23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
335 views 2 sec 0 Comment

അങ്കമാലിക്ക് 6.25 കോടി രൂപയുടെ മൂന്ന് പദ്ധതികള്‍ക്ക് ബജറ്റില്‍ അംഗീകാരം

admin - January 29, 2026

അങ്കമാലി നിയോജകമണ്ഡലത്തിലെ 3 പദ്ധികള്‍ക്കായി 6.25 കോടി രൂപ ബജറ്റില്‍ വകയിരുത്തി. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ നിലവില്‍ നബാര്‍ഡിന്‍റെ സഹായത്തോടെ 6.30 കോടി രൂപ ചെലവഴിച്ച് ആറ് നിലകളിലായി നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതിന്‍റെ പൂര്‍ത്തീകരണത്തിനായി 2 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. അങ്കമാലിയിലെ സുപ്രധാന റോഡായ മൂക്കന്നൂര്‍-തുറവൂര്‍ റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുക എന്നത് വളരെ നാളുകളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു ഇതിനായി 2.25 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകള്‍ ബി.എം & ബി.സി നിലവാരത്തില്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് മൂക്കന്നൂര്‍-തുറവൂര്‍ റോഡ് ഉള്‍പ്പെടെ പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡുകളുടെ ശുപാര്‍ശ എം.എല്‍.എ ധനകാര്യ മന്ത്രിക്ക് നല്‍കിയത്. മലയാറ്റൂര്‍- മണപ്പാട്ട് ചിറയില്‍ ടൂറിസം വികസനത്തിനായി 2 കോടി വകയിരുത്തി. വര്‍ഷം മുഴുവന്‍ നിരവധി ടൂറിസ്റ്റുകളാണ് ഇവിടെ എത്തിച്ചേരുന്നത്. ഇവരെ ആകര്‍ഷിക്കുന്നതിനായുള്ള ടൂറിസം വികസന പദ്ധതിക്കായാണ് തുക ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

എന്നാല്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ അവഗണിച്ച ഒരു ബജറ്റാണിതെന്ന് റോജി എം. ജോണ്‍ എം.എല്‍.എ ചൂണ്ടിക്കാണിച്ചു. അങ്കമാലി ബൈപ്പാസ് ഉള്‍പ്പെടെയുള്ള നിയോജകമണ്ഡലത്തിലെ പ്രധാന പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനും മറ്റുമായി ആവശ്യമായ തുക അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാണിച്ചിരിക്കുന്നത്. നിയോജകമണ്ഡലത്തിലെ നിരവധിയായ റോഡുകള്‍, പാലങ്ങള്‍, ജലസേചന, കുടിവെള്ള, ടൂറിസം പദ്ധതികള്‍, കാര്‍ഷിക മേഖലയിലെ വികസന പ്രവര്‍ത്തികള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട 20 പ്രവര്‍ത്തികള്‍ക്ക് തുക അനുവദിക്കുന്നതിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നുവെങ്കിലും കേവലം 3 പദ്ധതികള്‍ക്ക് മാത്രം നാമമാത്രമായ തുകയാണ് അനുവദിച്ചിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം നിയമസഭയില്‍ ഉന്നയിക്കുമെന്നും റോജി എം. ജോണ്‍ എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

PREVIOUS

2 മണിക്കൂർ 53 മിനിറ്റ് ബജറ്റ് പ്രസംഗം, പ്രധാന പ്രഖ്യാപനങ്ങൾ ഇവ

NEXT

തിരുവൈരാണിക്കുളം; മംഗല്യം-2026 വിവാഹത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു
Related Post
September 26, 2024
നോവായി അർജുന്റെ ലോറി; കാബിനുള്ളില്‍ അര്‍ജുന്റെ മൊബൈല്‍ ഫോണുകളും പേഴ്‌സും മകനുള്ള കളിപ്പാട്ടവും
August 19, 2023
96 കടൽ കുതിരകള്‍; ചെന്നൈ സ്വദേശി പിടിയിൽ
February 23, 2024
റയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവതി അടക്കം രണ്ട് പേർ അറസ്റ്റിൽ
September 10, 2023
ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചതിനെ ചോദ്യം ചെയ്തു, വൈരാഗ്യം ; ദേഹത്തൂടെ കാര്‍ കയറ്റിയിറക്കി കൊന്നു
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved