അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തില്‍ 33 കോടിയുടെ ക്രമക്കേട് ; വ്യാജരേഖ ചമച്ചും സോഫ്റ്റ്‌വേര്‍ ദുരുപയോഗം ചെയ്തും തട്ടിപ്പ്

അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ സംഘം വ്യാജവായ്പകള്‍ നല്‍കി 33 കോടിയിലേറെ രൂപയുടെ ക്രമക്കേടു നടത്തിയതായി സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ അനേ്വഷണത്തില്‍ കണ്ടെത്തി. കരുവന്നൂര്‍, കണ്ടല സഹകരണബാങ്കുകളിലേതിന് സമാനമായ വായ്പാ തട്ടിപ്പാണ് അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലും നടന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സഹകരണ സൊസൈറ്റി ആക്ടിനെ അട്ടിമറിച്ച് ഉദ്യോഗസ്ഥരടങ്ങിയ സംഘം സംഘടിതമായി സൊസൈറ്റിയെ ദുരുപയോഗം ചെയ്തു. ഇതിനായി വ്യാപകമായി സംഘത്തിന്റെ സോഫ്റ്റ്‌വേര്‍ ദുരുപയോഗം ചെയ്തു. അംഗത്വമെടുക്കുന്നവര്‍ക്കു തിരിച്ചറിയല്‍ രേഖ നല്‍കാതെയും പ്രവേശന രജിസ്റ്ററില്‍ സാക്ഷ്യപ്പെടുത്തല്‍ […]

കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ; സ്ത്രീ മരിച്ചു

തൃശ്ശൂർ: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്. ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സൽ വാങ്ങിക്കഴിക്കുകയായിരുന്നു. കുഴിമന്തിക്കൊപ്പമുള്ള മയോണൈസിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാവിലെ മുതലാണ് പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായതിനെ തുടർന്ന് ഇവർ ചികിത്സ തേടിയത്. ഇവരുടെ […]

ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്തു

കൊച്ചി: ​ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്തു. ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്. സാബുവിന്റേത് ഗുരുതര അച്ചടക്കലംഘനമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. പൊലീസിന്റെയും സർക്കാരിന്റെയും സൽപ്പേരിന് കളങ്കം വരുത്തിയെന്നും ഉത്തരവിലുണ്ട്. സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ഈ മാസം 31ന് വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് സാബു. പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് നേരത്തെ തന്നെ സസ്പെൻഷൻ ലഭിച്ചിരുന്നു.  ഒരു സിപിഒയെയും […]

ആലുവയിൽ അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

ആലുവ: അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ . വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്ക് (18) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെ ഇയാൾ കൊണ്ടുപോവുകയായിരുന്നു. ഫോണിലൂടെയും നേരിട്ടും പെൺകുട്ടിയെ പിന്തുടർന്ന് സൗഹൃദം സ്ഥാപിച്ച ശേഷം 26 ന് വൈകീട്ട് 5 മണിയോടെ എടയപ്പുറം ഭാഗത്ത് നിന്ന് നിർബന്ധിച്ചാണ് ഒപ്പം കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് വ്യാപക പരിശോധ ആരംഭിച്ചു. ഗ്രൂപ്പുകളായി […]

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല നാല് വർഷ ബിരുദം, ബി.എഫ്.എ പ്രവേശനം; അവസാന തീയതി ജൂൺ ഏഴ്

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തെ വിവിധ നാല് വർഷ ബിരുദ, ബി. എഫ്. എ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്‍കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം ജനറൽ, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക് (ബി. എസ്. ഡബ്ല്യു.), സംഗീതം, ഡാൻസ് – ഭരതനാട്യം, ഡാൻസ് – മോഹിനിയാട്ടം എന്നിവയാണ് നാല് വർഷ ബിരുദ സമ്പ്രദായത്തിൽ സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ […]

​​ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വിരുന്നിൽ പങ്കെടുത്ത സംഭവം; 2 പൊലീസുകാർക്ക് സസ്പെൻഷൻ

ആലപ്പുഴ: ​ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്പിയും പൊലീസ് ഉദ്യോ​ഗസ്ഥരും വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പോലീസുകാരൻ വിജിലൻസിൽ നിന്നുള്ളയാളാണ്. അതേസമയം, പരസ്പരം പഴി ചാരുന്ന നിലപാടാണ് ഡിവൈഎസ്പിയും പൊലീസുകാരും എടുത്തിരിക്കുന്നത്. വിരുന്നിന് കൊണ്ടുപോയത് ഡിവൈഎസ്പിയെന്ന് പൊലീസുകാർ പറയുന്നു.  സിനിമാനടനെ […]

അങ്കമാലിയിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് വിരുന്നൊരുക്കി ​ഗുണ്ടാനേതാവ്

അങ്കമാലി: അങ്കമാലിയിൽ ​ഗുണ്ടാ നേതാവിന്റെ വീട്ടിൽ പോലീസുകാർക്ക് വിരുന്ന്. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ​ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലൊരുക്കിയ വിരുന്നിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയടക്കം നാല് പോലീസുകാർ പങ്കെടുത്തെന്നാണ് വിവരം. പുളിയനത്ത് ഞായറാഴ്ച വൈകീട്ട് ആറിന് അങ്കമാലി പോലീസ് നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്പിയും സംഘവും കുടുങ്ങിയത്. ഭാഗമായാണ് അ‌ങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. എന്നാൽ, ഡിവൈഎസ്പിക്കും പോലീസുകാർക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്.ഐയെ കണ്ടതോടെ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർ […]

അങ്കമാലിയിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് വിരുന്നൊരുക്കി ​ഗുണ്ടാനേതാവ്

അങ്കമാലി: അങ്കമാലിയിൽ ​ഗുണ്ടാ നേതാവിന്റെ വീട്ടിൽ പോലീസുകാർക്ക് വിരുന്ന്. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ​ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലൊരുക്കിയ വിരുന്നിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയടക്കം നാല് പോലീസുകാർ പങ്കെടുത്തെന്നാണ് വിവരം. പുളിയനത്ത് ഞായറാഴ്ച വൈകീട്ട് ആറിന് അങ്കമാലി പോലീസ് നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്പിയും സംഘവും കുടുങ്ങിയത്. ഭാഗമായാണ് അ‌ങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. എന്നാൽ, ഡിവൈഎസ്പിക്കും പോലീസുകാർക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്.ഐയെ കണ്ടതോടെ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർ […]

കാണാതായ പെൺകുട്ടിയെ അങ്കമാലിയിൽ നിന്നു കണ്ടു കിട്ടി

ആലുവ: ആലുവയിൽ നിന്ന്  കാണാതായ 12 കാരിയെ കണ്ടെത്തി. അങ്കമാലി റെയിൽവെ ലൈനിന് സമീപം അങ്ങാടിക്കടവ് ഭാഗത്ത് നിന്നാണ് കണ്ടെത്തി. ബംഗാൾ സ്വദേശിയായ സുഹൃത്തിനോടൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത് മുർഷിതാബാദിൽ നിന്നെത്തിയ യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്ഥലം കണ്ടെത്തിയത്. ബംഗാളിൽ നിന്ന് ഈയിടെ മാതാപിതാക്കളോടൊപ്പനത്തിയ പെൺകുട്ടിയെ ആലുവ എടയപ്പുറം ഭാഗത്ത് നിന്നാണ് വൈകിട്ടോടെ കാണാതായത്. പെൺകുട്ടി രണ്ട് യുവാക്കളോടൊപ്പം പോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ബാലികയെ വീട്ടിൽ നിന്ന് തട്ടികൊണ്ട് പോയി പീഡിപ്പിച്ച സ്ഥലത്തിനോടടുത്താണ് […]

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി

ആലുവ: ആലുവായിൽ 12 വയസ്സുള്ള അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ കാണാനില്ലെന്ന് പരാതി. ഇന്ന് വൈകിട്ട് 5 മണിക്ക് കടയിൽ പോകുന്നു എന്നു പറഞ്ഞുകൊണ്ട് ഇറങ്ങിയ പെൺകുട്ടിയെ ആറു മണിയായിട്ടും കാണാത്തതിനെത്തുടർന്ന് മാതാപിതാക്കൾ പരിസരങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് എത്തി അന്വേഷണം ഊർജിതമാക്കി. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്ന് പെൺകുട്ടി പോകുന്നതും അതിൻ്റെ പിന്നാലെ രണ്ടുപേരെ പെൺകുട്ടിയെ പിന്തുടർന്നതുമായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അതിൻ്റെ […]

പുഴയിൽ കുളിക്കാനിറങ്ങിയ 2 പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

കൊച്ചി : എറണാകുളം പുത്തൻവേലിക്കരയി ൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി  പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. രണ്ട് പേർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടത് കണ്ട സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് മൂന്ന് പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരിൽ രണ്ട് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാൾ അപകടനില തരണം ചെയ്തു. മേഘ (26), ജ്വാല ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. മുത്തച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് മരിച്ചത്. ഒരു കുട്ടി ആദ്യം പുഴയിലെ കുഴിയിലേക്ക് വീണു. […]

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച മകൻ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാലയിൽ മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ തീകൊളുത്തി കൊല്ലാൻ ശ്രമം. നൂലിയോട് സ്വദേശി മനോജാണ് അമ്മ രംഭയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് മനോജ് അമ്മയെ കൊല്ലാൻ ശ്രമിച്ചത്.  സ്ഥിരമായി മനോജ്‌ അമ്മയെ ശല്യപ്പെടുത്തി മദ്യപിക്കാൻ പണം വാങ്ങുമായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. മനോജിന്‍റെ കൂടെയായിരുന്നു അമ്മ രംഭയും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസവും മനോജ് മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. എന്നാൽ അമ്മ പണം നൽകിയില്ല. പണം കിട്ടാതെ വന്നതോടെ […]

ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു; ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം

ദില്ലി: ദില്ലി  കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് നവജാതശിശുക്കൾ മരിച്ചു. ശനിയാഴ്ചയാണ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. രാത്രി പതിനൊന്നര​യോടെയാണ് തീപിടിത്തമുണ്ടായെന്ന് അറിയിച്ച് തങ്ങൾക്ക് ഫോൺകോൾ ലഭിച്ചതെന്ന് ഫയർ ഫോഴ്സ് വ്യക്തമാക്കി. വിവേക് വിഹാർ ഏരിയയിലെ ആശുപത്രിയിലാണ് സംഭവം. തീയണക്കാനായി ഒമ്പത് ഫയർഫോഴ്സ് യൂണിറ്റുകളെയാണ് സംഭവസ്ഥലത്തേക്ക് എത്തിച്ചത്. 12 കുട്ടികളെ തീപിടിത്തമുണ്ടായ ആശുപത്രിയിൽ നിന്ന് രക്ഷിച്ചുവെങ്കിലും ഇതിൽ ആറ് പേർ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മറ്റ് ആറ് കുട്ടികൾ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. ദില്ലി സഹാദ്ര ഏരിയയിലെ […]

ഗുജറാത്തിലെ ഗെയിമിംങ് സോണിൽ വൻ തീപിടിത്തം; കുട്ടികൾ ഉൾപ്പടെ 24 മരണം

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിംങ് സോണിൽ വൻ തീപിടിത്തം. 24 ഓളം പേർ മരിച്ചു. മരിച്ചവരിൽ 15 പേർ കുട്ടികളാണെന്നും കെട്ടിടത്തിനുള്ളിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ടിആർപി ഗെയിം സോണിൽ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിംങ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. അപകടം എ.സിയിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്നെന്നാണ് സൂചന. മൃതദേഹങ്ങൾ തിരിച്ചറയാനാകാത്ത വിധത്തിൽ കത്തിക്കരിഞ്ഞതിനാൽ ഡിഎന്‍എ പരിശോധന വേണ്ടിവരുമെന്ന് രാജ്കോട്ട് പൊലീസ് കമ്മീഷണർ രാജു […]

കാലടി സനൽ കൊലക്കേസിലെ പ്രതി കേസ് നടത്താൻ പണത്തിന് കഞ്ചാവ് വിൽപ്പന; നൂറു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിൽ

കൊടകര: തൃശ്ശൂര്‍ കൊടകരയില്‍ വൻ കഞ്ചാവ് വേട്ട. പൊലീസ് പരിശോധനയ്ക്കിടെ നൂറു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശി അജി, ആലത്തൂര്‍ സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. പിടിയിലായവരില്‍ അജി എട്ടുകൊല്ലം മുമ്പ്  കാലടി പുത്തൻകാവ് ക്ഷേത്രത്തിന് സമീപത്തു നടന്ന സനല്‍ കൊലക്കേസിലെ പ്രതിയാണ്. കേസിന്‍റെ നടത്തിപ്പിന് പണം കണ്ടെത്തുന്നതിനാണ് താന്‍ കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ആന്ധ്രപ്രദേശില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന നൂറു കിലോ കഞ്ചാവാണ് ചാലക്കുടി ഡിവൈഎസ്പി സ്ക്വാഡും […]

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച; 900 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്ത ആഴ്ച. ബുധനാഴ്ച മുതല്‍ പെൻഷൻ വിതരണം നടക്കും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്‍ക്കും പെൻഷൻ എത്തിക്കും. അഞ്ച് മാസത്തെ പെൻഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. സഹകരണ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇതിനിടയ്ക്കാണ് […]

സലീഷ് ചെമ്മണ്ടൂർ അനുസ്മരണം നടത്തി

കാലടി: അകാലത്തിൽ മരണമടഞ്ഞ ബി.ജെ.പി നേതാവും പൊതു പ്രവർത്തകനുമായ സലീഷ് ചെമ്മണ്ടൂർ അനുസ്മരണം കാലടി എൻ.എസ്.എസ്  ഹാളിൽ നടന്നു. ബി ജെ പി കാലടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ കാലടി മണ്ഡലം പ്രസിഡൻ്റ് ഷീജ സതീഷ് അദ്ധ്യക്ഷയായി. ബിജെപി നാഷണൽ കൗൺസിലംഗം പി.എം വേലായുധൻ, കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പള്ളി, ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ. എസ് ഷൈജു, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെന്നി പാപ്പച്ചൻ, സി.പി.ഐ നേതാവ് ബിജു […]

സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പും ബോധവത്കരണവും നടത്തി

കാഞ്ഞൂര്‍: കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് എഡിഎസും ആത്മജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റും മുത്തൂറ്റ് കാന്‍സര്‍ സെന്ററും സംയുക്തമായി സൗജന്യ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളി പാരിഷ് ഹാളില്‍ നടന്ന ക്യാന്പിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിമി ടിജോ അധ്യക്ഷത വഹിച്ചു. കിഴക്കുംഭാഗം പള്ളി വികാരി ഫാ. സുഭാഷ് മാളിയേക്കല്‍, ആത്മജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ജോജോ മനയംപിള്ളി, മുത്തൂറ്റ് കാൻസർ […]

വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ.ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഗൂഗിൾ മാപ്പ് ചതിച്ചു; മൂന്നാർ- ആലപ്പുഴ യാത്രയ്‌ക്കിടെ വിനോദസഞ്ചാരികളുടെ കാർ തോട്ടിൽ വീണു

കോട്ടയം: മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തിരുന്ന വിനോദ സഞ്ചാരികളുടെ കാർ കോട്ടയം കുറുപ്പന്തറയിലെ തോട്ടിൽ വീണു. കാർ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് അപടകമുണ്ടായത്. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. കുറുപ്പന്തറ പാലത്തിനു സമീപമുള്ള റോഡിൽ നിന്ന് ഗൂഗിൾ മാപ്പ് നിർദേശം അനുസരിച്ച് വണ്ടി തിരിച്ചപ്പോഴാണ് കാർ തോട്ടിലേക്ക് വീണത്. യാത്രക്കാരുടെ ബഹളം […]