10

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
66 views 1 sec 0 Comment

സംസ്കൃത സർവകലാശാലയിലെ ട്രീസ ജാക്സണ്‍ ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു

admin - September 9, 2026
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ചരിത്രവിഭാഗം ഗവേഷക വിദ്യാർത്ഥിനിയായ ട്രീസ ജാക്സണിനെ  2026ലെ ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുത്തു. വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിലാണ് ഇറാസ്മസ് പ്ലസ് പ്രോഗ്രാമിലൂടെ ട്രീസ ജാക്സണിന് ഉന്നതപഠനത്തിന് അവസരം ലഭിച്ചിരിക്കുന്നത്.
സെന്‍ട്രൽ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയിലെ ചരിത്ര പഠന വിഭാഗത്തിലേക്ക്   തെരഞ്ഞെടുക്കപ്പെട്ട ട്രീസ ജാക്സണ്‍ 2026 സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ നടക്കുന്ന ഫാള്‍ സെമസ്റ്ററില്‍ അക്കാദമികവും ഗവേഷണപരവുമായ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടും.  ഈ കാലയളവില്‍ സെന്‍ട്രൽ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയിലെ ചരിത്ര പഠന വിഭാഗവുമായി ബന്ധപ്പെട്ട് പഠന-ഗവേഷണ പ്രവര്‍ത്തനങ്ങളിൽ പങ്കെടുക്കുന്നതിനും അദ്ധ്യപകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികൾ എന്നിവരുമായി അക്കാദമിക ആശയ വിനിമയം നടത്തുന്നതിനും അവസരം ലഭിക്കും.  എറണാകുളം ജില്ലയിലെ കാഞ്ഞൂർ തുറവുങ്കര പടയാട്ടി ജാക്സണ്‍ (സിയാല്‍ ഉദ്യോഗസ്ഥന്‍) ന്റെയും  പ്രീമി (അസോസിയേറ്റ് പ്രൊഫസര്‍, ശ്രീശങ്കര കോളേജ്, കാലടി) യുടെയും മകളാണ് ട്രീസ ജാക്സണ്‍.
 ഇറാസ്മസ് പ്ലസ് വിദ്യാര്‍ത്ഥി മൊബിലിറ്റി പദ്ധതിയിലൂടെ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര അക്കാദമിക അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതിനും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരുമായും വിദ്യാര്‍ത്ഥികളുമായും ആശയവിനിമയം നടത്തി അന്താരാഷ്ട്ര അക്കാദമിക-ഗവേഷണ ശൃംഖലകള്‍ വികസിപ്പിക്കുന്നതിനും അവസരം ലഭിക്കും.   സ്റ്റുഡന്റ് – ഫാക്കൽട്ടി  എക്സ്ചേഞ്ചുകൾക്കും അക്കാദമിക് സഹകരണത്തിനുമായി വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ധാരണാപത്രത്തിൽ ഒപ്പിടുന്നത് 2024ലാണ്.
2025ല്‍ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളായ ഗ്രേസ് പി. ജോണ്‍സ്, അപര്‍ണ്ണ ജി. എന്നിവര്‍ക്ക് ഇറാസ്മസ് പ്ലസ് പ്രോഗ്രാമിൽ പ്രവേശനം  ലഭിച്ചിരുന്നു. ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം വഴി സെന്‍ട്രൽ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയില്‍‍ പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ട  ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയായ ട്രീസ ജാക്സണിനെ വൈസ് ചാന്‍സലർ ഡോ. സിസ തോമസ് അനുമോദിച്ചു.

PREVIOUS

തൈറോയ്ഡ് രോഗങ്ങൾ: അറിയാം, ചികിത്സിക്കാം, ആശങ്ക വേണ്ട
Related Post
January 27, 2024
ദേശീയ പതാക ചരിത്ര പ്രദർശനം
July 6, 2024
മാന്നാർ കൊലക്കേസ്; അനിലിനായി ലുക്ക് ഓട്ട് നോട്ടീസ്
March 16, 2025
നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
May 8, 2025
സണ്ണി ജോസഫ് എംഎൽഎ കെപിസിസി അധ്യക്ഷൻ
Comments are closed.
സംസ്കൃത സർവകലാശാലയിലെ ട്രീസ ജാക്സണ്‍ ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു
September 9, 2026
തൈറോയ്ഡ് രോഗങ്ങൾ: അറിയാം, ചികിത്സിക്കാം, ആശങ്ക വേണ്ട
September 9, 2026
48 പേരുമായി 60 പേരുടെ ജോലി; കാലടി പൊലീസിന് ചുമതലകളുടെ അമിതഭാരം
September 8, 2026
സിഎംആർഎൽ മാസപ്പടി: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഇ.ഡി ശുപാർശ
September 8, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സംസ്കൃത സർവകലാശാലയിലെ ട്രീസ ജാക്സണ്‍ ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു
News Vision
News Vision
തൈറോയ്ഡ് രോഗങ്ങൾ: അറിയാം, ചികിത്സിക്കാം, ആശങ്ക വേണ്ട
News Vision
48 പേരുമായി 60 പേരുടെ ജോലി; കാലടി
News Vision
സിഎംആർഎൽ മാസപ്പടി: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ

Recent Posts

  • സംസ്കൃത സർവകലാശാലയിലെ ട്രീസ ജാക്സണ്‍ ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു
  • തൈറോയ്ഡ് രോഗങ്ങൾ: അറിയാം, ചികിത്സിക്കാം, ആശങ്ക വേണ്ട
  • 48 പേരുമായി 60 പേരുടെ ജോലി; കാലടി പൊലീസിന് ചുമതലകളുടെ അമിതഭാരം
  • സിഎംആർഎൽ മാസപ്പടി: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഇ.ഡി ശുപാർശ
  • കാലടിയിൽ ഫുട്ബോൾ ആവേശം; 170 സ്കൂളുകൾ മാറ്റുരച്ച സിബിഎസ്ഇ ചാമ്പ്യൻഷിപ്പിന് സമാപനം
© Copyright 2025 - Newsvision. All Rights Reserved