23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
470 views 1 sec 0 Comment

ഊത്ത് പൊല്ലാപ്പായി; കോതമംഗലം കെഎസ്ആർടിസിയുടെ ബ്രീത്ത് അനലൈസർ പരിശോധന വിവാദത്തിൽ

admin - June 27, 2024

കോതമംഗലം: കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ നടത്തിയ പരിശോധനയില്‍ പണി നല്‍കി ബ്രത്തനലൈസര്‍. പരിശോധനക്ക് വിധേയരായ ജീവനക്കാരെല്ലാം ‘ഫിറ്റ്’ ആണെന്നാണ് ശ്വാസവായുവിലെ ആല്‍ക്കഹോള്‍ സാന്നിധ്യം തിരിച്ചറിയാനുള്ള ഉപകരണം കണ്ടെത്തിയത്. വനിതാജീവനക്കാരെയടക്കം പരിശോധിച്ചപ്പോഴും പരിശോധനയ്‌ക്കെത്തിയ സംഘം ഊതിയപ്പോഴും ഫലം പോസിറ്റീവ് തന്നെ. ബ്രത്തലൈസറിന്‍റെ തകരാര്‍ ആണ് പണിതന്നതെന്നാണ് നിഗമനം.എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കോതമംഗലം ഡിപ്പോ അധികൃതര്‍ അറിയിച്ചു. കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ വ്യാഴം രാവിലെയാണ് സംഭവം. ബ്രിത്ത് ആനസൈസർ പരിശോധനയിൽ മദ്യപിക്കാത്തവരുടെയും ഫലം പോസിറ്റീവായി. സംഭവത്തെക്കുറിച്ച് അധികൃതരുടെ വിശദീകരണം ഇങ്ങിനെ.

തൊടുപുഴയിൽ നിന്നെത്തിയ സ്ക്വാഡ് സംഘത്തിലെ ഇൻസ്‌പെക്ടർ രവി, സാംസൺ എന്നിവർ പുലർച്ചെ 3.30-നാണ് പരിശോധന തുടങ്ങിയത് .ആദ്യഘട്ടത്തിൽ പരിശോധിച്ചവർക്കെല്ലാം നെഗറ്റീവ് ഫലമാണ് ലഭിച്ചത്. രാവിലെ 8.30 ന് പാലക്കാട്‌ സർവീസ് പുറപ്പെടാൻ തയ്യാറായിനിന്ന ഡ്രൈവറോട് പരിശോധന സംഘം മിഷ്യനിൽ ഊതാൻ ആവശ്യപ്പെട്ടു. ഫലം വന്നപ്പോൾ പോസിറ്റീവ്.ഇത് കണ്ട് ഡ്രൈവർ ഞെട്ടി. താൻ മദ്യപിച്ചിട്ടില്ലന്നും മെഷീന് തകരാർ ഉണ്ടെന്നും ഡ്രൈവർ ശക്തമായി വാദിച്ചതോടെ പരിശോധന സംഘം പരിങ്ങലിലായി.

ഡ്രൈവറുടെ വാദം ശരിയാണോ എന്നറിയാൻ പരിശോധന സംഘത്തിലെ ഉദ്യോഗസ്ഥർ അനലൈസറിൽ ഊതി.അപ്പോഴും ഫലം പോസിറ്റീവ്. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ ഷാജു സെബാസ്റ്റ്യൻ ഊതിയപ്പോൾ 40 ശതമാനം ,അപ്പോഴും ഫലം പോസിറ്റീവ്. സ്വീപ്പർ റഷീദയെകൊണ്ട് ഊതിച്ചപ്പോൾ 48 ശതമാനം. ഇതോടെ പരിശോധന ഉദ്യോഗസ്ഥർ മെഷീൻ തകരാറിൽ എന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഇത് സംബന്ധിച്ച് പരിശോധന സംഘത്തിന്‍റെ മേധാവി മേലധികാരികൾ റിപ്പോർട്ട് കൈമാറി.പിന്നാലെ സ്റ്റേഷൻ മാസ്റ്ററും ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകി.

ഡിപ്പോയിലെ വനിത ജീവനക്കാരെ അടക്കം എല്ലാംവരെക്കൊണ്ടും മെഷീനിൽ ഊതിച്ചപ്പോൾ മദ്യപിക്കാത്ത ഇവരുടെയെല്ലാം ഫലം പോസിറ്റീവായിരുന്നു.

 

PREVIOUS

സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിട്ട് സമരം ചെയ്യാൻ റേഷൻ ഉടമകളുടെ സംഘടന

NEXT

‘തൊണ്ടയിൽ കല്ല് ഇരിക്കുന്നു’; സ്വയം കഴുത്തറുത്ത് മരിച്ചു
Related Post
May 3, 2024
ഫ്ലാറ്റിൽ നിന്നും കുഞ്ഞിനെ വലിച്ചെറിഞ്ഞു. മൂന്നുപേർ കസ്റ്റഡിയിൽ
December 27, 2024
സ്‌കൂട്ടർ യാത്രികനായ പച്ചക്കറി മാനേജരെ കുത്തിപ്പരിക്കേൽപിച്ച് വൻ കവർച്ച; അക്രമികളുടെ സിസി ടിവി ദൃശ്യം
April 28, 2024
സൂര്യാഘാതമേറ്റ് വയോധിക മരിച്ചു
April 15, 2024
ചികിത്സാപിഴവെന്ന് ആരോപണം. ഗുരുതരാവസ്ഥയിലാരുന്ന നവജാതശിശു മരിച്ചു; ആരോഗ്യമന്ത്രിക്ക് പരാതി നൽകി അമ്മ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved