ചികിത്സിക്കാൻ പണമില്ല; 15 ദിവസം പ്രായമുള്ള മകളെ പിതാവ് ജീവനോടെ കുഴിച്ചുമൂടി

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ 15 ദിവസം പ്രായമുള്ള മകളെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റിൽ. സിന്ധ് പ്രവിശ്യയിലെ നൗഷാഹ്രോ ഫിറോസ് സ്വദേശിയായ തയ്യാബാണ് അറസ്റ്റിലായത്. മകളെ ചികിത്സിക്കാൻ പണമില്ലാത്തതിനാലാണ് തയ്യാബ് ഇത്തരമൊരു ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ചാക്കിൽ പൊതിഞ്ഞ് കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. തയ്യബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാൻ കോടതി നിർദേശം നൽകി.

കൊരട്ടിയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച; 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

തൃശൂർ: കൊരട്ടി ചിറങ്ങരയിൽ വൻ മോഷണം. റെയിൽവേ ഉദ്യോഗസ്ഥൻ ചെമ്പകശേരി പ്രകാശന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ജനല്‍ കമ്പി പൊളിച്ച് വീടിനകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാത്രി ഉറങ്ങാൻ കിടന്നതിനു ശേഷം 2.30 ഓടെ വെള്ളം കുടിക്കാന്‍ എഴുന്നേറ്റ പ്രകാശന്‍ ഒരു മുറിയില്‍ ലൈറ്റ് കത്തി കിടക്കുന്നത് കണ്ട് ചെന്നു നോക്കിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. അലമാരയില്‍ ഇരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. അലമാരയിലെ സാധനസാമഗ്രികളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അറ്റകുറ്റപ്പണി നടക്കുന്ന […]

യൂണിഫോമും കാർഡുമില്ലാതെ കൺസെഷൻ ചോദിച്ചു; ചോദ്യംചെയ്ത ബസ് കണ്ടക്ടര്‍ക്ക് ക്രൂരമർദനം

കോട്ടയം: സ്വകാര്യ ബസ് കണ്ടക്ടർക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂര മർദനം. യൂണിഫോമും കാർഡും ഇല്ലാതെ കൺസെഷൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മർദനമേറ്റത്. പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്ന് മർദിച്ചെന്ന് കണ്ടക്ടർ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കണ്ടക്ടറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് യൂണിഫോം, ഐഡികാര്‍ഡ്, കണ്‍സെഷന്‍ കാര്‍ഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാര്‍ഥിനി വിദ്യാർത്ഥി കൺസെഷൻ ടിക്കറ്റ് ആവശ്യപ്പെട്ടുവെന്നും കണ്ടക്ടര്‍ ആരോപിച്ചു. പിന്നീടാണ് പെണ്‍കുട്ടി സുഹൃത്തുക്കളെയും മറ്റും കൂട്ടിവന്ന് മര്‍ദിച്ചതെന്നാണ് വിവരം. […]

സഹപ്രവർത്തകയോട് മോശമായി പെരുമാറിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു

കാലടി: സഹപ്രവർത്തകയോട് മോശമായി പെരുമാറിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. മലയാറ്റൂർ കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.വി വിനോദിനെയാണ് സസ്‌പെന്റ് ചെയ്തത്. വനിത ബീറ്റ് ഓഫീസറോടാണ് മോശമായി പരുമാലിയത്. ഏപ്രിൽ 14 ആയിരുന്നു സംഭവം. ഉദ്യോഗസ്ഥ ഭർത്താവിനെ വിവരമറിയിക്കുകയും തുടർന്ന് കപ്ലെയ്റ്റ് സെല്ലിൽ പരാതി നൽകുകയുമായിരുന്നു. സെല്ല് നടത്തിയ അന്വേഷണത്തിൽ വിനോദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്നാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തിൽ കാലടി പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ഉടൻ കുറ്റപത്രം നൽകുമെന്ന് കാലടി […]

കാലടി– മലയാറ്റൂർ റോഡ്; കുഴികൾ നിറഞ്ഞ് യാത്ര ദുസ്സഹം

മലയാറ്റൂർ∙ കാലടി– മലയാറ്റൂർ റോഡ് കുഴികൾ നിറഞ്ഞ് യാത്ര ദുസ്സഹമായി. പലയിടത്തും അഗാധമായ കുഴികളാണ്. ചെറിയ കുഴികളും അനേകമുണ്ട്. നീലീശ്വരം കമ്പനിപ്പടി മുതൽ മലയാറ്റൂർ താഴത്തെ പള്ളി വരെയുള്ള ഭാഗമാണ് കൂടുതൽ തകർന്നു കിടക്കുന്നത്. കമ്പനിപ്പടി ട്രാൻസ്ഫോമർ, പള്ളുപ്പേട്ട, ഗോതമ്പ് റോഡ്, മലയാറ്റൂർ ആശുപത്രി ഭാഗങ്ങളിൽ അപകടകരമായ കുഴികളാണ്. ഇരുചക്ര വാഹന യാത്രക്കാർ പലപ്പോഴും അപകടത്തിൽ പെടുന്നു. ഇതുവഴി ഇരുചക്ര വാഹനത്തിലോ ഓട്ടോറിക്ഷയിലോ സഞ്ചരിച്ചാൽ നടുവേദന ഉറപ്പ്. ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിലിരിക്കുന്നവർ സൂക്ഷിച്ചിരുന്നില്ലെങ്കിൽ െതറിച്ചു വീഴാൻ സാധ്യതയേറെയാണ്. […]

അങ്കമാലി-കാലടി കോടതി സമുച്ചയം: 21.048 കോടി രൂപ അനുവദിച്ചു

അങ്കമാലി: അങ്കമാലി-കാലടി ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുവാന്‍ 21.048 കോടി രൂപ അനുവദിച്ചതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു.  അങ്കമാലിയില്‍ കോടതി സമുച്ചയ പദ്ധതി എം.എല്‍.എ മുന്‍കയ്യെടുത്ത് സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കാണുകയും ചെയ്തിരുന്നു. ജലസേചന വകുപ്പുമായും, റവന്യു വകുപ്പ്മായും എം.എല്‍.എ നടത്തിയ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറിഗേഷന്‍ വകുപ്പിന്‍റെ കൈവശമുണ്ടായിരുന്ന 43 സെന്‍റ് സ്ഥലം കോടതിക്കായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പ്രസ്തുത സ്ഥലത്താണ് […]

ബിഹാറിൽ ഇടിമിന്നലേറ്റ് 19 മരണം; 7 പേർക്ക് പരുക്ക്

പട്ന: ബിഹാറിൽ 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് 19 മരണം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലേറ്റാണ് മരണം. 7 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വയലിൽ പണിയെടുക്കുന്നതിനിടെയാണ് കൂടുതൽ പേരും മരിച്ചിരിക്കുന്നത്. ജെഹനാബാദ്, മാധേപുര, ഈസ്റ്റ് ചംപാരൻ, റോഹ്താസ്, സാരൻ, സുപൌൾ എന്നിങ്ങനെ ആറ് ജില്ലകളിലായാണ് 19 പേർ മരിച്ചത്. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ട്പരിഹാരം അനുവദിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും വ്യക്തമാക്കി.  

5 വയസുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷൻ വിജയം

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജിൽ 5 വയസുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. കുഞ്ഞിന്‍റെ 25 വയസുള്ള അമ്മയാണ് കരൾ നൽകിയത്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ് നടന്നത്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളെജുകളിൽ അത്യപൂർവമാണ് പീഡിയാട്രിക് ലിവർ ലൈവ് ട്രാൻസ്പ്ലാന്‍റേഷൻ. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാന്‍റേഷൻ നടത്തിയത്. അതിസങ്കീർണമായിട്ടുള്ള ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യ മന്ത്രി വീണാ ജോർജ് […]

താരങ്ങളുടെ പ്രതിഫലം കുത്തനെ കൂടി, സിനിമ ഷൂട്ടിങ്ങുകൾ നിർത്താൻ നിർമാതാക്കൾ

കൊച്ചി: സിനിമയിൽ യുവതാരങ്ങളടക്കം പ്രതിഫലം കുത്തനെ ഉയർത്തിയതോടെ നിർമാതാക്കൾ പ്രതിസന്ധിയിൽ. പ്രമുഖ താരങ്ങളും യുവതാരങ്ങളും കൂടാതെ സാങ്കേതിക വിദഗ്‌ധരും പ്രതിഫലം ഉയർത്തിയിരിക്കുകയാണ്. അതിനാൽ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ താര സംഘടനയായ ‘അമ്മ’യ്ക്ക് കത്തു നൽകി. വലിയ തുക പ്രതിഫലം ചോദിക്കുന്നതു കാരണം ചില നിർമാതാക്കൾ സിനിമകൾ പോലും ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് കടക്കുകയാണ്. നാല് കോടിക്കു മുകളിലാണ് എല്ലാ മുൻനിര താരങ്ങളുടെയും പ്രതിഫലം. ഒരു മലയാള സിനിമയ്ക്ക് യുവതാരം ആവശ്യപ്പെട്ടത് അഞ്ച് കോടി രൂപയാണ്. ഇതോടെ സിനിമയുടെ […]

നാലമ്പല തീർഥാടന സൗകര്യവുമായി കെഎസ്ആര്‍ടിസി

കൊല്ലം: കര്‍ക്കിടക മാസത്തില്‍ കോട്ടയം, തൃശൂര്‍ ജില്ലകളിലെ നാലമ്പലങ്ങളിലേക്ക് യാത്രകള്‍ ഒരുക്കി കൊല്ലം കെഎസ്ആര്‍ടിസി. ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ കൊല്ലത്തു നിന്നും നാല് കോട്ടയം നാലമ്പല യാത്രയും ഒരു തൃശൂര്‍ നാലമ്പലം യാത്രയുമാണ് ജൂലൈ മാസത്തില്‍. കൊല്ലത്തുനിന്നു രാവിലെ അഞ്ചിന് തിരിച്ച് കോട്ടയം പാലാ താലൂക്കിലെ രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരതക്ഷേത്രം, കൂടപ്പുലം ലക്ഷ്മണക്ഷേത്രം, മേതിരി ശത്രുഘ്‌നന്‍ ക്ഷേത്രം എന്നീ നാല് ക്ഷേത്രങ്ങളിലും ഉച്ചയ്ക്ക് മുമ്പ് ദര്‍ശനം പൂര്‍ത്തിയാക്കുന്നതാണ് യാത്ര. ഒരാള്‍ക്ക് 650 രൂപയാകും. 23ന് […]

കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ചു; ആദ്യ ഗഡു ശമ്പളം വൈകാതെ കിട്ടും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതോടെ ജീവനക്കാർക്ക് ആദ്യ ഗഡു ശമ്പളം വൈകാതെ കിട്ടും. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5747 കോടി രൂപ കോർപറേഷന്‌ സഹായമായി […]

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ; സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്ന് നിർദേശം

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാണമെന്ന് ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ. വിലക്കപ്പെട്ട വിവരം ഒഴിച്ച് മറ്റൊന്നും മറച്ചുവയ്ക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. 2019 ലാണ് കമ്മീഷൻ റിപ്പോർട്ട് സമര്‍പ്പിച്ചത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഹേമ കമ്മിറ്റി രൂപീകരണം വലിയ ക്രെഡിറ്റായാട്ടാണ് ഒന്നാം പിണറായി സർക്കാർ പ്രചരിപ്പിച്ചത്. പക്ഷെ 2019 ഡിസംബർ 31 ന് റിപ്പോർട്ട് കിട്ടിയശേഷം പിന്നെ ഉടനീളം കണ്ടത് ഒളിച്ചുകളിയായിരുന്നു. മൊഴി നൽകിയവരുടെ സ്വകാര്യതാ പ്രശ്നം, […]

ഗുരുദേവ കോളെജ് പ്രിൻസിപ്പൽ ചെയ്തത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമെന്ന് പൊലീസ്; എസ്എഫ്ഐക്കെതിരേ കേസില്ല

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളെജിലെ സംഘർഷത്തിൽ കോളെജ് പ്രിൻസിപ്പൽ തെറ്റു ചെയ്തുവെന്ന് പൊലീസ്. മൂന്നു വർഷം വരെ തടവ് കിട്ടാനുള്ള കുറ്റമാണ് ഡോ. സുനിൽ ഭാസ്കരന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും എപ്പോൾ വിളിച്ചാലും ഹാജരാകണമെന്നും വ്യക്തമാക്കി പൊലീസ് നോട്ടീസയച്ചു. തുടരന്വേഷണത്തില്‍ സാന്നിധ്യം ആവശ്യമുണ്ടെന്നു തോന്നിയാലോ, തെളിവുനശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കുന്നുവെന്ന് ബോധ്യപ്പെട്ടാലോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാം. അതേസമയം, പ്രിന്‍സിപ്പലിനെ മര്‍ദിച്ചു എന്ന പരാതിയില്‍ നടപടിയില്ല. തന്നെ മർദിച്ചെന്നുകാട്ടി കണ്ടാല്‍ അറിയുന്ന പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പ്രിന്‍സിപ്പല്‍ പരാതില്‍ നല്‍കിയത്. […]

മാന്നാർ കൊലക്കേസ്; അനിലിനായി ലുക്ക് ഓട്ട് നോട്ടീസ്

കോട്ടയം: മാന്നാർ കൊലക്കേസിൽ ഒന്നാം പ്രതിയായ അനിലിനായി ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിലെത്തിയാലും പിടികൂടാനാണ് പൊലീസ് നീക്കം. ഇന്‍റർപോൾ മുഖേന റെഡ് കോർണർ നോട്ടിസും ഉടൻ പുറപ്പെടുവിക്കും. പൊലീസിന്‍റെ കസ്റ്റഡിയിലുള്ള 3 പ്രതികളുടെയും കസ്റ്റഡി കാലാവധി ഇനി മൂന്നു ദിവസം കൂടി മാത്രമാണുള്ളത്. ശാസ്ത്രീയ തെളിവുകളുടെ അഭാവവും മൊഴികളിൽ വൈരുദ്ധ്യവും ഉള്ളതിനാൽ അനിലിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്. വിവരശേഖരണത്തിന്‍റെ ഭാഗമായി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങി. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാനുള്ള […]

പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന, ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ: തണ്ടേക്കാട് പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന, ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഡൊംകാൽ സ്വദേശി ശറഫുൽ ഇസ്ലാം ഷേഖ് (42)നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഇയാളിൽ നിന്ന് മൂന്ന് കിലോയോളം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് കുറച്ചു നാളുകളായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു . ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച് പ്രത്യേകം പൊതികളാക്കി വിൽപ്പന നടത്തിവരികയായിരുന്നു. ബംഗാളിൽ നിന്ന് കിലോയ്ക്ക് ഒമ്പതിനായിരം രൂപയ്ക്ക് […]

സിജോ പൈനാടത്തിന് ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ്

കൊച്ചി: അച്ചടിമാധ്യമങ്ങളിലെ മികച്ച ഫീച്ചറിനുള്ള ‘ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ്’ ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. വന്യജീവി ആക്രമണം നേരിട്ടവരുടെ കുടുംബങ്ങളിലെ ജീവിതസ്ഥിതി പഠനവിധേയമാക്കി, 2024 ഫെബ്രുവരി 18-22 തിയതികളിൽ അഞ്ച് അധ്യായങ്ങളിലായി ദീപിക പ്രസിദ്ധീകരിച്ച “കാടിറക്കം ആധികാലം’ എന്ന പരന്പരയ്ക്കാണു പുരസ്കാരം. ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡുകളിൽ പീപ്പിൾ ഫോക്കസ്ഡ് ഫീച്ചർ വിഭാഗത്തിലുള്ള ഈ പുരസ്കാരം ജൂലൈ ഒന്പതിനു കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. ഇൻഡിവുഡും – ഏരീസ് കലാനിലയവും സംയുക്തമായി സംഘടിപ്പിക്കുന്ന […]

കാലടിയിൽ ലോറി ഡ്രൈവറെ ലോറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കാലടി: കാലടിയിൽ ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ഷിനു മാത്യുവാണ് മരിച്ചത്. 31 വയസായിരുന്നു. കാലടി മാണിക്കമംഗലത്താണ് സംഭവം. ലോറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്കമംഗലത്തേക്ക് തടി കയറ്റി വന്ന ലോറിയുടെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും. പിന്നീട് നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണകാരണം വ്യക്തമായിട്ടില്ല. ഇത് പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംഭവത്തിൽ കാലടി […]

ഫാർമസിയുടെ മറവിൽ എംഡിഎംഎ കച്ചവടം; സ്റ്റോർ ഉടമയുടെ മകൻ പിടിയിൽ

നെടുമങ്ങാട്: ഫാർമസിയുടെ മറവിൽ എംഡിഎംഎ കച്ചവടം. സ്റ്റോർ ഉടമയുടെ മകനായ നെടുമങ്ങാട് സ്വദേശി ഷാനാസ് (34)നെ ആണ് നെടുമങ്ങാട് എക്‌സൈസ് പിടികൂടിയത്. പരിശോധനയിൽ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിനു എതിര്‍വശം കുറക്കോട് വി.കെയര്‍ ഫാര്‍മസി എന്ന സ്ഥാപനത്തില്‍ നിന്നും 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടത്തി. എംഡിഎംഎ യുമായി പിടികൂടിയയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഫാര്‍മസി വഴി വിദ്യാർഥികള്‍ക്ക് കച്ചവടം നടക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചത്.

വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് തിരിച്ചടി. സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.ബദറുദീനാണ് ഹർജി തള്ളിയത് Home English E-Paper News Cinema Sports Business Lifestyle Special Editorial Jobs Trending More Kerala വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി ”കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താമായിരുന്നു” പ്രതി സന്ദീപ് Updated on: 05 Jul 2024, 11:37 […]

കെഎസ്‌യു നേതാവിനെ ഇടിമുറിയില്‍ മര്‍ദിച്ച എസ്എഫ്ഐക്കാരെ പുറത്താക്കണം; കേരള വിസിക്ക് സതീശന്‍റെ കത്ത്

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ എസ്എഫ്ഐയുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വിസിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തയച്ചു. എംഎ മലയാളം വിദ്യാർഥിയും കെഎസ്‌യു ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ സാൻ ജോസിനെ ഹോസ്റ്റലിലെ ഇടിമുറിയിൽ ക്രൂരമായി മർദിച്ച എസ്എഫ്ഐ പ്രവർത്തകരെ കോളെജിൽ നിന്നും പുറത്താക്കണം. ക്യാമ്പസിലും ഹോസ്റ്റൽ പരിസരത്തും സിസിടിവി നിരീക്ഷണം കർശനമാക്കണം. സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റേയും സാന്നിധ്യം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കത്തിലുള്ളത്. കേരള സര്‍വകലാശാലയുടെ അന്തസ്സും സൽപേരും കളങ്കപ്പെടുത്തുകയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സാൻ […]