കണ്ണൂർ: കണ്ണൂർ തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എആർ ക്യാമ്പിലെ ഡ്രൈവർ കെ. സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ വധശ്രമകേസ് ചുമത്തിയിരുന്നു.പ്രതിയെ സർവീസിൽ നിന്നും സിറ്റി പൊലീസ് കമ്മീഷണർ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. പെട്രോൾ അടിച്ചതിനു പിന്നാലെ പണം ചോദിച്ച ജീവനക്കാരനെ കാറിന്‍റെ ബോണറ്റിലിരുത്തി സ്റ്റേഷൻ വരെ ഓടിച്ച് പോവുകയായിരുന്നു. ഞായറാഴ്ച 3 മണിയോടെയായിരുന്നു സംഭവം. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി […]
കോപ്പ അമേരിക്ക അർജന്‍റീനയ്ക്കു തന്നെ
മയാമി: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റിൽ തുടരെ രണ്ടാം വട്ടവും അർജന്‍റീന ചാംപ്യൻമാർ. ഫൈനലിൽ കൊളംബിയയെ കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്. ഇരു ടീമുകൾക്കും റെഗുലേഷൻ ടൈമിൽ ഗോൾ നേടാൻ സാധിക്കാതിരുന്നതോടെ മത്സരം എക്സ്ട്രാ ടൈമിലാണ് പൂർത്തിയാക്കിയത്. മത്സരത്തിനിടെ സൂപ്പർ താരം ലയണൽ മെസി പരുക്കേറ്റു പുറത്തായെങ്കിലും ലൗറ്റാരോ മാർട്ടിനസിന്‍റെ ഗോളിൽ അർജന്‍റീന കപ്പുയർത്തുകയായിരുന്നു. എക്സ്ട്രാ ടൈം പൂർത്തിയാകാൻ എട്ട് മിനിറ്റ് മാത്രം ശേഷിക്കെയായിരുന്നു കളിയുടെ വിധി നിർണയിച്ച മാർട്ടിനസിന്‍റെ ഗോൾ. ഇതോടെ രണ്ട് യൂറോ കപ്പും […]
ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി
മുംബൈ: കേരളം, കർണാടക, ഗോവ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളുടെ തീരദേശങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കു സാധ്യത. രാജ്യത്തിന്‍റെ പടിഞ്ഞാറൻ തീരത്തുള്ള ഈ സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളം, ഗോവ സംസ്ഥാനങ്ങളിൽ വിവിധ മേഖലകളിൽ സ്കൂളുകൾ അതതു ജില്ലാ കലക്റ്റർമാർ അവധി പ്രഖ്യാപിച്ചു.കേരളത്തിലും ഗോവയിലും കർണാടകുംയ വരും ദിവസങ്ങളിൽ 20 സെന്‍റീമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. മഹാരാഷ്‌ട്രയിൽ സത്താര, കോലാപുർ, സിന്ധ്ദുർഗ്, രത്നഗിരി ജില്ലകളിലായിരിക്കും മഴ ഏറ്റവും ശക്തമാകുക. ഇവിടങ്ങളിൽ […]
ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്- വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും ജോയി തന്നെയെന്ന് സ്ഥിരീകരിച്ചു.
പെരിയാറിൽ നിന്ന് മണൽക്കടത്ത്; കൊച്ചിയിൽ 2 പേർ പിടിയിൽ
ആലുവ: പെരിയാറിൽ നിന്ന് മണൽക്കടത്ത്, രണ്ട് പേർ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് കളിയിക്കൽത്തറയിൽ വീട്ടിൽ സുനിൽ (39), കരുനാഗപ്പള്ളി എസ്.പി എം മാർക്കറ്റ് മനയത്തറയിൽ പടീട്ടതിൽ റഷീദ് (37) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ ബൈപ്പാസിൽ വച്ചാണ് മണൽ വാഹനം പിടികൂടിയത്. കൊല്ലം ഭാഗത്തേക്ക് കടത്തുകയായിരുന്നു. മണൽക്കടത്തുമായി ബന്ധപ്പെട്ട് ഇവർ നേരത്തെയും ആലുവ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇൻസ്പെക്ടർ എം.എം മഞ്ജു ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണൽക്കടത്ത് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ഓൺലൈൻ ഗെയിമിൽ തോൽവി; പതിനാലുകാരൻ ജീവനൊടുക്കി
കൊച്ചി: കൊച്ചിയിൽ പതിനാലുകാരൻ ആത്മഹത്യ ചെയ്തു. ചെങ്ങമനാട് കപ്രശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നൽ (14) ആണ് മരിച്ചത്. ഓൺലൈൻ ഗെയിമിലെ തോൽവിയാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് വിവരം. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച സ്കൂളിൽ നിന്നും വീട്ടിലെത്തി ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയതിനു പിന്നാലെയായിരുന്നു സംഭവം. വാതിൽ തുറക്കാതെ വന്നതോടെ വീട്ടുകാർ വാതിൽ ചവിട്ടി തുറക്കുകയായിരുന്നു. റി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു
കൊച്ചി:പെരുമ്പാവൂർ വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു. ചികിത്സയിലിരുന്ന അജ്ഞന ചന്ദ്രൻ (27) ആണ് മരിച്ചത്. യുവതി 76 ദിവസമായി വെന്‍റിലേറ്ററിലായിരുന്നു. അഞ്ചനയ്ക്ക് രോഗം കരളിനെയും വൃക്കയേയും ബാധിച്ചിരുന്നു. മാസങ്ങളോളം ചികിത്സ നടത്തിയെങ്കിലും മരിക്കുകയായിരുന്നു. വേങ്ങൂരിൽ ഇതുവരെ 253 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ മലപ്പുറത്തും മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ മരിച്ചിരുന്നു. രണ്ടു മാസത്തിനിടെ മൂന്നുപേരാണ് മലപ്പുറം ജില്ലയിൽ മരിച്ചത്.
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി മുണ്ടങ്ങാമറ്റം മാത്തോലി വീട്ടിൽ അരുൺ ബാബു (32) വിനെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി പോലീസ് സ്റ്റേഷൻ പരിധിയിൽ ആവർത്തിച്ചുള്ള കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള കുറ്റകൃത്യം, പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. […]
ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു
കൊച്ചി: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ (63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. രണ്ടര വർഷം മുമ്പാണ് ഇവർ പറവൂറിൽ താമസം തുടങ്ങിയത്. എറണാകുളത്ത് സ്വകാര്യ ഏജൻസിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരൻ. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിലെ റിട്ട. ജീവനക്കാരിയാണ് വനജ. കാഴ്ചക്കുറവ് ഉണ്ടായതിനെ തുടർന്ന് ചില മാനസിക പ്രശ്നങ്ങൾ വനജയ്ക്ക് ഉണ്ടായിരുന്നതായി പറയുന്നു. ഇതുമൂലം ഇവർക്കിടയിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നാണ് പ്രദേശവാസികൾ […]
മഴ ശക്തം, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: മഴ ശക്തമായതോടെ കേരളത്തിലെ 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 5 ദിവസം മലബാറിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 14 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് […]
യുവാവിനെ എല്ലാ ശനിയാഴ്ചയും പാമ്പ് കടിക്കും, അന്വേഷിക്കാൻ മൂന്നംഗ വിദഗ്ധസംഘം
ഫത്തേപൂർ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നിന്നുള്ള യുവാവിന് എല്ലാ ശനിയാഴ്ചയും പാമ്പ് കടിയേല്‍ക്കുന്നുവെന്ന് അവകാശവാദം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ വിദഗ്ധസംഘത്തിന് രൂപം നല്‍കിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജീവ് നയന്‍ ഗിരി അറിയിച്ചു. 24 കാരനായ വികാസ് ദുബെയ്ക്കാണ് 40 ദിവസത്തിനിടെ ഏഴ് തവണ പാമ്പ് കടിയേറ്റത്. എല്ലാ ശനിയാഴ്ചയും ഒരാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കുന്നുവെന്നത് വളരെ വിചിത്രമാണെന്നും ഇയാളെ പാമ്പ് തന്നെയാണോ കടിച്ചത് എന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും രാജീവ് നയന്‍ പറഞ്ഞു. എല്ലാ ശനിയാഴ്ചയും പാമ്പുകടിയേല്‍ക്കുന്ന ആളെ എല്ലാ […]
ട്രക്കിംഗ് നിരോധിച്ച മേഖലയിലേക്ക് കയറിപ്പോയ 27 വാഹനങ്ങൾ മലമുകളിൽ കുടുങ്ങി
ഇടുക്കി: ട്രക്കിംഗ് നിരോധിച്ച മേഖലയിലേക്ക് കയറിപ്പോയ 27 വാഹനങ്ങൾ മലമുകളിൽ കുടുങ്ങി. നെടുങ്കണ്ടം നാലുമലയിലാണ് അനധികൃതമായി ട്രക്കിംഗ് നടത്തിയ വാഹനങ്ങൾ കുടുങ്ങിയത്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് എത്തിയ 27 വാഹനങ്ങളാണ് കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് 40 പേർ അടങ്ങുന്ന സംഘം 27 ഓളം വാഹനങ്ങളിൽ ട്രക്കിംഗിനായി എത്തിയത്. പുഷ്പകണ്ടത്തെ നാലുമലയിലേക്ക് ഇവർ വാഹനങ്ങളുമായി കയറിപ്പോവുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മഴ ശക്തമായതോടെ വാഹനങ്ങൾ തിരികെ ഇറക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ എത്തി. ഇരുവശങ്ങളും ചെങ്കുത്തായ മലമുകളിലൂടെ അപകടകരമായ രീതിയിലാണ് […]
തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ് ഇദ്ദേഹം. മൂന്നു മണിക്കൂറായി ഇദ്ദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. നിലവിൽ സ്കൂബ ഡൈവിംഗിൽ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങളാണ് തെരച്ചിൽ നടത്തുന്നത്. ഇവർ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും പുരോഗതിയുണ്ടായില്ല. മാലിന്യം നീക്കിയ ശേഷമാണ് മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നത്. ട്രാക്കിനിടയിലെ മാൻഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം. തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്ത് […]
10-ാം ക്ലാസ് വിദ്യാർത്ഥി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ
അങ്കമാലി: 10-ാം ക്ലാസ് വിദ്യാർത്ഥി വീടിനകത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്‌നലാണ് (15) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സ്‌കൂളിൽ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം.നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവറായ ജെയ്മി ജോലി കഴിഞ്ഞെത്തിയിട്ടും വാതിൽ തുറക്കാതായതോടെ ചവുട്ടി തുറക്കുകയായിരുന്നുവത്രെ. അപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ കുടുംബാംഗങ്ങൾ ദേശം സി.എ.ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സ്‌കൂളിലോ,വീട്ടിലോ ആത്മഹത്യക്കിടയാക്കുന്ന പ്രശ്‌നങ്ങളോ, […]
ജോയിന്റ് ആർടിഒയുടെ മുൻപിലൂടെ കാലടിയിൽ ലൈൻ ട്രാഫിക് തെറ്റിച്ച് ബസ് സർവീസ്; ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യ്തു
കാലടി: കാലടിയിൽ ലൈൻ ട്രാഫിക് തെറ്റിച്ച് മീഡിയന്റെ വലതുവശത്തുകൂടി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെന്റ് ചെയ്യുകയും, പിഴ ചുമത്തുകയും ചെയ്തു. കാലടി – അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന ന്യൂസ്റ്റാർ ബസിലെ ഡ്രൈവറായ എ.സി ഗിരീഷിനെതിരെയാണ് അങ്കമാലി ജോയിന്റ് ആർടിഒ നടപടി സ്വീകരിച്ചത്. മീഡിയൻ വയ്ക്കാൻ നേതൃത്വം വഹിച്ച ജോയിൻറ് ആർടിഒ യുടെ മുൻപിലായിരുന്നു ഡ്രൈവർ നിയമലംഘനം നടത്തിയത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഗിരീഷിനെ അങ്കമാലി സബ് ആർടി ഓഫീസിൽ വിളിച്ചു […]
വിദേശവനിതയ്ക്കെതിരേ ലൈംഗികാതിക്രമം; കണ്ണൂരിൽ കളരി പരിശീലകൻ അറസ്റ്റിൽ
കണ്ണൂർ: കളരി പഠിക്കാനെത്തിയ വിദേശവനിതയെ ആറു മാസത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരി പരിശീലകൻ അറസ്റ്റിൽ.കണ്ണൂർ തോട്ടട കാഞ്ഞിര സ്വദേശി സുജിത്താണ് (54) അറസ്റ്റിലായത്. കോൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള അമെരിക്കൻ വനിതയാണ് ഇയാൾക്കെതിരേ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. കണ്ണൂർ ടൗൺ ഇൻസ്പെക്റ്റർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കർണാടക കൂട്ട ബലാത്സംഗം: മൂന്നു മലയാളികൾ അറസ്റ്റിൽ
ബംഗളൂരു: കര്‍ണാടകയിലെ കുട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍ (21), മനു (25), സന്ദീപ് (27), കര്‍ണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര (24), അക്ഷയ് (27) എന്നിവരാണ് അറസ്റ്റിലായത്. വിദ്യാര്‍ഥികളെ ലിഫ്റ്റ് നല്‍കാമെന്നു പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു ക്രൂരത. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ റോഡില്‍ വണ്ടികള്‍ക്ക് ലിഫ്റ്റ് ചോദിച്ച് നില്‍ക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ തങ്ങള്‍ സഞ്ചരിച്ച വാഹനത്തില്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞാണ് […]
മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താൽക്കാലിക ബാച്ചുകൾ സർക്കാർ അനുവദിച്ചു
തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താൽക്കാലിക ബാച്ചുകൾ സർക്കാർ അനുവദിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്, മലപ്പുറം ജില്ലകളിൽ മാത്രം താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്.പൊതു വിദ്യാലയങ്ങൾ മാത്രമാണ് താൽക്കാലിക ബാച്ച് അനുവദിച്ചത്.മലപ്പുറം ജില്ലയിൽ 120 ഉം ,കാസർകോട് പതിനെട്ടും താൽക്കാലിക ബാച്ചുകളാണ് അനുവദിച്ചത്.മലപ്പുറത്ത് 24 സർക്കാർ സ്കൂളുകളിലായി 120 ബാച്ചുകളും കാസർഗോഡ് 18 സർക്കാർ […]
ആലപ്പുഴയിൽ കണ്ടത് കുപ്രസിദ്ധ മോഷ്ടാവായ ബണ്ടിച്ചോർ അല്ല; ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്‌സിലെ ഉദ്യോഗസ്ഥൻ
ആലപ്പുഴ: ആലപ്പുഴയിൽ കണ്ടത് കുപ്രസിദ്ധ മോഷ്ടാവായ ബണ്ടിച്ചോർ അല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള മാവേലിക്കര സ്വദേശി ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിലെ ഉദ്യോഗസ്ഥനെയാണ് കണ്ടതെന്ന് പൊലീസ് അറിയിച്ചു. നീർക്കുന്നത്തെ ബാറിൽ നിന്നായിരുന്നു ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള ദൃശ്യം കഴിഞ്ഞ ദിവസം ലഭിച്ചത്. തുടർന്നായിരുന്നു പൊലീസ് അന്വേഷണം. അമ്പലപ്പുഴ പൊലീസിനാണ് ദൃശ്യങ്ങൾ ലഭിച്ചത്. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ ബണ്ടിച്ചോറിനോട് രൂപ സാദൃശ്യമുള്ളൊരാളെ കാണുകയായിരുന്നു. സംശയം തോന്നിയയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ […]



