തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമാനമായ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ, അജിത്ത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാശു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍. തുമ്പ വിഎസ്എസ്‍യിൽ നടന്ന ചടങ്ങില്‍ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക. ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേർക്കും പ്രധാനമന്ത്രി നരേന്ദ്ര […]
പാലക്കാട്ട് താഴം പാലത്തിന് അടിയിൽ പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി
പെരുമ്പാവൂർ: പെരുമ്പാവൂർ പാലക്കാട്ട് താഴം പാലത്തിന് അടിയിൽ പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പാലത്തിന്റെ കാലുകളുടെ താഴെ ഒരാൾക്ക് കിടക്കുന്നതിനുള്ള സ്ഥലമുണ്ട്. ഇവിടെ കിടന്നുറങ്ങിയപ്പോൾ മരണം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.
മെട്രോയിൽ കയറാനെത്തിയ കർഷകനെ വസ്ത്രത്തിന്റെ പേരിൽ തടഞ്ഞു; ജീവനക്കാരനെ പിരിച്ചുവിട്ടു
ബെംഗളൂരു: നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയ കർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിന്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ(ബിആർസി) പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ സ്റ്റേഷനിലാണു സംഭവം. തലയിൽ തുണികൊണ്ടുള്ള ഭാണ്ഡവും ഷർട്ടും മുണ്ടും ധരിച്ചെത്തിയ കർഷകൻ ടിക്കറ്റെടുത്ത ശേഷം പ്ലാറ്റ്ഫോമിലേക്കു കടക്കാൻ ശ്രമിക്കവെയാണു സുരക്ഷാ ജീവനക്കാരൻ തടഞ്ഞത്. ക്യൂവിൽ നിന്നു മാറി നിൽക്കാൻ ആവശ്യപ്പെട്ട ജീവനക്കാർ 15 മിനിറ്റു കഴിഞ്ഞും കാരണം വ്യക്തമാക്കിയില്ല. കണ്ടു നിന്നവർ ഇതു ചോദ്യം ചെയ്തു. ബിഎംആർസിയുടെ […]
അമിതവേഗത്തിൽ അപകടം: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും
കാക്കനാട്: രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം–കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) […]
മോദി ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏര്യയില്‍ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും. വിഎസ്എസ്‌സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര തിരിക്കും. 28ന് ഉച്ചയ്ക്ക് 1.10ന് തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് […]
സുഹൃത്തുക്കളായ യുവാവും വീട്ടമ്മയും മരിച്ച നിലയില്‍
കൊല്ലം: അഞ്ചല്‍ തടിക്കാട് യുവാവിനെയും യുവതിയെയും ദുരൂഹ സാഹചര്യത്തിന്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തടിക്കാട് സ്വദേശികളായ ബിജു, സിബി എന്നിവരാണ് മരിച്ചത്. യുവതിയുടെ തടിക്കാട്ടെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബിജു വൈകീട്ട് സിബിയുടെ വീട്ടില്‍ എത്തിയതിന് പിന്നാലെയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. ബിജുവും സിബിയും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. സിബിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഇവര്‍ തമ്മില്‍ ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരത്ത് പന്ന്യൻ, തൃശൂരിൽ സുനിൽ കുമാർ; ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ നാലു സീറ്റുകളിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും മാവേലിക്കരയിൽ സി.എ. അരുൺകുമാറും തൃശൂരിൽ വി.എസ്. സുനിൽ കുമാറും വയനാട്ടിൽ ആനി രാജയും സ്ഥാനാർഥികളാകും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
മകന്‍ അമ്മയെ അടിച്ചു കൊന്നു
ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകന്‍ ബ്രഹ്മദേവനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. അടിയേറ്റ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചപ്പോള്‍ തലയ്ക്കടിയേറ്റാണ് വയോധിക മരിച്ചതെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു. പിന്നാലെ മകന്‍ ബ്രഹ്മദത്തനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നുത്. ഇരുവരും തമ്മില്‍ വഴക്ക് […]
കാലടിയിൽ ആദിവാസി മൂപ്പനെ മൂന്നംഗ സംഘം ആക്രമിച്ചു
കാലടി: കാലടി ചെങ്ങലിൽ ആദിവാസി സമുദായത്തിൽ പെട്ടയാളെ മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ചു. ഊര് മൂപ്പനായ ഉണ്ണിയെയാണ് ആക്രമിച്ചത്. തിങ്കളാഴ്ച്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. ചായക്കടയിൽ പോകുകയായിരുന്നു ഉണ്ണി. ഊരിലെ സ്ത്രികളെ അക്രമികൾ അസഭ്യം പറയുന്നത് പതിവായിരുന്നു. ഇത് ഉണ്ണി പോലീസിൽ അറിയിച്ചതാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റ ഉണ്ണി മറ്റൂർ ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആദിവാസി സമുദായത്തിൽപെട്ട14 കുടുംങ്ങളാണ് ചെങ്ങലിൽ കഴിയുന്നത്. പച്ചമരുന്ന് പറിച്ച് വിറ്റാണ് ഇവർ ജീവിക്കുന്നത്. വർഷങ്ങളായി […]
സംസ്ഥാനത്ത് ചൂട് കനക്കുന്നു. എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കനക്കുന്നു. എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോഴിക്കോട് , കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ കടുത്ത ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം, സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നല്‍കി.
ലോഡ്ജിലേക്ക് വിളിച്ച് വരുത്തി യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് പിടിയിൽ
കൊല്ലം: പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരെത്ത് പരിചയമുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് ശ്യാം യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പരിചയമുണ്ടായിരുന്ന യുവതിയെ ശ്യാം സുന്ദർ ആശ്രാമം ഭാഗത്തെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്ന ദൃശ്യങ്ങൾ മൊബൈൽ […]
മോദി നാളെ തിരുവനനന്തപുരത്ത്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ തിരുവനന്തപുരം ഒരുങ്ങി. നാളെ രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്വല വരവേല്‍പ്പ് നല്‍കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും കട്ടൗട്ടുകളും ഉയര്‍ന്നു കഴിഞ്ഞു. മോദിയുടെ ഈ വര്‍ഷത്തെ ആദ്യ തിരുവനന്തപുരം സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ , മോദി ഉദ്ഘാടനം ചെയ്യും. അരലക്ഷം പേര്‍ […]
പെരിയാറിൽ കുളിക്കാനിറങ്ങിയ മെട്രൊ ജീവനക്കാരന് ദാരുണാന്ത്യം
കോതമംഗലം: പെരിയാറിൽ ഒഴുക്കിൽപ്പട്ട് യുവാവ് മരിച്ചു. കണ്ണൂർ ഏഴിമല കരിമ്പാനിൽ ജോണിന്‍റെ മകൻ ടോണി ജോണാണ് (37) മരിച്ചത്. കൊച്ചി മെട്രൊ ഓപ്പറേഷൻ വിഭാഗം ജീവനക്കാരാനാണ് ടോണി. വട്ടാംപാറ പമ്പ് ഹൗസിന് സമീപം അയ്യപ്പൻകടവിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കെച്ചി മെട്രൊ ജീവനക്കാരായ അഞ്ചംഗ സംഘമാണ് ഇവിടെ വിനോദയാത്രക്കെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ടോണി ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷാ സേന സ്കൂബ ടീം രണ്ട് മണിക്കൂറോളം പുഴയിൽ തെരച്ചിൽ നടത്തി
ചാലക്കുടിയിൽ ചാർലി പോൾ, എറണാകുളത്ത് അഡ്വ. ആന്‍റണി ജൂഡ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്‍റി20
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 പാർട്ടി മത്സരിക്കും. കിഴക്കമ്പലത്തു നടന്ന മഹാസംഗമത്തിലാണ് പാർട്ടി അധ്യക്ഷനും കിറ്റെക്സ് ഗ്രൂപ്പ് സാരഥിയുമായ സാബു എം. ജേക്കബ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ചാലക്കുടിയിൽ അഡ്വ. ചാർലി പോളും എറണാകുളത്ത് അഡ്വ. ആന്‍റണി ജൂഡിയുമാണ് സ്ഥാനാർഥികൾ. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറയ്ക്കുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ചാലക്കുടിയിലും എറണാകുളത്തും ഉറച്ച വിജയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ നമ്മൾ തെരഞ്ഞെടുത്തു വിട്ട എംപിമാർ ഹൈമാസ്‌റ്റ് ലൈറ്റുകൾ […]
സ്വകാര്യ ബമ്പിടിച്ച് കാൽ നട യാത്രക്കാരി മരിച്ചു
നെടുമ്പാശ്ശേരി: സ്വകാര്യ ബമ്പിടിച്ച് കാൽ നട യാത്രക്കാരി മരിച്ചു. നെടുമ്പാശ്ശേരി അത്താണി കുന്നിശ്ശേരി പാലാട്ടി വീട്ടിൽ വറീതിൻ്റെ മകൾ മറിയാമ്മയാണ് (അച്ചാമ്മ-68) മരിച്ചത്. ചെങ്ങമനാട്- അത്താണി റോഡിൽ കുന്നിശ്ശേരി ബസ് സ്റ്റോപ്പിലായിരുന്നു അപകടം. അത്താണിയിലുള്ള പള്ളിയിൽ പ്രാർഥനക്ക് പോകാൻ ചെങ്ങമനാട് നിന്ന് വരുകയായിരുന്ന ഇവരെ ബസിടിക്കുകയായിരുന്നു. മരിച്ച മറിയാമ്മ അവിവാഹിതയാണ്. സഹോദരങ്ങൾ: പീറ്റർ, എൽസി, സാറാമ്മ, അന്നമ്മ, ഏലിയാമ്മ.
ഇടുക്കിയിൽ പീഡനത്തിനിരയായി ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 കാരിയെ കാണാതായി
ഇടുക്കി: അടിമാലിയില്‍ പീഡനത്തിനിരയായി ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 കാരിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷ എഴുതാന്‍ പോയി തിരികെ ബസില്‍ വരുന്ന വഴി പൈനാവിനും തൊടുപുഴക്കുമിടയില്‍ വെച്ച് കാണാതായതെന്നാണ് വിവരം. പെണ്‍കുട്ടിക്കായി തൊടുപുഴ പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡ്രൈവറില്ലാതെ ട്രെയിൻ ഓടിയത് 70 കിലോമീറ്ററോളം ദൂരം; ഒഴിവായത് വൻ ദുരന്തം
ദില്ലി:ജമ്മുകശ്മീർ മുതല്‍ പഞ്ചാബ് വരെ ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടി. കത്വാ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ ഓടിയത്. കത്വാ സ്റ്റേഷനില്‍ നിന്ന് പഞ്ചാബിലെ ഊഞ്ചി ബസ്സി വരെ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ചു. 53 ബോഗികള്‍ ഉള്ള ചരക്ക് ട്രെയിൻ എഴുപത് കിലോമീറ്ററോളം ദൂരമാണ് ട്രെയിന്‍ തനിയെ ഓടിയത്. ഗുരുതരസുരക്ഷ വീഴ്ച അന്വേഷിക്കാൻ റെയില്‍വെ ഉത്തരവിട്ടു. പത്താൻകോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചരിവ് കാരണമാണ് ട്രെയിന്‍ തനിയെ ഓടിയത് എന്നാണ് സൂചന. ഇന്ന് രാവിലെ 7.10 ഓടെയാണ് […]
തിരുവല്ലയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി, പൊലീസ് സ്റ്റേഷനിൽ ഹാജരായി; 2 പേർ പിടിയിൽ
തിരുവല്ല: തിരുവല്ലയിൽ നിന്നും കാണാതായ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്ന് ബസിൽ നിന്നും പിടികൂടുകയായിരുന്നു. ഇന്നലെ പെൺകുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ […]
കളിക്കുന്നതിനിടെ കിണറ്റിൽ വീണ് 3 വയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഓമശേരിയിലെ ഫാംഹൗസിലാണ് അപകടമുണ്ടായത്. മലപ്പുറം പുല്ലങ്കോട് സ്രാമ്പിക്കൽ പരപ്പൻവീട്ടിൽ റിഷാദിന്‍റെ മകൻ മുഹമ്മദ് ഐജിനാണ് മരിച്ചത്. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കൾക്കൊപ്പം കുടുംബസംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുഹമ്മദ് ഐജിൻ കളിക്കുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.