക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ […]

യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

കൊച്ചി: യുവതിയുടെ പരാതിയിൽ യുവ സംവിധായകന്‍ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുള്ളത്. ബിഎന്‍എസ് 74, 75 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. യുവതിയുടെ പരാതിയില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. കേസില്‍ ചിദംബരത്തെ ചോദ്യം ചെയ്യുമെന്നും, ആവശ്യമെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 2022ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം […]

അപർണ പ്രസാദ് സംസ്ഥാനത്തെ മികച്ച എൻഎസ്എസ് വോളണ്ടിയർ

കാലടി: സംസ്ഥാനത്തെ മികച്ച എൻ എസ് എസ് വോളണ്ടിയറിനുള്ള അവാർഡ് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥിനി അപർണ പ്രസാദ് കരസ്ഥമാക്കി. തിരുവനന്തപുരം ഗവണ്മെൻ്റ് വിമൻസ് കോളേജിൽ വച്ച് നടന്ന പുസ്കാരവിതരണ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. എപിജെ അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ മികച്ച എൻ എസ് എസ് വോളണ്ടിയറായും തിരഞ്ഞടുക്കപ്പെട്ടിരുന്നു. വോളൻ്റിയർ സെക്രട്ടറി എന്ന നിലയിൽ കോളജിലെ എൻ എസ് എസ് […]

നെടുമ്പാശേരിയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി

നെടുമ്പാശേരി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. പുലർച്ചെ 2.38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു. ഉച്ചയ്ക്ക് 2.35-ന് ഷാർജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കി. വൈകിട്ട് 5.20-ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയര്‍ സർവീസും ഒഴിവാക്കി. ഇൻഡിഗോയുടെ ഗൾഫ് സർവീസുകൾ പൂർണ്ണമായും നിര്‍ത്തിവച്ചതായാണ് അറിയിച്ചിരിക്കുന്നത്. 6.20-ന് […]

നിർണായക തീരുമാനവുമായി ആരോഗ്യ വകുപ്പ്; എസ്എംഎ രോഗത്തിനുള്ള സൗജന്യ മരുന്ന് 25 വയസ് വരെയാക്കി

ടെഹ്റാൻ: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്കെതിരെ തിരിച്ചടിച്ച് ഇറാൻ. ​ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ്റെ ആക്രമണം ഉണ്ടായത്. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. അമേരിക്കയുടെ ബഹ്റൈൻ നാവിക ബേസിന് നേരെ ഇറാന്റെ മിസൈൽ പതിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുവൈറ്റ് ബേസിന് നേരെയും ആക്രമണമുണ്ടായി. സൗദിയിലെ അമേരിക്കൻ താവളത്തിന് നേരെയും ആക്രമണം നടന്നു. അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ സൈറൺ മുഴങ്ങി. […]

നിർണായക തീരുമാനവുമായി ആരോഗ്യ വകുപ്പ്; എസ്എംഎ രോഗത്തിനുള്ള സൗജന്യ മരുന്ന് 25 വയസ് വരെയാക്കി

തിരുവനന്തപുരം: കേരളത്തിന്‍റെ അപൂർവ രോഗ സംരക്ഷണ പദ്ധതിയായ കെയറിന്‍റെ ഭാഗമായ വിലകൂടിയ റിസ്ഡിപ്ലാം മരുന്ന് പിന്തുണ 25 വയസ് വരെയാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 12 വയസ് വരെ നൽകിയിരുന്ന മരുന്നാണ് ആരോഗ്യവകുപ്പ് 25 വയസുവരെ ഉയർത്തിയത്. ജനിതക പരിശോധനയിലൂടെ എസ്എംഎ ടൈറ്റ് 2 സ്ഥിരീകരിച്ച രോഗികളെയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗികളും കൂട്ടായ്മകളും ദീർഘകാലമായി മുന്നോട്ട് വച്ച ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇതിനായി കഴിഞ്ഞ ബജറ്റിൽ 30 കോടി രൂപ വകമാറ്റിയിരുന്നു. ഇതോടെ കേരളത്തിൽ രോഗം […]

കാലടിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി

കാലടി: യുവാവിനെ  തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. പെരുമ്പാവൂർ കൊമ്പനാട് പുത്തൻപുരയ്ക്കൽ നോബർട്ട് (21) നെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. കാലടി മലയാറ്റൂർ റോഡിൽ മാണിക്കത്താൻ ബിൽഡിംഗിൽ ആണ് സംഭവം. നോബർട്ട്  അമ്മയോടപ്പമായിരുന്നു ഇവിടെ താമസം. ബുധൻ വൈകിട്ടാണ് മുറിയിൽ  മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ.വ്യാഴം രാവിലെ എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും.  കാലടി പൊലീസ് കേസെടുത്തു. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പിതാവ്  എൽദോ

മലയാറ്റൂർ തീർത്ഥാടനം: ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കും. അവലോകന യോഗം ചേർന്നു

മലയാറ്റൂർ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധവാരത്തോടനുബന്ധിച്ച് ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി റോജി എം. ജോൺ എം.എൽ.എയുടെയും ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. മാർച്ച് 28 മുതൽ ഏപ്രിൽ 19 വരെ നീണ്ടുനിൽക്കുന്ന തീർത്ഥാടന കാലയളവിൽ ഭക്തജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്താൻ എം.എൽ.എ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. റോഡുകളുടെ അറ്റകുറ്റപ്പണികൾ ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും കാൽനട യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കാനകളിൽ സ്ലാബുകൾ ഇടുന്ന പ്രവർത്തനങ്ങൾ ഉടൻ തീർക്കണമെന്നും […]

കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആദിശങ്കര ചാമ്പ്യൻമാർ

കാലടി: എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഇന്റർ കോളേജിയേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഒരു സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കിയാണ് ആദിശങ്കര ചാമ്പ്യന്മാരായത്. ആദ്യവർഷ ബി.ടെക് ഡാറ്റാ സയൻസിലെ ദിവ്യ പോൾ (50 കിലോ വിഭാഗം) സ്വർണം നേടി. ആദ്യവർഷ ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലെ അഖില സുധി (68 കിലോ വിഭാഗം) വെള്ളി നേടി. പുരുഷ വിഭാഗത്തിൽ […]

കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആദിശങ്കര ചാമ്പ്യൻമാർ

കാലടി: എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഇന്റർ കോളേജിയേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഒരു സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കിയാണ് ആദിശങ്കര ചാമ്പ്യന്മാരായത്. ആദ്യവർഷ ബി.ടെക് ഡാറ്റാ സയൻസിലെ ദിവ്യ പോൾ (50 കിലോ വിഭാഗം) സ്വർണം നേടി. ആദ്യവർഷ ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലെ അഖില സുധി (68 കിലോ വിഭാഗം) വെള്ളി നേടി. പുരുഷ വിഭാഗത്തിൽ […]

മലയാറ്റൂർ കുരിശുമുടി തീർഥാടനത്തിന് ഞായറാഴ്ച്ച തുടക്കമാകും

മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി തീർഥാടനത്തിന് ഞായറാഴ്ച്ച തുടക്കമാകും. രാവിലെ 7 ന് മലയാറ്റൂർ മഹാ ഇടവകയുടെ നേതൃത്വത്തിൽ മലകയറുന്നതോടെയാണ് തീർത്ഥാടനത്തിന് തുടക്കമാകുന്നത്. അടിവാരത്ത് മാർ തോമാ ശ്ലീഹായുടെ രൂപത്തിന് മുന്നിൽ കുരിശുമുടി വൈസ് റെക്ടർ ഫാ. ജോസ് ഒഴലക്കാട്ട് പ്രാർത്ഥന ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കുകയും തീർത്ഥാടനത്തിന് തുടക്കം കുറിക്കുകയും ചെയ്യും. സെബിയൂർ പള്ളി വികാരി ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ, വിമലഗിരി പള്ളി വികാരി ഫാ. പോൾ പടയാട്ടി, ഇല്ലിത്തോട് പള്ളി വികാരി ഫാ. […]

അക്ഷയ്‌യുടെ സംസ്‌ക്കാരം വെളളിയാഴ്ച്ച; മധുവിധു തീരും മുൻപേ ദാരുണാന്ത്യം

കാലടി: മധുവിധു തീരും മുൻപേ വാഹനാപകടത്തിൽ ദാരുണാന്ത്യം സംഭവിച്ച മാണിക്കമംഗലം തോട്ടകം കോനൂരാൻ വിത്സന്റെ മകൻ അ്ക്ഷയ്‌യുടെ സംസ്‌ക്കാരം വെളളിയാഴ്ച്ച വൈകീട്ട് 4 ന് മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളിയിൽ നടക്കും. ബുധനാഴ്ച്ച രാത്രി 10 മണിയോടെ മറ്റൂരിലായിരുന്നു അപകടം. അക്ഷയ് സഞ്ചരിച്ച ബൈക്കിൽ ടോറസ് ഇടിക്കുകയായിരുന്നു. ടോറസ് തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു.ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. ഷാലി അമ്മയും അനോൾഡ് സഹോദരനുമാണ്. […]

ജഡ്ജി ഹണി എം. വർഗീസിന് ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കാൻ ഉത്തരവിട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിന് സ്ഥലം മാറ്റം. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് മാറ്റം. ജഡ്ജിമാരുടെ സ്ഥലം മാറ്റ പട്ടികയിൽ ഹണിയും ഉൾപ്പെട്ടിരുന്നുവെങ്കിലും നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നതിനാൽ സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. കേസിൽ വിചാരണ അവസാനിച്ച സാഹചര്യത്തിലാണ് സ്ഥലം മാറ്റം പ്രാബല്യത്തിലായത്. കേസ് വനിതാ ജഡ്ജി പരിഗണിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹണിയുടെ സ്ഥലമാറ്റം താത്കാലികമായി മരവിപ്പിച്ചത്.

സർക്കാർ ബ്രാൻഡിക്ക് പേരായി; മലബാർ മിസ്റ്ററി. 500 MI ന് 400 രൂപ

തിരുവനന്തപുരം: പേര് നിർദേശത്തിലൂടെ വിവാദമായ സർക്കാർ ബ്രാൻഡിക്ക് പേരായി. മലബാർ മിസ്റ്ററി എന്നാണ് ബ്രാൻഡിക്ക് പേര് നൽകിയിരിക്കുന്നത്. പാലക്കാട്‌ മലബാർ ഡിസ്റ്റലറിയിൽ ആണ് മദ്യം ഉത്പാദനം നടത്തുന്നത്. നേരത്തെ പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. വിപണിയിൽ 21 മുതൽ എത്തുന്ന സർക്കാരിന്റെ ബ്രാൻഡിക്ക് വിലയും കുറവായിരിക്കും. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയിൽ ബ്രാന്റിന്റെ പേരും ഔദ്യോഗികമായി പ്രഖ്യാപിക്കും. 500 […]

വിവാഹത്തിനായി നാട്ടിലെത്തി; വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കാലടി: മറ്റൂരിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മാണിക്കമംഗലം തോട്ടകം കോനൂരാൻ വിത്സൻ്റെ മകൻ അക്ഷയ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ മറ്റൂരിലായിരുന്നു അപകടം. ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന അക്ഷയ് വിവാഹത്തിനായി 2 മാസം മുൻപാണ് നാട്ടിലെത്തിയത്. ജനുവരി 5 നായിരുന്നു അക്ഷയുടെ വിവാഹം. കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. […]