കഞ്ചാവ്, എംഡിഎംഎ, ഹെറോയിൻ; പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിന്റെ പരിശോധന
പെരുമ്പാവൂരിൽ: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിന്റെ പരിശോധന. കഞ്ചാവ്, എം.ഡി.എം.എ, ഹെറോയിൻ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പടെ ലക്ഷങ്ങൾ വില വരുന്ന വസ്തുക്കളാണ് പിടികൂടിയത്. മയക്കുമരുന്ന് വലിയ്ക്കാൻ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതോളം കേസുകൾ എടുത്തു. രാവിലെ പതിനൊന്നരയോടെ മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്താണ് പരിശോധന ആരംഭിച്ചത്. ഒരു ഉത്തമ പൗരൻ എന്ന നിലയിലും, പോലീസ് സേനാംഗമെന്ന നിലയിലും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്നും, മയക്കുമരുന്നിനെതിരെ യുള്ള പോരാട്ടം ശക്തമാക്കുമെന്നുള്ള പ്രതിജ്ഞ എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന […]
യുവതി ഹോസ്റ്റലിന്റെ ശുചിമുറിയിൽ പ്രസവിച്ചു
കൊച്ചി: എറണാകുളത്ത് കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലിന്റെ ശുചിമുറിയിൽ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഹോസ്റ്റലിൽ കൂടെ താമസിച്ചവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്ന് രാവിലെയാണ് എറണാകുളം കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ യുവതി പ്രസവിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവതി. ഇവർ ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിലെ താമസക്കാർ ആരും അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയിൽ പോയ യുവതി, വളരെ സമയത്തിന് ശേഷവും വാതിൽ തുറക്കാതെ വന്ന സാഹചര്യത്തിൽ […]
ബൈക്ക് അപകടം; സുഹൃത്തിനെ വഴിയില്‍ ഉപേക്ഷിച്ച് യുവാവ്, പത്തനംതിട്ടയിൽ 17-കാരന് ദാരുണാന്ത്യം
പത്തനംതിട്ട: അപകടത്തിൽ പരുക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ. പത്തനംതിട്ട കാരംവേലിയിൽ അപകടത്തില്‍ പരുക്കേറ്റ 17കാരൻ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച്മ രിച്ചു. സുധീഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേയാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 9.15 നാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സുധീഷിന്‍റെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി കടക്കാൻ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ച് മരണത്തിനിടയാക്കിയതിന് […]
ഓടുന്ന കാറിന്റെ ഡോറുകളുടെ മുകളിലിരുന്ന് അഭ്യാസപ്രകടനം; യുവാക്കൾക്ക് ശിക്ഷ സാമൂഹികസേവനം
ആലപ്പുഴ: കായംകുളം -പുനലൂര്‍ റോഡില്‍ ഇന്നോവ കാറിന്‍റെ ഡോറിലിരുന്ന് തലപുറത്തേക്കിട്ട് അപകടകരമായ രീതിയില്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അഞ്ച് യുവാക്കളും ഒരാഴ്ചത്തേക്ക് സാമൂഹ്യ സേവനം നടത്തണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിര്‍ദേശം. മാവേലിക്കര ജോയിന്‍റ് ആര്‍ടിഒ ആണ് യുവാക്കള്‍ക്ക് നല്ലനടപ്പിന് കമ്യൂണിറ്റി സര്‍വീസ് ശിക്ഷ നല്‍കിയത്. ആലപ്പുഴ മെഡിക്കല് കോളേജില് നാല് ദിവസം സന്നദ്ധ സേവനം നടത്തണം. മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയിലും ഒാര്‍ത്തോ വിഭാഗത്തിലുമാണ് നാലു ദിവസം സന്നദ്ധ […]
കിടപ്പു രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിനെ അറസ്റ്റ് ചെയ്തു
മൂവാറ്റുപുഴ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. വെള്ളൂർക്കുന്നം ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് ഭാഗത്ത് കുളങ്ങാട്ട് പാറയിൽ വീട്ടിൽ ജോസഫ് (84 ) നെയാണ് മൂവാറ്റുപുഴ പോലീസ് അറസറ്റ് ചെയ്തത്. നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (85) ആണ് മരിച്ചത്. ഭാര്യ കിടപ്പു രോഗിയായതിലുള്ള ദേഷ്യം നിമിത്തമാണ് കൊലപ്പെടുത്തിയത്. കത്തികൊണ്ട് കഴുത്തറത്താണ് കൊല ചെയ്തത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.കഴിഞ്ഞ ഒരു വർഷമായി അസുഖബാധിതയായി കിടപ്പിലായിരുന്നു കത്രിക്കുട്ടി. ഇരുവരും ഒരു മുറിയിലാണ് കിടന്നിരുന്നത്. രാത്രി 11.30 കഴിഞ്ഞ് […]
പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന പ്രതികൾ അറസ്റ്റിൽ
ആലുവ: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസ്സിൽ 2 പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ എസ്.എൻ പുരം നെല്ലിപ്പറമ്പത്ത് ബൈജു (28), നോർത്ത് പറവൂർ കാഞ്ഞിരപറമ്പിൽ നിസാർ (26) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാൽപ്പറമ്പിൽ (മയൂഖം) രഞ്ജിത്ത് ആർ നായരുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർച്ച നടത്തിയത്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ […]
മഞ്ഞിക്കാട് പാറമട സ്ഫോടനം: നഷ്ടപരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ
അങ്കമാലി: വിവിധ കേസുകളില്‍ പിടിച്ചെടുത്ത സ്ഫോടക വസ്തുക്കല്‍ നിര്‍വ്വീര്യമാക്കുന്നതിന് മൂക്കന്നൂര്‍ മഞ്ഞിക്കാട് പാറമടയില്‍ പോലീസ് സേന അലക്ഷ്യമായി പൊട്ടിച്ചത് മൂലം ഉണ്ടായ അത്യുഗ്ര സ്ഫോടനത്തില്‍ മൂക്കന്നൂര്‍, അയ്യമ്പുഴ, തുറവൂര്‍ പഞ്ചായത്തുകളിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു. മൂന്ന് പഞ്ചായത്തുകളിലെ വലിയ ഒരു ഭൂപ്രദേശത്തെ ജനങ്ങളെയൊന്നാകെ ഞെട്ടിപ്പിച്ച സ്ഫോടനം പോലീസിന്‍റെ വീഴ്ചകൊണ്ടുണ്ടായതാണ്. സ്ഥലത്തെ ജനപ്രതിനിധികളേയോ ഗ്രാമപഞ്ചായതതിനെയോ അറിയിക്കാതെയാണ് സ്ഫോടനം നടത്തിയത്. കുറ്റേശ്ശെയായി പൊട്ടിക്കേണ്ട […]
തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ സമൂഹ വിവാഹം മെയ് 11 ന്; ഇതോടെ സുമംഗലികളാകുന്നവരുടെ എണ്ണം 121
ആലുവ: മഹാദേവ ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരാറുളള സമൂഹ വിവാഹം മെയ് 11 ന് നടക്കും. 7 പേരുടെ വിവാഹമാണ് ഈ വർഷം നടത്തുത്. ഇതോടെ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘മംഗല്യം’ സമൂഹ വിവാഹ പദ്ധതി പ്രകാരം വിവാഹിതരായ യുവതികളുടെ എണ്ണം 121 ആകും. രാവിലെ 8.30. മുതൽ 10 വരെ ശ്രീപാർവ്വതിദേവിയുടെ നടയിൽ വച്ച് താലികെട്ടുചടങ്ങുകൾ നടക്കും, തുടർന്ന് തിരുവാതിര കല്യാണമണ്ഡപത്തിൽ വച്ച് നടക്കുന്ന അനുഗ്രഹ പ്രഭാഷണയോഗം കേരള ഹൈക്കോടതി ജസ്റ്റിസ് പി.വി.കുഞ്ഞി […]
എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതി; പതിനഞ്ചുകാരി ജീവനൊടുക്കി
മലപ്പുറം: എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതികൊണ്ട് മലപ്പുറം ചങ്ങരം കുളത്ത് പതിനഞ്ചുകാരി ജീവനൊടുക്കി. പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തി. ആത്മഹത്യാകുറിപ്പിലാണ് കുട്ടി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ഒതളൂർ പവദാസിൻറെ മകൾ നിവേദ്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എസ്എൽസി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു നിവേദ്യ.
എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതി; പതിനഞ്ചുകാരി ജീവനൊടുക്കി
മലപ്പുറം: എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതികൊണ്ട് മലപ്പുറം ചങ്ങരം കുളത്ത് പതിനഞ്ചുകാരി ജീവനൊടുക്കി. പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തി. ആത്മഹത്യാകുറിപ്പിലാണ് കുട്ടി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ഒതളൂർ പവദാസിൻറെ മകൾ നിവേദ്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എസ്എൽസി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു നിവേദ്യ.
ജൂണ്‍ മൂന്നിന് സ്കൂള്‍ തുറക്കും; സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം […]
നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്
കൊച്ചി:കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പൊലീസിന് മൊഴി നൽകി. കുഞ്ഞ് കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. 8 മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് ഇട്ടു. പരിഭ്രാന്തിയിൽ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞുവെന്നും യുവതി പൊലീസിന് മൊഴി നൽകി. അതേസമയം, യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവിൽ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. […]
അന്തർദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവ അവാർഡുകൾ പ്രഖ്യാപിച്ചു
കാലടി: മൂന്നാമത് അന്തർദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവ അവാർഡുകൾ പ്രഖ്യാപിച്ചു. വിദേശത്ത് ഭാരതീയ കലകൾ പ്രാത്സാഹിപ്പിക്കുന്നവർക്കുള്ള അന്തർദേശീയ എൻ.ആർ.ഐ.അവാർഡ് ഇംഗ്ലണ്ടിൽ നിന്നുള്ള ഡോ.ഗീതാ ഉപാദ്ധ്യായക്ക് നൽകും. ശാസ്ത്രീയ കലാരംഗത്തെ മികച്ച ഗവേഷണത്തിന് മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് ലഭിച്ച കലാമണ്ഡലം ഡോ.എൻ.ബി കൃഷ്ണപ്രിയക്കാണ് ആഗമാനന്ദ പുരസ്‌കാരം. പ്രശസ്ത നർത്തകി കലാമണ്ഡലം ലീലാമ്മയുടെ മകളാണ്. ക്ലാസിക് കലകളെ പ്രോത്സാഹിപ്പിക്കുന്ന ബിസിനസ് സംരംഭകൾക്ക് ഏർപ്പെടുത്തിയ ശ്രീശങ്കരാചാര്യ ബിസ് ആർട്‌സ് അവാർഡിന് മേഴ്‌സിലിസ് ഐസ് ക്രീം ഡയറക്ടർ നിഷ പൈലി, സീസി ഫുഡ് പ്രോഡക്ടസ് പ്രൈവറ്റ് […]
കാലടിയിൽ മലക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും, മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി
കാലടി: കാലടിയിൽ മലക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും, മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി. ഈ പ്രവർത്തനങ്ങൾക്ക് ജനകീയ പങ്കാളിത്വം ഉറപ്പാക്കുന്നതിനായി ജനപ്രതിനിധികളുടെയും, വിവിധ വകുപ്പുകളുടെയും, ആശ വർക്കർമാർ, അംഗണവാടി വർക്കർമാർ സി.ഡി.എസ്.അംഗങ്ങൾ, റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ യോഗം ചേർന്നു. വെള്ളക്കെട്ടിനിടയാക്കുന്ന തോടുകളും, കാനകളും വൃത്തിയാക്കാനും, മാലിന്യ ശേഖരണത്തിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്താനും യോഗം തീരുമാനിച്ചു. കൊതുകുകൾ പെരുകാതിരിക്കാൻ നാളെ മുതലുള്ള എല്ലാ ഞായറാഴ്ചകളിലും ഡ്രൈഡേ ആചരിക്കും. നാളെ രാവിലെ 8ന് എല്ലാ വാർഡുകളിലും കുടുംബശ്രീ പഞ്ചായത്തംഗങ്ങൾ, പ്രവർത്തകർ, […]
അങ്കമാലിയിൽ വൻ രാസലഹരി വേട്ട; എംഡിഎംഎ യുമായി യുവാവ് പോലീസ് പിടിയിൽ
അങ്കമാലി: അങ്കമാലിയിൽ വൻ രാസലഹരി വേട്ട . ഇരുനൂറ് ഗ്രാം എം ഡി എം എ യുമായി യുവാവ് പോലീസ് പിടിയിൽ. തോപ്പുംപടിയിൽ താമസിക്കുന്ന കരുനാഗപ്പിള്ളി എബനേസർ വില്ലയിൽ വിപിൻ ജോൺ (27) നെയാണ് റൂറൽ ജില്ലാ ഡാൻ സാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്നുള്ള ടൂറിസ്റ്റ് ബസിലാണ് വിപിൻ യാത്ര ചെയ്തത്. […]
പോലീസ് പിടിച്ച പടക്കങ്ങളും ഗുണ്ടുകളും പാറമടയിൽ കൂട്ടിയിട്ട് കത്തിച്ചു; സ്‌ഫോടനം. വീടുകൾക്ക് കേടുപാടുകൾ
അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പ്രവർത്തന രഹിതമായി കിടന്ന ദേവഗിരി വിപിജി പാറമടയിൽ സ്‌ഫോടനം. പാറമടയിലെ 4 കിലോമീറ്റർ ചുറ്റള്ളവുള്ള വീടുകൾക്ക് സ്‌ഫോടനത്തിൽ ചെറിയ തോതിൽ കേടുപാടുകൾ ഉണ്ടായി. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. വിഷുവിന് അനധികൃതമായി പിടിച്ച പടക്കങ്ങളും ഗുണ്ടുകളും പോലീസ് കൂട്ടിയിട്ട് കത്തിച്ചതാണെന്ന് നാട്ടുകാർ പറയുന്നു. ഡിവൈഎസ്പി അങ്കമാലി സിഐ ഉൾപ്പെടയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. അങ്കമാലിയിൽ നിന്ന് പിടിച്ച പടക്കങ്ങളും ഗുണ്ടുകളുമാണ് പാറമടയിൽ പൊട്ടിച്ചത്. കോടതിയുടെ […]
ഫ്ലാറ്റിൽ നിന്നും കുഞ്ഞിനെ വലിച്ചെറിഞ്ഞു. മൂന്നുപേർ കസ്റ്റഡിയിൽ
കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. യുവതിയെ ആശുപത്രിയിലേക്കു മാറ്റിയേക്കും. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണ്. 23 വയസുള്ള പെൺകുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രക്ഷിതാക്കൾക്ക് പങ്കില്ലെന്നാണ് പൊലീസ് നിഗമനം. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന സമീപത്തെ അപ്പാര്‍ട്ട്മെന്റിലെ ഒരു ഫ്ലാറ്റിലെ കുളിമുറിയിൽ രക്തക്കറ കണ്ടെത്തിയിരുന്നു. ഇവിടെ താമസിക്കുന്ന ബിസിനസുകാരൻ, ഭാര്യ, […]
ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണ സർക്കുലറിന് സ്റ്റേയില്ല: ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ട്രാൻസ് പോർട്ട് കമ്മിഷണറുടെ സർക്കുലറിന് സ്റ്റേയില്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ അടിയന്തരമായി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യം കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും. ഗതാഗത കമ്മീഷണര്‍ ഇറക്കിയ ഡ്രൈവിങ് ടെസ്റ്റിന് പരിഷ്‌കാരം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 4/ 2024 എന്ന സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍, ജീവനക്കാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോടതിയെ സമീപിച്ചത്. നാലു […]
പനമ്പള്ളി നഗറില്‍ നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം
കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ. സമീപത്തെ ഫ്ലാറ്റുകളിലൊന്നിൽ നിന്ന് കുഞ്ഞിനെ പൊതിഞ്ഞുകെട്ടി താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് പരിശോധന നടത്തുകയാണ്. കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തേക്കെറിഞ്ഞതാണോ എന്നത് വ്യക്തമല്ല.



