24

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
636 views 3 sec 0 Comment

ഐസിഎസ്ഇ-ഐഎസ്‌സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

admin - May 6, 2024

ന്യൂഡല്‍ഹി: രാജ്യത്ത് ഐഎസ്‌സി – ഐസിഎസ്‌ഇ സിലബസ് പ്രകാരമുള്ള 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കൂടിയിട്ടുണ്ട്. രാജ്യത്താകെ പരീക്ഷയെഴുതിയവരിൽ 99.47% വിദ്യാര്‍ത്ഥികളും പത്താം ക്ലാസിൽ വിജയിച്ചു. പന്ത്രണ്ടാം ക്ലാസിലേക്ക് 98.19% ആണ് രാജ്യത്തെ വിജയം.

പരീക്ഷയില്‍ കേരളത്തില്‍ വമ്പിച്ച വിജയമാണ് നേടിയത്. പത്താംക്ലാസില്‍ പരീക്ഷ എഴുതിയ 99.99 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു. പന്ത്രണ്ടാം ക്ലാസില്‍ 99.93 ശതമാനമാണ് കേരളത്തിലെ വിജയശതമാനം.

ഈ വർഷം പത്താംക്ലാസിൽ ഏകദേശം 2.5 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. ഐസിഎസ്ഇയിൽ സംസ്ഥാനത്ത് 160 സ്കൂളുകളും ഐഎസ്‌സിയിൽ സംസ്ഥാനത്ത് 72 സ്കൂളുകളുമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത്. പരീക്ഷാഫലത്തിനായി വിദ്യാർത്ഥികൾ cisce.org, results.cisce.org എന്നീ സൈറ്റുകളിൽ സന്ദർശിക്കാവുന്നതാണ്. കൂടാതെ ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയും.

ഫലം അറിഞ്ഞ ശേഷം ഉത്തരകടലാസുകൾ പുനപരിശോധിക്കണമെങ്കിൽ ഐസി‍എസ്ഇ വിഭാഗത്തിൽ 1000 രൂപയും ഐഎസ്‍സി വിഭാഗത്തിൽ 1500 രൂപയും അടയ്ക്കണം. ഫലം അറിഞ്ഞ സൈറ്റുകളിൽ കൂടെ തന്നെ വിദ്യാർത്ഥികൾക്ക് പുനപരിശോധനക്കൾക്കായി അപേക്ഷിക്കാവുന്നതാണ്. പരമാവധി 2 വിഷയങ്ങളിൽ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതാം. ഇംപ്രൂവ്‌മെന്‍റ് പരീക്ഷകൾ ജൂലൈയിൽ നടത്തും.2023 ൽ പത്താം ക്ലാസിൽ 98.84 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 96.63 ശതമാനമായിരുന്നു വിജയം.

 

PREVIOUS

‘നഴ്സിംഗ് പഠനത്തിനു ശേഷം ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട’, കേരള സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

NEXT

യുവതിക്കു നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് പിടിയിൽ
Related Post
January 16, 2024
റോജി എം ജോൺ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ; സമിതി എഐസിസി പുനസംഘടിപ്പിച്ചു
October 9, 2024
തിരുവോണം ബമ്പർ 25 കോടി; TG 434222 നമ്പറിന്‌
April 9, 2024
അലമാരയിൽ യുവതിയുടെ മൃതദേഹം; ലിവ്-ഇൻ പങ്കാളി അറസ്റ്റിൽ
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
Comments are closed.
ആലുവ സബ് ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി ജയിൽ ചാടി; അന്വേഷണം ഊര്‍ജിതം
August 24, 2026
ഇതര സംസ്ഥാനത്തൊഴിലാളിയായ ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയിൽ
August 24, 2026
അതിജീവനം: ഇരുപത്തിഒന്നാമത്തെ വീടിന്‍റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു
August 24, 2026
ഉറക്കത്തിലെ കൂർക്കംവലി നിസാരമാക്കരുത്; സ്ലീപ് അപ്നിയ തിരിച്ചറിയാം
August 24, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ആലുവ സബ് ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി ജയിൽ ചാടി; അന്വേഷണം ഊര്‍ജിതം
News Vision
News Vision
ഇതര സംസ്ഥാനത്തൊഴിലാളിയായ ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയിൽ
News Vision
അതിജീവനം: ഇരുപത്തിഒന്നാമത്തെ വീടിന്‍റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു
News Vision
ഉറക്കത്തിലെ കൂർക്കംവലി നിസാരമാക്കരുത്; സ്ലീപ് അപ്നിയ തിരിച്ചറിയാം

Recent Posts

  • ആലുവ സബ് ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി ജയിൽ ചാടി; അന്വേഷണം ഊര്‍ജിതം
  • ഇതര സംസ്ഥാനത്തൊഴിലാളിയായ ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയിൽ
  • അതിജീവനം: ഇരുപത്തിഒന്നാമത്തെ വീടിന്‍റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു
  • ഉറക്കത്തിലെ കൂർക്കംവലി നിസാരമാക്കരുത്; സ്ലീപ് അപ്നിയ തിരിച്ചറിയാം
  • പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം
© Copyright 2025 - Newsvision. All Rights Reserved