കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീം പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് പ്രതി പിടിയിലായത്. കാഞ്ഞങ്ങാട് പിള്ളേരുപടിയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. കുട്ടിയെ ലൈംഗികമായി ആക്രമിച്ച ശേഷം പ്രതി കുട്ടിയെ വയലിൽ ഉപേക്ഷിച്ചിട്ട് പോകുകയായിരുന്നു. പുലർച്ചെ മുത്തച്ഛൻ പശുവിനെ കറക്കാൻ തൊഴുത്തിലേക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് വീടിന് ഒരു […]
വാഹനങ്ങൾക്കു മീതേ മരം ഒടിഞ്ഞുവീണു
തൃശൂർ: കനത്ത മഴ തുടരുന്നതിനിടെ തൃശൂർ ജില്ലാ ആശുപത്രിക്കു സമീപം കൂറ്റന്‍ മരം വീണു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോ റിക്ഷകളുടെ മുകളിലേക്കാണ് മരം വീണത്. ഈ സമയം വാഹനങ്ങളിൽ ആളില്ലാത്തതിനാൽ വന്‍ അപകടമാണ് ഒഴിവായത്. തൃശൂർ സെന്‍റ് തോമസ് കോളെജ് റോഡിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു. ഉഗ്ര ശബ്ദത്തോടെയാണ് മരം പൊട്ടി വീണതെന്നും അപകടം നടക്കുന്നതിനു തൊട്ടു മുന്‍പായി നിറയെ ആളുകളുമായുള്ള ബസ് റോഡിലൂടെ കടന്നുപോയിരുന്നതായും നാട്ടുകാർ പറഞ്ഞു. ജില്ലാ ആശുപത്രിയുടെ പീഡിയാട്രിക് വാർഡിനു സമീപമാണ് […]
മദ്യനയത്തിന്‍റെ പ്രാരംഭ ചർച്ചകൾ പോലുമായില്ല; പണപ്പിരിവിന് ശ്രമിക്കുന്നത് അതീവഗൗരവതരം: എം. ബി. രാജേഷ്
തിരുവനന്തപുരം: മദ്യനയത്തിന്‍റെ പ്രാരംഭ ചർച്ചനകൾ പോലുമായിട്ടില്ലെന്നും അതിനു മുൻപേ ചിലർ പണപ്പിരിവ് നടത്താൻ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ അതീവ ഗൗരവതരമായി കാണുന്നുവെന്നും എക്സൈസ് മന്ത്രി എ.ബി. രാജേഷ്. ബാർ കോഴയുമായി ബന്ധപ്പെട്ട ശബ്ദ രേഖ പുറത്തു വന്ന സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മദ്യനയത്തിന്‍റെ ആലോചനകളിലേക്ക് സർക്കാർ കടന്നിട്ടില്ല. മദ്യനയം സർക്കാരാണ് ആവിഷ്കരിക്കുന്നത്. അതിനായുള്ള ചർച്ചകൾ നടക്കുന്നതിനു മുൻപു തന്നെ മാധ്യമങ്ങളിൽ പല തരത്തിലുള്ള വാർത്തകളും വരുന്നുണ്ട്. ആ വാർത്തകളുടെ ഉറവിടം അറിയില്ല. അതിന്‍റെ മറവിൽ ആരെങ്കിലും […]
അശാസ്ത്രീയമായ കാന നിർമ്മാണം കാലടിയിലെ വെള്ളക്കെട്ടിന് കാരണം; പഞ്ചായത്ത് അടിയന്തിര നടപടിക്കായി ജില്ലാ കളക്ടറെ സമീപിക്കും
കാലടി: കാലടി ടൗണിലെ മലയാറ്റൂർ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര അനുമതിക്കായി സ്വീകരിക്കാൻ ജില്ലാ കളക്ടറെ സമീപിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി. കാനയുടെ അശാസ്ത്രീയമായ നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് കമ്മിറ്റി വിലയിരുത്തി. വെള്ളം ഒഴുകി പോകുന്ന വിധത്തിൽ കാന വൃത്തിയാക്കുന്നതിന് കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മാൻ ഹാളുകൾ തമ്മിൽ മീറ്ററുകൾ അകലമുള്ളതിനാൽ ഇറങ്ങി വൃത്തിയാക്കാൻ കഴിയുന്നില്ല. കാന വ്യത്തിയാക്കണമെങ്കിൽ സ്ലാബ് മാറ്റണം. അങ്ങനെ ചെയ്യുമ്പോൾ കൈവരിയും നടപ്പാതയും നഷ്ടപ്പെടും. ബി പി […]
വീണ്ടും ബാർ കോഴയ്ക്ക് നീക്കം; അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ വാട്ട്സാപ്പിലൂടെ നൽകിയ ശബ്ദ സന്ദേശമാണ് പുറത്തായത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയായ അനിമോൻ ശബ്ദസന്ദേശത്തിൽ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാർ ഉടമകൾക്ക് […]
അതിശക്തമായ മഴ, 2 ജില്ലകളിൽ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. എറണാകുളത്തും തൃശ്ശൂരും റെഡ് അലര്‍ട്ടാണ്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് കടലേറ്റത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മീൻപിടിത്തത്തിനുള്ള വിലക്ക് തുടരുകയാണ്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണം. കേരളാ തീരത്തോട് ചേർന്ന് തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദമായി മാറിയേക്കും. ഇത് നാളെയോടെ ചുഴിക്കാറ്റായി മാറിയേക്കും. റിമാൽ […]
കാലടിയിലെ ഗതാഗത കുരുക്ക്; ഗതാഗത മന്ത്രിയുടെ യോഗം വെളളിയാഴ്ച്ച കാലടിയിൽ
കാലടി: കാലടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് കാലടി ടൗൺ റെസിഡന്റസ് അസോസിയേഷൻ നൽകിയ നിവേദനത്തെ തുടർന്ന് കാലടിയിലെ ഗതാഗത പ്രശ്‌നങ്ങൾ നേരിട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ വെളളിയാഴ്ച്ച കാലടിയിൽ എത്തും. ഗതാഗതകുരുക്കുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മോട്ടോർ വാഹനം, പോലീസ്, പി.ഡബ്ലൂ.ഡി. എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരോടൊപ്പം പഞ്ചായത്തിൽ നിന്നും, വിവിധ സംഘടനകളിൽ നിന്നും ലഭിച്ച പ്രായോഗിക നിർദേശങ്ങൾ ചർച്ച ചെയ്യും. ഉച്ചക്ക് ശേഷം 3 […]
മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം
കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്‍റെ 2 ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി. 2 ഷട്ടറുകള്‍ 50 സെന്‍റി മീറ്റര്‍ വീതമാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ 2 ഷട്ടറുകൾ 20 സെന്‍റിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ആറിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
‘പകർപ്പവകാശ നിയമം ലംഘിച്ചു’, മഞ്ഞുമ്മൽ ബോയ്സിന് വക്കീൽ നോട്ടീസയച്ച് ഇളയരാജ
ചെന്നൈ: മലയാള ചലച്ചിത്ര മേഖലയിൽ വമ്പൻ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ് സിനിമക്ക് പണിയായി ‘കണ്മണി അൻപോട്’ഗാനം. ബോക്സോഫിസിലെ എക്കാലത്തെയും വമ്പൻ പണം വാരിപടമായ മഞ്ഞുമ്മൽ ബോയ്സിൽ ഈ ഗാനം ഉൾപ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാട്ടി സംഗീത സംവിധായകൻ ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചു. ‘കണ്മണി അൻപോട് ’ഗാനം ഉൾപെടുത്തിയതിന് അനുമതി തേടിയിരുന്നില്ലെന്ന് വ്യക്തമാക്കിയ ഇളയരാജ, ടൈറ്റിൽ കാർഡിൽ പരാമർശിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും വ്യക്തമാക്കിയാണ് വക്കീൽ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് […]
കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു
പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. പുലിയുടെ ആന്തരികാവയവങ്ങൾക്ക് പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കാനായി പോസ്റ്റ്‌മോര്‍ട്ടം നടത്തും. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു. അതിനാൽ തന്നെ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തിൽ കയറിയിരുന്നുള്ളൂ. ഏറെ നേരം കമ്പിവേലിയിൽ തൂങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. പുലിക്ക് കാലിനും വാലിനും വയറിലും കമ്പിവേലിയിൽ കുടുങ്ങി പരിക്കേറ്റിരുന്നു. […]
കമ്പിവേലിയിൽ കുരുങ്ങിയ പുലിയെ കൂട്ടിലേക്ക് മാറ്റി
പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തി കൂട്ടിലാക്കി. മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് ആർആർടി സംഘം പുലിയെ കൂട്ടിലാക്കിയത്. നാല് വയസ് തോന്നിക്കുന്ന പെൺപുലിയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയിൽ കുടുങ്ങിയത്. കൂട്ടിലാക്കിയ പുലിയെ വെറ്റിനറി ഡോക്‌ടർ പരിശോധിക്കും. ആരോഗ്യനില നോക്കിയ ശേഷമാകും പുലിയെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
പെരിയാറിലെ മത്സ്യക്കുരുതി: പിസിബി ഓഫീസിനു മുന്നിലേക്ക് ചത്തമീനുകളെറിഞ്ഞ് പ്രതിഷേധം
കൊച്ചി: പെരിയാറില്‍ രാസമാലിന്യം കലര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡിനു (പിസിബി) മുന്നിൽ പ്രതിഷേധവുമായി മത്സ്യക്കർഷകർ. ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ ചത്ത മീനുകളുമായി എത്തിയാണ് മത്സ്യക്കർഷകർ പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഇതിനിടെ രോഷാകുലരായ പ്രതിഷേധക്കാർ ഓഫീസിനു മുന്നിലേക്ക് ചത്ത മീന്‍ എറിഞ്ഞു. മത്സ്യങ്ങളെറിയാനുള്ള ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞെങ്കിലും വിജയിച്ചില്ല. കോണ്‍ഗ്രസ്, എഐവൈഎഫ് പ്രവര്‍ത്തകരും പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍റെ കാര്‍ ഓഫീസിന് […]
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങള്‍ചുമത്തി
തിരുവനന്തപുരം:എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് എതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.റനീഷ , സിപ്പി നൂറുദ്ദീൻ എന്നിവരെയാണ് പ്രതി ചേർത്തത്. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റപത്രം യുവതിയെ എം.എല്‍.എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് കുറ്റപത്രത്തില്‍ പറയുന്നു.അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 04നായിരുന്നു ഈ സംഭവം. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. […]
ജനവാസ മേഖലയിൽ പുലി കമ്പിവേലിയിൽ കുടുങ്ങി
പാലക്കാട്∙ കൊല്ലങ്കോട് വാഴപ്പുഴയ്ക്കു സമീപം ചേകോലിൽ പുലി കുടുങ്ങി. കമ്പിവേലിയിൽ കുടുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്. പുലിയുടെ ഇടുപ്പിന്റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. പരുക്കുകളുണ്ടെന്നാണ് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിയെ മയക്കുവെടി വച്ച് പിടികൂടാനാണ് തീരുമാനം. പുലിക്ക് അഞ്ച് വയസ് പ്രായം തോന്നിക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. റാപ്പിഡ് റെസ്പോൺസ് ടീമും വനം വകുപ്പിന്റെ വെറ്ററിനറി ഡോക്ടറും വൈകാതെ സ്ഥലത്തെത്തും.
പെരിയാറിലെ മത്സ്യക്കുരുതി: കർഷകർക്ക് കോടികളുടെ നഷ്ടം
കൊച്ചി: പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ്. 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായിരിക്കുന്നത്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കൊച്ചി കോർപ്പറേഷൻ മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയതായി ഫിഷറീസ് വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെചത്തു പൊങ്ങിയതിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണം ഇന്ന് തുടങ്ങും. ഫോർട്ട് […]
ക്വാറിയിൽ കാൽ വഴുതി വീണ് സഹോദരങ്ങളുടെ മക്കളായ രണ്ടുപേർ മരിച്ചു
പാലക്കാട്: പാലക്കാട് ക്വാറിയിൽ കാൽ വഴുതി വീണ് സഹോദരങ്ങളുടെ മക്കളായ രണ്ടുപേർ മരിച്ചു. പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠൻ മകൻ മേഘജ് (18), രവീന്ദ്രൻ മകൻ അഭയ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 നാണ് സംഭവം. വീടിനടുത്ത് ക്വറിക്ക് സമീപം സംസാരിച്ച് നടന്നു പോകുന്നതിനിടയിൽ മേഘജ് കാൽ വഴുതി വീഴുകയും രക്ഷിക്കാൻ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇത് കണ്ട മറ്റൊരു സമീപവാസി ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. […]
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ഇരുന്ന ഒരാൾ കൂടി മരിച്ചു
പെരുമ്പാവൂർ: വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ഇരുന്ന ഒരാൾ കൂടി മരണമടഞ്ഞു. വേങ്ങൂർ പതിനൊന്നാം വാർഡിൽ ഉൾപ്പെടുന്ന ചൂരത്തോട് കരിയാംപുറത്ത് വീട്ടിൽ കാർത്യായനി 51 ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം സംഭവിച്ചത്. ഇതോടെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി. മുടക്കുഴ ഗ്രാമപഞ്ചായത്തിൽ ഒരാളും മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിട്ടുണ്ട്.
കാറുകൾക്ക് നേരെ ആക്രമണം നടത്തുകയും, യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടു പേർ അറസ്റ്റിൽ
ആലുവ: കുഞ്ഞുണ്ണിക്കരയിൽ വച്ച് കാറുകൾക്ക് നേരെ ആക്രമണം നടത്തുകയും, യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. കളമശേരി എച്ച്.എം.ടി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (36), എൻ.എ.ഡി ചാലയിൽ വീട്ടിൽ മുഹമ്മദ് സുനീർ (28) എന്നിവരെയാണ് ആലുവ പോലീസ് അറസറ്റ് ചെയ്തത്.19 ന് രാത്രി പത്തരയോടെയാണ് സംഭവം. പനയക്കടവ് സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച കാറുകൾക്ക് നേരെയാണ് വേഗത കൂടിയെന്ന് പറഞ്ഞ് ആക്രമണം നടത്തിയത്. പ്രതികൾ വധശ്രമം, അടിപിടി ഉൾപ്പടെ അഞ്ചിലേറെ കേസുകളിൽ ഉൾപ്പെട്ടവരാണ്. […]
കാലടി പാലത്തിൽ കുഴികൾ. ഗതാഗതക്കുരുക്ക് രൂക്ഷം; സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തും
കാലടി: ദേശീയപാതയിൽ മംഗലപ്പുഴ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ചരക്ക് ലോറികൾ കാലടിയിലൂടെ വഴി തിരിച്ചു വിട്ടതും തുടർച്ചയായ മഴയിൽ ശ്രീശങ്കരാ പാലത്തിൽ രൂപപ്പെട്ട കുഴികളും മൂലം ഗതാഗത സ്തംഭനം നിത്യസംഭവമായതിനാൽ ബസ് സർവീസുകൾ മുന്നറിയിപ്പില്ലാതെ തന്നെ നിർത്തിവയ്‌ക്കേണ്ടി വരുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അങ്കമാലി-കാലടി മേഖല പ്രസിഡൻറ് ഏ.പി.ജിബി സെക്രട്ടറി ബി.ഓ. ഡേവിസ് എന്നിവർ അറിയിച്ചു. സ്ഥിരമായി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനിടയിലാണ് ദേശീയപാതയിലൂടെ പോകേണ്ടതായ ചരക്ക് വാഹനങ്ങളെ അങ്കമാലിയിൽ നിന്നും എം.സി. റോഡ് വഴി കടത്തിവിടുന്ന നടപടി സ്ഥിതി […]
ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്‍റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാമിന്‍റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. വിചാരകണ കോടതി വിധി ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. പ്രതി അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്‍റെ അപേക്ഷയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി കുറ്റവിമുക്തനാക്കണമെന്നാണ് അമീറുൽ ഇസ്ലാം സമർപ്പിച്ച അപ്പീലിൽ പറയുന്നത്. കൊലപാതകം, ബലാൽസംഗം, […]



